"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/അക്ഷരവൃക്ഷം/*കോവിഡ് മഹാമാരി*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.മോഡൽ.എച്ഛ്എസ്സ്.എസ്സ്,അമ്പലപ്പുഴ./അക്ഷരവൃക്ഷം/*കോവിഡ് മഹാമാരി* എന്ന താൾ ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/അക്ഷരവൃക്ഷം/*കോവിഡ് മഹാമാരി* എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(വ്യത്യാസം ഇല്ല)
|
21:56, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ് മഹാമാരി
നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടോ? മനുഷ്യന്റെ രോമത്തിന്റെ വലിപ്പമില്ലാത്ത ഒരു വൈറസ് ഭൂമിയെ ഒട്ടാകെ മുട്ടുകുത്തിക്കുമെന്ന്. ചൈനയിലെ വൂഹാൻ നഗരത്തിൽ നിന്ന് ഉയർന്നെഴുന്നേറ്റ ഭീകര വൈറസ് ഇപ്പോൾ ലക്ഷക്കണക്കിനു പേരുടെ ജീവനും ജീവിതത്തിനും അന്തകനായി. 2019 ൽ വുഹാനിലെ മാർക്കറ്റിൽ തുടങ്ങി ഇന്നു ഭൂഖണ്ഡങ്ങൾ ഒട്ടാകെ പടർന്നു പിടിച്ച മാരക ' വൈറസിനു ഡോക്ടർമാർ കോവിഡ് 19 എന്ന് പേര് നൽകി. ഇന്ന് ഈ വൈറസ് ഭൂമിയെ വിറപ്പിക്കാൻ കാരണം ചൈനയുടെ ചെറിയ അശ്രദ്ധമൂലമാണ്. ഒരു വൈറസ് ഉദ്ഭവിച്ചിട്ടുണ്ട് എന്നറിഞ്ഞപ്പോൾ തന്നെ അവർ മറ്റു രാജ്യങ്ങളിലേക്കുള്ള ഗതാഗതം നിരോധിക്കുന്നതുൾപ്പടെയുള്ള നിയന്ത്രണ ങ്ങൾ ഏർപ്പെടുത്തേണ്ടതായിരുന്നു. ചൈനയിൽ നിന്നും ഇൻഡ്യയിൽ വന്ന കുറച്ച് പേർ ഇൻഡ്യയിൽ പരത്തി. ചിലർ ഇറ്റലിയിൽ ചിലർ ഇറാനിൽ ചിലർ അമേരിക്കയിൽ അങ്ങിനെയങ്ങിനെ . എൻ്റെ അഭിപ്രായത്തിൽ ഭൂമി മനുഷ്യർ എന്ന വി നാശകാരിയുടെ ശല്യം കുറക്കാൻ വേണ്ടി ഇറക്കിയതാവും ഈ വൈറസിനെ. ഭൂമിയുടെ അവസ്ഥ വച്ചുനോക്കുമ്പോൾ ഭൂമിരോഗിയും മനുഷ്യൻ വൈറസും കൊറോണ മരുന്നും. കോവിഡിനുള്ള മരുന്നുകണ്ടു പിടിക്കുന്നതു വരെ പ്രതിരോധം തന്നെയാണ് രക്ഷ. കൈകൾ ഇടയിക്കടയ്ക്ക് സോപ്പിട്ട് കഴുകുക, ആൾക്കൂട്ടം ഉള്ള സ്ഥലങ്ങളിൽ പോകാതിരിക്കുക. പ്രതിരോധിക്കാം അതിജീവിക്കാം. കൊറോണ പ്രതിരോധത്തിന് എനിക്ക് അഭിമാനം തോന്നിയത് നമ്മുടെ ഇൻഡ്യയുടെ കാര്യത്തിലാണ്. നമ്മുടെ ഭരണാധികാരികൾ വൈറസ് ബാധയുടെ ഗൗരവം ഉൾക്കൊള്ളുകയും ലോക്ഡൗൺ ഉൾപ്പടെയുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. നമ്മുടെ നല്ലതി നു വേണ്ടിയാണിതെല്ലാം. ഇതില്ലായിരുന്നെങ്കിൽ ഇന്ന് ഇൻഡ്യ എന്ന മഹാരാജ്യത്തിന് ഒറ്റപ്പെടേണ്ടി വന്നേനേ. അതേ സമയം ഇന്ന് അമേരിക്കയിൽ സ്ഥിതി ഗുരുതരമാകാൻ കാരണം അവരുടെ ഭരണാധികാരികൾ കാണിച്ച പിഴവാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഗരമായ ന്യൂയോർക്ക് ഈ ചെറിയ വൈറസിനു മുൻപിൽ മുട്ടുകുത്തി. ഇതൊരു ചെറിയ പനി എന്നു കരുതി മുൻകരുതലുകൾ എടുക്കാതിരുന്ന സാമ്പത്തിക ശക്തികളായ രാജ്യങ്ങളെ തോൽപ്പിച്ച വൈറസിന്റെ ശക്തി നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറമാണ്. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് പ്രതിരോധത്തിനും സംരക്ഷണത്തിനും വേണ്ടി നെട്ടോട്ടം ഓടുന്ന സോക്ടർമാരും നേഴ്സുമാരും പോലിസുകാരുമാണ് നമ്മുടെ പ്രതിരോധ ഭടന്മാർ. വൈറസിനെ തോൽപ്പിക്കാനും മരണം കുറയ്ക്കാനും നമുക്ക് വീടുകളിലിരുന്ന് പ്രതിരോധിക്കാം അതിജീവിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 31/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം