"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കോവിഡ് കാലം കുടുംബത്തോടൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

21:09, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് കാലം കുടുംബത്തോടൊപ്പം

നാമൊട്ടുമേ പ്രതീക്ഷിക്കാത്ത അല്ലെങ്കിൽ ചിരപരിചിതമല്ലാത്ത ഒരു ഘട്ടത്തിലൂടെ കടന്നു പോവുകയാണല്ലോ. ഈ ദിവസങ്ങൾ ഞങ്ങളെ പോലുള്ള വിദ്യാർഥികൾക്കും ദിവസവേതനക്കാർക്കും മറ്റു തൊഴിൽ മേഖലകളിൽ ഉള്ളവർക്കും ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന് എന്നെക്കാളും എല്ലാവർക്കും അറിവുള്ളതാണല്ലോ. നാം നമുക്ക് വേണ്ടി നമ്മുടെ നല്ല നാളേയ്ക്ക് വേണ്ടി നമ്മളാൽ ഏറ്റം സാധ്യമാകുന്ന നമ്മുടെ കുടുംബത്തിന് വേണ്ടി നമ്മുടെ രാജ്യത്തിനു വേണ്ടി നമ്മളാൽ കഴിയുന്ന നന്മ നമുക്ക് ഒത്തൊരുമയോടെ അനുഷ്ഠിക്കുന്ന വിശുദ്ധമായ കർമ്മം തന്നെയാണ് ഈ ലോക്ക്ഡൌൺ. വ്യക്തിപരമായി പറയുകയാണെങ്കിൽ നമുക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കിട്ടുന്ന ഇനി ഒരിക്കലും കിട്ടാൻ സാധ്യത ഇല്ലാത്തതുമായ കുറേ ദിവസങ്ങൾ, അവ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുക വഴി കുടുംബ ബന്ധങ്ങളുടെ ആഴം കൂട്ടുവാനും സാധിക്കും.

ഞാൻ ഇവിടെ പ്രതിപദിക്കാൻ ആഗ്രഹിക്കുന്നത് വീട്ടുവളപ്പിലെ സ്ഥലം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്രവർത്തനമേഖലയെ കുറിച്ചാണ്.

നമ്മുടെ വീട്ടിലേക്കും അയൽക്കാർക്കും വേണ്ടി ചെറിയ രീതിയിൽ സഹായകമാകുന്ന കൃഷി രീതി. എന്റെ വീട്ടിൽ ഞങ്ങൾ ഒരുമിച്ചു ചേർന്ന് നിലനിർത്തിപ്പോരുന്ന പ്രകൃതിയുടെ പച്ചപ്പ്‌

      പ്രകൃതിയെ സ്നേഹിക്കാനും വിശ്രമവേളകൾ കുറെയൊക്കെ പ്രയോജനപ്രദം ആക്കാനും കുടുംബാരോഗ്യം കാത്തുസൂക്ഷിക്കാനും പറ്റുന്ന ഉത്തമ മാർഗം.
    നാം പലരും നമ്മുടെ വീട്ടു മുറ്റത്തെ കുറച്ചു ഭൂമി വെറുതെ പാഴ്‍ഭൂമി ആയി തള്ളുന്നു. ഇതു മാറ്റി ചിന്തിക്കേണ്ട കാലം എന്നേ കടന്നു പോയിക്കഴിഞ്ഞു. പാരമ്പര്യ കാർഷിക വിളകളുടെ രുചിയും കൃഷിരീതികളും ഒക്കെ അപ്പാടെ മാറിക്കഴിഞ്ഞിരിക്കുന്നു. പച്ചക്കറികൾ നമ്മുടെ കുട്ടികൾ ഇഷ്ടപ്പെടാതിനു കാരണം ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ.
      പാഴായി കിടക്കുന്ന സ്ഥലങ്ങളിൽ കൂട്ടുകൃഷി, പാഴായിക്കിടക്കുന്ന പൂച്ചട്ടികളിൽ കൃഷി, അടുക്കളത്തോട്ടം, എന്നിവ നമുക്ക് വേണ്ട പച്ചക്കറികൾ നമുക്ക് തന്നെ വിളയിച്ചെടുക്കാൻ സാധ്യമാക്കുന്ന ഒന്നാണ്. നമ്മുടെ കുട്ടികളെയും ഇതിനു ഉദ്ബോധിപ്പിക്കുകയും ചെയ്യാം.
      ഇനി മറ്റൊരു മേഖല പുഷ്പകൃഷി ആണ്. മാനസികോല്ലാസത്തിനു മറ്റൊരു മാർഗം അന്വേഷിക്കേണ്ടുന്ന ആവശ്യം ഉണ്ടെന്നു തന്നെ തോന്നുന്നില്ല. ഓർക്കിഡ്,  റോസ് , ഔഷധച്ചെടികൾ, പരമ്പരാഗത പൂന്തൊട്ട ചെടികളായ തെറ്റി,  തുളസി, മന്ദാരം, കല്യാണസൗഗന്ധി,,,, എന്നിങ്ങനെ പോകുന്നു നീണ്ട നിര.
      ഇവയൊക്കെ ഞാൻ എന്റെ 6 സെന്റ് മാത്രം ഉള്ള ഭവനത്തിൽ നിലനിർത്തി പോരുന്നു. റോസ് (കുറച്ചുമാത്രം ),ഓർക്കിഡ്, നെല്ലി, ചിക്കു, മാതളം (വളരെ കുറച്ചേ കായ്ക്കുള്ളൂ ), വഴുതന, ചീര, മുളക്, കുരുമുളക്, ഇത്യാദി വൃക്ഷലതാദികൾ നിലനിർത്തിപ്പോരാൻ ശ്രമിക്കുന്നു.
      എന്നാൽ വിപണിയെ ആശ്രയിക്കുന്നില്ല എന്ന് ഊറ്റം കൊള്ളാനൊന്നും സാധ്യമല്ലെങ്കിലും അണ്ണാറക്കണ്ണനും തന്നാലായത്......
      ഒരു പച്ചത്തുരുത്ത് നമ്മുടെ വാസസ്ഥലത്തും ഉണ്ടാകട്ടെ....
     ഈ കോവിഡ് കാലം ഫലപ്രദമായി ചിലവഴിക്കുകയും മറ്റുള്ളവർക്കും നമുക്ക് തന്നെയും ഉപകാരപ്രദമായ പ്രവര്തികല്ല് ഏർപ്പെട്ടു സുമനസ്സുള്ളവരായി നല്ലൊരു നാളെയുടെ പ്രതീക്ഷകളുമായി...... 
ആകാശ് ജി.ആർ
10 K സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം