"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
[[പ്രമാണം:Vidhya1_43065.JPG|thumb||left|വായനാമണിക്കൂർ]] | [[പ്രമാണം:Vidhya1_43065.JPG|thumb||left|വായനാമണിക്കൂർ]] | ||
[[പ്രമാണം:Magazines.JPG|thumb||right|വ്യക്തിഗത മാഗസിൻ]] | [[പ്രമാണം:Magazines.JPG|thumb||right|വ്യക്തിഗത മാഗസിൻ]] | ||
<big>കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിലകൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി സെന്റ് ഫിലോമിനാസിലും പ്രവർത്തിച്ചുവരുന്നു. എല്ലാവർഷവുമെന്നതുപോലെ 2018-2019 ലും വായനാവാരത്തോടൊപ്പം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്‌ഘാടനവും നടന്നു. സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നുവരുന്നു. കലാസാഹിത്യ അഭിരുചിയുള്ള കുട്ടികളെ സ്‌കൂൾതല പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.ഇക്കൊല്ലം വ്യത്യസ്തമായി വ്യക്തിഗത മാഗസിൻ നിർമാണ മത്സരം സംഘടിപ്പിച്ചു.സ്ത്രീ എന്നതായിരുന്നു വിഷയം.</big | <big>കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിലകൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി സെന്റ് ഫിലോമിനാസിലും പ്രവർത്തിച്ചുവരുന്നു. എല്ലാവർഷവുമെന്നതുപോലെ 2018-2019 ലും വായനാവാരത്തോടൊപ്പം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്‌ഘാടനവും നടന്നു. സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നുവരുന്നു. കലാസാഹിത്യ അഭിരുചിയുള്ള കുട്ടികളെ സ്‌കൂൾതല പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.ഇക്കൊല്ലം വ്യത്യസ്തമായി വ്യക്തിഗത മാഗസിൻ നിർമാണ മത്സരം സംഘടിപ്പിച്ചു.സ്ത്രീ എന്നതായിരുന്നു വിഷയം.</big> | ||
==<big>വിദ്യാരംഗം കലാസാഹിത്യവേദി 2021-2022</big>== | ==<big>വിദ്യാരംഗം കലാസാഹിത്യവേദി 2021-2022</big>== |
18:34, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിലകൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി സെന്റ് ഫിലോമിനാസിലും പ്രവർത്തിച്ചുവരുന്നു. എല്ലാവർഷവുമെന്നതുപോലെ 2018-2019 ലും വായനാവാരത്തോടൊപ്പം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്‌ഘാടനവും നടന്നു. സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നുവരുന്നു. കലാസാഹിത്യ അഭിരുചിയുള്ള കുട്ടികളെ സ്‌കൂൾതല പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.ഇക്കൊല്ലം വ്യത്യസ്തമായി വ്യക്തിഗത മാഗസിൻ നിർമാണ മത്സരം സംഘടിപ്പിച്ചു.സ്ത്രീ എന്നതായിരുന്നു വിഷയം.
വിദ്യാരംഗം കലാസാഹിത്യവേദി 2021-2022
ജൂൺ മാസത്തിൽ വായനാവാരത്തോടനനുബന്ധിച്ചു വായനാകുറിപ്പ് തയ്യാറാക്കൽ, എന്റെ ലൈബ്രറി, പ്ലക്കാർഡ് നിർമ്മാണം, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, ഇഷ്ടപ്പെട്ട കഥാപാത്രത്തെ അനുകരിക്കൽ, ഇഷ്ടപ്പെട്ട എഴുത്തുകാരൻ, കൊളാഷ് നിർമാണം എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു ചെയ്തു. ആഗസ്റ്റ് മാസം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾതല രചനാമത്സരങ്ങൾ നടന്നു. തെരഞ്ഞെടുക്കപ്പെട്ട കഥ, കവിത, ചിത്രം, ആസ്വാദനക്കുറിപ്പ് തുടങ്ങിയ രചനാമത്സരങ്ങളും കാവ്യാലാപനം, നാടൻപാട്ട് എന്നിവയുടെ വീഡിയോകളും ഓഗസ്റ്റ് 16 ന് AEO യിൽ സമർപ്പിച്ചു. നവംബർ 1 ന് സ്കൂൾ തുറന്ന ദിവസം പ്രവേശനോത്സവവും കേരളപ്പിറവിദിനവും വിദ്യാരംഗത്തിന്റെ കീഴിൽ മനോഹരമായി സംഘടിപ്പിച്ചു. തുടർന്നുള്ള മാസങ്ങളിൽ സ്കൂൾ അസംബ്ലിയിൽ സാഹിത്യകാരന്മാരുടെ ചരമദിനം, ജന്മദിനം എന്നിവയുമായി ബന്ധപ്പെട്ട് ലഘുവിവരണം അവതരിപ്പിക്കുന്നുണ്ട്.
ഏതാനും രചനകൾ ............
രചനകൾക്കു അക്ഷരനിവേശം നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ...........'
സ്നേഹം
സ്നേഹം വിലമതിക്കാനാവാത്ത
ആരും ചോദ്യം ചെയ്യാത്ത
ആരും കയ്യേറാനില്ലാത്ത
ഒന്നാണ് സ്ത്രീയുടെ സ്നേഹം
ഒരമ്മയുടെ സ്നേഹം
ജന്മം നൽകുന്ന സ്നേഹം
ജീവിതാവസാനം വരെ കൂടെ
നിൽക്കൂന്ന സ്നേഹം
ആരൂം ചോദിക്കാനില്ലാത്
ത
ആരൂം ചോദിക്കാത്ത സ്നേഹം
സ്നേഹം തരൂന്നതും സ്ത്രീ
സ്നേഹം വാങ്ങുന്നതും സ്ത്രീ
ആരാടൂം പരിഭവമിലാത്ത
സ്നേഹിതയാണ് സ്ത്രീ
സ്നേഹിതയാണ് സ്ത്രീ
സ്ത്രീയോളമില്ല മറ്റാർക്കൂമൂളള സ്നേഹം
സങ്കടങ്ങളിലൂം സന്തോഷങ്ങളിലൂം
കൂടെ നിൽക്കൂന്ന സ്നേഹം
ആരോടൂം ദേഷ്യമില്ലാത്ത
ആതമാർപണമൂളള സ്നേഹം
സ്നേഹം വിലമതിക്കാനാവാത്ത
ആരൂം ചോദൃം ചെയാത്ത
ആരൂം കയേറാനിലാത്ത
ഒന്നാണ് സ്ത്രീയൂടെ സ്നേഹം
ഒരമ്മയൂടെ സ്നേഹം
സ്നേഹം ഏന്നത് മൂന്നൂവാക്കിലല്ല
ഹൃദയത്തിൻ നിന്നൂം ഉണ്ടാകുന്ന
അളക്കാനാവാത്ത സ്നേഹം
അതാണ് സ്ത്രീയുടെ സ്നേഹം
ഒരമ്മയുടെ ഒരു സഹോദരിയുടെ സ്നേഹം
'ബ്രിൻഡ്യാ 10 ഡി'
എന്റെ അമ്മ
അമ്മ എന്നത് എനിക്കൊരു വികാരമാണ്.ജീവിതത്തിൽ ഏതൊരൂ സന്ദ൪ഭത്തിലും എനിക്ക് അമ്മയുടെ സാന്നിദ്ധൃം ആവശ്യമാണ്. അമ്മ എന്നെ ആരേക്കാളും കൂടുതൽ മനസ്സിലാക്കുന്നു.അമ്മയാണ് നമ്മേ പലതും പഠിപ്പിക്കുന്നത്. എന്റെ ജീവിതത്തിൽ കുറയേറെ നല്ല കാര്യങ്ങൾ എന്റെ അമ്മ എന്നെ പഠിപ്പിച്ചു. ജീവിതത്തിലുടനീളവും അമ്മ പഠിപ്പിച്ച ആ നല്ല കാര്യങ്ങൾ ഞാൻ ചെയും. അമ്മ നമ്മൾ കുട്ടികളെ തല്ലുന്നത് വെറുതെയായിരിക്കില്ല അതിനു പിന്നിൽ നമ്മൾ ചെയ്ത ഏതോ തെറ്റിനായിരിക്കുമെന്ന് നമ്മൾ മക്കൾ മനസ്സിലാക്കണം. അവർ നമ്മുടെ നന്മ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ ഏതൊരമ്മയും തന്റെ കുഞ്ഞുങ്ങൾക്ക് നല്ല പാഠങ്ങൾ പകർന്നു കൊടുക്കുന്നു. തീർച്ചയായും ആ കാരൃങ്ങൾ ഒാരോന്നും നമ്മുടെ ജീവിതത്തിൽ ആവശ്യമായി മാറുമെന്നതു സത്യം. അമ്മയെ ഓരിക്കലും വേദനിപ്പിക്കാൻ പാടില്ല. കാരണം അവ൪ നമ്മളെ കഷ്ടപ്പെട്ട് വള൪ത്തി വലുതാക്കിയതാണ് എന്ന സത്യം നമ്മൾ ഓരോരുത്തരും ചിന്തിക്കുക. തീർച്ചയായും 'അമ്മ എന്ന സ്ത്രീയെ ഓരോ മനുഷ്യനും അവരുടെ ജീവിതത്തിൽ ആവശ്യമാണ്.'അമ്മ എന്നത് ഒരു സ്നേഹമാണ് .....
വികാരമാണ് ........
അതിലേറെ സർവവും അമ്മയാണ്........
അമ്മതാണീയാണ്..........
'ഫാത്തിമ എച്ച് '
പുഴ
ഒരിക്കൽ വിതുമ്പി നിന്ന എന്നോട് അവൻ പറഞ്ഞു
പരിഭവിച്ചീടേണ്ട പ്രിയ സഖീ
അനശ്വരപ്രണയമെന്നുള്ളത് സത്യമെങ്കിൽ
നിശ്ചയം നിന്നെ ഞാൻ ലക്ഷ്യത്തിലെത്തിക്കും
എൻ കരംപിടിച്ചു നീ കണ്ട കിനാക്കളെല്ലാം
ഈവഴിത്താരയിലുപേക്ഷിച്ചീടേണ്ട നീ
ഇടുങ്ങിയൊതുങ്ങിപ്പോയ നിൻ പാതകളെല്ലാം
ശുദ്ധികലശം ചെയ്തു ഞാൻ സ്വന്തമാക്കും
ഭഗീരഥപ്രയത്നം മറന്ന മാനവരെല്ലാം
ഭയന്നെന്നെ കണ്ടോടിയൊളിച്ചിടുമല്ലൊ
വറ്റിവരണ്ടുപോയ നിൻ മാനസതാരിനെ
തപ്തനിശ്വാസമേകി തളിർപ്പിച്ചീടുന്നേൻ
പെയ്യാൻ മടിച്ച കാർമേഘ കൂട്ടങ്ങളൊന്നായ്
ഉത്സവപ്പെയ്ത്തായി വീണിടുമ്പോൾ
പരിഭ്രമിച്ചീടേണ്ട പ്രണയിനീ നീ
നിശ്ചയം വാക്കു പാലിച്ചീടും ഞാൻ
നീ കടന്നുവന്ന വഴികളെല്ലാം
നിന്റേതാക്കി തീർത്തിടും ഞാൻ
പൂർവ്വകാലത്തിലെന്നപോലെ പ്രണയിച്ചു മുന്നേറിടാം
വിനീറ്റ ടീച്ചർ
കൊളാഷ്
തയാറാക്കിയത് ലിയോൺ സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾ
മഴ
ഞാൻ കരുതി മഴ ആകാശത്തിനു ഭൂമിയോടുള്ള പ്രണയത്തിന്റെ അടയാളമാണെന്നു... അതിനായി ഞാൻ കാത്തിരുന്ന ദിനങ്ങൾ. മഴയേറ്റു തളിർക്കാനായി ഞാൻ കാത്തുവച്ചിരുന്ന എന്റെ സ്വപ്‌നങ്ങൾ. ഓരോ മഴയിലും അത് തളിർക്കുന്നതും പൂക്കുന്നതും ഞാൻ ആസ്വദിക്കുകയായിരുന്നു. അതിനായി മഴയേ നിന്നെ ഞാൻ കാത്തിരിക്കുമായിരുന്നു. മഴയത്തു എന്റെ വിരൽത്തുമ്പുകൾ നനയ്ക്കുമ്പോൾ ഒരു രോമാഞ്ചമായി മഴ എന്റെ മനസ്സിൽ പെയ്തിറങ്ങിയ ദിനങ്ങൾ. പക്ഷെ ഒരിക്കലും ഒന്ന് ചേരുകയില്ല എന്നറിഞ്ഞുകൊണ്ടു വാനം ഭൂമിക്കുമേൽ പൊഴിയിച്ച നിലക്കാത്ത കണ്ണുനീരായിരുന്നോ അത്. മഴ, നിലയ്ക്കാത്ത പ്രവാഹമായി , ഒരു പ്രളയമായി കേരളത്തെ ആഞ്ഞടിക്കാൻ, ഇത്രയേറെ ജലം വാനമേ നീ എവിടെ ഒളിച്ചുവച്ചിരുന്നു? നിലയ്ക്കാത്ത ജലപ്രവാഹത്തിനുള്ളിൽ ഒരിറ്റു ദാഹനീരിനായി കേണ ഞങ്ങളുടെ സഹോദരങ്ങൾ, ജീവൻ നിലനിർത്താൻ എത്തിപ്പിടിക്കാനായി ഒരു കച്ചിത്തുരുമ്പിനായി നിലവിളിച്ചവർ, കൈക്കുഞ്ഞിന്റെ വിശപ്പടക്കാൻ ഒന്നുമില്ലാതെ വ്യസനിച്ച അമ്മമാർ, ഒരായുഷ്ക്കാലത്തിന്റെ സമ്പാദ്യമൊക്കെയും കൂട്ടിവച്ചു പണിതുയർത്തിയ സ്വന്തം പാർപ്പിടം തകർന്നടിയുന്നതു നിർവികാരതയോടെ നോക്കിനിന്നവർ , ഉറ്റവരുടെ മൃതശരീരം ഒഴുകിയെത്തുന്നത് നിസ്സഹായതയോടെ നോക്കിനിന്നവർ , അങ്ങനെ ദുരിതക്കയത്തിൽ പെട്ടുലഞ്ഞ അനേകർ ... . പണ്ഡിതനെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ, ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ഒരുമയോടെ ഓണം ആഘോഷിച്ച ദിനങ്ങൾ ജീവിതത്തിൽ ഒന്നും സ്‌ഥിരമല്ലെന്ന തിരിച്ചറിവിന്റെ നാളുകൾ. അത് എന്നും തോരാത്ത മഴ പോലെ തങ്ങി നിൽക്കും ഓരോ മനസിലും. പ്രീത ടീച്ചർ
ആഷ്മിന എന്ന അത്ഭുതം
ആഷ്മിന നാഡിസംബന്ധമായ രോഗങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒൻപതാം ക്ളാസ്സ് വിദ്യാർത്ഥിനിയാണ് . വ്യത്യസ്തങ്ങളായ കഴിവുകളും പ്രത്യേക സ്വഭാവ സവിശേഷതകളും ഉള്ള ആഷ്മിനയുടെ വ്യക്തിത്വത്തിൽ എടുത്തു പറയേണ്ടത് കൃത്യനിഷ്‌ഠതായാണ് . ഒരു ദിവസം പോലും സ്കൂൾ മുടങ്ങുന്നത് അവൾക്കു സഹിക്കാൻ കഴിയില്ല . കൃത്യമായും വ്യക്തമായും അവൾ എഴുതുന്ന കുറിപ്പുകൾ അത്ഭുതമിളവാക്കുന്നതാണ്. മലയാളം നന്നായി ടൈപ്പ് ചെയ്യാൻ കഴിയുന്ന കുട്ടിയാണ് അഷ്മിന .ശാരീരികമായി ഏറെ ബുദ്ധിമുട്ടുുന്ന അവളുടെ മനസ്സിന്റെ ശക്തി അപാരമാണ് .........
ഇത് അഷ്മിനയുടെ ക്ലാസ്സ് ടീച്ചറായ സുമൻ ടീച്ചറിന്റെ വാക്കുകൾ.....
പ്രളയം അഷ്മിനയെ തൊട്ടപ്പോൾ
ആശംസാഗാനം
കേരളത്തെ പ്രളയ ബാധിത സന്ദർഭത്തിൽ കൈത്താങ്ങിയ മൽസ്യത്തോഴിലാളി സഹോദരങ്ങളെ ആശംസിച്ചു കൊണ്ടുള്ള ഗാനം.
തെയ് തെയ് തെയ്
തെയ് തക താരോ
തന്തിനം തന്നാരോ..... (4)
വന്നല്ലോ വന്നല്ലോ ഉല്ലാസ പൊൻപുലരി
ഇന്നല്ലോ കടലിൻ മക്കളെ എല്ലാരും അറിയണത്.... (2)
ആഘോഷ പെരുമഴ പെയ്യട്ടെ ആമോദ തിരകൾ ഉയരട്ടെ
ആനന്ദം അലതല്ലുന്നൊരു സുദിനം ഇതിന്നല്ലോ.......ഓ... (2)
[തെയ് ...
ഇവരല്ലോ നമ്മുടെയെല്ലാം നാടിന്റെ അഭിമാനം
ഇവരല്ലോ അനേകായിരം ജീവൻ കാത്തവർ (2)
ധീരജവാന്മാരെക്കാളും ധൈര്യ സമേതം മുന്നേറി
പ്രളയക്കെടുതിയിൽ നിന്നും നേടി ജീവൻ അനേകരുടെ ...(2) ഓ ...
[തെയ് ...
സ്വന്തം ജീവൻ നോക്കാതെ സ്വന്തക്കാരെ ഓർക്കാതെ
സകലരുമെന്നുടെ സോദരരാണെന്നുറച്ച് മനതാരിൽ (2)
സ്വാർഥതയോടും കരുതാതെ പ്റതിഫലമോ ഇഛിക്കാതെ
പൊലിയും പ്രാണണ് ക്ഷണ നേരത്തിൽ പുതിയൊരു
ജീവനിവർ നൽകി .....(2) [തെയ്
രചന, സംഗീതം - ഷീബ ബാബു എ ഇ
(സംഗീതം അധ്യാപിക,
സെന്റ് ഫിലോമിനാസ് ജി എച് എസ്)
എന്റെ നാട്
എന്റെ നാട് സുന്ദര നാട്
എന്റെ സ്വന്തം നാട്
പുക്കളുണ്ട്, പുമ്പാറ്റയുണ്ട്
,
തുള്ളിക്കളിക്കും ....പറവകളുണ്ട്
സ്നേഹിതരാകും നാട്ടുകാരുണ്ട്..
അതല്ലൊ..എന്റെ പൊന്നു നാട്...
ഫർസാന
പ്രളയജലം
പ്രളയജലം രൗദ്രതാണ്ഡവമാടുമ്പോൾ
മരണഭയം ജനവേദനയാകുമ്പോൾ
ജീവനുവേണ്ടി കേഴുന്നവരുടെ
ചാരത്തുനിന്ന് തുണയായി എത്തും
ആകാശത്തും ജലപാതയിലും
കാലത്തിന്റെ കാവൽ സെെന്യം
കടലിന്റെ മക്കൾ
കരകാക്കുന്നൊരു സെെന്യം
ഹിസ്സാന
കുട്ടിക്കാലം
big>മനോമുകരത്തിൽ
തെളിയുന്നുണ്ടേ ....
വർണ്ണാഭമായൊരു കുട്ടിക്കാലം
ഉണ്ണികുടവയർ കുലുക്കി
കൗപീനധാരിയായി
പരുപരുത്ത തറയിൽ
തത്തികളിച്ച നാളെത്ര സുന്ദരമായിരുന്നു...
ഇന്നും ഞാനാശിപ്പൂ...
ഒരു കുഞ്ഞായിരുന്നെങ്കിൽ...
ജോസ്ന ജയൻ
ആത്മമിത്രം
എന്നെയെത്ര ചവിട്ടിമെതിച്ചാലും
നിൻ കാലിലൊരു മുള്ളു പോലും
തറപ്പിക്കില്ലെന്ന് ചെരുപ്പ്
എന്നെയെത്രയാക്രമിച്ചാലും
ഞാനെത്ര വേദനപേറിയാലും
മനുഷ്യാഗ്രഹങ്ങൾക്ക്
വഴങ്ങുവെന്ന് ഭൂമി.
എന്നെയെത്ര ചവച്ചരച്ചാലും
ഞാനെത്ര ചതഞ്ഞാലും
നിൻ പശിയടക്കാനാണി
ജന്മമെന്ന് ആഹാരം.
സുൽഫത്ത്
യേശു
അഗദാരറിയുന്ന യേശു നാഥാ
അണയുന്നു ഞാൻ നിന്റെ തിരുമുൻപിൽ
അറിവിന്റെ നിറകുടമാം യേശു നാഥാ
അറിവെന്നിൽ തന്നത് നീയേ
സന്തോഷമറിയുന്ന യേശു നാഥാ
ദു:ഖങ്ങളറിയുന്ന യേശുനാഥാ
ദു:ഖങ്ങൾ എന്നിൽ നിന്നും മാറ്റിടേണേ
എല്ലാം അറിയുന്ന യേശു നാഥാ
കനിയേണേ നല്ലതുചെയ്യുവാ൯ നീ .........
ഷിഫ
ആത്മ ബന്ധം
അമ്മയാണ് എനിയ്ക്ക് ദെെവം തന്ന
വിലപ്പെട്ട സമ്മാനം.
സുഖകരമായ നിമിഷങ്ങളിലും
ദു:ഖകരമായ നിമിഷങ്ങളിലും
നാം അമ്മയെ ഓർക്കണം.
വീട്ടിലുള്ള ബന്ധുക്കളെയും
സഹോദരങ്ങളെയും വെറുക്കരുത്.
അമ്മയെ സ്നേഹിയ്ക്കുന്നതു പോലെ
അവരെയും സ്നേഹിയ്ക്കുക.
അച്ഛനെയും കൂട്ടുകാരെയും സ്നേഹിയ്ക്കുക.
സ്നേഹം അല്ലെ
ദെെവത്തിന്റെ നിധി
ഫാത്തിമ ജെ