"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
നമ്മുടെ ഇപ്പോഴത്തെ പ്രിൻസിപ്പൽ അർപ്പണബോധത്തിനും ചടുലതയ്ക്കും പേരുകേട്ട റവ. ഫാ. ബാബു ടി, സ്കൂൾ ഹെഡ്മാസ്റ്ററായി ശ്രീ. ബിജോ ഗീവറുഗ്ഗീസും സ്തുത്യർഹമായ സേവനം ചെയ്തുവരുന്നു. തങ്ങളുടെ വിദ്യാർത്ഥികളെ ജീവിതത്തിനും കരിയറിനും ഒരുക്കുമ്പോഴും ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധരായ, ഉയർന്ന യോഗ്യതയും പ്രചോദിതരുമായ 295 അധ്യാപകരുടെ ഒരു ടീമിനെ അവർ ഒരുമിച്ചുനയിക്കുന്നു. | നമ്മുടെ ഇപ്പോഴത്തെ പ്രിൻസിപ്പൽ അർപ്പണബോധത്തിനും ചടുലതയ്ക്കും പേരുകേട്ട റവ. ഫാ. ബാബു ടി, സ്കൂൾ ഹെഡ്മാസ്റ്ററായി ശ്രീ. ബിജോ ഗീവറുഗ്ഗീസും സ്തുത്യർഹമായ സേവനം ചെയ്തുവരുന്നു. തങ്ങളുടെ വിദ്യാർത്ഥികളെ ജീവിതത്തിനും കരിയറിനും ഒരുക്കുമ്പോഴും ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധരായ, ഉയർന്ന യോഗ്യതയും പ്രചോദിതരുമായ 295 അധ്യാപകരുടെ ഒരു ടീമിനെ അവർ ഒരുമിച്ചുനയിക്കുന്നു. | ||
1966- ൽ എൻസിസി, ആർമി വിംഗ് ബോയ്സ്, 1994- ൽഎൻസിസി ആർമി വിംഗ് ഗേൾസ്, 2008-ൽ ആർമി വിംഗ് സീനിയർ ഡിവിഷൻ ഗേൾസ് സ്കൂളിൽ ആരംഭിച്ചു.1986കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ആരംഭിച്ചു. 2010- ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം ആരംഭിച്ചു, | 1966- ൽ എൻസിസി, ആർമി വിംഗ് ബോയ്സ്, 1994- ൽഎൻസിസി ആർമി വിംഗ് ഗേൾസ്, 2008-ൽ ആർമി വിംഗ് സീനിയർ ഡിവിഷൻ ഗേൾസ് ഗേൾസ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു.1986കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ആരംഭിച്ചു. 2010- ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം ആരംഭിച്ചു, | ||
2018-ൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എൻസിസി നേവി വിംഗ് 2021- ലും ആരംഭം കുറിയ്ക്കുവാൻ സാധിച്ചു. | 2018-ൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എൻസിസി നേവി വിംഗ് 2021- ലും ആരംഭം കുറിയ്ക്കുവാൻ സാധിച്ചു. | ||
വരി 37: | വരി 37: | ||
പന്തീരായിരങ്ങളുടെ പള്ളിക്കൂടമാണ് സെന്റ് മേരീസ് എങ്കിലും വൃത്തിയ്ക്കും വെടിപ്പിനും ഈ വിദ്യാലയത്തെ വെല്ലാൻ വേറൊന്നില്ല തന്നെ. മലിനജലമൊഴുക്കുവാനുള്ള ഓടകൾ, ഖര-ജൈവ മാലിന്യങ്ങൾ കത്തിച്ചു കളയാനുള്ള രണ്ട് ഇൻസിനറേറ്റർ എന്നിവയും ഇവിടെയുണ്ട്. മാലിന്യരഹിത ക്യാമ്പസ്സിന് സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ നൽകിവരുന്ന ഒട്ടനവധി പുരസ്ക്കാരങ്ങളും സ്കൂളിന് ലഭിച്ചിട്ടുണ്ട്. | പന്തീരായിരങ്ങളുടെ പള്ളിക്കൂടമാണ് സെന്റ് മേരീസ് എങ്കിലും വൃത്തിയ്ക്കും വെടിപ്പിനും ഈ വിദ്യാലയത്തെ വെല്ലാൻ വേറൊന്നില്ല തന്നെ. മലിനജലമൊഴുക്കുവാനുള്ള ഓടകൾ, ഖര-ജൈവ മാലിന്യങ്ങൾ കത്തിച്ചു കളയാനുള്ള രണ്ട് ഇൻസിനറേറ്റർ എന്നിവയും ഇവിടെയുണ്ട്. മാലിന്യരഹിത ക്യാമ്പസ്സിന് സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ നൽകിവരുന്ന ഒട്ടനവധി പുരസ്ക്കാരങ്ങളും സ്കൂളിന് ലഭിച്ചിട്ടുണ്ട്. | ||
ഏതാണ്ട് ഒൻപത് ഏക്കറോളം പരന്നുകിടക്കുന്ന ഈ വിദ്യാലയത്തെ ചുറ്റി വലിയമതിൽ, വിശാലമായ സ്റ്റേഡിയം, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാറ്റ്മിന്റൻ കോർട്ട്, എന്നിവയടങ്ങിയ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് , ഫുട്ബോൾ ഗ്രൗണ്ട്, ഹാൻഡ്ബോൾ ഗ്രൗണ്ട് ജലസംഭരണികൾ എന്നിവയും ഉണ്ട്. വിദഗ്ദ്ധരായ കോച്ചുകളുടെ പരിശീലനത്തിന്റെ ഫലമായി നമ്മുടെ വിദ്യാർത്ഥികൾ ക്രിക്കറ്റ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങി വിവിധയിനങ്ങളിൽ ദേശീയ സംസ്ഥാന തലങ്ങളിൽ പങ്കെടുത്ത് നിരവധി ട്രോഫികളും സമ്മാനങ്ങളും നേടുകയും ചെയ്യുന്നു. തിരുവനന്തപുരം നോർത്ത് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ കിരീടം സെന്റ് മേരീസ് | ഏതാണ്ട് ഒൻപത് ഏക്കറോളം പരന്നുകിടക്കുന്ന ഈ വിദ്യാലയത്തെ ചുറ്റി വലിയമതിൽ, വിശാലമായ സ്റ്റേഡിയം, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാറ്റ്മിന്റൻ കോർട്ട്, എന്നിവയടങ്ങിയ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് , ഫുട്ബോൾ ഗ്രൗണ്ട്, ഹാൻഡ്ബോൾ ഗ്രൗണ്ട് ജലസംഭരണികൾ എന്നിവയും ഉണ്ട്. വിദഗ്ദ്ധരായ കോച്ചുകളുടെ പരിശീലനത്തിന്റെ ഫലമായി നമ്മുടെ വിദ്യാർത്ഥികൾ ക്രിക്കറ്റ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങി വിവിധയിനങ്ങളിൽ ദേശീയ സംസ്ഥാന തലങ്ങളിൽ പങ്കെടുത്ത് നിരവധി ട്രോഫികളും സമ്മാനങ്ങളും നേടുകയും ചെയ്യുന്നു. തിരുവനന്തപുരം നോർത്ത് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ കിരീടം സെന്റ് മേരീസ് നേടി. അശീതി വർഷത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ 21 കുട്ടികൾക്ക് എ ഗ്രേഡ് കിട്ടിയത് ചരിത്രസംഭവമാണ്. വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായി 19 ബസ്സുകൾ മാനേജ്മെന്റ് ക്രമീകരിച്ചു. | ||
ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ്, ആർച്ച്ബിഷപ്പ് മാർ ഗ്രീഗോറിയോസ്, മേജർ ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് കാതോലിക്കാബാവാ എന്നീ പിതാക്കന്മാർ സ്കൂളിന്റെ രക്ഷാധികാരികളായിരുന്നു. ഇപ്പോൾ രക്ഷാധികാരിയായിരിക്കുന്ന മേജർ ആർച്ച് ബിഷപ്പ് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ ഏവർക്കും പ്രചോദനമായി നിലകൊള്ളുന്നു. സ്കൂളിന്റെ മുൻ പ്രിൻസിപ്പലും, ഇപ്പോഴത്തെ കറസ്പോണ്ടന്റുമായിരിക്കുന്ന മോൺ. റൈറ്റ് റവ. ഡോ. വർക്കി ആറ്റുപുറത്ത്, ലോക്കൽ മാനേജർ റവ. ഡോ. ജോൺ പടിപ്പുരയ്ക്കൽ എന്നിവരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുന്നു. | ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ്, ആർച്ച്ബിഷപ്പ് മാർ ഗ്രീഗോറിയോസ്, മേജർ ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് കാതോലിക്കാബാവാ എന്നീ പിതാക്കന്മാർ സ്കൂളിന്റെ രക്ഷാധികാരികളായിരുന്നു. ഇപ്പോൾ രക്ഷാധികാരിയായിരിക്കുന്ന മേജർ ആർച്ച് ബിഷപ്പ് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ ഏവർക്കും പ്രചോദനമായി നിലകൊള്ളുന്നു. സ്കൂളിന്റെ മുൻ പ്രിൻസിപ്പലും, ഇപ്പോഴത്തെ കറസ്പോണ്ടന്റുമായിരിക്കുന്ന മോൺ. റൈറ്റ് റവ. ഡോ. വർക്കി ആറ്റുപുറത്ത്, ലോക്കൽ മാനേജർ റവ. ഡോ. ജോൺ പടിപ്പുരയ്ക്കൽ എന്നിവരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുന്നു. |
11:19, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എൺപത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1940-ൽ ഓലമേഞ്ഞതും ഓടിട്ടതുമായ കെട്ടിടങ്ങളുമായി പർണശാലപോലെ പവിത്രത ജനിപ്പിക്കുന്ന തനി ഗ്രാമീണതയുടെ ശാലീനതയിലാണ്, ഭാഗ്യസ്മരണാർഹനായ ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി ‘ജ്ഞാനത്തിന്റെ സിംഹാസനം’ എന്ന ലക്ഷ്യം മുൻനിർത്തി ഈ കലാലയം സ്ഥാപിച്ചത്. 1939-ൽ മാർ ഈവാനിയോസ് പിതാവ്, ഒരു പള്ളിക്കൂടം തുടങ്ങാനുള്ള താത്പര്യത്തോടെ അന്നത്തെ തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ. സി. പി. രാമസ്വാമി അയ്യരെ സമീപിച്ചു.
1939 നവംബർ 16-ാം തീയതി സർ സി.പി.യുടെ ഷഷ്ഠിപൂർത്തി പ്രമാണിച്ച് നടന്ന അനുമോദന സമ്മേളനത്തിൽ, സെന്റ് മേരീസ് ഹൈസ്കൂൾ എന്ന പേരിൽ പ്രസിദ്ധമായ ‘സചിവോത്തമ ഷഷ്ഠ്യബ്ദ പൂർത്തി മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിന്റെ’ ശിലാസ്ഥാപന കർമ്മം, കേരളവർമ്മ വലിയ കോയി തമ്പുരാൻ നിർവ്വഹിച്ചു. പട്ടത്ത് സെന്റ് മേരീസ് ദൈവാലയത്തിനും, അന്നത്തെ മൈനർ സെമിനാരിയ്ക്കും (ഇന്നത്തെ കാതോലിക്കേറ്റ് സെന്റർ) സമീപം 15 മുറികളുള്ള കെട്ടിടം, മാസങ്ങൾക്കകം പണി തീർത്ത് 1940-ൽ തന്നെ സ്‌കൂൾ ആരംഭിച്ചു. അങ്ങനെ പ്രിപ്പറേറ്ററി മുതൽ സിക്സ്ത് ഫോറം വരെ ഏഴ് ക്ലാസുകൾ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി ചരിത്രത്തിലാദ്യമായി ഒരുമിച്ച് ആരംഭിച്ചു.
1940-ൽ സ്കൂളിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.ഗോപാലമേനോൻ ചെയ്‌ത പ്രസംഗത്തിന്റെ ഒരു ഭാഗം ഇപ്രകാരമായിരുന്നു. “തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇദംപ്രഥമമായ ഒരു സംഭവമാണിത്. പ്രിപ്പറേറ്ററി മുതൽ സിക്സ്ത് ഫോറം വരെയുള്ള ക്ലാസുകൾ ഒരു ദിവസം ആരംഭിക്കുന്നതും, ഇരുനൂറ്റമ്പതോളം വിദ്യാർഥികൾക്ക് അന്നേ ദിവസം തന്നെ പ്രവേശനം നൽകുന്നതും അതിശയകരമാണ്”.
തുടക്കത്തിൽ 12 അധ്യാപകരും 260 വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത്. പ്രഗത്ഭനായിരുന്ന എ. ശങ്കരപ്പിള്ള എം.എ. ആയിരുന്നു സ്കൂളിന്റെ ഹെഡ്മാസ്റ്റർ. അദ്ദേഹത്തിന്റെ മകൻ രമേശൻ നായർ ആയിരുന്നു സ്കൂളിൽ പ്രവേശനം നേടിയ ആദ്യത്തെ വിദ്യാർത്ഥി. ശങ്കരപിള്ളസാർ ഭരണസാരഥ്യം വഹിച്ച കാലഘട്ടത്തിൽത്തന്നെ (1940- 44) സെന്റ് മേരീസ് ഹൈസ്കൂൾ തലസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നായിത്തീർന്നു. തുടർന്ന് 1944 മുതൽ 1946 വരെ റവ. ഫാ. ഡോ. എൻ. എ. തോമസ്, 1946- 48 വരെ ശ്രീ. സി . ഫിലിപ്പ്, 1948-1949 വരെ ശ്രീ. ഇ. സി. ജോൺ, 1949-1953 വരെ റവ. ഫാ. സഖറിയാസ് ചങ്ങങ്കരി, 1953- 54-ൽ റവ. ഫാ. ജോസഫ് താഴത്തുവീട്ടിൽ, 1954- 59 വരെയും 1962-70 വരെയും രണ്ടു കാലഘട്ടങ്ങളിലായി ശ്രീ. വി.എം. ചെറിയാൻ തരകൻ , 1959-1962 വരെ റവ. ഫാ. തോമസ് കരിയിൽ, 1970-1977 വരെ ശ്രീ പരമേശ്വര അയ്യർ, 1977-1987 വരെ ശ്രീമതി ഗ്രേസി വർഗ്ഗീസ്, 1987-1998 വരെ ശ്രീ. എ. എ. തോമസ്, 2006-ൽ ശ്രീമതി അലക്സി സാമുവൽ, 2006- 2008 വരെ എലിസബത്ത് ജോർജ് , 2008 മുതൽ 2018 വരെ ശ്രീമതി ആശ ആനി ജോർജ് , 2018– 2021 ശ്രീ. എബി ഏബ്രഹാം സ്കൂളിൽ ഹെഡ്മാസ്റ്റസ് ആയി സേവനം അനുഷ്ഠിക്കുന്നു. 2021 മുതൽ ശ്രീ. ബിജോ ഗീവറുഗ്ഗീസ് ഹെഡ്മാസ്റ്ററായി ചുമതല വഹിക്കുന്നു.
1998-ൽ കേരളത്തിൽ ആദ്യമായി പ്ലസ് ടു ബാച്ചുകൾ ആരംഭിച്ചപ്പോൾ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ ആയിമാറി. 1998 മുതൽ 2000 വരെ സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പലായി ശ്രീ. എ. എ. തോമസ് ഭരണസാരഥ്യം വഹിച്ചു. 2000- 2002 വരെ ശ്രീ. കെ. എം. അലക്സാണ്ടറും 2002 മുതൽ 2011 വരെ റവ. ഫാ. ജോർജ്ജ് മാത്യു കരൂരും 2011 മുതൽ 2015 വരെ റവ. ഡോ. വർക്കി ആറ്റുപുറത്തും 2015 മുതൽ 2021 റവ ഫാ ഡോ. ജോൺ സി. സിയും പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു. 2021 മുതൽ റവ. ഫാ. ബാബു ടി പ്രിൻസിപ്പലായി ഭരണസാരഥ്യം വഹിച്ചുവരുന്നു.
1940-കളിൽ ഉണ്ടായിരുന്ന ഓലമേഞ്ഞതും, ഓടിട്ടതുമായ കെട്ടിടങ്ങളുടെ സ്ഥാനത്ത് വളരെ മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഇന്നുള്ളത്. 1977 മുതൽ 1987 വരെ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയിരുന്ന ഗ്രേസി വർഗ്ഗീസ് ടീച്ചറിന്റെ കാലഘട്ടത്തിൽ 1985- 86 വർഷത്തിൽ പതിനാറ് ക്ലാസ് മുറികളോടെ മദർ തെരേസാ ബ്ലോക്ക് നിർമ്മിച്ചു. 1978-79 വർഷത്തിലും 1980- 81 വർഷത്തിലും സ്കൂളിന്റെ ചരിത്രത്തിലാദ്യമായി നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു.
1987 മുതൽ ശ്രീ എ എ തോമസ് ഹെഡ്മാസ്റ്ററായും 1998 മുതൽ 2000 വരെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. 1987 ൽ ഉണ്ടായിരുന്ന 38 ക്ലാസ് ഡിവിഷനുകൾ 2000 ത്തിൽ 142 ഡിവിഷനുകളായി ഉയർന്നു. 1997- 98 കാലഘട്ടത്തിൽ 25 അഡീഷണൽ ക്ലാസ് ഡിവിഷനുകൾ ഒന്നിച്ച് ആരംഭിക്കുവാൻ കഴിഞ്ഞത് കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ഒറ്റപ്പെട്ട സംഭവമാണ്. 1998-99ൽ നാല് ബാച്ചുകളോടെ ആരംഭിച്ച പ്ലസ് ടു ക്ലാസ്സുകൾ ഇപ്പോൾ 28 ബാച്ചുകളിലായി 1688 വിദ്യാർത്ഥികൾ അധ്യയനം നടത്തിവരുന്നു. വജ്രജൂബിലിയോടനുബന്ധിച്ച് 2000 മെയ് മുപ്പത്തിഒന്നിന് 50 ക്ലാസ് മുറികളും പത്ത് ഓഫീസ് മുറികളുമുള്ള മാർ ഈവാനിയോസ് ബ്ലോക്ക് ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിൽ സ്കൂൾ ഏഴായിരങ്ങളുടെ പള്ളിക്കൂടമായി ഉയർന്നു.
സുവർണ്ണജൂബിലി സ്മാരകമായി നിർമ്മിക്കപ്പെട്ട “മാർ ഗ്രീഗോറിയോസ് ഓഡിറ്റോറിയത്തിന് 19-02-1991-ൽ അന്നത്തെ കേരള ഗവർണർ ശ്രീ. ബി. രാച്ചയ്യ തറക്കല്ലിട്ടു. 02-09-2000-ൽ പൂർത്തിയാക്കി. കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ. കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് 200 അടി നീളവും, 16 അടി വീതിയുമുണ്ട്. താഴെ രണ്ടുനിലയിൽ 33 ക്ലാസുകൾ, മുകളിലത്തെ രണ്ടു നിലകളിലായി 5000 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം. അക്കാലത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഓഡിറ്റോറിയമായിരുന്നു അത്. അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഈ ഓഡിറ്റോറിയം. 2000 മുതൽ 2002 വരെയായിരുന്നു അലക്സാണ്ടർ സാറിന്റെ ഭരണകാലഘട്ടം. ഈ കാലഘട്ടത്തിൽ രണ്ടിനും പതിനഞ്ചിനും ഇടയ്ക്ക് അനേകം റാങ്കുകാരെ സൃഷ്ടിക്കുവാൻ സ്കൂളിന് സാധിച്ചു. 2000-മാണ്ടിൽ സെന്റ് മേരീസിൽ പ്ലസ് ടൂവിന്റെ ആദ്യബാച്ചിൽ തന്നെ സയൻസ് ഗ്രൂപ്പിൽ കവിത വി. സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി ചരിത്രം രചിച്ചു. 2002-ൽ ജയ രാജ് ജോസഫും, ധന്യ എസ്. പങ്കജും സയൻസ് ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി. അതേ വർഷം കൊമേഴ്സ് വിഭാഗത്തിലെ സിസിലി ഐസക്കായിരുന്നു സംസ്ഥാനത്തെ ഉയർന്ന മാർക്കു നേടിയ വിദ്യാർത്ഥി.
മികച്ച അധ്യാപകർക്കുള്ള 2009-ലെ സംസ്ഥാന അവാർഡും ഡി.സി.എൽ.ന്റെ ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡും നേടിയ റവ. ഫാ. ജോർജ്ജ് മാത്യു കരൂർ ആയിരുന്നു 2002 മുതൽ 2011 വരെ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചത്. 2002- മുതൽ സ്കൂളിനുണ്ടായ വളർച്ച ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. 93 ക്ലാസ് മുറികൾ, 16 സ്റ്റാഫ് റൂമുകൾ, ബൃഹത്തായ പുസ്തക ശേഖരം, റീഡിങ് റൂമുകൾ, അതിനൂതനവും, വിശാലവുമായ സയൻസ് ലാബുകൾ, വിപുലമായ കമ്പ്യൂട്ടർ ലാബുകൾ, ആവശ്യത്തിന് ടോയിലറ്റുകൾ ഉൾപ്പെടെ അതിവിപുലമായ മാർ ബസേലിയോസ് ബ്ലോക്ക് ഇക്കാലയളവിലാണ് പണികഴിപ്പിച്ചത്. അന്നത്തെ ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് തിരുമേനി 01-06-2003-ൽ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഈ കാലഘട്ടത്തിലെ ലോക്കൽ മാനേജർ റവ. ഫാ. ജോർജ്ജ് ജേക്കബ് അച്ചന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് പ്രസ്തുത കെട്ടിട സമുച്ചയങ്ങൾ, കൂടാതെ ബഹുമാന്യ ജോർജ്ജ് ജേക്കബ് അച്ചന്റെ സംവിധാന മികവ് പ്രകട മാക്കുന്ന ആധുനിക ആർക്കിടെക്ച്ചറിന്റെ ഭംഗിയെ ആവോളം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് മനോഹരവും ബൃഹത്തുമായ സ്കൂൾ ഗേറ്റ് അതിനോട് ചേർന്ന് നടപ്പാതയും റോഡും ഈ കലാലയത്തെ കൂടുതൽ മനോഹരിയാക്കുന്നു. വന്ദ്യ കോർ എപ്പിസ്കോപ്പാ. ബഹു. ജോർജ്ജ് ജേക്കബ് അച്ചന്റെ പാവനസ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ.
2006 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 7 വരെ അലക്സി സാമുവൽ ടീച്ചറും, 2008 വരെ എലിസബത്ത് ജോർജ്ജ് ടീച്ചറും, 2008 മുതൽ 2018 വരെ ആശ ആനി ജോർജ്ജ് ടീച്ചറും ഹെഡ്മിസ്ട്രസ് ആയി സ്തുത്യർഹമായ രീതിയിൽ സേവനം ചെയ്തു. അതാതു കാലത്ത് പ്രിൻസിപ്പൽമാരോടൊപ്പം ഇവർ ചെയ്ത മഹനീയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്.
തുടർന്ന് 2011-ൽ റവ. ഡോ. വർക്കി ആറ്റുപുറത്ത് സ്കൂൾ പ്രിൻസിപ്പലായി ഭരണസാരഥ്യം ആരംഭിച്ചു. അച്ചന്റെ കാലത്താണ് സെന്റ് അൽഫോൺസ് ബ്ലോക്കിന്റെ പണി പൂർത്തീകരിച്ചത്. പിന്നീട് 36 ക്ലാസ് മുറികളും 2 മിനിഹാളും ഉൾപ്പടെയുള്ള കാർഡിനൽ ക്ലീമിസ് ബ്ലോക്ക് 2015ൽ പണികഴിപ്പിച്ചു. അതേ വർഷം ഹയർ സെക്കന്ററി വിഭാഗത്തിൽ 143 എ പ്ലസ് നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു.
റവ. ഡോ. വർക്കി ആറ്റുപുറത്തിനുശേഷം 2015ൽ റവ. ഫാ. ജോൺ സി. സി പ്രിൻസിപ്പലായി ചുമതലയേറ്റു. സ്കൂളിന്റെ അക്കാദമിക വളർച്ചയിലും ഭൗതികവളർച്ചയിലും ശ്രദ്ധേയമായ നിരവധി മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. തികഞ്ഞ അച്ചടക്കമുള്ള കൃത്യതയാർന്ന പഠനവുമായി ഹൈസ്കൂൾ തലത്തിൽ 100 ശതമാനം വിജയം കരസ്ഥമാക്കാനും ഹയർ സെക്കന്ററി തലത്തിൽ 98% വിജയം ഉറപ്പിക്കാനും കഴിഞ്ഞു. ഹൈസ്കൂൾ, ഹയർസെക്കന്ററി ക്ലാസുകളിൽ 20% എ പ്ലസുകൾ സൃഷ്ടിക്കുവാൻ കഴിഞ്ഞു. അതോടൊപ്പം ഫുൾ മാർക്ക് വാങ്ങുന്ന കുട്ടികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. മികവാർന്നതും ചിട്ടയോടെയുമുള്ള പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും അച്ചനെ തേടിയെത്തി. 2018 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡിനു പുറമേ ഇൻഡ്യൻ അച്ചീവേഴ്സ് നാഷണൽ അവാർഡ്, ഇൻഡ്യൻ ഇന്റഗ്രേറ്റഡ് അച്ചീവേഴ്സ് നാഷണൽ അവാർഡ്, ഭാരത് ശിക്ഷാരൻ നാഷണൽ അവാർഡ്, പ്രവാസി പുരസ്കാരം, അക്ഷര പുരസ്കാരം, ഗാന്ധി സ്മാരക അവാർഡ്, പ്രഥമ പി എം വേലായുധൻ ബെസ്റ്റ് ടീച്ചർ അവാർഡ്, പ്രഥമ ജി. കാർത്തികേയൻ ബെസ്റ്റ് ടീച്ചർ അവാർഡ്, സ്റ്റേറ്റ് പേരന്റ് ടീച്ചർ അസോസിയേഷൻ ബെസ്റ്റ് ടീച്ചർ അവാർഡ്, രാജാരവിവർമ്മ പുരസ്കാരം തുടങ്ങി പതിനാലിലധികം പുരസ്കാരങ്ങൾ. ഇക്കാലയളവിൽ രണ്ട് ലോക റെക്കോർഡുകൾ സ്കൂൾ കരസ്ഥമാക്കി. ഹൈറേഞ്ച് ബുക്ക് ഓഫ് റെക്കോർഡ്സിൽ മെഗാ കയ്യെഴുത്തുത്സവവും ഇൻക് ഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ വായനാ മതിലും സ്ഥാനം പിടിച്ചു. സ്കൂളിന്റെ ചരിത്രം പറയുന്ന വിദ്യാഭ്യാസ മ്യൂസിയം, വെർച്വൽ തിയേറ്റർ, ആർട്ട് ഗാലറി തുടങ്ങിയവ അശീതി സ്മാരകമായി നിർമ്മിച്ചു. മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി ‘ഗാന്ധിയാനം എന്ന പേരിൽ പ്രത്യേക പദ്ധതിയും നടപ്പിലാക്കി. ഗാന്ധിജിയുടെ സമ്പൂർണ്ണ എഴുത്തുകൾ ഉൾക്കൊള്ളിച്ച് കോംപ്രിഹെൻസീവ് വർക്സ് ഓഫ് ഗാന്ധിജി പദ്ധതിയിൽ ഗാന്ധിജിയുടെ മുഴുവൻ പുസ്തകങ്ങളും ഗ്രന്ഥശാലയിൽ ഒരുക്കി.ഓഡിറ്റോറിയം നവീകരണം, ഒരുലക്ഷം പുസ്തകങ്ങളെന്ന ലക്ഷ്യത്തോടെയുള്ള ലൈബ്രറി നവീകരണം, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം തുടങ്ങി ഏതൊരു സ്വകാര്യ വിദ്യാലയത്തെയും വെല്ലുന്ന ഭൗതിക സാഹചര്യങ്ങളാണ് സെന്റ് മേരീസ് സ്കൂളിൽ അച്ചന്റെ നേതൃത്വത്തിൽ ഒരുക്കപ്പെട്ടത്. അച്ഛൻ പ്രിൻസിപ്പലായിരുന്ന ആറ് വർഷക്കാലംകൊണ്ടു് 14 ഭവനരഹിതർക്ക് വീടുവച്ചു നൽകുവാനും സാധിച്ചു.
2018 മുതൽ 2021 വരെ ഹെഡ്മാസ്റ്ററായി ഗുരുശ്രേഷ്‌ഠ പുരസ്‌കാരം ലഭിച്ച ശ്രീ. എബി എബ്രഹാം സാറിന്റെ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ അനവധി ആണ്. ഉച്ചഭക്ഷണ പദ്ധതി സ്കൂളിൽ ആരംഭിക്കുന്നതിലും അത് മാതൃകാപരമായി മുന്നോട്ട് കൊണ്ടു പോകുന്നതിലും ഉള്ള എബി സാറിന്റെ പങ്ക് വളരെ വലുതാണ്. മൈക്രോലാബ്, സ്കൂൾ ലൈബ്രറി നവീകരണം, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം തുടങ്ങി ഏതൊരു സ്കൂളിനെയും വെല്ലുന്ന സൗകര്യങ്ങ ളൊരുക്കി സെന്റ് മേരീസിനെ മികവിന്റെ പുത്തൻ തലങ്ങളിലേയ്ക്കുയർത്തുന്നതിൽ എബി സാർ വഹിച്ച പങ്ക് അവിസ്മരണീയമാണ്.
മഹാകവി ഇടയാറന്മുള കെ. എം. വർഗ്ഗീസ്, ശ്രീ. എൻ. ജി. ഫിലിപ്പ്, ദേശീയ, സംസ്ഥാന അവാർഡ് ജേതാക്കളായ ശ്രീ. പി. എം. ചെറിയാൻ തരകൻ, ശ്രീ. ജി. പത്മനാഭൻ, മണ്ണന്തല വേലായുധൻ നായർ തുടങ്ങി പല പ്രഗൽഭരായ അധ്യാപകരും കേരളത്തിൽ മുഴുവൻ അക്കാലത്ത് അറിയപ്പെട്ടിരുന്ന വ്യക്തികളായിരുന്നു. ഈ സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി ഗ്രേസി വർഗ്ഗീസ് ടീച്ചറും, അധ്യാപകനായിരുന്ന ശ്രീ. കെ.ഒ. തോമസ്സും, സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളാണ്. ദേശീയ സംസ്ഥാന അവാർഡ് ജേതാവായിരുന്നു റവ. ഫാ. ജോർജ്ജ് മാത്യു കരൂർ. റവ. ഡോ. വർക്കി ആറ്റുപുറത്തിനും, റവ. ഫാ. ഡോ. ജോൺ സി.സിയ്ക്കും സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു. കൂടാതെ റവ. ഫാ. ഡോ. ജോൺ സി.സി.യ്ക്ക് ദേശീയ, സംസ്ഥാന തലത്തിൽ പതിനാലോളം അവാർഡുകളും ഹെഡ്മാസ്റ്റർ ശ്രീ. എബി എബ്രഹാമിന് ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിച്ചത് അഭിമാനകരമാണ്.
നമ്മുടെ ഇപ്പോഴത്തെ പ്രിൻസിപ്പൽ അർപ്പണബോധത്തിനും ചടുലതയ്ക്കും പേരുകേട്ട റവ. ഫാ. ബാബു ടി, സ്കൂൾ ഹെഡ്മാസ്റ്ററായി ശ്രീ. ബിജോ ഗീവറുഗ്ഗീസും സ്തുത്യർഹമായ സേവനം ചെയ്തുവരുന്നു. തങ്ങളുടെ വിദ്യാർത്ഥികളെ ജീവിതത്തിനും കരിയറിനും ഒരുക്കുമ്പോഴും ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധരായ, ഉയർന്ന യോഗ്യതയും പ്രചോദിതരുമായ 295 അധ്യാപകരുടെ ഒരു ടീമിനെ അവർ ഒരുമിച്ചുനയിക്കുന്നു.
1966- ൽ എൻസിസി, ആർമി വിംഗ് ബോയ്സ്, 1994- ൽഎൻസിസി ആർമി വിംഗ് ഗേൾസ്, 2008-ൽ ആർമി വിംഗ് സീനിയർ ഡിവിഷൻ ഗേൾസ് ഗേൾസ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു.1986കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ആരംഭിച്ചു. 2010- ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം ആരംഭിച്ചു,
2018-ൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എൻസിസി നേവി വിംഗ് 2021- ലും ആരംഭം കുറിയ്ക്കുവാൻ സാധിച്ചു.
സമർത്ഥരായ വിദ്യാർത്ഥികളെ മാത്രം പഠിപ്പിക്കുന്ന വിദ്യാലയമല്ല സെന്റ് മേരീസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, പഠനനിലവാരം കുറഞ്ഞവർ, തുടങ്ങി എല്ലാത്തരം വിദ്യാർത്ഥികൾക്കും ഇവിടെ അഡ്മിഷൻ നൽകുന്നു. പ്രത്യേകം പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ടി മികച്ച സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. ഇതിനായി ഒരു റിസോഴ്സ് റൂമും, പ്രത്യേകം പരിശീലനം നേടിയ അധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു.
പന്തീരായിരങ്ങളുടെ പള്ളിക്കൂടമാണ് സെന്റ് മേരീസ് എങ്കിലും വൃത്തിയ്ക്കും വെടിപ്പിനും ഈ വിദ്യാലയത്തെ വെല്ലാൻ വേറൊന്നില്ല തന്നെ. മലിനജലമൊഴുക്കുവാനുള്ള ഓടകൾ, ഖര-ജൈവ മാലിന്യങ്ങൾ കത്തിച്ചു കളയാനുള്ള രണ്ട് ഇൻസിനറേറ്റർ എന്നിവയും ഇവിടെയുണ്ട്. മാലിന്യരഹിത ക്യാമ്പസ്സിന് സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ നൽകിവരുന്ന ഒട്ടനവധി പുരസ്ക്കാരങ്ങളും സ്കൂളിന് ലഭിച്ചിട്ടുണ്ട്.
ഏതാണ്ട് ഒൻപത് ഏക്കറോളം പരന്നുകിടക്കുന്ന ഈ വിദ്യാലയത്തെ ചുറ്റി വലിയമതിൽ, വിശാലമായ സ്റ്റേഡിയം, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാറ്റ്മിന്റൻ കോർട്ട്, എന്നിവയടങ്ങിയ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് , ഫുട്ബോൾ ഗ്രൗണ്ട്, ഹാൻഡ്ബോൾ ഗ്രൗണ്ട് ജലസംഭരണികൾ എന്നിവയും ഉണ്ട്. വിദഗ്ദ്ധരായ കോച്ചുകളുടെ പരിശീലനത്തിന്റെ ഫലമായി നമ്മുടെ വിദ്യാർത്ഥികൾ ക്രിക്കറ്റ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങി വിവിധയിനങ്ങളിൽ ദേശീയ സംസ്ഥാന തലങ്ങളിൽ പങ്കെടുത്ത് നിരവധി ട്രോഫികളും സമ്മാനങ്ങളും നേടുകയും ചെയ്യുന്നു. തിരുവനന്തപുരം നോർത്ത് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ കിരീടം സെന്റ് മേരീസ് നേടി. അശീതി വർഷത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ 21 കുട്ടികൾക്ക് എ ഗ്രേഡ് കിട്ടിയത് ചരിത്രസംഭവമാണ്. വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായി 19 ബസ്സുകൾ മാനേജ്മെന്റ് ക്രമീകരിച്ചു.
ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ്, ആർച്ച്ബിഷപ്പ് മാർ ഗ്രീഗോറിയോസ്, മേജർ ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് കാതോലിക്കാബാവാ എന്നീ പിതാക്കന്മാർ സ്കൂളിന്റെ രക്ഷാധികാരികളായിരുന്നു. ഇപ്പോൾ രക്ഷാധികാരിയായിരിക്കുന്ന മേജർ ആർച്ച് ബിഷപ്പ് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ ഏവർക്കും പ്രചോദനമായി നിലകൊള്ളുന്നു. സ്കൂളിന്റെ മുൻ പ്രിൻസിപ്പലും, ഇപ്പോഴത്തെ കറസ്പോണ്ടന്റുമായിരിക്കുന്ന മോൺ. റൈറ്റ് റവ. ഡോ. വർക്കി ആറ്റുപുറത്ത്, ലോക്കൽ മാനേജർ റവ. ഡോ. ജോൺ പടിപ്പുരയ്ക്കൽ എന്നിവരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുന്നു.