"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ കൊറോണയും കേരളവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/ കൊറോണയും കേരളവും എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ കൊറോണയും കേരളവും എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
11:32, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണയും കേരളവും
"ജനനീ ജന്മഭൂമിശ്ച സ്വർഗാതപി ഗരീയസി" ഇത് മഹദ് ഗ്രന്ഥമായ രാമായണത്തിൽ നിന്നെടുത്ത ശ്രേഷ്ഠമായ വാക്യമാണ്. ഈ വാക്യം അർത്ഥമാക്കുന്നത് ഭാരതം നമ്മുടെ അമ്മയാണ് ,ഭൂമി നമ്മുടെ പോറ്റമ്മയാണ്. ഭൂമിയിൽ ജീവിക്കുന്ന ഓരോ ജീവനും ഭൂമി മാതാവിൻ്റെ സ്നേഹം, കാരുണ്യം ഇവ അനുഭവിച്ചറിഞ്ഞവരാണ്. ഭൂമിയിൽ ജീവിക്കുന്ന ഓരോ ജീവനും അറിയാം തങ്ങളുടെ അമ്മ അവരെ ഏതു പ്രതിസന്ധികളിൽ നിന്നും രക്ഷിക്കുമെന്ന്. പക്ഷെ... ഇന്ന് നമ്മുടെ ലോകം, രാജ്യം, കേരളം ഒരു വലിയ ആപത്തിലൂടെയാണ് കടന്നു പോകുന്നത്.ഇന്ന് എല്ലാവർക്കും ആപത്തായിരിക്കുകയാണ് കൊറോണ വൈറസ് (covid-19). "വസുധൈവ കുടുംബകം " എന്ന ചൊല്ല് നമുക്കെല്ലാവർക്കും അറിയാം.ഇതിനർത്ഥം ലോകമേ തറവാട് എന്നാണ്. പക്ഷെ ഇന്ന് ഈ ചൊല്ലിനൊരു മാറ്റം വന്നു... അതാണ് ലോകമേ കൊറോണ ". ലോകത്തിൻ്റെ അടിസ്ഥാനമാണ് പ്രകൃതി, പക്ഷെ കോ വിഡ് 19 ഇന്ന് പ്രകൃതിയുടെ സന്തുലിതാവസ്ഥഥയെ തന്നെ മാറ്റിയിരിക്കുന്നു.ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ഇന്ന് എല്ലാ ലോക രാഷ്ട്രങ്ങളിലേക്കും വ്യാപിച്ചിട്ടാണുള്ളത്. എല്ലാ രാജ്യങ്ങളിലും ഈ വൈറസ് ഒരു വലിയ വിപത്തായി മാറിയിരിക്കുകയാണ്. പ്രതിദിനം ആയിരക്കണക്കിന് മനുഷ്യ ജീവനാണ് ഇതുമൂലം പൊലിയുന്നത്. ഇത് പ്രകൃതിയെ ഒന്നൊന്നായി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വികസിത രാജ്യങ്ങളായ അമേരിക്ക, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലാണ് ഈ വൈറസ് ആഞ്ഞടിക്കുന്നത്. ഈ രാജ്യങ്ങളിൽ ഇത്രയും വ്യാപനം ഉണ്ടാകാൻ കാരണം ഇവിടത്തെ പ്രകൃതി ഈ രാജ്യങ്ങളോടൊപ്പം നിന്നില്ല എന്നതാണ്. ഈ രാജ്യങ്ങളിലെ സർക്കാർ കൊടുത്ത നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടില്ല. അതാണ് അവിടെ സ്ഥിതി ഇത്രയും ഭീകരമാകാൻ കാരണം. പക്ഷെ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു രാജ്യമുണ്ട്...ഇന്ത്യ - നമ്മുടെ ഭാരതം. നല്ല രീതിയിലാണ് ഭാരതം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണയുടെ ആക്രമണം ഭാരതം തടുക്കുകയാണ്.ഇതിൻ്റെ കാരണം ഇവിടത്തെ പ്രകൃതി അഥവാ ജനതയാണ് .ഭാരതം എടുത്ത പ്രതിരോധ നടപടികൾ ജനത അതേപടി അനുസരിച്ചു. ഒരു മാസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അത് അനുസരിക്കാൻ തയ്യാറായി. അതുകൊണ്ടുതന്നെ ഇവിടെ രോഗവ്യാപനം കുറവാണ്. ഇന്ന് ലോകത്തിൻ്റെ തന്നെ അഭിമാനമായി മാറിയ ഒരു ദേശമുണ്ട്. "ദൈവത്തിൻ്റെ സ്വന്തം നാട് "... നമ്മുടെ കൊച്ചു കേരളം... കൊറോണ പ്രതിരോധത്തിൽ ലോകത്തിൽ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം .ഇവിടുത്തെ ജനത കൊറോണയെ പറിച്ചെറിയാൻ ശ്രമിക്കുകയാണ്. ഒറ്റക്കെട്ടായ് പരസ്പരം സഹായിച്ചും, അകലം പാലിച്ചും നാം മുന്നേറുകയാണ്.കേരളത്തിൻ്റെ ആവേശം പ്രതിരോധ പ്രവർത്തനങ്ങൾക്ക് മറ്റൊരു മുഖം തന്നെ നൽകി. ഇവിടെ ജാതിയില്ല, മതമില്ല, വേഷമില്ല, ഭാഷയില്ല ,രാഷ്ട്രീയമില്ല... ആൺ പെൺ വ്യത്യാസമില്ലാതെ ഒറ്റകുടുംബമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നു.ഈ ലോക്ഡണിൽ ജീവനു മാത്രം മുൻ തൂക്കം കൊടുത്ത് എല്ലാവരെയും സംരക്ഷിച്ചു.അന്നംമുട്ടിയ ഒട്ടേറെ ജീവന്റെ വിശപ്പു മാറ്റി. ഇത് കേരളമാണ്... ഇവിടെ വർഗീയതയ്ക്ക് സ്ഥാനമില്ല.... നിയമവും ജനതയും ഒറ്റക്കെട്ടാണ്. അതു കൊണ്ടു തന്നെ ഒരു കൊറോണയ്ക്കും നമ്മെ നശിപ്പിക്കാനാവില്ല. ഇവിടെ നിയമവും ജനതയും ഉരുക്കു കൊണ്ട് നിർമിച്ചതാണ്.അത് ഒരു ചങ്ങലയിൽ കോർത്തതാണ്. അതു കൊണ്ട് കേരളം കൊറോണയെവേരോടെ പിഴുതെറിയുക തന്നെ ചെയ്യും. സ്നേഹമാണ് നമ്മുടെ ഊർജം. സാക്ഷരതയാണ് കേരളത്തിന്റെ കരുത്ത് .ഒരു ശക്തിക്കും കേരളത്തെ നശിപ്പിക്കാൻ കഴിയില്ല. ഇത് കേരളമാണ്... ശ്രേഷ്ഠമായ നാട് .
സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം