"ജി എൽ പി എസ് പഴശ്ശി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ആദ്യകാലത്ത് ഇവിടുത്തെ വിദ്യാർഥികൾക്ക് സ്റ്റൈപ്പൻ്റ് നൽകിയിരുന്നു. അക്കാലത്ത് തലശ്ശേരി-മൈസൂർ റോഡിൽ ഉരുവച്ചാലിൽ നിന്ന് ശിവപുരം റൂട്ടിൽ റോഡരികിൽ പഴശ്ശി ജുമാമസ്ജിദിന് എതിർവശത്തായാണ് ഈ സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിൽക്കുന്ന മുസ്ലിം കുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി രാവിലെ മതപഠനവും തുടർന്ന് സ്കൂൾ പ്രവർത്തനവും നടത്തിവന്നു.പഴശ്ശിയിലെ ഖാസിയായിരുന്ന ജനാബ് മമ്മു സീതിയും അദ്ദേഹത്തിൻറെ സഹോദരൻ എൻ.എ സീതിയും സ്കൂളിന് മഹനീയ സേവനം നൽകിയവരാണ്. സ്കൂൾ രേഖകൾ പ്രകാരം ജ.പിലാക്കൂൽ തൂപ്പർ ആണ് ആദ്യമായി സ്കൂളിൽ വിദ്യാർത്ഥിയായി ചേർന്നത്.ഇന്ന് ഇദ്ദേഹം ജീവിച്ചിരിപ്പില്ല. | ||
ആദ്യ കെട്ടിടം മൺകട്ട കൊണ്ട് നിർമ്മിച്ചതാകയാൽ ഭദ്രത കുറവാണെന്ന കാരണത്താൽ 1949 ൽ അത് പൊളിച്ച് കല്ലിൽ ചുമര് പണിയുകയും മേൽക്കൂര ഓട് ഇടുകയും ചെയ്തു. പുനർനിർമാണ കാലയളവിൽ സ്ഥാപനം നടന്നത് പഴശ്ശി കോവിലകം അമ്മ തമ്പുരാട്ടിയുടെ വക പീടിക മുറിയിലായിരുന്നു. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കുകയും പഠനം സ്കൂളിലേക്ക് തന്നെ പുനഃസ്ഥാപിക്കുകയും ചെയ്തു.1956 കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ പഴശ്ശി ഗവൺമെൻറ് മാപ്പിള എൽ. പി സ്കൂൾ എന്ന് നാമകരണം ചെയ്തു. എന്നാൽ രണ്ടായിരമാണ്ടോടു കൂടി ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടുള്ള അമിത താല്പര്യം കാരണം ഗവൺമെൻ്റ് സ്കൂളുകളിൽ കുട്ടികൾ കുറയുന്ന സ്ഥിതിവിശേഷമുണ്ടാവുകയും തത്ഫലമായി ഈ സ്ക്കൂളിലും കുട്ടികൾ കുറയുകയും ചെയ്തു. 2002-03 കളിൽ ഈ സ്കൂൾ ജനറൽ സ്കൂളായി പരിവർത്തനപ്പെടുത്തി. 2010 വരെ വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചുവന്നത്. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ മട്ടന്നൂർ നഗരസഭയുടെ കീഴിലുള്ള സർക്കാർ സ്കൂൾ എന്ന നിലയിൽ സ്കൂളിന് നഗരസഭയുടെ പ്രത്യേക ശ്രദ്ധ ലഭിച്ചു തുടങ്ങി.ഉരുവച്ചാലിൽ സ്കൂളിനു വേണ്ടി സ്ഥലം വാങ്ങുകയും 2010 ജനുവരി 7 ന് അന്നത്തെ എം എൽ എ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%95%E0%B5%86._%E0%B4%B6%E0%B5%88%E0%B4%B2%E0%B4%9C ശ്രീമതി കെ .കെ. ശൈലജ ടീച്ചർ] ശിലാസ്ഥാപനം നടത്തുകയും ചെയ്തു. 2011 ജനുവരി 25ന് അന്നത്തെ നിയമസഭാ സ്പീക്കർ ശ്രീ കെ. രാധാകൃഷ്ണൻ മനോഹരമായ സ്കൂൾ കോൺക്രീറ്റ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.2012 ജൂൺ മാസം ആരംഭിച്ച പ്രീപ്രൈമറിക്ക് അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല എന്നത് വളരെ സങ്കടകരമാണ്. കരുത്തരും കർമ്മനിരതരുമായ പ്രധാനാധ്യാപകരുടേയും അർപ്പണമനോഭാവത്തോടു കൂടിയ അധ്യാപകരുടെയും വിദ്യാലയപുരോഗതിക്കായി സജീവമായി പ്രവർത്തിക്കുന്ന രക്ഷകർത്താക്കളുടയും പൊതു സമൂഹത്തിൻ്റെയും പിന്തുണ , സ്കൂളിനെ മട്ടന്നൂർ ഉപജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിക്കൊടുത്തു. [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ] പ്രതിഫലനമെന്നോണം കുട്ടികളുടെ എണ്ണം വർഷംതോറും കൂടിക്കൊണ്ടിരിക്കുന്നു. |
17:40, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആദ്യകാലത്ത് ഇവിടുത്തെ വിദ്യാർഥികൾക്ക് സ്റ്റൈപ്പൻ്റ് നൽകിയിരുന്നു. അക്കാലത്ത് തലശ്ശേരി-മൈസൂർ റോഡിൽ ഉരുവച്ചാലിൽ നിന്ന് ശിവപുരം റൂട്ടിൽ റോഡരികിൽ പഴശ്ശി ജുമാമസ്ജിദിന് എതിർവശത്തായാണ് ഈ സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിൽക്കുന്ന മുസ്ലിം കുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി രാവിലെ മതപഠനവും തുടർന്ന് സ്കൂൾ പ്രവർത്തനവും നടത്തിവന്നു.പഴശ്ശിയിലെ ഖാസിയായിരുന്ന ജനാബ് മമ്മു സീതിയും അദ്ദേഹത്തിൻറെ സഹോദരൻ എൻ.എ സീതിയും സ്കൂളിന് മഹനീയ സേവനം നൽകിയവരാണ്. സ്കൂൾ രേഖകൾ പ്രകാരം ജ.പിലാക്കൂൽ തൂപ്പർ ആണ് ആദ്യമായി സ്കൂളിൽ വിദ്യാർത്ഥിയായി ചേർന്നത്.ഇന്ന് ഇദ്ദേഹം ജീവിച്ചിരിപ്പില്ല.
ആദ്യ കെട്ടിടം മൺകട്ട കൊണ്ട് നിർമ്മിച്ചതാകയാൽ ഭദ്രത കുറവാണെന്ന കാരണത്താൽ 1949 ൽ അത് പൊളിച്ച് കല്ലിൽ ചുമര് പണിയുകയും മേൽക്കൂര ഓട് ഇടുകയും ചെയ്തു. പുനർനിർമാണ കാലയളവിൽ സ്ഥാപനം നടന്നത് പഴശ്ശി കോവിലകം അമ്മ തമ്പുരാട്ടിയുടെ വക പീടിക മുറിയിലായിരുന്നു. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കുകയും പഠനം സ്കൂളിലേക്ക് തന്നെ പുനഃസ്ഥാപിക്കുകയും ചെയ്തു.1956 കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ പഴശ്ശി ഗവൺമെൻറ് മാപ്പിള എൽ. പി സ്കൂൾ എന്ന് നാമകരണം ചെയ്തു. എന്നാൽ രണ്ടായിരമാണ്ടോടു കൂടി ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടുള്ള അമിത താല്പര്യം കാരണം ഗവൺമെൻ്റ് സ്കൂളുകളിൽ കുട്ടികൾ കുറയുന്ന സ്ഥിതിവിശേഷമുണ്ടാവുകയും തത്ഫലമായി ഈ സ്ക്കൂളിലും കുട്ടികൾ കുറയുകയും ചെയ്തു. 2002-03 കളിൽ ഈ സ്കൂൾ ജനറൽ സ്കൂളായി പരിവർത്തനപ്പെടുത്തി. 2010 വരെ വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചുവന്നത്. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ മട്ടന്നൂർ നഗരസഭയുടെ കീഴിലുള്ള സർക്കാർ സ്കൂൾ എന്ന നിലയിൽ സ്കൂളിന് നഗരസഭയുടെ പ്രത്യേക ശ്രദ്ധ ലഭിച്ചു തുടങ്ങി.ഉരുവച്ചാലിൽ സ്കൂളിനു വേണ്ടി സ്ഥലം വാങ്ങുകയും 2010 ജനുവരി 7 ന് അന്നത്തെ എം എൽ എ ശ്രീമതി കെ .കെ. ശൈലജ ടീച്ചർ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. 2011 ജനുവരി 25ന് അന്നത്തെ നിയമസഭാ സ്പീക്കർ ശ്രീ കെ. രാധാകൃഷ്ണൻ മനോഹരമായ സ്കൂൾ കോൺക്രീറ്റ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.2012 ജൂൺ മാസം ആരംഭിച്ച പ്രീപ്രൈമറിക്ക് അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല എന്നത് വളരെ സങ്കടകരമാണ്. കരുത്തരും കർമ്മനിരതരുമായ പ്രധാനാധ്യാപകരുടേയും അർപ്പണമനോഭാവത്തോടു കൂടിയ അധ്യാപകരുടെയും വിദ്യാലയപുരോഗതിക്കായി സജീവമായി പ്രവർത്തിക്കുന്ന രക്ഷകർത്താക്കളുടയും പൊതു സമൂഹത്തിൻ്റെയും പിന്തുണ , സ്കൂളിനെ മട്ടന്നൂർ ഉപജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം നേടിക്കൊടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ പ്രതിഫലനമെന്നോണം കുട്ടികളുടെ എണ്ണം വർഷംതോറും കൂടിക്കൊണ്ടിരിക്കുന്നു.