"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 99: വരി 99:
|2015 -   
|2015 -   
|ബി . ഗീതാകുമാരി
|ബി . ഗീതാകുമാരി
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

06:00, 3 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം
വിലാസം
കുന്നന്താനം

പത്തനംതിട്ട ജില്ല
സ്ഥാപിതം23 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
03-12-2016Jayesh.itschool




ചരിത്രം

ഐതീഹ്യ പെരുമകള്‍ കൊണ്ട് കേളി കേട്ട പത്തനംതിട്ട ജില്ലയില്‍, പാണ്ഡവന്‍മാര്‍ വനവാസകാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവുനല്‍കന്ന ഉമിക്കുന്നു മലക്കും പാണ്ഡവന്‍പാറക്കും ഇടയിലായി ചെറുകുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ ഐശ്വര്യ സമ്പൂര്‍ണ്ണമായ ഗ്രാമമാണ് കുന്നന്താനം . ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തായി മഠത്തില്‍കാവിലമ്മയുടെ അനുഗ്രഹവര്‍ഷം കൊണ്ട് ഉജ്ജ്വലതേജസ്സോടെ വിരാജിക്കുകയാണ് മഹത്തായ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ ശ്യംഖലയില്‍ പ്പെട്ട കുന്നന്താനം എന്‍ എസ് എസ് ഹയര്‍സെക്കന്‍ററി സ്കുള്‍ . 23-05-1921 ല്‍ ആണ്കുന്നന്താനം സ്കുള്‍ സ്ഥാപിതമായത് . 23-05-1921 ല്‍ തിരുവല്ല കോടതിയില്‍ വക്കീലായിരുന്ന മല്ലപ്പള്ളി മുരണി ശ്രീ ഗോവിന്ദപ്പിള്ളയും കുന്നന്താനത്തെ നാട്ടുപ്രമാണിയും ഭുവുടമയും ആയിരുന്ന ശ്രീ കൊണ്ടൂര്‍ കടുത്താനം കൃഷ്ണന്‍നായരും ചേര്‍ന്നാണ് സ്ക്കൂളിന് ബീജാവാപം ചെയ്തതത്. ശ്രീ കൃഷ്ണന്‍നായര്‍ വിദ്യാലയത്തിനു വേണ്ടി രണ്ടര ഏക്കര്‍സ്ഥലം സൗജന്യമായി നല്‍കി .12കുട്ടികള്‍ മാത്രമായിട്ടാണ് ഈ സ്കുള്‍ ആരംഭിച്ചത്.ആദ്യത്തെ ഹെ‍ഡ് മാസ്റ്റര്‍ ശ്രീ കാട്ടുര്‍ രാഘവപ്പണീക്കരായിരുന്നു .ശ്രീ . പി .ജി ശങ്കരനാരായണപിള്ളയാണ്ഈ സ്കുൂള്‍ എന്‍ .എസ്.എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തത്.1972ല്‍ ഓഡിറ്റോറിയം പണികഴിപ്പിച്ചു . .04-06-1948 ല്‍ ഹൈസ്കുളായി ഉയര്‍ന്നു. 1998ല്‍ ഇത് ഹയര്‍സെക്കന്‍ററിസ്കുൂളായി ഉയര്‍ന്നു..

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളില്‍ 6 ബ്ലോക്കുകളിലായി ഹയര്‍സെക്കന്‍ററി, ഹൈസ്കുള്‍ ,യുപി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആണ്‍കട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ യുറിനലുകളും ടോയിലററുകളുംഉണ്ട്.സ്കുളിന് നാലുഭാഗത്തും ചുറ്റു മതിലുകളും അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ശുദ്ധമായ കുടിവെളളം ലഭിക്കുന്നതിനുളള കിണര്‍ സംവിധാനവും ഉണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു വിഭാഗങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട്ട്ക്ളാസ്റൂമും ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍. * കുട്ടികളുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയ പത്രം
  • വിദ്യാരംഗം കലാ സാഹിത്യ വേദി. *എന്‍ .എസ് .എസ് യൂണിററ്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. * യോഗാ ക്ളാസുകള്‍
  • ജൂനിയര്‍ റെഡ്ക്രോസ് *അക്ഷരശ്ളോക കളരി

മാനേജ്മെന്റ്

എന്‍. എസ്.എസ് മാനേജ്മെന്റാണ്സ്കുളിന്റെ ഭരണം നടത്തുന്നത്.

2000-2001 കെ.ക്യഷ്ണന്‍കുട്ടി
2001-2002 പി.എം ഉദയകുമാര്
2002-2003 ആര്‍.എസ്. രമാദേവി
2003-2004 എം. എസ് .പത്മകുമാരി
2004-2005 ഷൈലജ ആര്‍ നായര്‍
2005-2006 ഷൈലജ ആര്‍ നയര്‍
2006 - 2007 സി ജി ശ്രീദേവി
2007-2007 കെ സി മണിയമ്മ
2007-2009 കെ എസ് രാധാമണിയമ്മ
2009-2015 എസ് രമാദേവി
2015 - ബി . ഗീതാകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മുന്‍ പത്തനംതിട്ട കലക്ടര്‍ പി സി സനല്‍കുമാര്‍

വഴികാട്ടി

<googlemap version="0.9" lat="9.434033" lon="76.60007" zoom="15" width="350" height="350" selector="no" controls="none"> 11.071469, 76.077017, nsshsskunnamthanam9.435789, 76.606909 nsshsskunnamthanam 9.434054, 76.605965 nsshsskunnamthanam </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.