"ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Dckottayam (സംവാദം | സംഭാവനകൾ) No edit summary |
Dckottayam (സംവാദം | സംഭാവനകൾ) No edit summary |
||
വരി 29: | വരി 29: | ||
| അദ്ധ്യാപകരുടെ എണ്ണം= 39 | | അദ്ധ്യാപകരുടെ എണ്ണം= 39 | ||
| പ്രിന്‍സിപ്പല്‍= JEGY GRACE THOMAS | | പ്രിന്‍സിപ്പല്‍= JEGY GRACE THOMAS | ||
| പ്രധാന അദ്ധ്യാപകന്‍= ALEYAMMA JOHN | | പ്രധാന അദ്ധ്യാപകന്‍= ALEYAMMA JOHN| | ||
| പി.ടി.എ. പ്രസിഡന്റ്= JAI P Paul | | പി.ടി.എ. പ്രസിഡന്റ്= JAI P Paul | ||
| സ്കൂള്‍ ചിത്രം=33045_bldg1.jpeg| | | സ്കൂള്‍ ചിത്രം=33045_bldg1.jpeg| | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
12:24, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം. | |
---|---|
വിലാസം | |
കോട്ടയം. കോട്ടയം. ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം. |
വിദ്യാഭ്യാസ ജില്ല | കോട്ടയം. |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-12-2016 | Dckottayam |
സ്വഭാവരൂപീകരണത്തിനും തൊഴില്‍ അഭ്യസനത്തിനും വ്യക്തിയുടേയും സമഷ്ടിയുടേയും രാഷ്ട്രത്തിന്റേയും ഉന്നമനത്തിനുമായി അര്‍പ്പണബോധമുള്ള വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസം സുപ്രധാനമായ പങ്ക് വഹിക്കുന്നു. പാശ്ചാത്യസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമ വനിതാ വിദ്യാലയമാണ് ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍. 1819-ല്‍ കോട്ടയത്തെത്തിയ ചര്‍ച്ച് മിഷനറി സൊസൈറ്റിയുടെ പ്രവര്‍ത്തകനായ ഹെന്‍റി ബേക്കര്‍ സീനിയര്‍ 1819-ല്‍ തന്നെയോ 1820ലോ ആണ് ഈ സ്കൂള്‍ ആരംഭിച്ചത്.
ചരിത്രം
ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശം കാണാന്‍ സൗകര്യവും സാഹചര്യവും ഇല്ലാതെ അജ്ഞതയുടെ അന്ധകാരത്തില്‍ അമര്‍ന്നിരുന്ന കേരളീയ വനിതകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ സൗഭാഗ്യമാര്‍ഗ്ഗം കാണിച്ചുകൊടുക്കുവാനായി 1819ല്‍ പാശ്ചാത്യ മിഷ്ണറിമാരാല്‍ സ്ഥാപിതമായതാണ് ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍. അക്ഷരനഗരിക്ക് അക്ഷരവെളിച്ചം പകര്‍ന്നുകൊണ്ട് വിദ്യാവിഹായസ്സില്‍ ഇന്നും ഈ വിദ്യാലയം അതിന്റെ ജൈത്രയാത്ര അനുസ്യൂതം തുടരുന്നു. ചര്‍ച്ച് മിഷണറി സൊസൈറ്റിയുടെ പ്രവര്‍ത്തകനായ ഹെന്‍റി ബേക്കര്‍ സീനിയറും സഹധര്‍മ്മിണി എമീലിയോ ഡോറോഥി ഖൊലോഫും 1819ല്‍ ആണ് കോട്ടയത്തെത്തിയത്. അവരുടെ ആദ്യ സന്താനമാണ് ഹെന്‍റി ബേക്കര്‍ ജൂനിയര്‍. 1820ല്‍ മിസസ്. ഹെന്‍റി ബേക്കര്‍ 12 വയസ്സില്‍ താഴെയുള്ള 6 പെണ്‍കുട്ടികളെ ചേര്‍ത്ത് എളിയതോതില്‍ ആരംഭിച്ച ഈ പാഠശാല ആദ്യകാലത്ത് സായിപ്പിന്റെ ബംഗ്ളാവില്‍ തന്നെയാണ് നടത്തിവന്നത്. വായന, ചോദ്യോത്തരം, ഇംഗ്ളീഷ്, തയ്യല്‍, എന്നിവയായിരുന്നു പാഠ്യ വിഷയങ്ങള്‍. ഭക്ഷണവും വസ്ത്രവും താമസസൗകര്യവും ബംഗ്ളാവില്‍തന്നെ എമീലിയ നല്‍കിയിരുന്നു. 10 വര്‍ഷം കഴിഞ്ഞപ്പോള്‍ സ്കൂളിലെ കുട്ടികളുടെ എണ്ണം 42 ആയി. സ്ത്രീ വിദ്യാഭ്യാസം അക്കാലത്ത് വിലക്കപ്പെട്ടിരുന്നതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും താത്പര്യവും വളര്‍ത്തിയെടുക്കാന്‍ ആ മിഷണറി കുടുംബത്തിന് വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സമ്മാനങ്ങളും വിവാഹസമയത്ത് സ്ത്രീധനവും നല്‍കി പ്രോത്സാഹിപ്പിച്ചിരുന്നു. ഇങ്ങനെ തന്റെ ഒരു പുത്രിയുടെ സഹായത്തോടെ 60 വര്‍ഷക്കാലം മിസസ്. ബേക്കറിന്റെ നേതൃത്വത്തില്‍ സ്കൂള്‍ നടന്നു. 1888ല്‍ ആ മഹതി അന്തരിച്ചു. മിസസ് ഹെന്‍റി ബേക്കറിന്റെ നിര്യാണത്തെത്തുടര്‍ന്ന് സ്കൂളിന്റെ ചുമതല ജൂനിയര്‍ മിസസ്. ബേക്കറും അവരുടെ പുത്രിമാരായ മേരി ബേക്കറും ഇസബേല്‍ ബേക്കറും ആനി ബേക്കറും ഏറ്റെടുത്തു. 1893ല്‍ സി. എം. എസിന്റെ ആദ്യത്തെ വനിതാ മിഷണറിയായി മേരി ബേക്കര്‍ ഈ സ്കൂളില്‍ നിയമിക്കപ്പെട്ടു. അക്കാലത്താണ് 'മിസ് ബേക്കേഴ്സ് സ്കൂള്‍' എന്ന് ഈ വിദ്യാലയത്തിന് നാമകരണം ചെയ്യുന്നത്. 1901ല്‍ മേരി ബേക്കര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് സഹോദരിമാരായ ഇസബേല്‍ ബേക്കറും ആനി ബേക്കറും സ്കൂളിന്റെ ചുമതല ഏറ്റെടുത്തു. 1944-ല്‍ സ്കൂളിന്റെ 100ാം വാര്‍ഷികവും 1947-ല്‍ ചാപ്പലിന്റെ പ്രതിഷ്ഠയും നടത്തി. 1952 കാലഘട്ടമായപ്പോള്‍ സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചു. 1946 മുതല്‍ സ്കൂളിലെ അധ്യയന മാധ്യമം മലയാളമായിരുന്നു. എന്നാല്‍ 1956 മുതല്‍ ഓരോ ക്ളാസ്സിന്റേയും ഓരോ ഡിവിഷന്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ്സായി നടത്താനുള്ള പ്രത്യേക അനുവാദം ലഭിച്ചു. ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകള്‍ ഇതര സ്കൂളുകളിലും തുടങ്ങാന്‍ ഇത് മാര്‍ഗ്ഗദര്‍ശകമായിത്തീര്‍ന്നു. 1960-ല്‍ ബേക്കര്‍ സ്കൂള്‍ സി. എം. എസ് കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. 1965-ല്‍ ഹെഡ്മിസ്സട്രസ്സായിരുന്ന മിസ്. ബെഞ്ചമിന്‍ മിസ്. സാറാ ചെറിയാന്റെ ഹസ്തങ്ങളില്‍ സ്കൂളിന്റെ ചുമതല ഏല്‍പ്പിച്ചശേഷം സേവനത്തില്‍ നിന്നു വിരമിച്ചു. 1971-ല്‍ ഏലിയാമ്മ മാത്യു ഹെഡ്മിസ്സ്ട്രസ്സായി നിയമിതയാവുകയും തൃതീയ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയും ചെയ്തു. ബേക്കര്‍ സ്കൂളിനെ സംബന്ധിച്ച് മഹത്തായ ഒരു നേട്ടമാണിത്. 1972-ല്‍ സ്കൂള്‍ ബസ് വാങ്ങുകയും അതോടൊപ്പം സ്കൂള്‍ വാര്‍ഷികപ്പതിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. 1977-ല്‍ P.T.A ആരംഭിക്കുകയും 1980-ല്‍ പുതിയ സ്കൂളിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. സ്കൂളിന്റെ വികസനാര്‍ത്ഥം 1982-ല്‍ സ്കൂള്‍ ബാന്റ് ഉദ്ഘാടനം ചെയ്തു. 1985ലെ നേട്ടം ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കര്‍മ്മമാണ്. 1987-ല്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മുന്‍ കേരളാഗവര്‍ണര്‍ ശ്രീ. പി. രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. 1990-ല്‍ ശ്രീമതി. ശോശാമ്മ വര്‍ഗീസ് ഹെഡ്മിസ്സ്ട്രസ്സായി നിയമിതയാവുകയും 1996-ല്‍ സ്കൂളിന്റെ 175-ാം വാര്‍ഷികാഘോഷം നടത്തുവാനും സാധിച്ചു. ആ കാലഘട്ടത്തിലാണു പൂര്‍വ്വ വിദ്യാര്‍ത്ഥിനികളുടെ സംഗമം ആരംഭിച്ചത്. 1997-ല്‍ ശ്രീമതി. പൊന്നമ്മ ജേക്കബ് ഹെഡ്മിസ്സ്ട്രസ്സായി നിയമിതയായി. 1998-ല്‍ ഹയര്‍സെക്കന്‍ഡറി ക്ളാസ്സുകള്‍ ആരംഭിച്ചു. 2000-ല്‍ ശ്രീമതി. മറിയാമ്മ ജേക്കബിനെ പ്രിന്‍സിപ്പലായി നിയമിച്ചു. 2001-ല്‍ ശ്രീമതി. അച്ചാമ്മ മാത്യുവും 2006-ല്‍ Mr. റ്റി. ജി. ഉമ്മന്‍ പ്രിന്‍സിപ്പലായിട്ടും ശ്രീമതി. അന്നമ്മ മാത്യു ഹെഡ്മിസ്സ്ട്രസ്സായും സേവനം അനുഷ്ഠിച്ചു. 2007-ല്‍ ശ്രീമതി. ജെയ്സി ജോണ്‍ പ്രിന്‍സിപ്പലായിട്ടും 2008-ല്‍ ശ്രീമതി. ഷേര്‍ളി പി. കെ. ഹെഡ്മിസ്സ്ട്രസ്സായും സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഈ കലാലയം കോട്ടയത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള ജനങ്ങളുടെ ഇടയില്‍ ദീപസ്തംഭമായി ശോഭിച്ചുകൊണ്ട് മറ്റുള്ള കലാലയങ്ങള്‍ക്ക് മാതൃകയായി നിലകൊള്ളുന്നു. കേരളത്തില്‍ മാത്രമല്ല ഭാരതത്തിലൊട്ടാകെ സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയ മഹത് സ്ഥാപനമാണ് ഈ കലാലയമെന്ന് നമുക്ക് കാണുവാന്‍ കഴിയും. കേരളജനതയുടെ സാംസ്കാരികവും ആദ്ധ്യാത്മികവുമായ ജീവിതത്തില്‍ ഈ പാഠശാല വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ സ്കൂളിന്റെ സ്ഥാപകരായ ബേക്കര്‍ കുടുംബാംഗങ്ങളേയും അവര്‍ ഈ സ്കൂളിനുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളേയും നാം എന്നെന്നും സ്മരിക്കേണ്ടതാണ്.
ഭൗതികസൗകര്യങ്ങള്‍
പ്രകൃതി സുന്ദരമായ നാലര ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 26 ക്ളാസ്സ് മുറികളും ലൈബ്രറിയും സയന്‍സ് ലാബും ഉള്‍പ്പെട്ടതാണ് സ്കൂള്‍ കെട്ടിടം. 500 കുട്ടികള്‍ക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയവും സ്ഖൂള്‍ കോമ്പൗണ്ടില്‍ത്തന്നെ സ്ഥിതി ചെയ്യുന്നു. ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും ബാഡ്മിന്റന്‍ കോര്‍ട്ടും കോമ്പൗണ്ടില്‍ ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- റെഡ് ക്രോസ്, സ്കൂള്‍ മാഗസിന്‍, കരാട്ടെ, എയ്റോബിക്സ്, ഐ. റ്റി ക്ളബ്, മാത്സ് ക്ളബ്, സോഷ്യല്‍ സയന്‍സ് ക്ളബ്, സയന്‍സ് ക്ളബ്, എക്കോ ക്ളബ്, ലിറ്ററെസി ക്ളബ്, ടൂറിസം ക്ളബ്.
[[]]
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകെരള മഹായിടവകയാണ് വിദ്യാലയത്ത്ല്‍ ഭരണം നടത്തുന്നത്. നിലവില്‍ ഏഴ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളും 13 ഹൈസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈറ്റ് റെവ. തൊമസ കെ ഉമ്മന്‍
രക്ഷാധികാരിയായും മാനേജരായും Very Rev.Oommen George ലേഒക്കല്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- മിസസ്.ഹെന്‍ഡ്രി ബേക്കര്‍ സീനിയര്‍
- മിസസ് ബേക്കര്‍ ജൂനിയര്‍
- മിസ്റ്റര്‍ എം.റ്റി തോമസ്
- മിസ് ജി.ഇ.മേഗര്‍
- മിസ് എം.ഇ. ഈസ് റ്റ്
- സിസ്റ്ററ്‍ അന്ന ബഞ്ചമിന്‍
- Aleyamma Mathew
- Sosamma Varghese
- Ponnamma Jacob
- Mariamma Jacob
- Achamma Mathew
- Annamma Mathew
- Sherly P K
- Suja Rei John
- Mariamma Oommen
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ബീനാ കണ്ണന്‍
- കെ.റ്റി.തോമസ്
- സുരേഷ് കുറുപ്പ് എം.പി
- റൂബി മാത്യു റൂബി ഉമേ,ഷ് പവന്‍കര്‍ ജപ്പാനിലെ ടോക്കിയോ നിപ്പോണ്‍ സര്‍വകലാശാലയില്‍ അലര്‍ജി വിഭാഗം പ്രഫസര്‍ ആഗോള അലര്‍ജി സംഘടന യുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയും ആദ്യ ഇന്ത്യക്കാരിയും ആണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 9.594102, 76.525034|width=800px|zoom=20}}
Baker memorial GHSS Kottayam
|
|