"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (44558pottayilkada എന്ന ഉപയോക്താവ് സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Remasreekumar|തരം=കഥ }} |
22:07, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ
അമ്മേ ........എവിടെയാ?എന്താ ,മോനെ പാപ്പി ഞാൻ ഇവിടെയുണ്ട് .. പാപ്പി കൈ നിറയെ പഴുത്ത മാങ്ങാ പ്പഴവുമായി ഓടി വന്നു . ഞാൻ വളർത്തിയ മാവിലെ ആദ്യത്തെ പഴങ്ങളാണ് എന്ന് പറഞ്ഞ് അവൻ എല്ലാവർക്കും നൽകി . അച്ഛൻ രാമചന്ദ്രനും അമ്മ ലതികയും അവനെ അഭിനന്ദിച്ചു . എന്നാൽ അവന്റെ ചേട്ടൻ ലല്ലു മാങ്ങാ തട്ടിയെറിഞ്ഞ് മേശയിലിരുന്ന സാൻഡ്‌വിച്ച് എടുത്ത് കഴിച്ചു വൗ സൊ ടേസ്റ്റി എന്ന് പറഞ്ഞ് അവൻ മൊബൈൽ എടുത്ത് പോയി . പാപ്പി വലിയ സങ്കടത്തോടെ മാങ്ങാ പഴങ്ങൾ എടുത്ത് നെഞ്ചോട് ചേർത്തുവച്ച് കരഞ്ഞു .അങ്ങനെ ആ മാമ്പഴ കാലം കഴിഞ്ഞു പോയി . മറ്റൊരു വേനൽക്കാലം വന്നു . അതൊരു നാശത്തിന്റെ കാലം തന്നെ ആയിരുന്നു. അത് അവരെ എല്ലാപേരെയും തളർത്തി കളഞ്ഞു അതിന് ശാസ്ത്രം കൊറോണ എന്ന ഓമനപ്പേര് നൽകി . എങ്ങനെയോ അത് പാപ്പിയെയും ലല്ലുവിനെയും ബാധിച്ചു . ഈ രോഗം പടരാതിരിക്കാനുള്ള ശ്രമത്തിൽ അവർ രണ്ടുപേരും ഐസൊലേഷനിൽ ആയി മാതാപിതാക്കളില്ല , ഫോണില്ല ലല്ലുവിന് ഈ ലോകം വളരെ അപരിചിതമായിരുന്നു . എന്നാൽ പാപ്പിക്ക് ഒരു പരിധി വരെ അതിനോട് പൊരുത്തപ്പെടാൻ കഴിഞ്ഞു . ലല്ലുവിന് പരിചയമില്ലാത്ത ആ ലോകം, അവന് കഴിഞ്ഞ് കൂടാൻ വളരെ പ്രയാസമായിരുന്നു . അവന് സ്വയം ഭ്രാന്താകുന്നതുപോലെ തോന്നി . എന്നാൽ പാപ്പി പരിസരത്തെ കുറിച്ച് അനേഷിച്ചും അതിനെ സ്നേഹിച്ചും കഴിഞ്ഞു . ഒരു ദിവസം ലല്ലു ജനൽ തുറന്നപ്പോൾ സൂര്യരശ്മികൾ അവന്റെ മുഖത്തെ പ്രകാശ ഭരിതമാക്കി . തണുത്ത കാറ്റ് അവനെ സന്തോഷവാനാക്കി . അവൻ തന്റെ പരിസരം ആദ്യമായി നോക്കി . കുയിലിന്റെ നാദം , കൊച്ചുകൊച്ചു പക്ഷികൾ അവന്റെ മനസ്സുനിറച്ചു . മൊബൈൽ ഫോണിൽ കിട്ടുന്നതിനെക്കാൾ അവന്റെ മനസിനെ തൊടാൻ ആ കാഴ്ചകൾക്ക് കഴിഞ്ഞു . ആ ജനലും തുറന്ന് കണ്ണും അടയ്ക്കാതെ ആ കാഴ്ച്ചയിൽ ലയിച്ചുനിന്നുപോയി . കുറച്ചു നാളുകൾക്കു ശേഷം അവൻ നേടിയെടുത്ത മനസിന്റെ ശക്തികൊണ്ട് അവൻ കൊറോണയെ തുരത്തി കളഞ്ഞു . അവനും പാപ്പിയും സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി. പിന്നെ അവൻ ആ കാഴ്ചകളോട് കൂടെ മുന്നോട്ട് നീങ്ങി .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ