ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കൂടുത‍‍‍ൽ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nsshseara46040 (സംവാദം | സംഭാവനകൾ)
No edit summary
Nsshseara46040 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
<big>5 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചു വരുന്നു. 2009 മാർച്ചിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ പാസായി. ഇപ്പോൾ ഈ സ്കൂളിൽ വിവിധ ക്ലാസ്സുകളിലായി 187 കുട്ടികളും 9 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഉണ്ട്.</big>
<big>5 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചു വരുന്നു. 2009 മാർച്ചിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ പാസായി. ഇപ്പോൾ ഈ സ്കൂളിൽ വിവിധ ക്ലാസ്സുകളിലായി 187 കുട്ടികളും 9 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഉണ്ട്.</big>


<big>2018 മാർച്ചിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ചു.</big>
<big>2018, 2019, 2020, 2021 എസ്.എസ്.എൽ.സി. പരീക്ഷകളിൽ തുടർച്ചയായി 100% വിജയം കൈവരിച്ചു.</big>

23:43, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

AD 1953-ൽ തെക്കീരയിൽ പുത്തൻമഠം ചാവടിയിലാണ് ഈര എൻ. എസ്. എസ്. യു. പി. സ്കൂൾ ആരംഭിച്ചത്. ദേവീ വിലാസം എൻ. എസ്. എസ്. യു. പി. സ്കൂൾ. എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കി. മീ. വടക്ക് പടിഞ്ഞാറായുള്ള ഈര എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ നില കൊള്ളുന്നത്‌. ഈ സ്കൂളിന്റെ സ്ഥാപനത്തിൽ യശ: ശരീരനായ ശ്രീ. ഐ. എസ്. ഗോവിന്ദൻ കർത്താ നൽകിയിട്ടുള്ള സഹായങ്ങൾ അവിസ്മരണീയമാണ്. 1960ൽ ഈരയിൽ കൂട്ടുമ്മേൽ ദേവസ്വത്തിൽ നിന്നും ദേവിവിലാസം യു.പി. സ്കൂളിന്റെ ഭരണം നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു.

എൻ. കെ. ഗോപാലകൃഷ്ണൻ പുതുക്കുടിയാണ് സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥി. 1978 മാർച്ചിൽ സ്കൂളിൻറെ രജത ജൂബിലി ആഖോഷങ്ങൾ നടന്നു. ഗ്രാമത്തിലെ കുട്ടികൾക്ക് അഞ്ചാം ക്ലാസ്സ് മുതൽ എസ്. എസ്. എൽ. സി. വരെയുള്ള വിദ്യാഭ്യാസം അധിക ദൂരയാത്ര കൂടാതെ അടുത്ത് തന്നെ പഠിക്കുവാനുള്ള അവസരം നൽകുകയും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുകയുമാണ്‌ ഈ സരസ്വതീ ക്ഷേത്രം.

കുട്ടനാട്ടിൽ കൂടി ഒഴുകിയിരുന്ന അഞ്ചു നദികളിലൂടെ (മൂവാറ്റുപുഴ, മീനച്ചിൽ, മണിമല, അച്ചൻകോവിൽ, പമ്പ ) എത്തിയിരുന്ന എക്കലും, ചെളിയും തടഞ്ഞു നിന്ന് അടിഞ്ഞുകൂടി, സദാ ജല സാമീപ്യത്താൽ (ഈർപ്പം - നനവ് ) നിറഞ്ഞിരുന്നതുമായ ഈ ചെളി പ്രദേശം ഈറൻ നിലം അഥവാ ഈരംനിലം എന്നറിയപ്പെടുകയും കാലാന്തരത്തിൽ ഈര എന്നായി പരിണമിക്കുകയും ചെയ്തു എന്നാണ് ദേശ നാമത്തെ കുറിച്ചുള്ള ഒരു കേൾവി. ചതുപ്പുനിലങ്ങളിൽ ധാരാളമായി വളരുന്ന 'ഈ ര' എന്ന ഒരിനം നീണ്ട പുല്ലുകൾ ധാരാളമായി വളരുന്നതിനാൽ 'ഈരങ്ങൾ നിറഞ്ഞ ദേശം 'ഈരയായി അറിയപ്പെടുകയും ചെയ്തു.

വെള്ളക്കെട്ടുള്ള ഈ പ്രദേശം ഭൂപ്രത്യേകതകള് മൂലം കുട്ടനാടാണെന്നു പറയാമെങ്കിലും ആലപ്പുഴ ജില്ല രൂപീകൃതമാകുന്നതുവരെ ഈര ഉൾപെടുന്ന നീലംപേരൂർ വില്ലേജ് മുഴുവ൯ കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിന്റെ ഭാഗമായിരുന്നു.

2009 മാർച്ചിൽ എസ്.എസ്.എൽ‍.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ചു.

5 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചു വരുന്നു. 2009 മാർച്ചിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ പാസായി. ഇപ്പോൾ ഈ സ്കൂളിൽ വിവിധ ക്ലാസ്സുകളിലായി 187 കുട്ടികളും 9 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഉണ്ട്.

2018, 2019, 2020, 2021 എസ്.എസ്.എൽ.സി. പരീക്ഷകളിൽ തുടർച്ചയായി 100% വിജയം കൈവരിച്ചു.

"https://schoolwiki.in/index.php?title=കൂടുത‍‍‍ൽ_അറിയാം&oldid=1483529" എന്ന താളിൽനിന്ന് ശേഖരിച്ചത്