"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/നാടിന്റെ കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

22:07, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

നാടിന്റെ കൂട്ടുകാർ

നേരം പുലർന്നു . അപ്പു ഉണർന്നു . അപ്പു തന്റെ വീട്ടിന്റെ അടുത്തുള്ള മൊട്ടക്കുന്നിൽ ചാടിക്കയറി . പക്ഷികൾ പറക്കുന്നു . നദികൾ കളകളാരവം മീട്ടുന്നു . അവൻ ആ ഗ്രാമീണ ഭംഗി ആസ്വദിച്ചു . വെക്കേഷൻ ആരംഭിച്ചു . കളിക്കാൻ തന്നെയാണ് അവന്റെ തീരുമാനം . ഒറ്റയ്ക്കു കളിയ്ക്കാൻ ഒരു രസവുമില്ല . അവൻ പറഞ്ഞു . അപ്പു തന്റെ കൂട്ടുകാരെ തേടി ഇറങ്ങി . വയലിലൂടെ ന‍ടന്ന് പുഴ കടന്ന് അവൻ ഒരാളെ കണ്ടെത്തി വിനുവിനെ . അവർ കളിച്ചുകൊണ്ടിരിക്കെ കുറച്ചു കൂട്ടുകാർ അവരെ തേടിയെത്തി . അമ്മുവും , ചിന്നുവും പിന്നെ മിച്ചവും . അവർ കളിച്ചു അങ്ങനെ ഒന്നാം ദിവസം കഴിഞ്ഞു . എല്ലാവരോടും യാത്ര പറഞ്ഞു വീട്ടിലേക്കു വരുമ്പോൾ അപ്പുവിന് ഒരു ബുദ്ധി തോന്നി . നാളെ ഒരു കുഞ്ഞ് കളിവീടുണ്ടാക്കിയാലോ ? പിറ്റേന്ന് അവൻ ഈ കാര്യം കൂട്ടുകാരുമായി പങ്കുവച്ചു . അവർക്കും സമ്മതം അവർ മൂളിപ്പാട്ടും പാടി വയലിന്റെ ഗന്ധം ആസ്വദിച്ച് പുഴക്കരയിലെത്തി . നോക്കിയപ്പോൾ കാണാം അവിടെ മുഴുവൻ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു . എല്ലാവർക്കും സങ്കടമായി . അവർ തിരിച്ചുപോയി. പോകുന്നവഴിക്ക് വിനു പറഞ്ഞു കഷ്ടമായി പോയി .നമ്മൾ ഇനി എവിടെ വീടുണ്ടാക്കും ? ചിന്നു പറഞ്ഞു അതേ നമുക്ക് വയൽക്കരയിൽ വീട് വച്ചാലോ ? കുറച്ചു നേരം ആലോചിച്ച ശേഷം അപ്പു ചോദിച്ചു നമുക്ക് അവിടം വൃത്തിയാക്കിയാലോ ? ആദ്യം വിസമ്മതിച്ചെങ്കിലും അവർ സമ്മതിച്ചു . നമുക്ക് അവിടെ ഒരു വേസ്റ്റ് ബിൻ വയ്ക്കാം . അവർ അവിടെ ഒരു വേസ്റ്റ് ബിൻ വച്ചു .അതിൽ എഴുതി "use me " എന്ന് . അങ്ങനെ അവിടം കുറച്ചു ദിവസത്തിനകം വൃത്തിയായി . ആ ഗ്രാമം അവരെ അഭിനന്ദിച്ചു . ആ കൂട്ടുകാർക്ക് സന്തോഷമായി .ആ കൂട്ടുകാർ സന്തോഷത്തോടെ അപ്പുവിന് നന്ദി പറഞ്ഞുകൊണ്ട് കളിവീടുണ്ടാക്കാൻ തുടങ്ങി........

സാധിക .എസ് .സന്തോഷ്
7 D സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ