"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/കുട്ടികർഷകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 15: | വരി 15: | ||
[[പ്രമാണം:42021 992113.jpg|thumb|ഓണവിളവെടുപ്പ്..]] | [[പ്രമാണം:42021 992113.jpg|thumb|ഓണവിളവെടുപ്പ്..]] | ||
[[പ്രമാണം:42021 555532.jpg|thumb|ഓണവിളവെടുപ്പ്..]] | [[പ്രമാണം:42021 555532.jpg|thumb|ഓണവിളവെടുപ്പ്..]] | ||
== | ==<b>വേനൽ കനക്കുന്നു... ഒപ്പം വിളവും</b>== | ||
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഇന്നത്തെ പച്ചക്കറി സമൃദ്ധി - വേങ്ങേരി വഴുതന, തക്കാളി, വെണ്ടയ്ക്ക...''' | '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഇന്നത്തെ പച്ചക്കറി സമൃദ്ധി - വേങ്ങേരി വഴുതന, തക്കാളി, വെണ്ടയ്ക്ക...''' | ||
[[പ്രമാണം:42021 1234567.jpg|thumb|വേനൽ കനക്കുന്നു... ഒപ്പം വിളവും.]] | [[പ്രമാണം:42021 1234567.jpg|thumb|വേനൽ കനക്കുന്നു... ഒപ്പം വിളവും.]] | ||
[[പ്രമാണം:42021 1335627.jpg|thumb|ഇന്നത്തെ പച്ചക്കറി സമൃദ്ധി - വേങ്ങേരി വഴുതന, തക്കാളി, വെണ്ടയ്ക്ക...]] | [[പ്രമാണം:42021 1335627.jpg|thumb|ഇന്നത്തെ പച്ചക്കറി സമൃദ്ധി - വേങ്ങേരി വഴുതന, തക്കാളി, വെണ്ടയ്ക്ക...]] | ||
==കൊയ്ത്തിന് തയ്യാറായി ഞങ്ങളുടെ പാടം.== | ==കൊയ്ത്തിന് തയ്യാറായി ഞങ്ങളുടെ പാടം.== | ||
[[പ്രമാണം:42021 0004325.jpg|ലഘുചിത്രം|നടുവിൽ|സ്വർണ്ണവർണ്ണത്തോടെ .......]] | [[പ്രമാണം:42021 0004325.jpg|ലഘുചിത്രം|നടുവിൽ|സ്വർണ്ണവർണ്ണത്തോടെ .......]] |
19:50, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികർഷകർ
അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ നേതൃത്വത്തിൽ നടക്കുന്ന കാർഷിക പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ് തരിശുനിലം പാട്ടത്തിനെടുത്ത് നടത്തുന്ന നെൽകൃഷി. ഈ വർഷത്തെ കൃഷിക്കാവശ്യമായ നിലം ഒരുക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. കൊച്ചുപരുത്തിയിൽ കട്ടയിൽകോണം ഏലായിൽ 60 സെന്റ് സ്ഥലത്ത് കൃഷി വകുപ്പിന്റെ സഹായത്തോടെ വിത്ത് പാകി മുളപ്പിച്ച് ഞാറുകളാക്കുകയും നിലം ഉഴുത് കുമ്മായം ചേർത്ത് പാകപ്പെടുത്തുകയും ഒക്കെ ചെയ്തു. നെൽകൃഷിയുടെ ഓരോ ഘട്ടവും നേരിട്ട് അറിഞ്ഞ് ആസ്വദിക്കുകയാണ് ഈ കുട്ടി കർഷകർ. കുട്ടികൾ ഏറ്റെടുത്ത് നടത്തി നെൽകൃഷി വിജയിച്ചത് ആ പാടശേഖരത്തിലെ മറ്റ് കർഷകർക്ക് ഒരു പ്രചോദനമാവുകയും ആ മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ നെൽകൃഷി വ്യാപിയ്ക്കുകയും ചെയ്തിരിക്കുകയാണ്.
അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ കർഷക ദിനാചരണവും ജൈവ പച്ചക്കറി വിപണനമേളയും.
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ചിങ്ങപ്പിറവിയുടെ ഭാഗമായി കർഷക ദിനാചരണം സംഘടിപ്പിച്ചു. സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന കാർഷിക പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി വരുന്ന മുതിർന്ന കർഷകനായ കൊച്ചുപരുത്തിയിൽ കട്ടയിൽ കോണത്ത് രഘുനാഥന് സ്കൂളിൻ്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചാദരിച്ചു. നിരവധി കർഷക പുരസ്കാരങ്ങൾ നേടിയിട്ടുള്ള രഘുനാഥൻ കഴിഞ്ഞ പത്തു വർഷമായി സ്കൂളിലെ കുട്ടികർഷകർക്ക് നെൽകൃഷിയുടേയും പച്ചക്കറി കൃഷിയുടേയും പാഠങ്ങൾ പകർന്നു നൽകി വരുന്നു. കർഷക ദിനാചരണത്തിൻ്റെ ഭാഗമായി കേഡറ്റുകളുടെ നേതൃത്വത്തിൽ പാട്ടത്തിനെടുത്ത കൃഷിസ്ഥലത്ത് വിളയിച്ച ജൈവപച്ചക്കറി ഉൽപ്പന്നങ്ങളുടെ വിപണനമേളയും സ്കൂളിൽ സംഘടിപ്പിച്ചു.
ഓണവിളവെടുപ്പ്...
വേനൽ കനക്കുന്നു... ഒപ്പം വിളവും
അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഇന്നത്തെ പച്ചക്കറി സമൃദ്ധി - വേങ്ങേരി വഴുതന, തക്കാളി, വെണ്ടയ്ക്ക...
കൊയ്ത്തിന് തയ്യാറായി ഞങ്ങളുടെ പാടം.
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ്
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിവരുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ കൃഷിഭവന്റെ സഹകരണത്തോടെ നടപ്പിലാക്കിയ സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുൾപ്പെട്ട ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. ശീതകാല പച്ചക്കറികളായ കോളിഫ്ലവറും കാബേജും കൂടാതെ തക്കാളി, വഴുതന, ചീര, വെണ്ട, ചേന എന്നിവയും കൃഷി ചെയ്തിരുന്നു. സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. വിളവെടുപ്പ് ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പുതുതായി തയ്യാറാക്കിയ വെർട്ടിക്കൽ പൂന്തോട്ടത്തിന്റെ സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു.
ഇത്തവണയും നൂറുമേനി തന്നെ...
കന്നിമാസത്തിലെ മകം നക്ഷത്രം. നെല്ലിന്റെ ജൻമദിനം. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷി കൊയ്ത്തിന് തയ്യാറായി കഴിഞ്ഞ വർഷം ഞങ്ങൾ ഒറ്റയ്ക്കാണ് നെല്ല് കൊയ്തതെങ്കിൽ ഇത്തവണ സമീപത്തെ കുറേയേറെ തരിശുപാടങ്ങളിൽ നെല്ലു വിളഞ്ഞു
നെൽകൃഷി സമൃദ്ധി തിരിച്ചുപിടിക്കാൻ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ നടീലുൽസവം
നാടിനു നഷ്ടപ്പെട്ട നെൽകൃഷിയുടെ സമൃദ്ധി തിരിച്ചുപിടിക്കാൻ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടീലുൽസവം സംഘടിപ്പിച്ചു. ഇടയ്ക്കോട് കൊച്ചുപരുത്തിയിൽ കട്ടയിൽകോണത്ത് തരിശു കിടന്ന 60 സെന്റ് നിലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. സ്കൂളിലെ സ്ഥലപരിമിതി വകവയ്ക്കാതെ നെൽകൃഷിക്കു പുറമേ കഴിഞ്ഞ മൂന്ന് വർഷമായി തരിശുഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷിയും കുട്ടികൾ ഏറ്റെടുത്ത് നടത്തി വിജയം നേടിയിട്ടുണ്ട്. മുദാക്കൽ കൃഷി ഭവന്റെ സഹകരണത്തോടെ നടത്തുന്ന നെൽകൃഷിയിലും രണ്ടാം വട്ടവും നൂറുമേനി വിളവ് പ്രതീക്ഷിക്കുകയാണ് കുട്ടികൾ . നെൽകൃഷിയുടെ എല്ലാ ഘട്ടത്തിലും നേരിട്ട് ഇടപെട്ട് കൃഷി രീതികൾ പഠിക്കാൻ ശ്രമിക്കുന്ന കുട്ടികൾക്ക് നിർദേശങ്ങളും ഉപദേശങ്ങളുമായി കൃഷി ഓഫീസറെ കൂടാതെ മുതിർന്ന കർഷകനായ രഘുനാഥനും കുട്ടികൾക്കൊപ്പമുണ്ട്. തരിശുനിലം ഏറ്റെടുത്ത് കൃഷി ചെയ്ത് വിജയിച്ചതിന് കൃഷി വകുപ്പിന്റെ പുരസ്കാരം സ്കൂളിന് ലഭിച്ചിട്ടുണ്ട്. കട്ടയിൽ കോണത്ത് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഞാറുനട്ടുകൊണ്ട് നടീലുൽസവം ഉദ്ഘാടനം ചെയ്തു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്.വിജയകുമാരി, വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ വി.റ്റി.സുഷമാദേവി, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, കൃഷി അസി.ഡയറക്ടർ കെ.എം.രാജു, മുദാക്കൽ കൃഷി ഓഫീസർ എ.നൗഷാദ്, അഗ്രോ സർവീസ് സെൻറർ കൺവീനർജി.സുന്ദരേശൻ നായർ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ വർഷം കുട്ടികളുടെ നേതൃത്വത്തിൽ തരിശുനിലം ഏറ്റെടുത്ത് കൃഷി ചെയ്ത് വിജയം കണ്ടതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കട്ടയിൽകോണം മേഖലയിലെ കൂടുതൽ കർഷകർ നെൽകൃഷി ചെയ്യാൻ മുന്നോട്ട് വന്നിട്ടുള്ളത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്ക് കിട്ടുന്ന വലിയ അംഗീകാരമാണ്.
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ നെൽകൃഷിക്ക് നൂറുമേനി വിളവ്.
അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകപ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ തരിശുനില നെൽകൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷമായി സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ ഇടയ്ക്കോട് കട്ടയിൽ ക്കോണത്ത് 60 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് നെൽക്കൃഷി നടത്തിവരികയാണ്. 'പ്രത്യാശ' ഇത്തിൽപ്പെട്ട നെൽവിത്താണ് കൃഷിക്കുപയോഗിച്ചത്. പൂർണമായും ജൈവ വളപ്രയോഗരീതിയിൽ നടത്തിയ നെൽക്കൃഷിക്ക് നൂറുമേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് കുട്ടികൾ. ഞാറുനടീൽ മുതൽ നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങളെല്ലാം കുട്ടികളുടെ നേതൃത്വത്തിലാണ് നടത്തിയത്. മുദാക്കൽ കൃഷിഭവന്റെ സാങ്കേതിക സഹായവും മുതിർന്ന കർഷകനായ രഘുനാഥന്റ നിർദ്ദേശങ്ങളും കുട്ടികൾക്ക് ഏറെ സഹായകമായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വി.ടി. സുഷമാദേവി, കൃഷി ഓഫീസർ മണികണ്ഠൻ നായർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, പാടശേഖര സമിതി കൺവീനർ ശശിധരൻ, രഘുനാഥൻ, നല്ലപാഠം കോ-ഓർഡിനേറ്റർ എൻ.സാബു എന്നിവർ പങ്കെടുത്തു. കുട്ടികൾ ഏറ്റെടുത്ത നെൽകൃഷിയിൽ പ്രചോദനം ഉൾക്കൊണ്ട് കഴിഞ്ഞ വർഷത്തേക്കാൾ കട്ടയിൽ ക്കോണത്ത് കൂടുതൽ കൃഷിക്കാർ നെൽകൃഷി ചെയ്യാൻ മുന്നോട്ടുവന്നിട്ടുണ്ട്.
നടീൽ ഉത്സവം ..............
ജൈവപച്ചക്കറിച്ചന്ത
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ തന്നെ കൃഷി ചെയ്തുണ്ടാക്കിയ ജൈവ പച്ചക്കറിയുടെ വിപണി സംഘടിപ്പിച്ചു. പരിസ്ഥിതി - ജൈവവൈവിധ്യ ക്ലബുകൾക്ക് നേതൃത്വം നൽകുന്ന കുട്ടികൾകഴിഞ്ഞ വർഷങ്ങളിലായി കൊച്ചുപരുത്തിയിൽ കട്ടയിൽ കോണത്ത് തരിശുഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ആരംഭിച്ചത്. 'വിഷമില്ലാത്ത ഓണസദ്യ' എന്ന ഉദ്ദേശത്തോടെ നൂറു കിലോയോളം ഏത്തക്കായും വെള്ളരിയും പടവലവും കൂടാതെ പയറും മുളകും വെണ്ടയും ഓണച്ചന്തയിലൂടെ വിറ്റഴിച്ചു. സ്കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായാണ് പച്ചക്കറിനൽകിയത്. കഴിഞ്ഞ വർഷങ്ങളിൽ ചെയ്ത പച്ചക്കറി കൃഷിക്കു പുറമേ ഇത്തവണ നെൽകൃഷിയും കേഡറ്റുകൾ ഏറ്റെടുത്തിട്ടുണ്ട്. ഓണച്ചന്തയിലൂടെ കണ്ടെത്തിയ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവാക്കാനാണ് കുട്ടികൾ ലക്ഷ്യമിടുന്നത്. ജൈവ പച്ചക്കറിച്ചന്തയുടെ ഉദ്ഘാടനം സ്കൂളിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ. എം.പ്രദീപ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.എസ്.ഗീതാപത്മത്തിൽ നിന്ന് ഏത്തവാഴക്കുല ഏറ്റുവാങ്ങി കൊണ്ട് നിർവ്വഹിച്ചു. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ചു. തന്നെ കൃഷി ചെയ്തുണ്ടാക്കിയ ജൈവ പച്ചക്കറിയുടെ വിപണി സംഘടിപ്പിച്ചു.