"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/റോഡരികിലെ മാലിന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= റോഡരികിലെ മാലിന്യം | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| സ്കൂൾ=  ജി യു പി എസ് കടമ്പഴിപ്പുറം         
| സ്കൂൾ=  ജി യു പി എസ് കടമ്പഴിപ്പുറം         
| സ്കൂൾ കോഡ്= 20352
| സ്കൂൾ കോഡ്= 20352
| ഉപജില്ല=  ചെർപ്പുളശ്ശരി   
| ഉപജില്ല=  ചെർപ്പുളശ്ശേരി 
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം= കഥ       
| തരം= കഥ       
| color=  5     
| color=  5     
}}
}}
{{Verification|name=Latheefkp|തരം= കഥ}}

11:59, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

റോഡരികിലെ മാലിന്യം

അമ്മുവും ചിന്നുവും ഉറ്റസുഹൃത്തുക്കളായിരുന്നു. സ്ക്കൂളിലേക്കുപോകുന്ന സമയത്തുമാത്രമല്ല മറ്റെല്ലായ്പ്പോളും അവരെ ഒരുമിച്ചേ കാണാറുള്ളൂ. അവരെയങ്ങനെ കാണുമ്പോൾ ആളുകൾ പറയും 'ഒരമ്മയുടെ മക്കളെപ്പോലെയുണ്ടെന്ന്. അമ്മുവും ചിന്നുവും അതുകേൾക്കുമ്പോൾ പരസ്പരം നോക്കിച്ചിരിക്കും. ഒരുദിവസം അവർ എന്നും പോകാറുള്ള വഴിയിലൂടെ പോകുകയായിരുന്നു. ച്ചീ... വൃത്തികെട്ട നാറ്റം' അമ്മു മൂക്കുപൊത്തിക്കൊണ്ടു പറഞ്ഞു. ചിന്നുവും അതു ശരിവെച്ചു. ഇത്രനാളും ഇങ്ങനെയൊന്നുമുണ്ടായിട്ടില്ല, ആരോ റോഡരികിൽ മാലിന്യംകൊണ്ടിട്ടിരിക്കുകയാണ്. 'നമുക്കിവിടെ വൃത്തിയാക്കണം'ചിന്നുപറഞ്ഞു ' മാത്രമല്ല ഇവിടെ നമുക്ക് മാലിന്യം നിക്ഷേപിക്കരുതെന്നൊരു പോസ്റ്ററെഴുതി ഒട്ടിക്കാം 'അമ്മു സമ്മതിച്ചു. അവരവിടെ വൃത്തിയാക്കിയെങ്കിലും പിന്നീട് പലദിവസങ്ങളിലും അവിടെ മാലിന്യം കാണാൻതുടങ്ങി. ഇനിയെന്തു ചെയ്യണമെന്ന് അമ്മുവും ചിന്നുവും വീട്ടുകാരുമായി ആലോചിച്ച് മെമ്പറെകാണാൻ തീർച്ചയാക്കി. അങ്ങനെയാണവർ അതുവഴി കടന്നുപോകുന്നവരെയെല്ലാം നിരീക്ഷിക്കാനുറച്ചത്. അതിരാവിലെ നടക്കാനിറങ്ങുന്ന ചിലർ കൈയിൽ പാസ്റ്റിക് കവറുമായിറക്കുന്നതും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കൊണ്ടിടുന്ന കാര്യവും മനസ്സിലാക്കാനായി. മെമ്പറുടെ നേതൃത്വത്തിൽ അവിടുത്തെ ആളുകളെയെല്ലാം വിളിച്ചുചേർത്തു. പരിസരം വൃത്തിയാക്കി സൂക്ഷിക്കേണ്ടതിനെപറ്റി പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. ആ യോഗത്തിൽവെച്ച് ഇതിനെല്ലാം കാരണക്കാരായ അമ്മുവിനെയും ചിന്നുവിനെയും അഭിനന്ദിക്കുകയും ചെയ്തു.

ലിഖ എസ് കെ
4 ഡി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ