"എസ് വി എച്ച് എസ് പാണ്ടനാട്/അക്ഷരവൃക്ഷം/എന്താണ് കൊറോണാ വൈറസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്താണ് കൊറോണാ വൈറസ്സ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സ്വാമി വിവേകാനന്ദാ ഹയർസെക്കൻററി സ്കൂൾ,പാണ്ടനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സ്വാമി വിവേകാനന്ദാ ഹയർസെക്കൻററി സ്കൂൾ,പാണ്ടനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 04124
| സ്കൂൾ കോഡ്= 36040
| ഉപജില്ല= ചെങ്ങന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചെങ്ങന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പുഴ  
| ജില്ല= ആലപ്പുഴ  
വരി 21: വരി 21:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

22:17, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എന്താണ് കൊറോണാ വൈറസ്സ്

മനുഷ്യൻ,മൃഗങ്ങൾ , പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം ആർ.എൻ.എ വൈറസ്സുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതിയിലുളള കൊറോണ വൈറസ്സിന് ആ പേര് വന്നത് അതിൻറെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്തമുനകൾ കാരണമാണ്. പ്രധാനമായും പക്ഷി മൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ്സ് , ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസന തകരാറും വരെ കൊറോണ വൈറസ്സ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുളള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും ,മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്സ്. പുതിയ കൊറോണ വൈറസ്സിനെ പ്രതിരോധിക്കാനുളള ആൻറി വൈറസ്സ് മരുന്നുകളോ, രോഗാണുബാധയ്ക്ക് എതിരായ വാക്സിനുകളോ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ചുമ, പനി, ന്യൂമോണിയ, ശ്വാസതടസ്സം, ശർദ്ദി , വൈറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ്സ് ബാധയുടെ ലക്ഷണങ്ങൽ. വൈറസ്സ് ശരീരത്തിനുളളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുളളിൽ രോഗലക്ഷണങ്ങൾ കാണും സാധാരണ ജലദോഷപനി മുതൽ മാരകമായ സെപ്റ്റിസീമിയ ഷോക്ക് വരെ പുതിയ കൊറോണവൈറസ്സ് ബാധകർക്ക് ഉണ്ടാവാം. ആദ്യഘട്ടം -‍ജലദോഷപനി ചെറിയപനി, ‍ജലദോഷം ചുമ,തൊണ്ടവേദന,പേശിവേദന,തലവേദന, എന്നിവയാണ് ലക്ഷണങ്ങൾ വൈറസ്സ് പ്രവർത്തിച്ചുതുടങ്ങിയാൽ 4 ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും . രണ്ടാംഘട്ടം- ന്യൂമോണിയ,പനി,ചുമ ശ്വാസതടസ്സം ഉയർന്ന ശ്വസന നിരക്ക് എന്നിവയാണ് ലക്ഷണങ്ങൾ . മൂന്നാംഘട്ടം -എ.ആർ.ഡി.എസ്(അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിഡ്രം) . ശ്വാസകോശ അറകളിൽ ദ്രാവകം നിറയുന്ന അതീവ ഗുരുതരാവസ്ഥ രക്തസമ്മർദ്ദം താഴുകയും കൂടുതൽ ശ്വാസ തടസ്സം ഉണ്ടാവുകയും ചെയ്യും . ഉയർന്ന ശ്വാസനിരക്കും അബോധാവസ്ഥയും ഉണ്ടാകാം. നാലാംഘട്ടം- സെപ്റ്റിക് ഷോക്ക് രക്തസമ്മർദ്ദം ഗുരുതരമായി താഴുന്ന വിവിധ ആന്തരീക അവയവങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്നു. അഞ്ചാംഘട്ടം- സെപ്റ്റിസീമിയ വൈറസ്സുകൾ വിവിധ ആന്തരീക അവയവങ്ങളിൽ എത്തി അവയുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. വൃക്കയുടെയും ഹൃദയത്തിൻറെയും ,ശ്വാസകോശത്തിൻറെയും പ്രവർത്തനത്തെ സ്തമഭിപ്പിച്ച് അതീവ ഗുരുതരാവസ്തയിലാക്കുന്നു. രോഗം പകരുന്ന വിധം- രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തേക്ക് വരുന്ന വൈറസ്സിലൂടെയും രോഗിയുടെ ശരീര ശ്രവങ്ങൾ പറ്റിപ്പിടിച്ച വസ്തുക്കളിലൂടെയും , വളർത്തുമൃഗങ്ങളിലൂടെയും രോഗം പകരാം ചില മുൻകരുതലിലൂടെ നമുക്ക് പ്രതിരോധിക്കാം . കൈകൾ ഇടക്ക് ശുചിയായി കഴുകുക വൈറസ്സ് ബാധിത പ്രദേശങ്ങളിലൂടെ യാത്ര ഒഴിവാക്കുക . അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുകയും സന്ദർശിക്കുന്നുണ്ടെങ്കിൽ മാസ്ക്ക് ധരിക്കുകയും , ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തണം . പനി,ചുമ തുടങ്ങിയ രോഗലക്ഷണം ഉള്ളവർ വൈദ്യസഹായം തേടണം ധാരാളം വെളളം കുടിക്കണം

അഭിരാമി എ
XI Commerce സ്വാമി വിവേകാനന്ദാ ഹയർസെക്കൻററി സ്കൂൾ,പാണ്ടനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം