"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പിൻവിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

22:07, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

പിൻവിളി

അന്ന് ബുധനാഴ്‌ച്ചയായിരുന്നു. നേരം അതിരാവിലെ 4.30 രാജൻ ആശുപത്രിയിലെ വരാന്തയിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് വാതിൽ തുറന്ന് നേഴ്സ് വരുന്നത് കയ്യിൽ ഒരു കുഞ്ഞുണ്ടായിരുന്നു. അദ്ദേഹം ഓടി ചെന്ന് കുഞ്ഞിനെ വാങ്ങി എന്നിട്ട് ലതയുടെ അടുത്തേക്ക് പോയി. ലതയെ വീട്ടിലേക്ക് കൊണ്ടു പോകും വഴി രണ്ടുപേരും കുഞ്ഞിന് എന്ത് പേര് ഇടും എന്ന് ആലോചിക്കുകയായിരു ന്നു, അവർ വീട്ടിലെത്തി. അപ്പോഴാണ് തന്റെ പഠനകേന്ദ്രത്തിൽ ഒരു പ്രിയപ്പെട്ട കൂട്ടുകാരൻ ഉണ്ടായിരുന്നു ഷാരോൺ, പക്ഷെ കൂട്ടുകാരൻ മരിക്കുകയുണ്ടായി. അതുകൊണ്ട് തന്റെ കുഞ്ഞിന് ഷാരോൺ എന്ന് പേര് ഇടാൻ ലതയോട് ആവശ്യപ്പെട്ടു, ലത സമ്മതിച്ചു. ഷാരോണിന് വയസ്സ് 10 ആയി, പഠിക്കുന്ന കാര്യത്തിൽ കുറച്ചു കുറവുണ്ടായിരുന്നു. അച്ഛന് പെട്ടന്ന് ഒരു നെഞ്ചുവേദന വന്നു, അമ്മ അവിടെ ഉണ്ടായിരുന്നില്ല. അച്ഛന്റെ അവസാനത്തെ വാക്ക് "മോനെ നീ നന്നായി പഠിക്കണം നല്ല നിലയിലാവണം"ഇത് പറഞ്ഞതും കണ്ണടഞ്ഞു. ഷാരോൺ പെട്ടെന്ന് അച്ഛന്റെ ഫോൺ എടുത്തു അമ്മയെ വിളിച്ചിട്ട് കാര്യം പറഞ്ഞു അമ്മ പെട്ടെന്ന് വീട്ടിലെത്തി, ഷാരോണിന് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല.ഷാരോണിന് വയസ് 21 ആയി, നല്ല ജോലികിട്ടി അമേരിക്കയിൽ പോയി. അമ്മയെ നോക്കാൻ ആരുമില്ലാത്തതു കൊണ്ട് വൃദ്ധസദനത്തിൽ കൊണ്ടു വിട്ടു. ഷാരോണിന് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അമ്മ അവിടെക്കിടന്നു തന്റെ മോന്റെ കൊച്ചിലത്തെ കുസൃതികൾ ഓർത്തു ദിവസങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിക്കെ അമേരിക്കയിൽ ഷാരോണിന് പെട്ടെന്ന് ഒരു കാൾ വന്നു .അത് വൃദ്ധസദനത്തിൽ നിന്നായിരുന്നു തന്റെ അമ്മ മരിച്ച കാര്യം അയാൾ പറഞ്ഞു. ഷാരോണിന്റെ കയ്യിൽ നിന്നും ഫോൺ തറയിൽ വീണു അവൻ "അമ്മേ"എന്നൊരു വിളി വിളിച്ചു

അരുൺ തേജസ്
6 C സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ