"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പ്രവ‍ർത്തനങ്ങൾ)
വരി 1: വരി 1:
2020 – 2021 പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ
കോവിഡ് എന്ന മഹാമാരി ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ജൂൺ ഒന്നാം തീയതി ഓൺലൈൻ ക്ലാസുകൾ വഴി സ്കൂൾ തുറന്നു കൊണ്ട് ഒരു പുത്തൻ പഠനാനുഭവത്തിലേക്ക് കുട്ടികളോടൊപ്പം അധ്യാപകരും പങ്കുചേർന്നു കൊണ്ട് ഈ മഹാമാരിക്കെതിരെ അതിജീവനത്തിന്റെ പാതയിൽ നമ്മളും പങ്കാളികളായി. ജൂൺ ഒന്നാം തീയതി മുതൽ വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾക്കൊപ്പം കുട്ടികൾക്ക് പഠന പിന്തുണകൾ നൽകുന്നതിനുവേണ്ടിയും, കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനുവേണ്ടിയും ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലയിൻകീഴിൽ പിടിഎയുടെ ശക്തമായ ഇടപെടൽ നടത്തി. കുട്ടികൾക്കെല്ലാം പഠനസൗകര്യം ഏറെക്കുറെ ഉറപ്പാക്കുന്നതിന് സാധിച്ചു. ആശങ്കകളോടെ തുടങ്ങിയ ഓൺലൈൻ പഠനത്തിലേക്ക് ക്രമേണ കുട്ടികളും അധ്യാപകരും ഇഴുകിചേർന്നു.
ജൂൺ 5 പരിസ്ഥിതി ദിനം  ഓൺലൈനിലൂടെ ആഘോഷിച്ചു കൊണ്ട് ഈവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പരിസ്ഥിതി സംരക്ഷണ പോസ്റ്റർ രചന, പരിസ്ഥിതിഗാനാലാപനം, 'പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത' -  പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി.
ഓൺലൈൻ പഠനത്തിന്റെ വിരസതയിൽ നിന്ന് ഒരു മോചനം എന്നോണം കുട്ടികൾക്കായി മ്യൂസിക് ക്ലബ്ബ് , വർക്ക് എക്സ്പീരിയൻസ് ക്ലബ് എന്നിവ ഓൺലൈനിലൂടെ സജീവമായി സംഘടിപ്പിച്ചു , കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി.
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ സമുചിതമായി സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ, നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട യുദ്ധവിരുദ്ധ  ഗാനാലാപനം, യുദ്ധവിരുദ്ധ പോസ്റ്റർ, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് "സ്വാതന്ത്ര്യ സമരത്തിലെ നാൾവഴികൾ"- ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഓൺലൈൻ ഓണം
മഹാമാരി കാലത്തും ഓൺലൈൻ ഓണാഘോഷം ആഘോഷപൂർവ്വം നടത്തി.
ഡിജിറ്റൽ പൂക്കളം തീർത്തുകൊണ്ട് ഓണപ്പാട്ട്, ഓണസദ്യയുടെയും അത്തപ്പൂക്കളത്തിന്റെയും ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ഉള്ളതുകൊണ്ട് ഓണം ആഘോഷിച്ചു.
ഫോട്ടോ
ഓസോൺദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.
ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ഗാന്ധി ക്വിസ്, "ഗാന്ധിജിയും അഹിംസയും"- പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.
രക്ഷാകർതൃശാക്തീകരണം
"ഓൺലൈൻ ക്ലാസുകളും കുട്ടികളും" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
സജീവമായിരുന്ന ക്ലാസ് മുറികൾ വീടുകളിലേക്ക് ചുരുങ്ങിയ സാഹചര്യത്തിൽ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടപ്പിലാക്കിയ ലാബ്@ഹോം പദ്ധതി വൻ വിജയമാക്കി തീർക്കാൻ സാധിച്ചു. ലാബ് @ഹോം പ്രവർത്തനങ്ങൾക്ക് ആവശ്യമായ കിറ്റുകൾ തയ്യാറാക്കി കൊണ്ട് സ്കൂൾതല പ്രവർത്തനങ്ങൾക്ക് തുടക്കമായി. കിറ്റുകൾ തയ്യാറാക്കുന്നതിന് രക്ഷിതാക്കളുടെ പൂർണപിന്തുണ ലഭ്യമായി.
ലാബ് @ ഹോം പഞ്ചായത്ത് തല ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുരേഷ് കുമാർ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളായ മെറീന ജി എസ്, മെറിൻ ജി എസ് എന്നിവരുടെ വീട്ടിൽ സംഘടിപ്പിച്ചു. തുടർന്ന് വിവിധ വിദ്യാർഥികളുടെ വീടുകളിൽ ഏരിയാതല ഉദ്ഘാടനവും സംഘടിപ്പിച്ചു.
ലാബ് @ ഹോം പ്രവർത്തനങ്ങളിൽൽ കുട്ടികൾ അത്യുുൽസാഹ പൂർവ്വം പങ്കെടുത്തു.
ലാബ് @ ഹോംമിന്റെ സ്കൂൾ തല ഉദ്ഘാടനം ഏഴാംക്ലാസിലെ ഭാഗ്യ ആർ എന്ന വിദ്യാർഥിയുടെ വീട്ടിൽ സംഘടിപ്പിച്ചു.
കുട്ടികളുടെ സർഗവൈഭവങ്ങളുടെയും പഠന പ്രവർത്തനങ്ങളുടെയും നേർക്കാഴ്ച എന്നോണം വിവിധ മേഖലകളിലായി "പഠനോത്സവം 2021” സംഘടിപ്പിക്കുകയുണ്ടായി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളുടെ സജീവമായ പങ്കാളിത്തം പഠനോത്സവത്തിൽ ഉറപ്പാക്കി.
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

13:58, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം