ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Gups20352 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:59, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് 19

അങ്ങ് വുഹാനിൽ നിന്നു-
യർന്നു പൊങ്ങിയ കൊറോണാസ്ത്രം
വൻകരകൾ താണ്ടി
സപ്തസാഗരങ്ങൾ താണ്ടി-
സർവ്വാഹങ്കാരികളാം മനുഷ്യ-
കുലമാകെ വിറകൊണ്ടിടുന്നു.
ഈയാംപാറ്റകളായ്
മാനവ ജീവൻ പൊലിഞ്ഞിടുന്നു
ലിംഗ,വർഗ,വർണ,ദേശ,
പ്രായഭേദമന്യേ വീര്യം കാട്ടുന്നു.
ആണവ ബോംബിൻ വീര്യവും
യുദ്ധവിമാനത്തിൻ ശേഷിയും
യുദ്ധക്കപ്പലിൻ പോർ വീര്യവും
എല്ലാം നമുക്കുണ്ടു പക്ഷെ
ആരുണ്ടിവിടെ തടയാൻ
കൊറോണയെന്ന സൂക്ഷ്മാണു ജീവിയെ
നാൽ ചുവർ ക്കെട്ടിൽ തളച്ചിട്ട മർത്ത്യന്റെ
 പൊയ്മുഖമഴിഞ്ഞിടുന്നു,
 പ്രകൃതിയെ വീണ്ടെടുക്കാൻ
പ്രകൃതി തൻ ബ്രഹ്മാസ്ത്രം
സോപ്പു കൊണ്ടും മാസ്ക് കൊണ്ടും
അടച്ചിരുന്നും അകത്തിരുന്നും
വിടനൽകിടാം കൊറോണക്ക്.

അനശ്വർ ടി
5 എ ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത