"അമൃതാ എച്ച് എസ് എസ് വള്ളികുന്നം/അക്ഷരവൃക്ഷം/ദി വൈറസ് & മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ("എ ജി ആർ എം ഹയർ സെക്കന്ററി സ്കൂൾ, വള്ളികുന്നം/അക്ഷരവൃക്ഷം/ദി വൈറസ് & മാൻ" സംരക്ഷിച്ചിരിക്കുന്...) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ ജി ആർ എം ഹയർ സെക്കന്ററി സ്കൂൾ, വള്ളികുന്നം/അക്ഷരവൃക്ഷം/ദി വൈറസ് & മാൻ എന്ന താൾ അമൃതാ എച്ച് എസ് എസ് വള്ളികുന്നം/അക്ഷരവൃക്ഷം/ദി വൈറസ് & മാൻ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
15:56, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ദി വൈറസ് & മാൻ
രാത്രിയുടെ ഇരുളിനെ കീറിമുറിച്ച് പ്രഭാത ദേവത കനകസിംഹാസനത്തിൽ ഇരുന്നു., " അനു…. അനു… എന്തൊരു ഉറക്കമാണ് ഇത്. ഉം വേഗം എഴുന്നേൽക്കൂ. പോയി പല്ലുതേപ്പും കുളിയും കഴിഞ്ഞ് വന്ന് ഭക്ഷണം കഴിക്കൂ. അനു വിന്റെ വീട്ടിൽ അമ്മയും അച്ഛനും മുത്തശ്ശിയും ആണ് ഉള്ളത്. അച്ഛൻ കൃഷ്ണദാസ് ന്യൂക്ലിയർ റിസൾട്ട് സെന്ററിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്. അമ്മ പ്രിയ വൈറോളജി ഡിപ്പാർട്ട്മെന്റ് ഉയർന്ന ഉദ്യോഗസ്ഥ ആണ്. ഗവൺമെന്റ് പബ്ലിക് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ് അനു. അവൾ ഒരു സിനിമ ഭ്രാന്തി ആണ്. പരീക്ഷക്കിടയിലും അവൾ ഒറ്റ സിനിമ പോലും വിടാതെ കാണും. ഈ ഞായറാഴ്ചയും ദി വൈറസ്& മാൻ എന്ന സിനിമ കാണാൻ ഇരിക്കുകയാണ് അവൾ. അങ്ങനെ ആ ദിവസവും വന്നെത്തി. അച്ഛനുമമ്മയും ജോലിക്ക് പോയ ശേഷം മുത്തശ്ശിയും അവളും വീട്ടിൽ തനിച്ചാണ്. സിനിമ തുടങ്ങി. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ ജൈവ ആയുധം പ്രയോഗിച്ച് മനുഷ്യർക്ക് അതേ ജൈവവൈവിധ്യത്തിൽ നിന്നുള്ള വൈറസ് ബാധ ഏൽപിക്കുകയും ലോകമെമ്പാടുമുള്ള മനുഷ്യർ മരിക്കുകയും ചെയ്യുന്നു. അവൾക്ക് പേടിയായി സിനിമ കണ്ടു പേടിച്ചു പോയ അനു യഥാർത്ഥത്തിൽ ഇതു സംഭവിക്കുമോ എന്ന് ഭയന്നു. രാത്രിയിൽ അമ്മയും അച്ഛനും വീട്ടിൽ വന്നപ്പോൾ അച്ഛൻ പുതുതായി ഒരു മിഷ്യൻ സൃഷ്ടിക്കുന്ന കാര്യം അമ്മയോട് പറഞ്ഞു. അവൾ അതു കേട്ടു കരഞ്ഞു കൊണ്ട് ഓടി പോയി. അമ്മയും അച്ഛനും മുത്തശ്ശിയോട് വിവരം തിരക്കി. മുത്തശ്ശി അവരോട് കാര്യം പറഞ്ഞു. ദി വൈറസ് & മാൻ എന്ന സിനിമ അവരിന്ന് കണ്ടെന്നും അതിൽ ഒരു ജൈവ ആയുധത്തെ കുറിച്ച്പറയുന്നുണ്ടെന്നും മുത്തശ്ശി അവരോട് പറഞ്ഞു. അമ്മയും അച്ഛനും ആ സിനിമ ഫോണിൽ കണ്ടു. കാര്യത്തിന്റെ ഗൗരവം മനസ്സിലായ അവർ അവളെ ആശ്വസിപ്പിച്ചു. അവൾ ആശ്വാസത്തോടെ സർവ്വതും മറക്കുന്ന നിദ്രയിലേക്ക് ആഴ്ന്നു….
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ