"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മയാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (44558pottayilkada എന്ന ഉപയോക്താവ് സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മയാണ് എന്ന താൾ സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മയാണ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
22:07, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതി നമ്മുടെ അമ്മയാണ്
പ്രകൃതി നമ്മുടെ അമ്മയാണ് .ആ അമ്മയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്തവുമാണ് ജൂൺ 5 നാം ലോക പരിസ്ഥിതി ദിനമായി ആചരിക്കാറുണ്ടല്ലോ ? അന്ന് നാം പുതിയ മരങ്ങൾ നട്ടു വളർത്താറുമുണ്ട് .പ്രകൃതിയെയും പരിസ്ഥിതിയെയും ചൂഷണം ചെയ്യുന്നതുകൊണ്ടല്ലേ പ്രളയം, കൊടുംകാറ്റ് ,പലതരത്തിലുള്ള രോഗങ്ങൾ ,സുനാമി ,ചുഴലിക്കാറ്റ് തുടങ്ങിയ ദുരന്തങ്ങൾ കേരളത്തിന് അനുഭവിക്കേണ്ടി വന്നത് . മരം ഒരു വരം മരമില്ലങ്കിൽ കാടില്ല , നാടില്ല എന്ന വാക്കുകൾ നമുക്കറിയാവുന്നതുമാണ് .മരവും ജലവും ഇല്ലെങ്കിൽ ആ നാട് മരുഭൂമിയാണ് .പരിസ്ഥിതി ശുചീകരണം പരിസ്ഥിതി സംരക്ഷണം എന്നീ ഉത്തരവാദിത്തങ്ങൾ മനുഷ്യരുടെ കടമയും ചുമതലയുമാണ് .ഒരു മനുഷ്യന് ജീവിക്കാൻ വസ്ത്രവും പാർപ്പിടവും ആവശ്യമാണ് . മനുഷ്യന്റെ സ്വാർത്ഥ താല്പര്യത്തിനായി പ്രകൃതിയെ ചൂഷണം ചെയ്യുന്നു . മനുഷ്യന്റെ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താനുള്ളത് ഭൂമിയിലുണ്ട് .ആർത്തിയെ തൃപ്‌തിപ്പെടുത്താനുള്ളത് ഭൂമിയിൽ ഇല്ല എന്നതാണ് ഗാന്ധിജിയുടെ അഭിപ്രായം .അത് തികച്ചും സത്യം തന്നെയാണ് . ജനസംഖ്യ കൂടുന്നതിനനുസരിച് മനുഷ്യരുടെ ആവശ്യങ്ങളും വർധിക്കുന്നു . ഫാക്ടറിയിലെ മലിന ജലം പുഴയിലേക്കു കടത്തിവിടാതെ റീസൈക്കിൾ ചെയ്യുവാനും അതിന് അനുയോജ്യമായ ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗിച്ചാൽ ഒരുവിധമൊക്കെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം .പ്രാചീനശിലായുഗവും നവീന ശിലായുഗത്തിലെയും പോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രകൃതിയെ പൂർണമായും സംരക്ഷിക്കാൻ നമുക്ക് കഴിയില്ല .പരിസ്ഥിതി സംരക്ഷണം നമുക്ക് അനിവാര്യമാണ് .വ്യക്തി ശുചിത്വം ,പരിസര ശുചിത്വം എന്നിവ നമ്മുടെ ജീവിതത്തിലെ മുഖ്യഘടകമാണ് . മനുഷ്യന്റെ അഹങ്കാരത്തിനും ചൂഷണത്തിനുമുള്ള പ്രഹരമാണ് പ്രകൃതി ദുരന്തങ്ങൾ . നിരവധി കുന്നുകൾ നിരപ്പാകുമ്പോൾ അനേകം സസ്യജാലങ്ങൾ അന്യം നിന്നുപോകും . പ്രകൃതിയോടും പരിസ്ഥിതിയോടും അത്യാർത്തി കാണിക്കാതിരിക്കുക .പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണ് . ഭൂമിയിൽ മനുഷ്യനെന്നപോലെ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട് .പ്രകൃതിയിലെ ഓരോ ജീവിക്കും ഇവിടെ ജീവിക്കാനുള്ള സാഹചര്യം മറ്റുജീവികൾ ഒരുക്കേണ്ടതാണ് . കുത്തനെ പ്രകൃതി നശീകരണം ഒരിക്കലും അഭികാമ്യമല്ല . പ്രകൃതി ഒരു അദൃശ്യ സാന്നിധ്യമായി അതിനെ സ്നേഹിക്കുന്നവരുടെ ഒപ്പമുണ്ടാകും . കുട്ടികളായ നമുക്ക് മരങ്ങൾ നട്ടുവളർത്താം . പരിസരശുചിത്വം നടത്തിയും പ്രകൃതിയെ സംരക്ഷിക്കാം .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം