"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
ഈ വിധമീ കൊറോണയുമൊരു  
ഈ വിധമീ കൊറോണയുമൊരു  
സ്വപ്നമായെങ്കിലെന്ന്  ഞാൻ ആശിച്ചു പോയ്
സ്വപ്നമായെങ്കിലെന്ന്  ഞാൻ ആശിച്ചു പോയ്


</poem> </center>
</poem> </center>

22:57, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്വപ്നം

മഴ പെയ്തു മാനം തെളിഞ്ഞു
മണ്ണും മനവും കുളിർത്തു
വേലിയിൽ പൂക്കൾ വിടർന്നു.
തൊടിയിലെ മുല്ലകൾ പൂത്തു
മാനത്തൊരായിരം താരകൾ പൂത്തു
എൻ മനതാരിലാശകൾ പൂത്തു
രാക്കിളിക്കൂട്ടരോടൊത്ത്
പാറിപ്പറന്നങ്ങുയരാം
പൂക്കൾ പറിച്ചു രസിക്കാം
പൂക്കൂടയുമായ് പോകുവാൻ നേരത്ത്
പെട്ടെന്ന് വീണിതു താഴെ
നേരം പുലർന്നതറിഞ്ഞു
എന്റെ സ്വപ്നമിതെന്നുമറിഞ്ഞു
ഈ വിധമീ കൊറോണയുമൊരു
സ്വപ്നമായെങ്കിലെന്ന് ഞാൻ ആശിച്ചു പോയ്

കീർത്തന ജയദേവൻ
5 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത