"ജി യു പി എസ് ഒഞ്ചിയം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഭൗതികസൗകര്യം)
 
വരി 6: വരി 6:
പ്രമാണം:16265-infrastructure2.png
പ്രമാണം:16265-infrastructure2.png
പ്രമാണം:16265-infrastructure3.png
പ്രമാണം:16265-infrastructure3.png
പ്രമാണം:16265-infrastructure4.png
പ്രമാണം:16265-infrastructure5.png
പ്രമാണം:16265-infrastructure5.png
</gallery>
</gallery>

17:20, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കെട്ടിടം

രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിച്ചു വരുന്നു.മൂന്നു ക്ലാസ് മുറികൾ, സ്റ്റേജ്,സ്കൂൾ ഓഡിറ്റോറിയം, ഓഫീസ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ് എന്നിവ ഈ കെട്ടിടങ്ങളിലായി നിലകൊള്ളുന്നു.വൃത്തിയുള്ള പാചകപ്പുര പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.

കളിസ്ഥലം

ചുറ്റുമതിൽ കെട്ടി വേർതിരിച്ച സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് വിശാലമായ കളിസ്ഥലം തന്നെ ഒരുക്കിയിട്ടുണ്ട്.

ക്ലാസ് മുറികൾ

മൂന്ന് ശിശുസൗഹൃദ ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്.ക്ലാസ്മുറികൾ ഹൈടെക് ആണ്.ഓരോ ക്ലാസ് മുറിയിലും പ്രത്യേകം പ്രത്യേകം ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.

ലൈബ്രറി

വളരെ വിശാലമായ ലൈബ്രറി തന്നെ സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ആയിരത്തിലധികം പുസ്തകങ്ങൾ ഇവിടെയുണ്ട്.ഇതുകൂടാതെ ക്ലാസ് ലൈബ്രറിയിലും കുട്ടികൾക്ക് ആവശ്യമായ എല്ലാ പുസ്തകങ്ങളും ഉണ്ട്. കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ലൈബ്രറിയോടനുബന്ധിച്ച് വായന മുറിയും സജ്ജീകരിച്ചിട്ടുണ്ട്.

സയൻസ് ലാബ്/കമ്പ്യൂട്ട൪ ലാബ്

സയൻസ് ലാബും കമ്പ്യൂട്ടർ ലാബും പ്രത്യേകം പ്രത്യേകം മുറികളിലായിതന്നെ സജ്ജീകരിച്ചിട്ടുണ്ട്.

സ്കൂൾ ഓഡിറ്റോറിയം

വളരെ വിശാലമായ ഓഡിറ്റോറിയം തന്നെ സ്കൂളിൽ ഉണ്ട്.ഒരേ സമയം 100 ൽ അധികം ആളുകൾക്ക് ഇരിക്കാൻ പറ്റിയ സൗകര്യപ്രദമായ ഓഡിറ്റോറിയം സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.

സോളാ൪ പാനൽ

2021-22 അധ്യയന വ൪ഷം സ്കൂളിൽ സോളാ൪ പാനൽ സ്ഥാപിച്ചു.സ്കൂൾ വികസന പാതയിലെ ചുവടുവെപ്പാണിത്.

ശുചിമുറി

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം സൗകര്യപ്രദമായ ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്.