"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 6: വരി 6:


=='''കുട്ടിക്കൊരു കുഞ്ഞു ലൈബ്രറിയുമായി സ്കൗട്ട് യൂണിറ്റ്'''==
=='''കുട്ടിക്കൊരു കുഞ്ഞു ലൈബ്രറിയുമായി സ്കൗട്ട് യൂണിറ്റ്'''==
വിഷൻ 2021-2026 ന്റെ ഭാഗമായി കെ കെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരിയിലെ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റും ക്ലാസ്സ്മേറ്റ് 1985-87 ബാച്ചും കൂടിച്ചുചേർന്നു കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി എന്ന പദ്ധതിയിൽ സ്കൂളിൽ നിന്ന് രണ്ട് കുട്ടികളെ തിരത്തെടുത്തു. സ്കൂളിലെ എട്ടാം തരത്തിൽ പഠിക്കുന്ന മികച്ച വായനക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ രണ്ട് കുട്ടികൾക്ക് 2500 രൂപയുടെ പുസ്തകവും 4000 രൂപയുടെ രണ്ട് അലമാരകളും നൽകി.</p style="text-align:justify">
<p style="text-align:justify"> <big> വിഷൻ 2021-2026 ന്റെ ഭാഗമായി കെ കെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരിയിലെ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റും ക്ലാസ്സ്മേറ്റ് 1985-87 ബാച്ചും കൂടിച്ചുചേർന്നു കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി എന്ന പദ്ധതിയിൽ സ്കൂളിൽ നിന്ന് രണ്ട് കുട്ടികളെ തിരത്തെടുത്തു. സ്കൂളിലെ എട്ടാം തരത്തിൽ പഠിക്കുന്ന മികച്ച വായനക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ രണ്ട് കുട്ടികൾക്ക് 2500 രൂപയുടെ പുസ്തകവും 4000 രൂപയുടെ രണ്ട് അലമാരകളും നൽകി.</big> </p>
 
{| class="wikitable"
{| class="wikitable"
|-
|-

20:23, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്

ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ചോമ്പാല ലോക്കൽ അസോസിയേഷൻ 16 -ാം വടകര സ്കൗട്ട് ഗ്രൂപ്പ് കെ കെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരി സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വിഷൻ 2021-2026 ന്റെ ഭാഗമായി സ്കൗട്ട് യൂണിറ്റ് വിവിധ പരിപാടികൾ നടത്തിവരുന്നു. സ്നേഹഭവനം പദ്ധതിക്ക് സ്കൂളിൽ നിന്ന് 55000 രൂപ ശേഖരിച്ചു നൽകി. കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി എന്ന പദ്ധതിയിൽ സ്കൂളിൽ നിന്ന് രണ്ട് കുട്ടികളെ തിരത്തെടുത്തു. 2021 ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ സ്കൗട്ട് അംഗങ്ങൾ അവരവരുടെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ശുചിത്വ കേരളം സുന്ദര കേരളം പദ്ധതിയിൽ അംഗങ്ങളായി. 2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന പരിപാടിയുടെ ഭാഗമായി പതാക ഉയർത്തുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനി ശ്രീ കെ.വി. നാരായണൻ നായരെ പൊന്നാട അണിയിച്ചു. നവംബർ 7 മുതൽ 14 വരെ സ്കൗട്ട് വാരം ആഘോഷിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്ഥാപകദിനമായ നവംബർ 7 യൂണിറ്റ് തല പരിപാടികൾ നടന്നു. രാജ്യ പുരസ്കാർ അവാർഡിനു വേണ്ടി 11 സ്കൗട്ട് അംഗങ്ങൾക്ക് വർക്ക് ഷോപ്പ് നടത്തി. സ്നേഹഭവനം ശിലാസ്ഥാപന കർമ്മത്തിൽ 20 സ്കൗട്ട് അംഗങ്ങൾ പങ്കെടുത്തു. ത്രിതീയ സോപാൻ ടെസ്റ്റ് എഴുതുന്ന എട്ട് സ്കൗട്ടുകൾക്ക് പരിശീലനം നൽകി. ഗ്രൂപ്പ് അംഗങ്ങൾക്ക് വെർച്ച്വൽ ക്യാംമ്പ് ഫയർ നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി ഓൺലൈൻ കലോത്സവം നടത്തി. 2021 - 22 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ ഗൈഡ്സ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു.

ബാപ്പുജി ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിന് കീഴിൽ റോവർ ക്രൂ ഉദ്ഘാടനം ചെയ്തു

ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വടകര ജില്ലാ അസോസിയേഷനിലെ ചോമ്പാല ലോക്കൽ അസോസിയേഷന് കീഴിൽ പുതുതായി ആരംഭിക്കുന്ന ബാബുജി ഓപ്പൺ റോവർ ക്രൂവിന്റെ ഔദ്യോഗിക ഉദ്ഘാടനം 30/10/2020 ശനിയാഴ്ച കെ കെ എം ജി വി എച് എസ് എസ് ൽ വച്ച് ബഹുമാനപെട്ട പി പ്രശാന്ത് (എ എസ് ഓ സി നോർത്തേൺ റീജിയൻ) നിർവഹിച്ചു. തങ്ങളുടെ സ്കൗട്ട് കാലഘട്ടം മുതൽ പ്രസ്ഥാനത്തിനു കീഴിൽ ചുറുചുറുക്കോടെ പ്രവർത്തിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്നാണ് ഈ ക്രൂവിന് രൂപം നൽകിയത്. ബാപ്പുജി ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിന്റെ പ്രസിഡന്റ് ആദർശ് കെ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിനു റോവർ ലീഡർ അക്ഷയ് ടീ പി സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായി ചോമ്പാല ഏ ഇ ഓ ശ്രീ. എം ആർ വിജയൻ പങ്കെടുത്തു. ഡിസ്ട്രിക്ട് കമ്മീഷണർ റോവേഴ്സ് ശ്രീ. അബ്ദുൽ ഹമീദ് ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും റോവർ ലീഡർ അക്ഷയ് ടി പി ക്ക് വാറന്റ് കൈമാറുകയും ചെയ്തു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് റോവർ ക്രൂ നടത്തിയ ഗാന്ധി സ്മൃതി ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം ശ്രീ. പി ഹരിദാസ് (ഡി റ്റി സി സ്കൗട്ട് ) നിർവഹിച്ചു. ചടങ്ങിൽ പി പ്രവീൺ (ജില്ലാ സെക്രട്ടറി), ശ്രീ അനിൽ കുമാർ (എ ഡി സി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ), ശ്രീ വാസുദേവൻ (ഹെഡ് മാസ്റ്റർ, കെ കെ എം ജി വി എച് എസ് എസ്), ശ്രീമതി സാവിത്രി (എ ഡി സി, ഗൈഡ് ചോമ്പാല), ശ്രീ. സതീശൻ വി കെ (സെക്രട്ടറി ചോമ്പാല ലോകൽ അസോസിയേഷൻ) എന്നിവർ ആശംസകൾ അറിയിച്ചു. ബാപ്പുജി ഓപ്പൺ സ്കൗട്ട്സ് ഗ്രൂപ്പ് സെക്രട്ടറി ശ്രീ. അക്ഷയ് സി എം ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു. കഴിഞ്ഞ പ്രളയകാലം മുതൽ തന്നെ ഇവർ റോവർ ക്രൂവിന്റെ പേരിൽ സജീവ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പ്രളയബാധിത പ്രദേശങ്ങളിലേക്ക് അവശ്യ സാധനങ്ങൾ കയറ്റി അയക്കുകയും, അവിടെ ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങളിലും ഇവർ സജീവമായിരുന്നു. ഈ കൊറോണ കാലത്ത് ഓർക്കാട്ടേരി സി എച്ച് സി ൽ ഇവർ ആരംഭിച്ച കോവിഡ് ഹെൽപ്പ് ഡെസ്ക് ഉം അനുബന്ധ പ്രവർത്തനങ്ങളും വൻ ജനശ്രദ്ധ നേടിയിരുന്നു.

കുട്ടിക്കൊരു കുഞ്ഞു ലൈബ്രറിയുമായി സ്കൗട്ട് യൂണിറ്റ്

വിഷൻ 2021-2026 ന്റെ ഭാഗമായി കെ കെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരിയിലെ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റും ക്ലാസ്സ്മേറ്റ് 1985-87 ബാച്ചും കൂടിച്ചുചേർന്നു കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി എന്ന പദ്ധതിയിൽ സ്കൂളിൽ നിന്ന് രണ്ട് കുട്ടികളെ തിരത്തെടുത്തു. സ്കൂളിലെ എട്ടാം തരത്തിൽ പഠിക്കുന്ന മികച്ച വായനക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ രണ്ട് കുട്ടികൾക്ക് 2500 രൂപയുടെ പുസ്തകവും 4000 രൂപയുടെ രണ്ട് അലമാരകളും നൽകി.

കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി
കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി


സ്നേഹഭവനം പദ്ധതിയിലൂടെ കൂട്ടുകാർക്ക് കൈത്താങ്ങായി സ്കൗട്ട് & ഗൈഡ്സ്

ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് വിഷൻ 2021-2026 ന്റെ ഭാഗമായി നടത്തിവരുന്ന വിവിധ പരിപാടികളിൽ സ്നേഹഭവനം പദ്ധതി വേറിട്ടു നിൽക്കുന്നു. ഈ പദ്ധതിയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് കെ കെ എം ജി വി എച്ച് എസ് എസ് സ്കൗട്ട് & ഗൈഡ്സ് യൂണിറ്റും സ്കൂളിൽ നിന്ന് 55000 രൂപ ശേഖരിച്ചു നൽകി. സാമൂഹ്യ ബോധവും മാനവസേവയും ജീവിതത്തിലെ മഹത്തായ മൂല്യങ്ങളാണ് എന്ന് ഈ പ്രവർത്തനങ്ങളിലൂടെ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് ഒരിക്കൽ കൂടി ഊട്ടി ഉറപ്പിച്ചു. സ്നേഹഭവനം ശിലാസ്ഥാപന കർമ്മത്തിൽ 20 സ്കൗട്ട് അംഗങ്ങൾ പങ്കെടുത്തു.

സ്നേഹഭവനം ശിലാസ്ഥാപനം