"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''കോഴിക്കോട് താലൂക്കിലെ മലയോര മേഖലയിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണ് നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ഈ സ്ഥാപനത്തിന്റെ സംഭവ ബഹുലമായ ഏതാണ്ട് എൺപതു വർഷത്തെ ചരിത്രമാണിവിടെ കുറിക്കാൻ ശ്രമിക്കുന്നത്.'''  

ഇപ്പോൾ സ്കൂൾ നിലനിൽക്കുന്ന സ്ഥലം കോൽക്കാരൻ കൃഷ്ണൻനായർ വാങ്ങുകയും അങ്ങോട്ട് സ്കൂൾ മാററുന്നതിനായി ഒരു ഷെഡ് കെട്ടുകയും ചെയ്തു.പിന്നീട്പെരിങ്ങാട്ട് വാസുനായർ ആ സ്ഥലം വാങ്ങുകയും കടുങ്ങമ്പലത്ത് രാമൻനായർക്ക് ഒഴിമുറി കൊടുക്കുകയും ചെയ്തു. 1950 ൽ ഒരു 'T'ആകൃതിയിൽ ഒരു കെട്ടിടം പണിതു.ഈ അടുത്തകാലം വരെ നിലനിന്നിരുന്ന ഈ കെട്ടിടത്തിലാണ് സ്കൂൾ ദീർഘകാലം പ്രവർത്തിച്ചിരുന്നത്. 1956-ൽ എട്ടാംതരം വരെയുളള യു.പി സ്കൂളാക്കി ഉയർത്തി. എം.എസ് രാമയ്യർ, കുഞ്ഞിരാമൻ നമ്പ്യാർ തുടങ്ങിയ അക്കാലത്തെ പ്രധാനാധ്യാപകരെ പഴമക്കാർ ഇന്നും ഓർക്കുന്നു.
 
1974-ൽ ഹൈസ്കൂളാക്കി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 3ഏക്കർ സ്ഥലം സ്കൂളിനായി വാങ്ങിച്ച് സർക്കാരിലേക്ക് ഏല്പിക്കാനും 25000 രൂപ ട്രഷറിയിൽഅടക്കാനുമായിരുന്നു ഉത്തരവിലെ നിബന്ധന. എരഞ്ഞിക്കൽ ശങ്കരൻനായർ,പടിഞ്ഞാറയിൽ ബാലൻ മാസ്ററർ,കൊററിവട്ടത്തുതാഴത്തു കുഞ്ഞുണ്ണി നായർ, കുന്നുമ്മൽ മുഹമ്മദ് എന്നിവർ അംഗങ്ങളായി കമ്മററി രൂപീകരിക്കുകയും ചെയ്തു.അന്നത്തെ മുക്കം പഞ്ചായത്ത് പ്രസിഡണ്ട് ബി.പി ഉണ്ണിമോയിൻ സാഹിബിന്റെ പ്രവർത്തനവും ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണ്

1921-ൽ ഏറനാടൻ ജനത നടത്തിയ സായുധ കലാപം ബ്രിട്ടീഷുകാരെ ഇരുത്തി ചിന്തിപ്പിക്കുകതന്നെ ചെയ്തു. മലബാറിലെ കർഷക കലാപങ്ങൾക്ക് ഒരു കാരണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അവർ കണ്ടെത്തി.അങ്ങനെ 1923-26 കാലയളവിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അന്നത്തെ മദിരാശി സർക്കാർ തീരുമാനിച്ചു.അപ്രകാരം 1924-ൽ നീലേശ്വരം എലിമെന്ററി സ്കൂൾ സ്ഥാപിതമായി. നീലേശ്വരത്തെ പെരിങ്ങാട്ടെ പീടികയുടെ മുകളിൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. മദ്രാസ് പ്രൊവിൻസിൽപ്പെട്ട മലബാർ ഡിസ്ട്രക് ബോർഡിന്റെ കീഴിൽ ആരംഭിച്ച പ്രസ്തുത വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്നു കണാരൻ മാസ്ററർ.പിന്നീട് പൂളപ്പൊയിൽ പിലാത്തോട്ടത്തിൽ ഉമ്മാത്തുമ്മയുടെ പറമ്പിൽ ഒരു ഷെഡ് കെട്ടി രണ്ടര രൂപ വാടക നിശ്ചയിച്ച് സ്കൂൾ അങ്ങോട്ട് മാററി. 63 വിദ്യാർത്ഥികൾ അധ്യായനം നടത്തിയ അക്കാലത്ത് ചാത്തുമാസ്ററർ ആയിരുന്നു പ്രധാനാധ്യാപകൻ.

15:58, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് താലൂക്കിലെ മലയോര മേഖലയിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണ് നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ഈ സ്ഥാപനത്തിന്റെ സംഭവ ബഹുലമായ ഏതാണ്ട് എൺപതു വർഷത്തെ ചരിത്രമാണിവിടെ കുറിക്കാൻ ശ്രമിക്കുന്നത്.

1921-ൽ ഏറനാടൻ ജനത നടത്തിയ സായുധ കലാപം ബ്രിട്ടീഷുകാരെ ഇരുത്തി ചിന്തിപ്പിക്കുകതന്നെ ചെയ്തു. മലബാറിലെ കർഷക കലാപങ്ങൾക്ക് ഒരു കാരണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അവർ കണ്ടെത്തി.അങ്ങനെ 1923-26 കാലയളവിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അന്നത്തെ മദിരാശി സർക്കാർ തീരുമാനിച്ചു.അപ്രകാരം 1924-ൽ നീലേശ്വരം എലിമെന്ററി സ്കൂൾ സ്ഥാപിതമായി. നീലേശ്വരത്തെ പെരിങ്ങാട്ടെ പീടികയുടെ മുകളിൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. മദ്രാസ് പ്രൊവിൻസിൽപ്പെട്ട മലബാർ ഡിസ്ട്രക് ബോർഡിന്റെ കീഴിൽ ആരംഭിച്ച പ്രസ്തുത വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്നു കണാരൻ മാസ്ററർ.പിന്നീട് പൂളപ്പൊയിൽ പിലാത്തോട്ടത്തിൽ ഉമ്മാത്തുമ്മയുടെ പറമ്പിൽ ഒരു ഷെഡ് കെട്ടി രണ്ടര രൂപ വാടക നിശ്ചയിച്ച് സ്കൂൾ അങ്ങോട്ട് മാററി. 63 വിദ്യാർത്ഥികൾ അധ്യായനം നടത്തിയ അക്കാലത്ത് ചാത്തുമാസ്ററർ ആയിരുന്നു പ്രധാനാധ്യാപകൻ.

ഇപ്പോൾ സ്കൂൾ നിലനിൽക്കുന്ന സ്ഥലം കോൽക്കാരൻ കൃഷ്ണൻനായർ വാങ്ങുകയും അങ്ങോട്ട് സ്കൂൾ മാററുന്നതിനായി ഒരു ഷെഡ് കെട്ടുകയും ചെയ്തു.പിന്നീട്പെരിങ്ങാട്ട് വാസുനായർ ആ സ്ഥലം വാങ്ങുകയും കടുങ്ങമ്പലത്ത് രാമൻനായർക്ക് ഒഴിമുറി കൊടുക്കുകയും ചെയ്തു. 1950 ൽ ഒരു 'T'ആകൃതിയിൽ ഒരു കെട്ടിടം പണിതു.ഈ അടുത്തകാലം വരെ നിലനിന്നിരുന്ന ഈ കെട്ടിടത്തിലാണ് സ്കൂൾ ദീർഘകാലം പ്രവർത്തിച്ചിരുന്നത്. 1956-ൽ എട്ടാംതരം വരെയുളള യു.പി സ്കൂളാക്കി ഉയർത്തി. എം.എസ് രാമയ്യർ, കുഞ്ഞിരാമൻ നമ്പ്യാർ തുടങ്ങിയ അക്കാലത്തെ പ്രധാനാധ്യാപകരെ പഴമക്കാർ ഇന്നും ഓർക്കുന്നു.

1974-ൽ ഹൈസ്കൂളാക്കി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 3ഏക്കർ സ്ഥലം സ്കൂളിനായി വാങ്ങിച്ച് സർക്കാരിലേക്ക് ഏല്പിക്കാനും 25000 രൂപ ട്രഷറിയിൽഅടക്കാനുമായിരുന്നു ഉത്തരവിലെ നിബന്ധന. എരഞ്ഞിക്കൽ ശങ്കരൻനായർ,പടിഞ്ഞാറയിൽ ബാലൻ മാസ്ററർ,കൊററിവട്ടത്തുതാഴത്തു കുഞ്ഞുണ്ണി നായർ, കുന്നുമ്മൽ മുഹമ്മദ് എന്നിവർ അംഗങ്ങളായി കമ്മററി രൂപീകരിക്കുകയും ചെയ്തു.അന്നത്തെ മുക്കം പഞ്ചായത്ത് പ്രസിഡണ്ട് ബി.പി ഉണ്ണിമോയിൻ സാഹിബിന്റെ പ്രവർത്തനവും ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണ്.

3ഏക്കർ 10 സെന്റ് സ്ഥലമാണ് കമ്മററി അന്ന് വാങ്ങിയത്. ഹൈസ്കൂൾ ക്ലാസ്സുകൾ തൊട്ടടുത്ത മദ്രസ്സാ കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1974 മുതൽ 1976 വരെ പ്രധാനാധ്യാപകന്റെ ചുമതല വഹിച്ചത് വാസുമാസ്റററായിരുന്നു. 1977-മാർച്ചിൽ ആദ്യ SSLC ബാച്ചിലെ 56 കുട്ടികൾ പരീക്ഷയെഴുതി. വാസന്തി ടീച്ചറായിരുന്നു പൂർണ്ണ ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപിക. കുട്ടികൾ വർദ്ധിച്ചപ്പോൾ രക്ഷിതാക്കളും വിദ്യാർത്ഥികളും സംഭാവന ചെയ്ത ഓലകൾ കൊണ്ട് ഷെഡുകളുണ്ടാക്കി അധ്യായനം നടത്തേണ്ടി വന്നു. ഷെഡ്ഡുകളുടെ നിർമ്മാണ ചുമതല പിന്നീട് വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തുമാണ് നിർവഹിച്ചത്. 2004 വരെ ഇത്തരം ഓല ഷെഡുകളിൽ അധ്യായനം നടത്തിയിരുന്നു.

ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം 1979 ജൂൺ 18ന് R.D.D.Pപാർവ്വതി നേത്യാർ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പ്രസ്ഥാനവും അധികാരവികേന്ദ്രീകരണവും ഈ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ സമൂലമായ മാററം വരുത്തി.കോഴിക്കോട് ജില്ലാ പഞ്ചായത്ത് 1998-99 വർഷത്തിൽ 5 ക്ലാസ്സ് മുറികളും2000-2001 വർഷത്തിൽ 5ക്ലാസ്സ് മുറികളും അനുവദിച്ചു.ഇക്കാര്യത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അബൂബക്കർ മൗലവിയുടെയും, ജോസ് കടമ്പനാടിന്റെയും സേവനം പ്രത്യേകം എടുത്തു പറയേണ്ടതാണ്.കുന്നമംഗലം ബ്ലോക്ക്പഞ്ചായത്ത് മെമ്പർ വേണു കല്ലുരുട്ടിയുടെ ശ്രമഫലമായി 2003-2004 വർഷത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ കഞ്ഞിപ്പുരയും കുന്നമംഗലം ബ്ലോക്ക്പഞ്ചായത്ത് നിർമ്മിച്ചു.കുന്നമംഗലം ബ്ലോക്കിന്റെ വെളളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 1988-89 ൽ ലഭിച്ചതാണ് ഇപ്പോഴത്തെ ആസ്ബറേറാസ് മേഞ്ഞ നാലു ക്ലാസ്സ് മുറികൾ.ഇതിനു മുൻകൈ എടുത്തു പ്രവർത്തിച്ചത് എ എം അഹമ്മദ് കുട്ടി ഹാജിയാണ്.ശുദ്ധ ജല വിതരണവും സാനിറേറഷൻ പ്രവർത്തനങ്ങളും ഏർപ്പെടുത്തിയത് വിവിധ സർക്കാർ ഏജൻസികളിൽ നിന്ന് ലഭിച്ചതാണ്.അവസാനമായി കേരള വാട്ടർ അതോറിററി കുടിവെളള വിതരണം ഏർപ്പെടുത്തി.

എം.പി മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കാര്യമായ സഹായസഹകരണങ്ങൾ ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. 2002-2003 വർഷത്തിൽ ഇ.അഹമ്മദ് എം.പി യുടെഫണ്ടിൽ നിന്നും രണ്ട് ക്ലാസ്സ് മുറികൾ അനുവദിക്കുകയുണ്ടായി. എം.പി അബ്ദുസമദ് സമദാനിയുടെ എം.പി ഫണ്ടിൽ നിന്ന് ചുററുമതിലിനും കളിസ്ഥലത്തിനും തുക അനുവദിച്ചു. യു.സി രാമൻ എം എൽ എ യുടെ ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ ലാബ് നിർമ്മാണത്തിന് ധനസഹായം ലഭിച്ചു. 12കമ്പ്യൂട്ടറുകളുളള മികച്ച ഒരു കമ്പ്യൂട്ടർ ലാബ്ഒന്നിവിടെ പ്രവർത്തിച്ചു വരുന്നു.സർവ്വ ശിക്ഷ അഭിയാൻ പദ്ധതി പ്രകാരം 2003-2004 വർഷത്തിൽ 6 ക്ലാസ്സ്മുറികൾ അനുവദിച്ചു. അധ്യാപകരക്ഷാകർതൃസമിതിയുടെ ആഭിമുഖ്യത്തിൽ 2002-2003 വർഷത്തിൽ സ്റേറജ് , ലൈബ്രറി കെട്ടിടം എന്നിവ നിർമ്മിച്ചു. 6000 -ത്തോളം പുസ്തകങ്ങളുളള ഒരു ലൈബ്രറി ഈ സ്ഥാപനത്തിനൊരു മുതൽ കൂട്ടാണ്. യു.സി രാമൻ എം എൽ എ യുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ 2004-ൽ ഹയർ സെക്കണ്ടറി സ്കൂളാക്കി ഈ വിദ്യാലയത്തെ ഉയർത്തി. ഹയർ സെക്കണ്ടറി സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം ബഹു. സഹകരണ വകുപ്പ് മന്ത്രി എം വി രാഘവൻഎം.പി നിർവ്വഹിച്ചു .സയൻസ്,കൊമേഴ് സ് എന്നിങ്ങനെ രണ്ട് ബാച്ചുകളാണ് ഹയർ സെക്കണ്ടറി വിഭാഗത്തിലുളളത്. രാമൻ കർത്താ , ജോൺ ജെ മററം ,ജോസഫ് ജോർജ്ജ്, പി.കെ ദേവേശൻ തുടങ്ങിയ പ്രഗത്ഭരായ പ്രധാനാധ്യാപകർ ഈ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം യത്നിച്ചു.

ഇ.കെ രാജൻ പ്രസിഡന്റായുളള അധ്യാപകരക്ഷാകർതൃസമിതി മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവന്നത്. 1354 വിദ്യാർത്ഥികൾ ഇപ്പോൾ ഈ സ്ഥാപനത്തിൽ അധ്യയനം നടത്തുന്നു. 61അധ്യാപകരും, 5അനധ്യാപകരും ഇവിടെ ജോലി ചെയ്തുവരുന്നു. ഹയർ സെക്കണ്ടറി സ്കൂളാക്കി ഉയർത്തിയെങ്കിലും അതിനാവശ്യമായ കെട്ടിടങ്ങളും സൗകര്യങ്ങളും ഇനിയും പൂർത്തിയായിട്ടില്ല. അതിനുളള ശ്രമത്തിനാണ് അധ്യാപകരക്ഷാകർതൃസമിതിയും നാട്ടുകാരും.ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും പൂർണ്ണ സഹകരണം അഭ്യർത്ഥിച്ചു കൊണ്ട് ഈ ലഘുചരിത്രത്തിന് വിരാമമിടുന്നു.