"ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 66: വരി 66:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ഗാന്ധി ദര്‍ശന്‍
*  ഗാന്ധി ദര്‍ശന്‍
[[സ്കൂള്‍ മാഗസിന്‍‍‍]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

14:17, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കൊടുങ്ങല്ലൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എറിയാട് ഗ്രാമപഞ്ചായത്തിലെ ഒരു നൂറ്റാണ്ടിന്റെ സ്മൃതി അയവിറക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ജി.കെ.വി.എച്ച്.എസ്.എസ്. എറിയാട്. ഈ വിദ്യാലയം മാടവന എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.

ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്
വിലാസം
എറിയാട് വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം10 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-12-201623014




ചരിത്രം

മാടവന എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2020-21 ല്‍ നൂറാം വാര്‍ഷികാഘോഷത്തിന് തയ്യാറെടുക്കുന്ന ഈ വിദ്യാലയം 1921ലാണ് സ്ഥാപിക്കപ്പെട്ടത്. ആദ്യം സ്വകാര്യ മേഖലയില്‍ ആരംഭിക്കുകയും പിന്നീട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്ത ഈ വിദ്യാലയം ശ്രീ.മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയാണ് സ്ഥാപിച്ചത്. 1933ല്‍ ഇത് യു.പി.സ്കൂള്‍ ആക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം സ്കൂള്‍ ഇരിക്കുന്ന കെട്ടിടങ്ങളും ഫര്‍ണീച്ചറുകളും സര്‍ക്കാറിനു വിട്ടുകൊടുക്കുകയും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വേതനം സര്‍ക്കാര്‍ നല്‍കണം എന്ന വ്യവസ്ഥയുമുണ്ടായി. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടുളള പല ബഹുമാന്യ വ്യക്തികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത് ഈ വിദ്യാലയത്തില്‍ നിന്നാണ്. വിദ്യാലയം സര്‍ക്കാറിനു നല്‍കിയെങ്കിലും ശ്രീ.കുഞ്ഞുമുഹമ്മദ് ഹാജിയുടെ പരിശ്രമഫലമായാണ് ഈ വിദ്യാലയം ഹൈസ്കൂളായി 1946ല്‍ ഉയര്‍ത്താന്‍ സാധിച്ചത്. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ കൊച്ചിരാ‍ജാവായിരുന്ന കേരളവര്‍മ്മതമ്പുരാന്റെ പുത്രന്‍ ശ്രീ.ഐ.എന്‍.മേനോന്‍ ആയിരുന്നു. അദ്ദേഹം സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത് തന്റെ പിതാവായ കേരളവര്‍മ്മ രാ‍ാവിന്റെ പേരു നല്‍കി. അങ്ങനെയാണ് ഈ വിദ്യാലയത്തിന് കേരളവര്‍മ്മ ഹൈസ്കൂള്‍ എന്ന പേര് ലഭിച്ചത്. തുടര്‍ന്ന് 1997ല്‍ ഹയര്‍സെക്കന്ററി വിഭാഗം കൂടി ലഭിച്ചതോടെ ഇത് കേരളവര്‍മ്മ ഹയര്‍ സെക്കന്ററി സ്കൂളായി മാറി.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

എഡിറ്റോറിയല്‍ ബോര്‍ഡ്


ഷൈമാബി അബ്ദുല്‍ ജബ്ബാര്‍
സതി.വി.വി
ബിന്നി.കെ.എച്ച്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • റെഡ്ക്രോസ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഗാന്ധി ദര്‍ശന്‍

സ്കൂള്‍ മാഗസിന്‍‍‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • മുഹമ്മദുണ്ണി മാസ്റ്റര്‍.കെ.കെ
  • സെയ്തുമുഹമ്മദ് മാസ്റ്റര്‍.പി.എ
  • ആമിന ടീച്ചര്‍ .കെ.കെ
  • സുജാത ടീച്ചര്‍
  • ലിസ്സി ടീച്ചര്‍
  • തുളസീഭായ് ടീച്ചര്‍
  • അരവിന്ദാക്ഷന്‍ മാസ്റ്റര്‍.എ.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പി.കെ.റാബിയ - കൊച്ചി സംസ്ഥാനത്തിലെ ആദ്യ വനിത ഡോക്ടര്‍
  • പി.കെ.അബ്ദുളള - ഐ.എ.എസ്
  • മുഹിയുദ്ദീന്‍ സാഹിബ്, പി.എ.മുഹമ്മദ് അഷറഫ് - ജഡ്ജി
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • പി.കെ.അബ്ദുല്‍ ഗഫൂര്‍ - എം.ഇ.എസ്.സ്താപക നേതാവ്
  • ബഹദൂര്‍, സുധീര്‍ - സിനിമാനടന്‍മാര്‍
  • ഡോ.കെ.എം.അലിക്കുഞ്ഞി (മത്സ്യ ഗവേഷണ ശാസ്ത്രജ്ഞന്‍
  • ‍ഡോ.സിദ്ദീഖ് കടമ്പോട്ട് - കൃഷി ശാസ്ത്രജ്ഞന്‍, ആസ്ത്രേലിയ
  • അമീര്‍ അഹമ്മദ് മണപ്പാട്ട് - പ്രവാസി വ്യവസായി

വഴികാട്ടി