"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:47332 School photo new.jpg|ലഘുചിത്രം|പുതിയ സ്കൂൾ കെട്ടിടം]] | [[പ്രമാണം:47332 School photo new.jpg|ലഘുചിത്രം|പുതിയ സ്കൂൾ കെട്ടിടം]] | ||
[[പ്രമാണം:47332-2.jpg|ലഘുചിത്രം | [[പ്രമാണം:47332-2.jpg|ലഘുചിത്രം]] | ||
== ചരിത്രം == | == ചരിത്രം == |
12:21, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിലെ മലബാർ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായി മാറിയ തിരുവമ്പാടിയിൽ പൂർവ്വപിതാക്കളുടെ കഠിനാധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും നിത്യസ്മാരകമായി സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ പ്രശോഭിക്കുന്നു. സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറാൻ ഈ വിദ്യാലയത്തിന് സാധിക്കുന്ന എന്നത് നന്ദിപൂർവ്വം സ്മരിക്കട്ടെ. ബഹുമാനപ്പെട്ട ഫാ. ഗിൽബർട്ട് ഗോൺസാൽവസിന്റെ നേതൃത്വത്തിൽ പൂർവ്വപിതാക്കന്മാർ ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി 1947 ൽ സേക്രഡ് ഹാർട്ട് യു.പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച പി.എം ജോസഫ് സാറിന്റെ(പുറത്തൂട്ട്) നേതൃത്വത്തിൽ 24.4.1948 ൽ ഗവൺമെന്റിൽ നിന്ന് സ്‌കൂളിന് അംഗീകാരം ലഭിച്ചു. 68 വർഷങ്ങൾ പിന്നിടുന്ന ഈ വിദ്യാലയത്തിന്റെ വിജയവഴിയിൽ വെളിച്ചമായ ബഹുമാന്യരായ ആദ്യകാല വൈദികരെയും, ആദ്യകാല കുടിയേറ്റക്കാരെയും, നാട്ടുകാരെയും അവരുടെ വിലമതിക്കാനാവാത്ത ത്യാഗ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. സർക്കാർ അംഗീകാരം ലഭിച്ചതോടെ 116 വിദ്യാർത്ഥികളും 4 അധ്യാപകരുമായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റർ അബ്രാഹം സാറിന്റെ കീഴിൽ ശ്രീ. ഒ. ജോസഫ്, ശ്രീമതി. കെ.എ ഏലിയ, ശ്രീ. പി.എം ജോസഫ് എന്നിവർ സേവന നിരതരായി. കുടിയേറ്റം വർദ്ധിക്കുകയും കുട്ടികളുടെ എണ്ണം കൂടുകയും ചെയ്തതോടെ പിന്നീട് വികാരിമാരായി വന്ന റവ.ഫാ. അത്തനേഷ്യസ്, ഫാ.കെറൂബിൻ എന്നിവരുടെ നേതൃത്വത്തിൽ പണം പിരിച്ചും, പൊതുപണിയെടുത്തും കൂടുതൽ കെട്ടിടം നിർമ്മിക്കുകയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. ബഹു അത്തനേഷ്യസ് അച്ചൻ തൃശൂർ, പാവറട്ടി എന്നിവിടങ്ങളിൽ നിന്നും കൂടുതൽ അധ്യാപകരെ കൊണ്ടുവരുകയും സ്‌കൂളിന്റെ വളർച്ചക്ക് നേതൃത്വം നല്കുകയും ചെയ്തു. തലശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം 1987 ൽ താമരശ്ശേരി രൂപത നിലവിൽ വന്നതോടെ താമരശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായി. വിവിധ കാലഘട്ടങ്ങളിൽ ഈ വിദ്യാലയത്തിന് നേതൃത്വം നല്കിയ കോർപ്പറേറ്റ് മാനേജർമാരായ റവ.ഫാ. സി.ടി വർക്കി, റവ.ഫാ, മാത്യു എം. ചാലിൽ, റവ.ഫാ. അഗസ്റ്റിൻ മണക്കാട്ടുമറ്റം, റവ. ഫാ. മാത്യു മറ്റക്കോട്ടിൽ, റവ. ഫാ. മാത്യു മാവേലിൽ, റവ. ഡോ. ജോസഫ് കളരിക്കൽ എന്നിവരെ കൃതജ്ഞതയോടെ സ്മരിക്കുന്നു. അവരുടെ നിസ്വാർത്ഥ സേവനത്തിന് സർവ്വശക്തനായ ദൈവം മതിയായ പ്രതിഫലം നല്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജരായ റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിലിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റമാണ് താമരശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌കൂൾ മാനേജർ റവ. ഫാ. അബ്രാഹം വള്ളോപ്പിള്ളി അഭിമാനകരമായ പുരോഗതിയിലേക്കാണ് ഈ വിദ്യാലയത്തെ വഴി നടത്തുന്നത്. മൂന്ന് നിലകളിലായി 12 ക്ലാസ്സ് മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം കഴിഞ്ഞ വർഷത്തിൽ പണി പൂർത്തിയാക്കുവാൻ അച്ചന്റെ നേതൃത്വത്തിൽ കഴിഞ്ഞു.ഭൗതിക സാഹചര്യ വികസന മേഖലയിൽ സ്വപ്നസാഫല്യമാണ് ഈ സൗധം. ഈ സ്‌കൂളിന്റെ പ്രാരംഭം മുതൽ ഇന്നേ വരെ 15 പ്രധാന അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ പേരും സേവന കാലഘട്ടവും താഴെ കൊടുക്കുന്നു.
1 | ശ്രീ. ടി.പി അബ്രഹാം | 17-5-1948 | 31-3-1949 |
2 | ശ്രീ. സി.ജെ ഫ്രാൻസിസ് | 01-04-1949 | 31-05-1951 |
3 | ശ്രീ. പി.പി ജോസഫ് | 01-06-1951 | 30-06-1952 |
4 | ശ്രീ. ടി.ഡി ഇട്ട്യാനം | 01-07-1952 | 31-08-1952 |
5 | ശ്രീ.എ.സി പോൾ | 01-09-1952 | 30-09-1953 |
6 | ശ്രീ. എം.ജെ മൈക്കിൾ | 01-10-1953 | 31-01-1954 |
7 | ശ്രീ. സി.വി ചാക്കോ | 01-02-1954 | 31-03-1961 |
8 | ശ്രീ. വി.എം മത്തായി | 01-04-1961 | 31-03-1979 |
9 | ശ്രീ. എ.എസ് ഡൊമിനിക്ക് | 01-04-1979 | 31-11-1979 |
01-04-1992 | 31-03-1993 | ||
10 | ശ്രീ. എം.വി ജോസഫ് | 01-12-1979 | 31-03-1989 |
11 | ശ്രീ. കെ.എം സെബാസ്റ്റ്യൻ | 01-04-1989 | 31-03-1992 |
12 | ശ്രീ. പി.ടി ദേവസ്യ | 01-04-1993 | 07-08-1996 |
13 | ശ്രീ. സണ്ണി ടി.ജെ | 08-08-1996 | 31-03-2013 |
14 | ശ്രീ. സി.ജെ വർഗ്ഗീസ് | 01-04-2013 | 27-05-2014 |
15 | ശ്രീ. അഗസ്റ്റിൻ ജോർജ്ജ് | 28-05-2014 |
മികവാർന്ന പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടാനും, നിരവധി അംഗീകാരങ്ങൾ നേടാനും ഈ വിദ്യാലയത്തിന് കഴിഞ്ഞു. അധ്യാപക - രക്ഷകർതൃ- വിദ്യാർത്ഥി ബന്ധം പൂർവ്വോപരി മെച്ചപ്പെടുത്തിക്കൊണ്ട് പുതിയ വഴികൾ തെളിച്ച് വിദ്യാലയം മുന്നേറുകയാണ്. 'ഡ്രീം ഓഫ് ജനറേഷൻസ്' എന്ന ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട് തലമുറകളുടെ സ്വപ്ന വിദ്യാലയമായി മാറിയ സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ പുതിയ തലമുറക്ക് ദിശാബോധം നല്കട്ടെ...