"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(charithram) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | === <big><u>ചരിത്രം</u></big> === | ||
<big>തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കിളിമാനൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് '''ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ''' 1920കളുടെ ആരംഭം. ഇന്നത്തെ ഗവ:എച്ച്. എസ്.എസ്സിന്റെ പൂർവ്വരൂപമായ ഗവ: മിഡിൽ സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനം. ഈ കാലയളവിൽ നാട്ടിലാകമാനം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപംകൊണ്ടു. ഇതിന് നേതൃത്വം നൽകിയത് സാമൂഹ്യ പരിഷ്കർത്താ ക്കളും പ്രസ്ഥാനങ്ങളും ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനവുമായിരുന്നു</big> | |||
<big>കിളിമാനൂർ എസ് .എൻ.ഡി പി യൂണിയനാണ് നമ്മുടെ സ്‌കൂളിന്റെ സ്ഥാപകർ.ശ്രീ വട്ടവിള പത്മനാഭൻ പ്രസിഡന്റും നെല്ലിക്കാട്ടിൽ കുഞ്ഞുശങ്കരൻ സെക്രട്ടറിയും കുന്നിൽ എം.കെ മാധവൻ ഖജാൻജിയുമായ യൂണിയനാണ് ഇതിന് നേതൃത്വം നൽകിയത്.</big> | |||
<big>കൊല്ലവർഷം 1098 ഇടവമാസത്തിലെ രണ്ടാമത്തെ തിങ്കളാഴ്ച ('''1923 ജൂൺ''') രാവിലെ 10 ന് യൂണിയൻ പ്രസിഡന്റിന്റെ വസതിയായ വട്ടവിളവീട്ടിൽ ആയിരുന്നു ഉദ്ഘാടനം.</big> | |||
<big>സ്ഥാപകനും മാനേജരുമായ '''നെല്ലിക്കാട്ടിൽ ശ്രീ.കെ.കുഞ്ഞുശങ്കരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റ'''ർ. അടുത്ത കാലത്ത് അന്തരിച്ച '''കിളിമാനൂർ ശാരദാമന്ദിരത്തിൽ ശ്രീമതി.കെ. ശാരദയാണ് ആദ്യ വിദ്യാർത്ഥി'''. നെടുമ്പച്ചക്കുന്നിൽ കെ ഗോപാലപിള്ള, കുന്നിൽ എം.കെ. രാഘവൻ എന്നിവർ രണ്ടാമത്തെയും മൂന്നാമത്തെയും വിദ്യാർത്ഥികൾ.</big> | |||
<big>കിളിമാനൂരിലെ പ്രമുഖ തറവാടായിരുന്ന കിഴക്കേടത്ത് വീട്ടുവളപ്പിലെ വലിയ കളിയിലിലാണ് ആദ്യത്തെ ആറുമാസം ക്ലാസ്സ് നടന്നത്. ഒന്നാം ക്ലാസ്സ് മാത്രമായിരുന്നു. തുടർന്ന്കിഴക്കേടത്ത് അമ്പലത്തിന് തെക്ക് വശത്തുള്ള തൊടിയിൽ മൂന്നു ക്ലാസ്സുള്ള പച്ച മൺകട്ട കെട്ടിയ കെട്ടിടം പണിതു.</big> | |||
<big>1923 - 24 ൽ ഊമൺപള്ളിക്കര എസ്.എൻ. വി. പി, എസ് (SNVPS) എന്ന പേരിൽ അംഗീകാരം നേടി. സ്കൂളിന് തൊട്ടടുത്ത് ഒരു വലിയ പുളിമരം നിന്നിരുന്നതുകൊണ്ട് '''<nowiki/>'പുളിയുടെ മൂട്ടിൽ പള്ളിക്കൂടം'''' എന്നായിരുന്നു വിളിപ്പേര്.</big> | |||
<big>1924 - 25 ൽ രണ്ടാം ക്ലാസ്സും അടുത്തവർഷം മൂന്നാം ക്ലാസ്സും അനുവദിച്ചു. ഗ്രാന്റും അനുവദിക്കപ്പെട്ടു. 1930 ൽ നാലാം ക്ലാസ്സും അറബിക് ക്ലാസ്സും അനുവദിച്ചു.</big> | |||
<big>1928 - 29 ൽ ഹെഡ്മാസ്റ്റർ ട്രെയിൻഡ്ടീച്ചർ ആയിരിക്കണമെന്ന നിബന്ധന വന്നു.അടുത്ത പ്രദേശങ്ങളിൽ ട്രെയിൻഡ് ടീച്ചേഴ്സ് ഇല്ലാതിരുന്നതുകൊണ്ട് 25 കി. മി അകലെയുള്ള വക്കം എന്ന സ്ഥലത്ത് നിന്ന് ശ്രീ. നാരായണനെ കൊണ്ടുവന്ന് ഹെഡ്മാസ്റ്റർ ആക്കി.</big> | |||
<big>1930 ൽ മാനേജരുടെ സ്വന്തം പുരയിടത്തിൽ 6 സെന്റിൽ 96' x 20' സൈസിൽ ' L' ആകൃതിയിൽ പച്ച മൺകട്ടയിൽ പുതിയ കെട്ടിടം വന്നു. വീട്ടുമുറ്റമായിരുന്നു സ്കൂളിന്റെയും കളിസ്ഥലം.</big> | |||
<big>മാനേജ്മെന്റ് സ്കൂളുകൾ ഗവൺമെന്റ് ഏറ്റെടുക്കാൻ സന്നദ്ധമായ കാലം.ഒരു ചകം പ്രതിഫലം വാങ്ങി വിട്ടുകൊടുക്കാൻമാനേജ്മെന്റ് സമ്മതിച്ചു. 117 സ്കൂളുകൾ ഏറ്റെടുത്തുകൊണ്ട് 1124 ചിങ്ങം 27 ന് ഉത്തരവ് വന്നു. ഈ ഉത്തരവിൽ നമ്മുടെ സ്കൂളും ഉൾപ്പെട്ടിരുന്നു.</big> | |||
<big>1123 കർക്കിടകം 1-ാം തീയതി മുതലുള്ള പ്രാബല്യവും കിട്ടി. അങ്ങനെ ഊമൺപള്ളിക്കര SNVPS, 01/12/1123 ൽ ഊമൺ പള്ളിക്കര ഗവ: LPS ആയി,</big> | |||
<big>ശ്രീ. എ. കൊച്ചുകൃഷ്ണൻ (HM) പി.കുഞ്ഞുശങ്കരൻ, വി. ആർ. ഭാസ്കരപിള്ള, പി.ദേവയാനി, ഇ. അബ്ദുൽ വഹാബ് (അറബിക് ടീച്ചർ), നെല്ലിക്കാട്ടിൽ മാധവൻ (സ്വീപ്പർ) എന്നിവർ ഈ സ്കൂളിലെ ആദ്യത്തെ ഗവൺമെന്റ് ജീവനക്കാരുമായി.</big> | |||
<big>1967 ൽ യു. പി സ്കൂളായി അപ് ഗ്രേഡ്ചെയ്യപ്പെട്ടു. 1990 വരെ 21 ഡിവിഷനുകളിലായി 1000 ൽ അധികം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.</big> | |||
<big>ഈ സ്കൂളിൽ പഠിച്ചിരുന്ന പല വിദ്യാർത്ഥികളും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനീയരായുണ്ട്. ജനപ്രതിനിധികൾ, ഡോക്ടർമാർ, ന്യായാധിപന്മാർ, സാഹിത്യകാരന്മാർ, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവർ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രതിഭകളുടെ ധിഷണക്ക് വളക്കൂറ് നല്കിയതാണ് ഈ വിദ്യാലയം.</big> | |||
<big>ഒരു കളിയിലിൽ പ്രവർത്തനം ആരാഭിച്ച ഈ സ്കൂളിന് ഇന്ന് ഒരേക്കറോളം ഭൂമിയുണ്ട്. ഒരു മൂന്നുനില കെട്ടിടവും രണ്ട് ഇരുനില കെട്ടിടങ്ങളും ഒരു ഓടിട്ടകെട്ടിടവും ഒരു പ്രീ പ്രൈമറി കെട്ടിടവും, ഒരുക്ലാസ്സ് മുറിയും കമ്പ്യൂട്ടർ ലാബും അടങ്ങുന്ന ഇരു നിലകെട്ടിടവും ഇവിടെയുണ്ട്. കൂടാതെ ഒരു ആഡിറ്റോറിയം,അടുക്കള, പ്രീ പ്രൈമറി കുട്ടികൾക്കായി ഒരു ഡൈനിങ് ഹാൾ എന്നിവയും ഉണ്ട്. നല്ല ഒരു കളിസ്ഥലത്തിന്റെ കുറവ് ഇവിടെയുണ്ട്. രണ്ട് സ്‌കൂൾ ബസ്സുകൾ സ്‌കൂളിന് സ്വന്തമായുണ്ട്.</big> | |||
<big>പാഠ്യ - പാമ്യേതര രംഗങ്ങളിൽ ഉപജില്ലയിൽ നേതൃസ്ഥാനം നമ്മുടെ വിദ്യാലയത്തിനുണ്ട്. LSS, USS തുടങ്ങിയ പൊതുപരീക്ഷകൾ, കലോത്സവം, ശാസ്ത്രമേളകൾ എന്നിവയ്ക്ക് ഒന്നാംസ്ഥാനമോ രണ്ടാം സ്ഥാനമോ കൈവരിക്കാൻ എല്ലാവർഷവും നമുക്ക് കഴിയുന്നുണ്ട്.കിളിമാനൂർ ടൗണിൽ നിന്നും കേവലം 150 മീറ്റർ ദൂരത്തിൽ തിരുവനന്തപുരം റോഡിലാണ് (പഴയ എം.സി റോഡരികിൽ) ഈ സ്കൂൾ. പ്രഗല്ഭമതികളും അർപ്പണ ബോധവുമുള്ളവരും പൊതുവിദ്യാലയത്തെ സ്നേഹിക്കുന്നവരുമായ ഒരു കൂട്ടം അധ്യാപകരും അവർക്ക് പിന്തുണ നൽകുന്ന ഒരു നല്ല പി. റ്റി. എ കമ്മിറ്റിയും ഈ വിദ്യാലയത്തെ സ്വന്തം സ്ഥാപനമായി കാണുന്ന നാട്ടുകാരുമുള്ളപ്പോൾ കൂടുതൽ ഉയരങ്ങളിലേയ്ക്ക് എത്തിപ്പെടാൻ കഴിയുമെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.</big>{{PSchoolFrame/Pages}} |
13:27, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
ചരിത്രം
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കിളിമാനൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ 1920കളുടെ ആരംഭം. ഇന്നത്തെ ഗവ:എച്ച്. എസ്.എസ്സിന്റെ പൂർവ്വരൂപമായ ഗവ: മിഡിൽ സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനം. ഈ കാലയളവിൽ നാട്ടിലാകമാനം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപംകൊണ്ടു. ഇതിന് നേതൃത്വം നൽകിയത് സാമൂഹ്യ പരിഷ്കർത്താ ക്കളും പ്രസ്ഥാനങ്ങളും ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനവുമായിരുന്നു
കിളിമാനൂർ എസ് .എൻ.ഡി പി യൂണിയനാണ് നമ്മുടെ സ്‌കൂളിന്റെ സ്ഥാപകർ.ശ്രീ വട്ടവിള പത്മനാഭൻ പ്രസിഡന്റും നെല്ലിക്കാട്ടിൽ കുഞ്ഞുശങ്കരൻ സെക്രട്ടറിയും കുന്നിൽ എം.കെ മാധവൻ ഖജാൻജിയുമായ യൂണിയനാണ് ഇതിന് നേതൃത്വം നൽകിയത്.
കൊല്ലവർഷം 1098 ഇടവമാസത്തിലെ രണ്ടാമത്തെ തിങ്കളാഴ്ച (1923 ജൂൺ) രാവിലെ 10 ന് യൂണിയൻ പ്രസിഡന്റിന്റെ വസതിയായ വട്ടവിളവീട്ടിൽ ആയിരുന്നു ഉദ്ഘാടനം.
സ്ഥാപകനും മാനേജരുമായ നെല്ലിക്കാട്ടിൽ ശ്രീ.കെ.കുഞ്ഞുശങ്കരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. അടുത്ത കാലത്ത് അന്തരിച്ച കിളിമാനൂർ ശാരദാമന്ദിരത്തിൽ ശ്രീമതി.കെ. ശാരദയാണ് ആദ്യ വിദ്യാർത്ഥി. നെടുമ്പച്ചക്കുന്നിൽ കെ ഗോപാലപിള്ള, കുന്നിൽ എം.കെ. രാഘവൻ എന്നിവർ രണ്ടാമത്തെയും മൂന്നാമത്തെയും വിദ്യാർത്ഥികൾ.
കിളിമാനൂരിലെ പ്രമുഖ തറവാടായിരുന്ന കിഴക്കേടത്ത് വീട്ടുവളപ്പിലെ വലിയ കളിയിലിലാണ് ആദ്യത്തെ ആറുമാസം ക്ലാസ്സ് നടന്നത്. ഒന്നാം ക്ലാസ്സ് മാത്രമായിരുന്നു. തുടർന്ന്കിഴക്കേടത്ത് അമ്പലത്തിന് തെക്ക് വശത്തുള്ള തൊടിയിൽ മൂന്നു ക്ലാസ്സുള്ള പച്ച മൺകട്ട കെട്ടിയ കെട്ടിടം പണിതു.
1923 - 24 ൽ ഊമൺപള്ളിക്കര എസ്.എൻ. വി. പി, എസ് (SNVPS) എന്ന പേരിൽ അംഗീകാരം നേടി. സ്കൂളിന് തൊട്ടടുത്ത് ഒരു വലിയ പുളിമരം നിന്നിരുന്നതുകൊണ്ട് 'പുളിയുടെ മൂട്ടിൽ പള്ളിക്കൂടം' എന്നായിരുന്നു വിളിപ്പേര്.
1924 - 25 ൽ രണ്ടാം ക്ലാസ്സും അടുത്തവർഷം മൂന്നാം ക്ലാസ്സും അനുവദിച്ചു. ഗ്രാന്റും അനുവദിക്കപ്പെട്ടു. 1930 ൽ നാലാം ക്ലാസ്സും അറബിക് ക്ലാസ്സും അനുവദിച്ചു.
1928 - 29 ൽ ഹെഡ്മാസ്റ്റർ ട്രെയിൻഡ്ടീച്ചർ ആയിരിക്കണമെന്ന നിബന്ധന വന്നു.അടുത്ത പ്രദേശങ്ങളിൽ ട്രെയിൻഡ് ടീച്ചേഴ്സ് ഇല്ലാതിരുന്നതുകൊണ്ട് 25 കി. മി അകലെയുള്ള വക്കം എന്ന സ്ഥലത്ത് നിന്ന് ശ്രീ. നാരായണനെ കൊണ്ടുവന്ന് ഹെഡ്മാസ്റ്റർ ആക്കി.
1930 ൽ മാനേജരുടെ സ്വന്തം പുരയിടത്തിൽ 6 സെന്റിൽ 96' x 20' സൈസിൽ ' L' ആകൃതിയിൽ പച്ച മൺകട്ടയിൽ പുതിയ കെട്ടിടം വന്നു. വീട്ടുമുറ്റമായിരുന്നു സ്കൂളിന്റെയും കളിസ്ഥലം.
മാനേജ്മെന്റ് സ്കൂളുകൾ ഗവൺമെന്റ് ഏറ്റെടുക്കാൻ സന്നദ്ധമായ കാലം.ഒരു ചകം പ്രതിഫലം വാങ്ങി വിട്ടുകൊടുക്കാൻമാനേജ്മെന്റ് സമ്മതിച്ചു. 117 സ്കൂളുകൾ ഏറ്റെടുത്തുകൊണ്ട് 1124 ചിങ്ങം 27 ന് ഉത്തരവ് വന്നു. ഈ ഉത്തരവിൽ നമ്മുടെ സ്കൂളും ഉൾപ്പെട്ടിരുന്നു.
1123 കർക്കിടകം 1-ാം തീയതി മുതലുള്ള പ്രാബല്യവും കിട്ടി. അങ്ങനെ ഊമൺപള്ളിക്കര SNVPS, 01/12/1123 ൽ ഊമൺ പള്ളിക്കര ഗവ: LPS ആയി,
ശ്രീ. എ. കൊച്ചുകൃഷ്ണൻ (HM) പി.കുഞ്ഞുശങ്കരൻ, വി. ആർ. ഭാസ്കരപിള്ള, പി.ദേവയാനി, ഇ. അബ്ദുൽ വഹാബ് (അറബിക് ടീച്ചർ), നെല്ലിക്കാട്ടിൽ മാധവൻ (സ്വീപ്പർ) എന്നിവർ ഈ സ്കൂളിലെ ആദ്യത്തെ ഗവൺമെന്റ് ജീവനക്കാരുമായി.
1967 ൽ യു. പി സ്കൂളായി അപ് ഗ്രേഡ്ചെയ്യപ്പെട്ടു. 1990 വരെ 21 ഡിവിഷനുകളിലായി 1000 ൽ അധികം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.
ഈ സ്കൂളിൽ പഠിച്ചിരുന്ന പല വിദ്യാർത്ഥികളും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനീയരായുണ്ട്. ജനപ്രതിനിധികൾ, ഡോക്ടർമാർ, ന്യായാധിപന്മാർ, സാഹിത്യകാരന്മാർ, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവർ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രതിഭകളുടെ ധിഷണക്ക് വളക്കൂറ് നല്കിയതാണ് ഈ വിദ്യാലയം.
ഒരു കളിയിലിൽ പ്രവർത്തനം ആരാഭിച്ച ഈ സ്കൂളിന് ഇന്ന് ഒരേക്കറോളം ഭൂമിയുണ്ട്. ഒരു മൂന്നുനില കെട്ടിടവും രണ്ട് ഇരുനില കെട്ടിടങ്ങളും ഒരു ഓടിട്ടകെട്ടിടവും ഒരു പ്രീ പ്രൈമറി കെട്ടിടവും, ഒരുക്ലാസ്സ് മുറിയും കമ്പ്യൂട്ടർ ലാബും അടങ്ങുന്ന ഇരു നിലകെട്ടിടവും ഇവിടെയുണ്ട്. കൂടാതെ ഒരു ആഡിറ്റോറിയം,അടുക്കള, പ്രീ പ്രൈമറി കുട്ടികൾക്കായി ഒരു ഡൈനിങ് ഹാൾ എന്നിവയും ഉണ്ട്. നല്ല ഒരു കളിസ്ഥലത്തിന്റെ കുറവ് ഇവിടെയുണ്ട്. രണ്ട് സ്‌കൂൾ ബസ്സുകൾ സ്‌കൂളിന് സ്വന്തമായുണ്ട്.
പാഠ്യ - പാമ്യേതര രംഗങ്ങളിൽ ഉപജില്ലയിൽ നേതൃസ്ഥാനം നമ്മുടെ വിദ്യാലയത്തിനുണ്ട്. LSS, USS തുടങ്ങിയ പൊതുപരീക്ഷകൾ, കലോത്സവം, ശാസ്ത്രമേളകൾ എന്നിവയ്ക്ക് ഒന്നാംസ്ഥാനമോ രണ്ടാം സ്ഥാനമോ കൈവരിക്കാൻ എല്ലാവർഷവും നമുക്ക് കഴിയുന്നുണ്ട്.കിളിമാനൂർ ടൗണിൽ നിന്നും കേവലം 150 മീറ്റർ ദൂരത്തിൽ തിരുവനന്തപുരം റോഡിലാണ് (പഴയ എം.സി റോഡരികിൽ) ഈ സ്കൂൾ. പ്രഗല്ഭമതികളും അർപ്പണ ബോധവുമുള്ളവരും പൊതുവിദ്യാലയത്തെ സ്നേഹിക്കുന്നവരുമായ ഒരു കൂട്ടം അധ്യാപകരും അവർക്ക് പിന്തുണ നൽകുന്ന ഒരു നല്ല പി. റ്റി. എ കമ്മിറ്റിയും ഈ വിദ്യാലയത്തെ സ്വന്തം സ്ഥാപനമായി കാണുന്ന നാട്ടുകാരുമുള്ളപ്പോൾ കൂടുതൽ ഉയരങ്ങളിലേയ്ക്ക് എത്തിപ്പെടാൻ കഴിയുമെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |