"മൗണ്ട് കാർമ്മൽ വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (മൗണ്ട് കാർമ്മൽ വിദ്യാരംഗം കലാ സാഹിത്യ വേദി. എന്ന താൾ [[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ...)
(വ്യത്യാസം ഇല്ല)

14:01, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

Vidyarangam

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ കാലാഭിരുചിയും സർഗ്ഗവാസനയും പരിപോഷിപ്പിക്കുക, വായനാശീലം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി സ്‌കൂളിലെ എല്ലാകുട്ടികളെയും അംഗങ്ങളാക്കി പ്രവൃത്തിക്കുന്ന സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി .ഈ ക്ലബിന്റെ ജില്ലാ -സംസ്ഥാന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു പോരുന്നു .

മൗണ്ട് കാർമ്മൽ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സജീവമായി തന്നെ നടന്നു വരുന്നു.എല്ലാ കൊല്ലവും മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായത് കലാ സാഹിത്യ പ്രദർശനങ്ങളും മത്സരങ്ങളുമാണ്.സ്കൂൾ അധ്യയന വർഷാരംഭത്തിൽ തന്നെ കലാ സാഹിത്യ വേദി ഉദ്ഘാടനം നടത്തുകയും സാഹിത്യ സാംസ്കാരിക മേഖലയിലുള്ള പ്രഗൽഭരെ ക്ഷണിച്ച് കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ ക്ലാസ്സുകൾ നൽകാറുമുണ്ട്. മാസത്തിൽ ഒരു യോഗവും കലാവതരണങ്ങളും നടത്തുന്നു. വായനയെ പരിപോഷിപ്പിക്കുന്നതിനും, എഴുത്തിൽ കുട്ടികളെ സജീവമാക്കുന്നതിനും വേണ്ട പ്രോത്സാഹനങ്ങളും കൈത്താങ്ങുകളും നൽകുകയും കൈയ്യെഴുത്തുമാസികകൾ, അച്ചടി മാസികകൾ എന്നിവ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. അവയിൽ നിന്നുള്ള മികച്ച രചനകൾ സ്കൂൾ മാഗസിനിലേയ്ക്കും തെരഞ്ഞെടുക്കുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സബ്ജില്ല,ജില്ല, സംസ്ഥാന തല മത്സരങ്ങളിൽ മൗണ്ട് കാർമ്മൽ മികച്ചു നിൽക്കുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കൂത്ത് ,കഥകളി ,ഓട്ടൻ തുള്ളൽ തുടങ്ങിയ കലകൾ പ്രൊഫഷണൽ കളിയോഗക്കാരെ വിളിച്ചു വരുത്തി കുട്ടികൾക്ക് ദൃശ്യ വിസ്മയം സമ്മാനിക്കുന്നു .ഒപ്പം ഭാഷാപഠനത്തിന്റെ ഭാഗമായ ഇത്തരം കലാരൂപങ്ങളെ കുറിച്ച് കുട്ടിക്ക് ധാരണ ലഭിക്കുകയും ചെയ്യുന്നു .