"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
= വൈക്കം മുഹമ്മദ് ബഷീർ = | = വൈക്കം മുഹമ്മദ് ബഷീർ = | ||
അജന്യ | അജന്യ | ||
എന്തൊരു മാധുരമായ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് മലയാളസാഹിത്യത്തിൽ സ്വന്തമായൊരു സാമ്രാജ്യം സൃഷ്ടിച്ച എഴുത്തുകാരൻ. വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ 1908 ജനുവരി 21ന് ജനിച്ചു.ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ ശ്രദ്ധേയനായി. അനുകരിക്കാനാവാത്ത ഭാഷയുടെ ഉടമ. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി കോഴിക്കോട്ടുനടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കുകൊണ്ടു. അതുകൊണ്ട് മർദ്ദനത്തിന് ഇരയാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു 10 വർഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു വിദേശ നാടുകളിലും സഞ്ചരിച്ചു. ഹിമാലയസാനുക്കളിലും സംഘ തീരത്തും സന്യാസിയായി അനവധിയാണ് സൂഫിയായും ജീവിച്ചു.പല ഭാഷകളും ഈ കാലയളവിൽ ഹൃദിസ്ഥമാക്കി. പാചകക്കാരൻ, മാജിക്കുകാരൻ സഹായി, കൈനോട്ടക്കാരൻ, ഗേറ്റ് കീപ്പർ തുടങ്ങിയ പല ജോലികളും ഇദ്ദേഹം ചെയ്തിട്ടുണ്ട് കോഴിക്കോടിനടുത്തുള്ള ബേപ്പൂരാണ് കുടുംബമായി താമസിച്ചിരുന്നത്. 1994 ജൂലൈ 5 ന് മലയാളസാഹിത്യത്തിലെ നിത്യ വിസ്മയമായ ഈ എഴുത്തുകാരൻ അന്തരിച്ചു . ചായകടപ്രധാനകൃതികൾQ22ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, മതിലുകൾ, ആനവാരിയും പൊൻകുരിശു, ശബ്ദങ്ങൾ, ആനപ്പൂട, ഓർമ്മക്കുറിപ്പ്, വിഡ്ഢികളുടെ സ്വർഗം, ജന്മദിനം | എന്തൊരു മാധുരമായ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് മലയാളസാഹിത്യത്തിൽ സ്വന്തമായൊരു സാമ്രാജ്യം സൃഷ്ടിച്ച എഴുത്തുകാരൻ. വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ 1908 ജനുവരി 21ന് ജനിച്ചു.ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ ശ്രദ്ധേയനായി. അനുകരിക്കാനാവാത്ത ഭാഷയുടെ ഉടമ. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി കോഴിക്കോട്ടുനടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കുകൊണ്ടു. അതുകൊണ്ട് മർദ്ദനത്തിന് ഇരയാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു 10 വർഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു വിദേശ നാടുകളിലും സഞ്ചരിച്ചു. ഹിമാലയസാനുക്കളിലും സംഘ തീരത്തും സന്യാസിയായി അനവധിയാണ് സൂഫിയായും ജീവിച്ചു.പല ഭാഷകളും ഈ കാലയളവിൽ ഹൃദിസ്ഥമാക്കി. പാചകക്കാരൻ, മാജിക്കുകാരൻ സഹായി, കൈനോട്ടക്കാരൻ, ഗേറ്റ് കീപ്പർ തുടങ്ങിയ പല ജോലികളും ഇദ്ദേഹം ചെയ്തിട്ടുണ്ട് കോഴിക്കോടിനടുത്തുള്ള ബേപ്പൂരാണ് കുടുംബമായി താമസിച്ചിരുന്നത്. 1994 ജൂലൈ 5 ന് മലയാളസാഹിത്യത്തിലെ നിത്യ വിസ്മയമായ ഈ എഴുത്തുകാരൻ അന്തരിച്ചു . ചായകടപ്രധാനകൃതികൾQ22ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, മതിലുകൾ, ആനവാരിയും പൊൻകുരിശു, ശബ്ദങ്ങൾ, ആനപ്പൂട, ഓർമ്മക്കുറിപ്പ്, വിഡ്ഢികളുടെ സ്വർഗം, ജന്മദിനം മുഖ്യ ബഹുമതികൾ പത്മശ്രീ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് | ||
മുഖ്യ ബഹുമതികൾ പത്മശ്രീ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് | |||
== ആസ്വാദനക്കുറിപ്പുകൾ == | == ആസ്വാദനക്കുറിപ്പുകൾ == |
10:42, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
വൈക്കം മുഹമ്മദ് ബഷീർ
അജന്യ
എന്തൊരു മാധുരമായ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് മലയാളസാഹിത്യത്തിൽ സ്വന്തമായൊരു സാമ്രാജ്യം സൃഷ്ടിച്ച എഴുത്തുകാരൻ. വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ 1908 ജനുവരി 21ന് ജനിച്ചു.ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ ശ്രദ്ധേയനായി. അനുകരിക്കാനാവാത്ത ഭാഷയുടെ ഉടമ. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി കോഴിക്കോട്ടുനടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കുകൊണ്ടു. അതുകൊണ്ട് മർദ്ദനത്തിന് ഇരയാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു 10 വർഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു വിദേശ നാടുകളിലും സഞ്ചരിച്ചു. ഹിമാലയസാനുക്കളിലും സംഘ തീരത്തും സന്യാസിയായി അനവധിയാണ് സൂഫിയായും ജീവിച്ചു.പല ഭാഷകളും ഈ കാലയളവിൽ ഹൃദിസ്ഥമാക്കി. പാചകക്കാരൻ, മാജിക്കുകാരൻ സഹായി, കൈനോട്ടക്കാരൻ, ഗേറ്റ് കീപ്പർ തുടങ്ങിയ പല ജോലികളും ഇദ്ദേഹം ചെയ്തിട്ടുണ്ട് കോഴിക്കോടിനടുത്തുള്ള ബേപ്പൂരാണ് കുടുംബമായി താമസിച്ചിരുന്നത്. 1994 ജൂലൈ 5 ന് മലയാളസാഹിത്യത്തിലെ നിത്യ വിസ്മയമായ ഈ എഴുത്തുകാരൻ അന്തരിച്ചു . ചായകടപ്രധാനകൃതികൾQ22ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, മതിലുകൾ, ആനവാരിയും പൊൻകുരിശു, ശബ്ദങ്ങൾ, ആനപ്പൂട, ഓർമ്മക്കുറിപ്പ്, വിഡ്ഢികളുടെ സ്വർഗം, ജന്മദിനം മുഖ്യ ബഹുമതികൾ പത്മശ്രീ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്
ആസ്വാദനക്കുറിപ്പുകൾ
സ്ഥലത്തെ പ്രധാന ദിവ്യൻ
ഫാത്തിമ നൂറ ഇ കെ
വൈക്കം മുഹമ്മദ് ബഷീറിനെ സ്ഥലത്തെ പ്രധാന ദിവ്യൻ എന്ന പുസ്തകം എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു ഈ പുസ്തകത്തിൽ പ്രേമോപഹാരം, ചൊറിയാമ്പുഴു യുദ്ധം, സർക്കാർ നശിക്കട്ടെ, രക്തസാക്ഷിയുടെ തലയോട്, രണ്ട് പഴയ പിശാചുകൾ, ദിവ്യ സന്നിധിയിൽ, ഒരു ബ്ലൂ കാര്, വലിയൊരു ആഞ്ഞിലിത്തടി, കറുമ്പൻ ചേട്ടൻറെ കടാരി, ഇൻസ്പെക്ടർ തമാശ രാമൻ, ഇനിയങ്ങോട്ട് യുദ്ധമാണ്, കട്ടവനെ കൊല്ലും , ഹലി.....ഹലിയോഹലി.......ഹുലാലോ എന്നീ കഥകൾ സ്ഥലത്തെ പ്രധാന ദിവ്യൻ എന്ന പുസ്തകത്തിലുള്ളത്. വൈക്കം മുഹമ്മദ് ബഷീറിനെ എല്ലാ പുസ്തകങ്ങളും വളരെ രസകരമായ പുസ്തകങ്ങളാണ്. 1908 ജനുവരി 19ന് വൈക്കം താലൂക്കിൽ തലയോലപ്പറമ്പിൽ ജനിച്ചു തലയോലപ്പറമ്പിൽ ഉള്ള മലയാളം സ്കൂളിലും വൈക്കം ഇംഗ്ലീഷ് സ്കൂളിലും പഠിച്ചു 1994 ജൂലൈ അഞ്ചിന് നിര്യാതരായി
ബാല്യകാലസഖി
പവിത്ര
ഈ പുസ്തകത്തിന്റെ ആമുഖം തന്നെയാണ് ഏറ്റവും നല്ല നിരൂപണം."ഇത് ജീവിതത്തിൽ നിന്നുംകീറിയെടുത്ത ഒരേടാണ്.വാക്കിൽ ചോര പൊടിഞ്ഞിരിക്കുന്നു മജീദും സുഹറയും അവരുടെ ബാല്യം,പ്രണയം,വിരഹം,വേദന ഇതൊക്കെയാ ണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി.എന്നാൽ ഇത് മാത്രമല്ല ബാല്യകാലസഖി എന്നതാണ് ഈ ചെറിയ പുസ്തകത്തെ വേർപ്പെടുത്തിയിരിക്കുന്ന ത്.നമുക്ക് പരിചയമല്ലാത്ത ഒരു കാലഘട്ടത്തെ പരിചയപ്പെടുത്തുക എന്നൊരു മഹത്തായ ധർമ്മം കൂടി വഹിക്കുന്നുണ്ട് ബാല്യകാലസഖി.കൂടെ മലയാളം സാഹിത്യത്തിനു ഏറെയൊന്നും പരിചയമില്ലാത്ത ഒരു സംസ്കാരവും നമുക്ക് മുന്നിൽ അനാവൃദമാകുന്നത്. ബാല്യകാലസഖി വായിക്കുമ്പോൾ ക്രമേണ ഞാൻ മജീദാവുകയും സുഹറയോട് പ്രണയം തോന്നുകയും ചെയ്തിട്ടുണ്ട്. ഇത് ഈ പുസ്തകത്തിന്റെ മാത്രമല്ല.എല്ലാ ബഷീർ രചനകളുടെയും മാന്ത്രികതയാണ്.വായനക്കാർക്ക് കഥാപാത്രങ്ങളെ അവളിലേക്ക് ആവാഹിക്കു ന്നത് മാറി കഥാപാത്രങ്ങൾ വായനക്കാർക്ക് അങ്ങോട്ട് ആവാഹികയുണ്ടായി ഈ ബാല്യകാലസഖിയിൽ.അതുകൊണ്ട് തന്നെ ഒറ്റയിരുപ്പിനുതന്നെ വായിച്ചു തീർക്കുന്നഈ പുസ്തകം വായിച്ചു കഴിയുമ്പോൾ നമ്മുടെ മനസൊക്കെ കലുഷിതമാകുന്നു ഈയൊരു അവസ്തയ്ക്ക് കാരണം മറ്റാരുമല്ല.അതിഷയോക്തി ഒട്ടും കലരാതെ,യാതാർത്ഥ്യംകൊണ്ടാണ് ഗ്രന്ഥകർത്താവ് ബാല്യകാലസഖിയെ നമുക്ക് സമ്മാനിച്ചത്. ബഷീറിന്റെ ബാല്യകാലസഖി എന്നോർക്കുമ്പോൾആദ്യം തന്നെ മനസ്സി ലേക്കോടിയെത്തുന്നത് മജീദിന്റെയും സുഹറയുടേയും നമ്മെ പോലെയുള്ള ബാല്യസൗഹൃദമാണ്.അതിനെ പ്രതിനിധീകരിക്കുന്ന മാഞ്ചുവടും,അവരുടെ പ്രണയത്തിന്റെ സ്മാരകമായ ചെമ്പരത്തിച്ചെടിയും അവരുടെ വിരഹത്തിന്റെ മൂഖസാക്ഷിയായ രാത്രികളുമാണ്.ഹോട്ടലിലെ പാത്രം കഴുകൽ കഴിഞ്ഞു മജീദ് സുഹറയെ ഓർത്തുകൊണ്ട് കഴിഞ്ഞ രാത്രികൾ. നക്ഷ്രങ്ങൾ നിറഞ്ഞ നീലാകാശത്തിനു താഴെ ട്ടെറസിൽ ചിരിച്ചുകൊണ്ട് ഉറങ്ങുന്ന സുഹൃത്തുക്കളുടെ നടുവിൽ കയറു കട്ടിലിൽസുഹറയെ ഓർത്തുകൊണ്ട് കിടക്കുന്ന മജീദ്.ഇങ്ങനെയൊരു ചിത്രം ബഷീർ സംകൽപ്പിച്ചിട്ടു ണ്ടോഎന്നെനിക്കറിയില്ല. എന്നാൽ ഞാൻ ഓർക്കുന്ന ആദ്യ ചിത്രം ഈ രാത്രിയുടേതാണ്. വളരെ ചെറുപ്പത്തിൽ തന്നെ മജീദും സുഹറയും സുഹൃത്തുക്കളായിരുന്നു.എന്നാൽ അതിനുമുമ്പ് അവർ ശത്രുക്കളും ആയിരുന്നു. അവരുടെ ബാല്യകാലത്ത് നഖക്ഷതങ്ങളുടെ എരിവും മാമ്പഴത്തിന്റെ മധുരവും ഉണ്ടായിരുന്നു. കഥ തുടങ്ങുമ്പോൾ ഏതൊരുു സാധാരണ ബാല്യം പോലെയും കുസൃതിനിറഞ്ഞതുമായ ഒരു ബാല്യമാണ്.എന്നാൽ ആ ബാല്യം വെറുതെയങ്ങ് പറഞ്ഞുപോവുകയല്ല ബഷീർ ചെയ്തിരികുന്നത്.മറിച്ച് ആബാല്യം നമ്മെ അനുഭ വിപ്പിക്കുകയാണ്.അതുകൊണ്ട് തന്നെ മജീദിന്റെയും സുഹറയുടേയും ബാല്യം നമ്മുടെ സ്വന്തം ബാല്യത്തെ പോലെ നമ്മുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു. അങ്ങനെ ബാല്യത്തിൽ തന്നെ മജീദും സുഹറയും നമ്മുടെ ഹൃദയത്തോട് കീഴടക്കുന്നു.അവരുടെ ശത്രുതയും സൗഹൃദവും നമ്മളും അനുഭവിക്കുന്നു. "ചെറുക്കാ ആ മുയുത്ത രണ്ടും മുന്നും കണ്ടത് ഞാനാ" എന്നു പറയുന്ന സുഹറയെ നമ്മൾക്ക് എങ്ങനെ സ്നേഹിക്കാതിരിക്കാനാവും അതുപോലെ "ഓ മിശ്റ് കടിക്കുവല്ലൊ! "എന്ന് പരിഹാസത്തിൽ ചവിട്ടിമാവിൽ കയറിയ മജീദി നേയും .മജീദിനും ബഷീറിനും കാണുന്ന മറ്റൊരു സമാനധ,ചെടികളിലുള്ള താൽപ്പര്യമാണ് ബഷീറിന്റെ ജീവിതത്തിലും പുസ്തകങ്ങളിലും ഒരു പോലെ പച്ച പിടിച്ചു നിൽക്കുന്നതാണ് ബഷീറും ചെടികളും തമ്മിലുള്ള ആത്മബന്ധം. എത്ര മനോഹരമായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. എത്ര മനോഹരമായ കൃതികൾ അദ്ദേഹം രചിച്ചു.എത്ര മനോഹമായ നോവലുകളി ൽ ഒരു നോവലാണ് ഇത്.
മതിലുകൾ
ഹുസ്നുൽ മുബാറക്
ബേപ്പൂർ സുൽത്താൻ എന്ന് ഇരട്ട പേരിട്ട് വിളിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പ്രശസ്തമായ ഒരു നോവലാണ് മതിലുകൾ.മതിലുകൾ എന്ന പേരിൽ അറിയപ്പെടുന്നത് ഒരു ചെറിയ പ്രേമ കഥയേ കുറിച്ചാണ്.മതിലുകളിൽ കഥാകൃത്തിന്റെ ജയിൽ വാസം വർണനാവിഷയമാകുന്നുണ്ട്.ഈ കഥ പോലീസ് മർദ്ദനങ്ങളെ കുറിച്ചോ രാഷ്ട്രീയ തടവുകാർക്ക്അനുഭവിക്കേണ്ടിവന്നദുരിതങ്ങളെ കുറിച്ചോ അല്ല. ലോക്കപ്പിൽ നിന്നും അദ്ദേഹത്തെ ആരും തല്ലിയില്ല.അദ്ദേഹം ലോക്കപ്പിൽ നിന്നും കുറേ അധികം പോലീസ് കഥകൾ എഴുതിയിരുന്നു.അദ്ദേഹത്തിന് ഇതൊക്കെ എഴുതാനുള്ള ബുക്കും പേനയും പോലീസ് ഇൻസ്പെക്ടർ തന്നതാണ്.അതുപോലെ ജയിലിനുള്ളിലെ അന്തരീക്ഷം കഠിനമായിരുന്നു.ഭക്ഷണത്തിന് കോഴിമുട്ടയും പിന്നെ ചായയും കുടിക്കാം,ബീഡിവലിക്കാം,വായിക്കാം.അവിടെ വച്ച് ബഷീർ ബ്രിഡ്ജ് കളിക്കാനും പഠിച്ചിരുന്നു.എവിടെ നോക്കിയാലും മതിലുകളും വാതിലുകളും ഉണ്ടായിരുന്നു. വാർഡൻമാരും ജയിലറുമായും ജയിൽ സൂപ്രണ്ടുമായും അദ്ദേഹം രമ്യതയിൽ കഴിഞ്ഞു.ജയിൽ വളപ്പിൽ പനിനീർ ചെടികൾ നട്ട് പൂന്തോട്ടം ഉണ്ടാക്കിദിവസങ്ങൾകഴിഞ്ഞ.ഇതെല്ലാംഒരുപ്രേമകഥയുടെപശ്ചാതലവിവരണമാണ്.ബഷീറും നാരായണിയും തമ്മിലുള്ള പ്രേമകഥ.രണ്ടുപേരും പരസ്പരം കാണാതെ രൂപം അറിയാതെ സംസാരത്തിലൂടെ പ്രണയിച്ച കഥ.സ്വന്തം ജാതിമതങ്ങളേയും സൗന്ദര്യത്തേയും ഓർക്കാതെ നാരായണിയുടേയും ബഷീറിന്റെയും കഥയാണ് മതിലുകൾ.രണ്ട്മതിൽകെട്ടുകളുടെ പശ്ചത്തിലാണ് ഈ കഥനടക്കുന്നത്.ഇവർ തമ്മിലുള്ള പ്രണയം അറിയുന്നത് അണ്ണാൻകുഞ്ഞങ്ങൾക്ക് മാത്രമാണ്.ഇവർ സംസാരിക്കുമ്പോൾ ഇടയിൽ കയറിനിന്ന് ഇവരുടെ സംസാരംകേൾക്കുന്നതുംഅണ്ണാൻകുഞ്ഞുങ്ങളാണ്.ഇവരുടെ പ്രേമം തുടങ്ങുന്നത് ഒരു റോസാപ്പൂവിൽ നിന്നുമാണ്.ഇവരുടെ പ്രണയത്തെ ഒന്നിപ്പിക്കുന്നതും ഈ റോസാപ്പൂക്കളാണ്.ഇവർതമ്മിൽ കാണാനുള്ള തയ്യാറെടുപ്പിൽ നാരായണി ആശുപത്രിയിൽ വച്ച് കാണാം എന്ന് പറയുന്നു.എന്നാൽ അന്ന് തന്നെ അദ്ദേഹത്തിന്റെ റിമാന്റിൽ തടവ് കഴിയുകയും വിടുകയും ചെയ്യുന്നു.ഇതാണ് ഈകഥയുടെ അവസാനം.ബഷീർ എഴുതിയ പ്രണയകഥകളിൽ വച്ച് ഏറ്റവും അസാധാരണമായ ഒരു പ്രേമകഥ. സംഭവം കഴിഞ്ഞു കൊല്ലങ്ങൾക്ക് ശേഷം ഏകാന്തതയിൽ നുണഞ്ഞാസ്വദിക്കുന്ന ഒരു പ്രേമകഥ.
മുച്ചീട്ടുകളിക്കാരന്റെ മകൾ
സിബിൻ
മലയാളത്തിലെ പ്രസിദ്ധ എഴുത്തുക്കാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായൊരുകഥയാണ്-മുച്ചീട്ടുകളിക്കാരന്റെ മകൾ. സമുദായത്തിലെ ഓരോ വിഭാഗക്കാരുടെയും സംസാരം സംസാരിക്കുവാനും,വിചാരങ്ങൾ വിചാരിക്കാനും കഴിവുള്ള അപൂർവ്വ കലാകാരനാണ് ബഷീർ.ഈ കഥ വായിക്കുമ്പോൾ തന്നെ വായനക്കാരന് അത് മനസ്സിലാവുന്നു.പല കടുക്കട്ടി വാക്യങ്ങളും തന്റേതായ ലളിതമായ ഭാഷയിൽ പ്രയോഗിച്ച് വായനക്കാരന്റെ മനസ്സ് ബഷീർ കവർന്നെടുക്കുന്നു.ഈ കഥയും അത്തരത്തിലുള്ള ഒന്നാണ്.ഈകഥയിലെ ഒറ്റക്കണ്ണൻ പോക്കരേയും ആന വാരി നായരേയും മാഞ്ഞൂഞ്ഞിനേയും ഒന്നും മറക്കാൻ സാധിക്കില്ല.നിഷ്കളൻകരായ നാട്ടുകാരെയാണ് ഈ കഥാപാത്രങ്ങൾ എടുത്തു കാണിക്കുന്നത്.വളരെ രസകരമായൊരു പുസ്തകമാണിത്.മണ്ടൻമുത്തപ്പയേയും ഒറ്റക്കണ്ണൻ പോക്കരേയും മുഖ്യ കഥാപാത്രങ്ങളാക്കി കൊണ്ടാണ്കഥ എഴുതിയിട്ടുള്ളത്.ഈ കഥയുടെ ആശയം വളരെ ലളിതമായ രീതിയിൽ വായനക്കാരന് മനസ്സിലാവുന്നു.ഒറ്റക്കണ്ണൻ പോക്കർക്ക് ഒറ്റക്കണ്ണ് മാത്രമേ ഉണ്ടായിരുന്നുളളൂ. ഇദ്ദേഹത്തിന്റെ ശിഷ്യനാണ് മണ്ടൻ മുത്തപ്പ.ഈ കഥ വളരേ രസകരമായാണ് ബഷീർമുന്നോ ട്ട് കൊണ്ട് പോകുന്നത്. ജനങ്ങൾ ഒറ്റകണ്ണൻ പോക്കരുടെ സൈഡിലായിരുന്നു.കാരണം -മുച്ചീട്ടുകളിക്കാരനായ ഒറ്റകണ്ണൻ പോക്കർ ഈ കളിയിൽ ഒറ്റകണ്ണൻപോക്കരെ എതിർത്ത് ജയിച്ചവർ ആരും ഉണ്ടായിട്ടില്ല. ഒറ്റകണ്ണൻ പോക്കരുടെഒരേയൊരു മകളായിരുന്നു സൈനബ .മണ്ടൻ മുത്തപ്പക്കും സൈനബക്കും തമ്മിൽ ഇഷ്ടമായിരുന്നു. എന്നാൽ മുത്തപ്പയുടേയും പോക്കരുടെയും ശത്രുത കാരണം ഈകാര്യം തുറന്ന് പറയാൻ കഴിഞ്ഞില്ല. വളരേ ഹാസ്യകഥാപാത്രമാണ് മുത്തപ്പ. ഒപ്പം ഒരു നല്ല മനസ്സിനുടമകൂടിയാണദ്ദേഹം.മുച്ചീട്ടുകളിയിൽ ആർക്കും തന്നെ തോൽപ്പിക്കാനാവില്ല എന്നായിരുന്നു പോക്കരുടെ വെല്ലുവിളി.എന്നാൽ സൈനബയുടെ സഹായത്തോടെ പോക്കരെ തോൽപ്പിക്കുകയും തനിക്ക് മാസവരുമാനം നൽകുന്ന ചായക്കടയും മുത്തപ്പനിർമ്മിച്ചു.പോക്കർ പാപ്പരായിത്തീർന്നു. മകളുടെ ചതിയുടെ പേരിൽ പോക്കർ പെൺ കുലത്തെ തന്നെ വെറുക്കുന്നു .മുത്തപ്പയുടേയും സൈനബയുടേയും വിവാഹം നടക്കുന്നു .ഇതാണ് കഥാ മുഹൂർത്തങ്ങൾ .ഈ കഥയിലെ കഥാപാത്രങ്ങളേയെല്ലാം നമുക്ക് നിത്യജീവിതത്തിൽ കാണാൻ സാധിക്കുന്നു.
കഥ
ഫാത്തിമ ഹനൂദ്
ഉറ്റു തീരാത്ത കണ്ണുനീർ
ഇന്ന് ഞാൻ വൈകിയാണ് ഉണർന്നത് . വിശന്നിട്ടു വയ്യ പത്തിരി കാഴിച്ചു കുളിക്കാനിറങ്ങി മഞ്ഞിൽ എല്ലാ സ്ഥലവും മൂടിയിരുന്നു പച്ചപ്പരവതാനി പട്ടുനൂൽ കൊണ്ട് ചെയ്തത് പോലുണ്ട് കുറെ നേരം നോക്കി നിന്നു പെട്ടന്ന് ഉമ്മയുടെ വിളി ഓടി വീട്ടിലെത്തി നല്ലപോലെ വിയർത്തിരുന്നു പൂച്ചട്ടി യിലെ പുല്ല് പറിക്കാൻ ഇറങ്ങി. തലയ്ക്കു നേരെ എത്തിയിട്ടുണ്ട് മരുഭൂമി പോലെയുണ്ട് തല .എല്ലാവരുടെയും അലക്കും കുളിയും കഴിഞ്ഞു ഞാൻ അലക്കി കഴിഞ്ഞു . ആ വെള്ളത്തിൽ കയ്യിട്ടു കളിക്കുകയാണ് എൻറെ തലയുടെ മേലെ എന്തോ പാറിക്കളിക്കുന്നു ഞാൻ ശ്രദ്ധിച്ചു നോക്കി അതാ ഒരു ചെമ്പരത്തി കൊമ്പിൽ ഒരു 7 വർണ്ണമുള്ള തത്ത.. എനിക്ക് സന്തോഷം അടക്കാനായില്ല ഞാൻ അതിനെ അടുത്തേക്ക് പോയി തത്ത മാറിയില്ല ഗർ ശബ്ദത്തോടെ ഉച്ചത്തിൽ കരയുന്നു .വെള്ളം പാട്ടയിൽ എടുത്ത് തത്തക്ക് വെള്ളം നൽകി. വെള്ളം തത്ത കുടിച്ചു എൻറെ ജീവിതത്തിലേക്ക് പുതിയ കൂട്ടുകാരി .ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല ഈ സന്തോഷം അധികം നിന്നില്ല അന്ന് രാവിലെ എഴുന്നേറ്റു നേരെ ഓടിയത് ചെമ്പരത്തി മരത്തിൻറെ അടുത്തേക്കാണ് സങ്കടങ്ങളുടെ കവിളിലൂടെ നീരുറവ കൊട്ടിയൂർ പൊട്ടിയിരുന്നു. ഒരിറ്റു കണ്ണുനീർ ഭൂമിയിലെത്തി.. ഭൂമിയും സകല ജീവ ജന്തുക്കളും കരയാൻതുടങ്ങി
കവിത
അജ്മൽ ഫവാസ് 10c
ഓർമ
കൊഴിഞ്ഞു പോയ നിമിഷങ്ങൾ
നഷ്ടമായ ഏറെക്കുറെ നാളുകൾ
മായാത്ത സൗഹൃദം മുഖങ്ങൾ
അങ്ങനെ ഇതൊക്കെ തെന്നിമാറി
അങ്ങ് എവിടേക്കോ തെന്നിമാറി
ചക്രമണം എന്നിൽ അകലെയായി
നീങ്ങിത്തുടങ്ങി.......
അടർന്നു വീണു പോയ താളുകൾ
എൻ മിഴികളിൽ പതിഞ്ഞപ്പോൾ
താൻ കണ്ണീര് അതാ മൺതരികളിൽ സ്പർശിച്ചു
ദൈവം പകരമായി എനിക്ക് സമ്മാനിച്ച
ഒത്തിരി ഓർമകൾ മാത്രം
മറവി ഒരിക്കലും നൽകിയില്ല ഞാൻ എന്നേ
ഓർമകൾ എന്ന താൻ മുതൽ കോട്ടിന്
ഏതാനും ചരട് കളാൽ കോർത്തിണക്കിയ
പിടി കയറായി ചില ഓർമ്മകൾ മാത്രം