"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:

=== ദിനാചരണങ്ങളുടെ ഭാഗമായി പുസ്തക പ്രദർശനം ===
=== ദിനാചരണങ്ങളുടെ ഭാഗമായി പുസ്തക പ്രദർശനം ===
[[പ്രമാണം:C23WhatsApp Image 2022-01-27 at 6.54.14 PM (1).jpeg|ലഘുചിത്രം]]
ബഷീർ അനുസ്മരണം,വയലാർ അനുസ്മരണം എസ് കെ പൊറ്റക്കാട് അനുസ്മരണം തുടങ്ങിയദിനാചരണങ്ങളുടെ ഭാഗമായി സ്കൂളിൽ അവരുടെ പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് കാണുവാനും പരിചയപ്പെടുവാനും വായിക്കുവാനുമുള്ള അവസരം ഒരുക്കുന്നു.

19:49, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വായിച്ചാലും വളരും വായിച്ചില്ലേലും വളരും . വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും.പ്രശസ്ത കവി കുഞ്ഞുണ്ണി മാഷിൻറെ ഈവരികൾ വായനയുടെ പ്രധാന്യം വ്യക്തമാക്കുന്നു നമ്മുടെ നാടിൻറെ ചരിത്രവും പൂർവ്വീകരുടെ അനുഭവങ്ങളും സമാഹരിച്ചിരിക്കുന്നത് ഗ്രന്ഥങ്ങളിലാണ്.ഗ്രന്ഥങ്ങളിലാണ് നാടിന്റെ ചരിത്രം .അതറിയാതെ ഒരു തലമുറയുടെ സാംസ്കാരിക വികസനം പൂർണമാകില്ല. കുട്ടികൾക്ക്പാഠപുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവ് പരിമിതമാണ്.അവരുടെ മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് ഇത് പര്യാപ്തമല്ല ഈ കുറവ് പരിഹരിക്കാൻ സഹായിക്കുന്നത് വിദ്യാലയ ഗ്രന്ഥശാലകൾ ആണ് കുട്ടികളുടെ ആവശ്യങ്ങൾക്കും താല്പര്യങ്ങൾക്കും അനുസരിച്ചുള്ള പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും അവരെ വ്യാപകമായ വായനയിലേക്ക് നയിക്കുകയും അതുവഴി വിജ്ഞാനവും വൈകാരിക വികസനവും ആസ്വാദനവും നൽകുകയും ചെയ്യുന്നു. ഉത്തമ ഗ്രന്ഥങ്ങൾ കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ അഭിരുചി വളർത്തുന്നു.നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്തു വായിക്കാനുള്ള പരിശീലനവും സ്കൂൾ ലൈബ്രറി വഴി ലഭിക്കുന്നു .അതുകൊണ്ടുതന്നെ സമകാലിക വിദ്യാഭ്യാസ രംഗത്ത് വിദ്യാലയങ്ങളിലെ ഗ്രന്ഥശാലയ്ക്ക് ഏറെ പ്രാധാന്യമുണ്ട് .

സ്കൂൾ ലൈബ്രറി

വിദ്യാർത്ഥികളുടെ വായനാശീലത്തെ അതെ പ്രോത്സാഹിപ്പിക്കുന്നതിനായി ആയി നമ്മുടെ സ്കൂളിലും ആറായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും വായനാമുറിയുംഒരുക്കിയിട്ടുണ്ട്. മലയാളം ഇംഗ്ലീഷ് , ഹിന്ദി , സയൻസ് ,സോഷ്യൽ സയൻസ്, കണക്ക്,ഐ.ടി ,സംസ്കൃതംഎന്നീ വിഷയങ്ങളിലായി ആയി ഈ പുസ്തകങ്ങൾ ഞങ്ങൾ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു.വിപുലമായ ഒരു റഫറൻസ് പുസ്തക ശേഖരവും ഒരുക്കിയിട്ടുണ്ട് .വിദ്യാരംഗം , തളിര് മാതൃഭൂമി, ബാലരമ, ഡൈജസ്റ്റ്തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളുംലൈബ്രറിയിൽ ലഭ്യമാണ്.

പ്രവർത്തനങ്ങൾ

പുസ്തകത്തൊട്ടിൽ

നമ്മുടെ ലൈബ്രറിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പുസ്തകത്തിൽകുട്ടികളെ വായനയിലേക്ക് കൂടുതൽ ആകർഷിക്കാൻ സഹായിക്കുന്നു.

ക്ലാസ് ലൈബ്രറി

സ്കൂൾ ലൈബ്രറിയുടെ ഭാഗമായി എല്ലാ ക്ലാസ്സിലും കുട്ടികളുടെ നേതൃത്ത്വത്തിൽ ക്ലാസ്സ് ലൈബ്രറി പ്രവർത്തിക്കുന്നു.

പിറന്നാൾ ദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം

വായനയുടെ പ്രാധാന്യം മനസ്സിലാക്കാനുംകൂടുതൽ പുസ്തകങ്ങൾ വായിക്കാൻ അവസരം ലഭിക്കാനും ഉതകുന്ന ഒരു പ്രവർത്തനമാണ് പിറന്നാൾ ദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം.അധ്യാപകരും വിദ്യാർത്ഥികളും ഇതിൽ പങ്കാളികളാകുന്നു.

ദിനാചരണങ്ങളുടെ ഭാഗമായി പുസ്തക പ്രദർശനം