"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/പ്രകൃതിയുടെ വീണ്ടെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sshsskadanad എന്ന ഉപയോക്താവ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./അക്ഷരവൃക്ഷം/പ്രകൃതിയുടെ വീണ്ടെടുപ്പ് എന്ന താൾ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./അക്ഷരവൃക്ഷം/പ്രകൃതിയുടെ വീണ്ടെടുപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ പേര് ) |
(വ്യത്യാസം ഇല്ല)
|
15:08, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതിയുടെ വീണ്ടെടുപ്പ്...
കോവിഡ്-19ലോകത്ത് പടർന്നു പിടിച്ചതോടെ പരിസ്ഥിതിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. വ്യവസായ ശാലകൾ അടഞ്ഞതും വാഹനങ്ങൾ നിരത്തിലിറങ്ങാത്തതും മറ്റും അന്തരീക്ഷത്തിലെ മാലി ന്യത്തെ കുറച്ചു. സമുദ്രങ്ങളും നദികളും ശുദ്ധിയായി.ആൾപെരുമാറ്റം കൂടി കുറഞ്ഞതോടെ പ്രകൃതിയും മറ്റു ജീവികളും അതിന്റെ സ്വാഭാവി കതയിലേക്ക് പലയിടങ്ങളിലും തിരിച്ചെത്തി. കോവിഡ്-19വന്നതിനു ശേഷമുള്ള പരിസ്ഥിതിയുടെ കാര്യമാണി ത്. എന്നാൽ, പ്രകൃതിക്കേൽപ്പിക്കുന്ന ആഘാതവും വന്യജീവികളോ ടുള്ള ക്രൂരതയുമാണ് ഇതുപോലുള്ള കൊലയാളി വൈറസുകൾ മനുഷ്യ രിലെത്താൻ കാരണം എന്നതുകൂടി കാണേണ്ടതുണ്ട്. ലോകത്ത് മനുഷ്യരെ കൊന്നൊടുക്കാൻ പാകത്തിലുള്ള മഹാമാരി വൈറസുകളിൽ കൂടുതലും വന്യജീവികളിൽ നിന്നുമുണ്ടായതാണ് . കോവിഡ്-19വൈറസിന്റെയും പ്രഥമിക ഉറവിടം മൃഗങ്ങള്ളിൽനി ന്നാവാം എന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ചൈനയി ലെ വന്യജീവി-മാംസ വിപണ കേന്ദ്രത്തിലാണ് കോവിജ്-19 രോഗം ആദ്യമുണ്ടായത്. വന്യജീവികളേയും പ്രകൃതിയേയും ഇനിയും ഉപദ്ര വിക്കരുത് എന്ന സന്ദേശമാണ് കോവിഡ്-19പകർച്ച വ്യാധിയിലൂടെ മനുഷ്യൻ മനസ്സിലക്കേണ്ടത് എന്നാണ് ലോകത്തിലെ പ്രശസ്തരായ ജൈവശാസ്ത്രജ്ഞരും പരിസ്ഥിതിവാദികളും സംഘടനകളും ഇപ്പോൾ പറയുന്നത് ആവാസവ്യവസ്ഥയിലേക്കുള്ള കടലന്നുകയറ്റവും വ്യാപകമായ വന്യജീവി ഉപഭോകവും വൈറസുകൾ മനുഷ്യരിലേക്ക് എത്താൻ കാരണമാകുകയാണ്. ലോകം മുഴുവൻ മനുഷ്യരിൽ ദുരന്തം വിതയ്ക്കന്ന കോവിഡ്-19 വൈറസിനൊപ്പം പ്രകൃതിയുടെ ഒരു സന്ദേശം കൂടിയു ണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ എൻവയോൺമെന്റ് പ്രോഗ്രാം ഇൻഗർ ആൻഡേർസൻ പറഞ്ഞത്. നിലവിലുള്ള കാലാവസ്ഥാ പ്രതിസന്ധിയിലേക്കുള്ള ഒരു ചൂണ്ടുവിരൽ കൂടിയാണത് . മനുഷ്യർ മരി ച്ചൊടുങ്ങുന്ന മഹാവിപത്തായതിനാൽ ആളുകളുടെ ജീവൻ രക്ഷിക്കുന്ന തിനാണ് ഇപ്പോഴത്തേ പ്രഥമ പരിഗണന. എന്നാൽ , ആവാസവ്യവ സ്ഥവ്യവസ്ഥയും ജൈവവൈവിധ്യവുമായിരിക്കണം അതിനുശേഷമുള്ള നമ്മുടെ ആലോചനയും പ്രവർത്തനവും എന്ന് ആൻഡേഴ്സൺ ഓർമ്മിപ്പി ക്കുന്നു. കൃഷിക്കും ഖനനത്തിനും വീടും മറ്റുകെട്ടിടങ്ങളുമുണ്ടാക്കാനും പ്രകൃതിയെ നശിപ്പിക്കുമ്പോൾ വന്യജീവികളുടെ ആവാസവ്യവസ്ഥകൾ ഇല്ലാതാകുക യും ഇവ കൂടുതൽ മനുഷ്യരുമായി ഇടപഴകാൻ അവസരമുണ്ടാകുകയും ചെ യ്യുന്നു. സ്വാഭാവിക ഇടങ്ങളും ഭക്ഷണവും നഷ്ടമാകുന്നതോടെ മനുഷ്യരുടെ ഇടയിലേക്ക് ഇവയെത്തുന്നു.വന്യജീവികളുമായി മനുഷ്യൻ ബന്ധപ്പെടുന്ന തിലൂടെ വൈറസ് പകരുന്നത് എളുപ്പമാകും. മാരകമായ വൈറസ് വാഹ കരാണ് പല വന്യജീവികളും. അതിനു പുറമെയാണ് ഇവയെ വേട്ടയാടി പിടിക്കുന്നതും വിപണം ചെയ്യുന്നതും ഭക്ഷണമായി ഉപയോഗിക്കുന്നതും. ലോകത്ത് പലയിടങ്ങളിലും ഇത്തരം ആനിമൽ മാർക്കറ്റുകളുണ്ട്. ഏഷ്യ ൻ രാജ്യങ്ങളിലും ആഫ്രക്കയിലുമാണിതു കൂടുതൽ. ആഗോളതലത്തിൽ നിയമപരമായും അല്ലാതെയും വന്യജീവികളെ കടത്തുന്നതും വ്യാപകമാ ണ്. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പല വൈറസുകളും പടരുകയും പല ദുരന്തങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ടെങ്കിലും വന്യജീവികളുടെ സംരക്ഷണം എന്നത് പലപ്പോഴും ചർച്ചകളിലെതുങ്ങി. ഏറ്റവും ഒടുവിൽ ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധനങ്ങളുള്ള രാജ്യങ്ങൾപോ ലും പകച്ചുനിൽക്കുന്ന കോവിഡ്-19 വൈറസിൽ വരെ കാര്യങ്ങൾ എ ത്തി. അതുകൊണ്ടുതന്നെയാണ് ഭാവിയിൽ ഇനിയും അപകടങ്ങൾ സം ഭവിക്കാതിരിക്കാൻ ജൈവവൈവിധ്യത്തെ സംരക്ഷിച്ചു നിർത്തേണ്ടതും വന്യജീവികളെ അവരുടെ ഇടങ്ങളിൽ സ്യതന്ത്രമായി ജീവിക്കാൻ അ നുവദിക്കണമെന്നും ലോകത്തിന്റെ വിദഗ്ദർ പറയുന്നത്. ജീവിക്കാനുള്ള സ്ഥലം നഷ്ടപ്പെടുന്നതിനൊപ്പമാണ് മനുഷ്യന്റെ ഭക്ഷ ണ രീതിക്കുവേണ്ടിയും വന്യജീവികൾ ഇരയാക്കപ്പെടുന്നത്. ഇവയെ ക ശാപ്പ് ചെയ്തു വിൽക്കുന്ന മാർക്കറ്റുകൾ ചൈനയിൽ വ്യപകമാണ്. വുഹാ നിലെ ഇത്തരമൊരു മാർക്കറ്റിൽ നിന്നാണ് കോവിഡ്-19ന്റെ ഉദ്ഭവം എന്നാണ് ചൈനീസ് അധികൃതർ തന്നെ വ്യക്തമാക്കുന്നത്. ഒരിടത്തു നിന്നും മറ്റൊരിടത്തേക്കുള്ള ദീഘദൂര യാത്രയും ഇടുങ്ങിയ കൂടുകളിൽ കു ത്തിനിറച്ചിടുന്നതും ഇത്തരം ജീവികളിൽ വലിയ സമ്മർദ്ദങ്ങൾ ഉണ്ടാക്കു ന്നു. ഈ സമയങ്ങളിൽ പുറപ്പെടുവിക്കുന്ന സ്രവങ്ങളാണ് മാരകമായ അ ണുവാഹകരായി മാറുന്നത്. അതുവഴി മാർക്കറ്റിൽ ഈ ജീവികളെ കൈ കാര്യം ചെയ്യുന്നവരിലേക്കും വാങ്ങാനെത്തുന്നവരിലേക്കും വൈറസുകൾ പടരാനുള്ള സാധ്യതകൾ ഏറെയാണ്. കോവിഡ്-19വ്യപകമായതോ ടെ വന്യജീവികളുടെ വിപണനവും ഉപഭോഗവും ചൈന നിരോധിച്ചു. ഇത്തരം മാർക്കറ്റുകളും ഫാമുകളും റസ്റ്ററന്റുകളും പൂട്ടി. 20,000ഫാമുകളാ ണ് പൂട്ടിയത്. ചൈനയിലെ വന്യജീവി വിപണ കേന്ദ്രങ്ങളിൽ ഭൂരിഭാഗ വും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവയാണ്. പല ജീവികളേയും പിടിക്കുന്നതും വിൽപ്പന നടത്തുന്നതും ചൈനയുടെ വന്യജീവിസംരക്ഷ ണ നിയമപ്രകാരം കുറ്റകരമാണ്. എന്നാൽ വന്യജീവികളുടെ പേരു മാ റ്റിയും നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചും ഇത്തരം കേന്ദ്രങ്ങൾ കേ ന്ദ്രങ്ങൾ രാജ്യത്ത് യഥേഷ്ടം പ്രവർത്തിച്ചിരുന്നു. രാജ്യത്തിന്റെ നിയമത്തി നുകീഴിൽ എല്ലാത്തരം വന്യജീവികളും ഉൾപ്പെടുന്നുമില്ല. വവ്വാൽ, പാമ്പ്, പന്നി, ഈനാംപേച്ചി, മരപ്പട്ടി എന്നിവയൊക്കെയാണ് മാർക്കറ്റിലെ പ്ര ധാന ഇനങ്ങൾ. ഏഷ്യൻ രാജ്യങ്ങളിലും ആഫ്രക്കയിലുമാണ് ഇത്തരം മാർക്കറ്റുകൾ കൂടുതൽ പ്രവർത്തിക്കുന്നത്. കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ളതാണ് ചൈനയുടെ വന്യജീവി മാർക്കറ്റ്. ഇത്തരം വിഭവങ്ങൾ വിൽക്കുന്ന രാജ്യത്തെ ഹോട്ടലുകളും ചൈനീസ് സർക്കാർ പൂട്ടി. 75ശതമാനം പകർച്ചവ്യധികളും വന്യജീവികളിൽനിന്നും മനുഷ്യരി ലേക്ക് എത്തുന്നതാണെന്നാണ് പഠനം. എബോള, നിപ, പക്ഷിപനി, മെർസ്, സാർസ്, വെസ്റ്റ് നൈൽ വൈറസ്, സിക്ക വൈറസ് തുടങ്ങി അടു ത്തകാലങ്ങളിൽ ആളെക്കൊല്ലിയായെത്തിയ വൈറസ് രോഗങ്ങളെല്ലാം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലെത്തിയതാണ്. കോവിഡ്-19എത്തിയത് അപ്രതീക്ഷിതമാണെങ്കിലും സാർസുമായി ബന്ധപ്പെട്ടുനടന്ന പഠനങ്ങ ളിൽ ഇത്തരം സൂചനകൾ ഉള്ളതായി സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനിലെ പ്രൊഫസർ ആൻഡ്രൂ കന്നിങ്ഹാം ചൂണ്ടിക്കാണിക്കു ന്നു. 2002-2003കാലത്ത് റിപ്പോർട്ട് ചെയ്ത സാർസ് രോഗവുമായി ബന്ധപ്പെട്ട് 2007-ൽ പുറത്തിറങ്ങിയ പഠനത്തിലാണ് ഇക്കാര്യം പ റയുന്നത്. പ്രത്യേകതരം വവ്വാലുകളിൽ സാർസ്, കോവി വൈറസുക ളുടെ വലിയ സാന്നിധ്യം ഉള്ളതായി കണ്ടെത്തിയിരുന്നു. ചൈനയുടെ ചില പ്രദേശങ്ങളിൽ പലതരം സസ്തനികൾ ഭക്ഷണശീലമായതിനെ അതീവ ഗുരുതരമായി കാണണമെന്നും ഇതിഷ പറയുന്നു. കോവിഡ്-19- ന്റെ വ്യാപനം ഈ പഠനവുമായി കൂട്ടിവായിക്കാവുന്നതാണ്. ലോകം മുഴുവൻ പടർന്നുപിടിച്ചെങ്കിലും മറ്റ് വൈറസ് ബാധയെക്കാൾ മരണനിരക്ക് കുറവാണ് നിപ വെെറസ് 75ശതമാനവും എബോള 50 ശതമാനവുമാണ് മരണസാധ്യത. അത്രത്തോളം അപകടകാരിയല്ല കോവിഡ്-19 എബോള, നിപ്പ, സാർസ് തുടങ്ങിയവയെ നിയന്ത്രച്ചു നിർ ത്താൻ സാധിച്ചതുകൊണ്ട് പല രാജ്യങ്ങളിലേക്കും ആ രോഗങ്ങൾ എത്തിയില്ല. മറിച്ചായിരുന്നെങ്കിൽ കോവിഡ്-19 മൂലമുള്ളതിനെക്കാൾ എത്രയോ മടങ്ങായിരിക്കും ആൾനാശം. അതുകൊണ്ടുതന്നെയാണ് ഈ ദുരന്തത്തെ ഒരു താക്കീതായി പരിഗണിക്കേണ്ടതാണെന്നു ശാസ്ത്രജ്ഞരും പരിസ്തിതിവാദികളും പറയുന്നത്. ഇനിയും ഇതുപോലുള്ള വൈറസുകൾ മനുഷ്യരിലേക്കെത്താം. മനുഷ്യൻ മാറാൻ തയ്യാറല്ലെങ്കിൽ ഭാവിയിൽ സ്ഥിതി ഗുരുതരമാകും. ഇതിനു മുൻപ് സാർസ് പടർന്നു പിടിച്ചപ്പോൾ ലോകം കുറെയെങ്കിലും പലരും പ്രതീക്ഷിച്ചെങ്കിലും ദിവസങ്ങൾ കഴി ഞ്ഞപ്പോഴേക്കും എല്ലാം പഴയപടിയായി. പ്രകൃതിയുമായി പല തരത്തിൽ ബന്ധപ്പെട്ടു കിടക്കുന്നതാണ് മനുഷ്യന്റെ ജീവിതം. പ്രകൃതിയെ നമ്മൾ സംരക്ഷിച്ചില്ലെങ്കിൽ നമ്മുക്ക് നമ്മളേയും രക്ഷിക്കാൻ കഴിയില്ല.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം