"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ അമ്മ എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

10:10, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

അമ്മ

 
അടുപ്പിൽ കണലൂതി
ക്കൊണ്ടെന്നമ്മ
അന്നമൂട്ടിയരി
കിലിരിക്കെ,
കരിനിറഞ്ഞ മുഖ-
ത്തിലായി
കനലെരിയുന്നതു
കാണാറുണ്ട്.
കരിമുഖമാണെന്ന്
ചൊല്ലിയമ്മ
കരങ്ങളാലവയെന്നും
തുടച്ചുമാറ്റും.

മാരിയായ് പെയ്യുന്ന
മാനസത്തിൽ
പുഞ്ചിരി തൂകിയെൻ
ചാരെയെത്തി
മധുരമായെല്ലാം
മൊഴിഞ്ഞിടുമ്പോൾ
മറവിലായൊളിപ്പിച്ച
നോവുകളറിയാതെയ-
മ്മയിൽ പെയ്തിറങ്ങും.

നിറമേറെയില്ലാതെ
പൂത്തുനിൽക്കും
മലർവാടിയാണല്ലോ
ജീവിതമെന്ന്
ഒരുവേളയമ്മ
മൊഴിഞ്ഞതിന്നും
മനതാരിൽ മായാതെ
കുറിച്ചുവച്ചു.


റിതു കൃഷ്‌ണ പി
സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത