"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാഞ്ഞിരംകുളം/ചരിത്രം എന്ന താൾ ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/ചരിത്രം എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(വ്യത്യാസം ഇല്ല)
|
12:22, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
=ചരിത്രം==
തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്ത് നെയ്യാറ്റിൻകരതാലൂക്കിൽ കാഞ്ഞിരംകുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.1930-ൽ കാഞ്ഞിരംകുളം നാലുകെട്ട് വീട്ടുകാരായ ശ്രീ ജോഷ്വാ, ശ്രീ നാരായണൻ, ശ്രീ കൃഷ്ണൻ, ശ്രീ ഗോവിന്ദൻ എന്നിവർ ചേർന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപനത്തെയും സ്ഥലത്തെയും സർക്കാരിന് സംഭാവനയായി നൽകി. അങ്ങനെ 1930-ൽ എൽ.പി.എസ് ആയും 1954- ൽ യു.പി.എസ് ആയും 18.05.1964-ൽ ശ്രീ കുഞ്ഞുകൃഷ്ണൻ നാടാരുടെ പ്രവർത്തനഫലമായി ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളായി ഉയർത്തി. 01.07.1966-ൽ L.P.വിഭാഗം വിഭജിച്ചു. കാഞ്ഞിരംകുളം പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളായ ഈ സ്ഥാപനത്തെ 30.05.2003-ൽ മിക്സഡ് സ്കൂളാക്കി.1964- ൽ ഹൈസ്കൂളായി മാറിയപ്പോൾ പ്രഥമാധ്യാപിക ശ്രീമതി എം. ജാനകിയമ്മയായിരുന്നു. കഴിവൂർ മൂന്ന് മുക്കിൽ എം.വസുന്ധതി ഹൈസ്കൂളിലെ ആദ്യ വിദ്യാർത്ഥിയാണ്. കോ-ഓപ്പറേറ്റീവ് ട്രിബ്യൂണൽ ജില്ലാ ജഡ്ജി നെല്ലിക്കാകുഴി വീട്ടിൽ ജി.വസന്തകുമാരി ഈ സ്കുളിലെ പൂർവവിദ്യാ൪ഥിനിയാണ്.
അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിലായി 23 അദ്ധ്യാപകരും 4 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ നിലവിലുണ്ട്.കൗൺസിലിംഗ് ടീച്ചറിന്റെയും ഐ ഇ ഡി റിസോഴ്സ് ടിച്ചറിന്റേയും ജില്ലാ പഞ്ചായത്ത് നിയമിച്ച ലൈബ്രേറിയന്റേയും സേവനം ലഭ്യമാണ്. ആകെ 17 ഡിവിഷനുകൾ നിലവിലുണ്ട്.രാധ.വി കെ ആണ് പ്രഥമാധ്യാപിക.501വിദ്യാ൪ത്ഥികൾ ഇവിടെ അധ്യായനം നടത്തുന്നു. സ്കുളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ പി.റ്റി.എ വഹിക്കുന്ന പങ്ക് അതുല്യമാണ്. '''''ഈ വർഷം 2 ഡിവിഷനുകൾ കൂടിയിട്ടുണ്ട്'''''
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ജാനകിയമ്മ ബി.
പങ്കജാക്ഷിയമ്മ
യൂണിസ് ചെറിയാൻ ഇ
അരുന്ധതി ദേവി എസ്സ്
രാജമ്മാൾ
കൃഷ്ണകുമാരിയമ്മ എം.
തോമസ് മാത്യു ആർ
തുളസിബായ് എ.
സാം ക്രൈസ്റ്റ് ദാസ് ജി.
ശാരദ എ
ജോൺസൺ ഡി
ലളിതാംബ കെ.സി.
വിത്സൺ എം.
ത്രേസ്യാൾ ഡി.
ബ്രൈറ്റ് സിംഗ്എം
ദാനിയേൽ ജി
ഓമന
പി. രാധമ്മ,
മേരി ജോൺസി
മരിയ ലൂയിസാൾ
വിപിൻ പ്രഭാകർ