"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഹയർസെക്കന്ററി എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഹയർസെക്കന്ററി എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കന്ററി

ആര്യാട് പഞ്ചായത്തിലെ ഏക ഹയ൪സെക്കണ്ടറി സ്ക്കൂളാണ് ലൂഥറ൯ ഹയ൪ സെക്കണ്ടറി സ്ക്കൂൾ .2014-ൽ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടപ്പോൾ കൊമേഴ്സ് ബാച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ . 95 ആൺകുട്ടികളും 139 പെൺകുട്ടികളുമായി 234 വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു.വിവിധ വിഷയങ്ങളിലായി പ്രഗത്ഭരായ 12 അദ്ധ്യാപകരും കഴിവുറ്റ രണ്ട് ലാബ് അസിസ്റ്റന്റുമാരും സേവനമനുഷ്ഠിക്കുന്നു . കുട്ടികളുടെ പഠനമികവ് മെച്ചപ്പെടുത്താൻ ഹൈടെക് ക്ലാസ് മുറികൾ , സാങ്കേതിക വിദ്യയിലധിഷ്ഠിതമായ മികവുറ്റ കമ്പ്യൂട്ടർ , സയൻസ് ലാബുകൾ , വായിച്ചു വളരാൻ വായനശാല എന്നിവയും പെൺകുട്ടികളുടെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന സ്ത്രീ സൗഹൃദ ശൗചാലയവും സ്കൂളിന്റെ നേട്ടങ്ങളാണ്.

സ്കൂളിന്റെ ഏതൊരു പുരോഗതിയും ധൃതഗതിയിലാകുന്നത് അധ്യാപകരക്ഷകർത്തൃ ബന്ധം സുദൃഢമാകുമ്പോഴാണ് .S.സജീവൻ പ്രസിഡന്റായുള്ള സുശക്തമായ ഒരു PTA സ്കൂളിന് അഭിമാനമാണ്.