"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/അമ്മയാകുന്ന പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മയാകുന്ന പ്രകൃതി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44558
| സ്കൂൾ കോഡ്= 44558  
| ഉപജില്ല=  പാറശ്ശാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാറശ്ശാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
വരി 27: വരി 27:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

22:07, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

അമ്മയാകുന്ന പ്രകൃതി

മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി . ഇത് ഒരു ജൈവ ഘടനയാണ് . പരസ്പര ആശ്രയത്തിലൂടെയാണ് ജീവിവർഗവും സസ്യവർഗവും പുലരുന്നത് . ഒന്നിനും ഒറ്റപ്പെട്ട് പുലരാൻ കഴിയില്ല . ഇങ്ങനെ പരസ്പരം ആശ്രയത്തിൽ കഴിയുമ്പോൾ പ്രകൃതിയിൽ പല മാറ്റങ്ങളും സംഭവിക്കുന്നു . പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജീവിക്കുന്നത് . അതായത് എല്ലാതരത്തിലുമുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് നമ്മുടെ പരിസ്ഥിതി .

സുന്ദരമായ ഈ പരിസ്ഥിതി ദൈവദാനമാണ് . നമുക്ക് ശുദ്ധവായു , ജലം , ഭക്ഷണം തുടങ്ങിയ വസ്തുക്കൾ എല്ലാം പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു . എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് . ഭൂമിയിൽ കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിലൂടെ ഓക്സിജന്റെ അളവ് കൂടുന്നു . അങ്ങനെ നമുക്ക് കൂടുതൽ ശുദ്ധവായു ലഭിക്കും . ഭൂമിയിലെ ചൂടിന്റെ വർദ്ധനവ് തടയുവാനും ശരിയായ കാലാവസ്ഥ ലഭിക്കുവാനും ശുദ്ധജലം ലഭിക്കുവാനും നമ്മൾ പരിസ്ഥിതിയെയാണ് ആശ്രയിക്കുന്നത് . കരയെ സംരക്ഷിച്ചും അന്തരീക്ഷത്തെ സംരക്ഷിച്ചും നമുക്ക് പ്രകൃതിയുടെ നിലനിൽപ്പ് സാധ്യമാക്കാം . പ്രകൃതി മനുഷ്യന് അമ്മയെപ്പോലെയാണ് . ഭാരതീയ ചിന്തകൾ പ്രപഞ്ചത്തെ ഒരു സമീകൃത ഘടനയായി കണ്ടു . പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതമയമാക്കുന്നു . ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഇത് ഭീഷണിയാകുന്നു .

പ്രകൃതി മനുഷ്യന് ആവശ്യമായതെല്ലാം നൽകുന്നു . അമ്മയാകുന്ന പ്രകൃതിയെ സ്നേഹിക്കുക എന്നതാണ് ധർമ്മം . എന്നാൽ മനുഷ്യന്റെ അമിതമായ ആർത്തികാരണം അവർ പ്രകൃതിയെ ചൂഷണം ചെയ്യുന്നു . ഇതിന്റെ അനന്തരഫലമാണ് പരിസ്ഥിതി നാശം . അതിലെ മുഖ്യ ഘടകമാണ് പരിസ്ഥിതി മലിനീകരണം . പരിസ്ഥിതി മലിനീകരണം ഏതൊക്കെ തരത്തിലാണ് ഉണ്ടാകുന്നതെന്ന് നാം വീക്ഷിക്കേണ്ടതുണ്ട് . എങ്കിൽ മാത്രമേ അതിനുള്ള പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളു .

പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നതിൽ പ്ലാസ്റ്റിക്കിന് നിർണായക സ്ഥാനമാണ് ഉള്ളത് . നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഒട്ടുമിക്ക സാധനങ്ങളും പ്ലാസ്റ്റിക്കിലാണ് നിർമ്മിച്ചിട്ടുള്ളത് . ഇന്നത്തെ മാനവ സമൂഹം ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവാന്മാരാണ് . മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ ദൂഷ്യവശങ്ങളുടെ വിജ്ഞാനം കൂടുതലായിട്ടുള്ള സമൂഹമാണ് പ്ലാസ്റ്റിക് ഏറ്റവുംകൂടുതൽ ഉപയോഗിച്ചു വരുന്നത് . " നിത്യാഭ്യാസി ആനയെ എടുക്കും " യാഥാർഥ്യമാകുകയാണ് .അതായത് ദൈനംദിന കാര്യങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നവർ ദിനങ്ങൾ കഴിയുംതോറും പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർധിപ്പിക്കുകയാണ് ചെയ്യാറുള്ളത് . എന്നാൽ പരിസ്ഥിതിയിൽ ഇവയുടെ ദോഷകരമായ സ്വാധീനം മനസിലാക്കിയിട്ടാകണം നല്ലൊരു ശതമാനം മാനവ സമൂഹം പ്ലാസ്റ്റിക് എന്ന മഹാ വിപത്തിനെ ദൂരെ അകറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു . അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പ്ലാസ്റ്റിക് കടലിലാണ് നിക്ഷേപിക്കുന്നത് . കോടി കണക്കിന് ടൺ പ്ലാസ്റ്റിക് വെള്ളത്തിൽ നശിക്കാതെ കെട്ടികിടക്കുന്നതിലൂടെ വൻ സാമൂഹിക വിപത്തുണ്ടാകുമെന്ന് ലോക രാഷ്ട്രങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . നമ്മുടെ ഈ കൊച്ചു കേരളാ സംസ്ഥാനത്തിൽ പോലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം വിവിധ ഘട്ടങ്ങളിലായി നിർമാർജനം സർക്കാർ കൈകൊണ്ടു വരുന്ന നടപടികൾ ശ്ലാഘനീയമാണ് . ഇങ്ങനെ പരിസ്ഥിതിയെ പൂർവ്വ സ്ഥിതിയിൽ വീണ്ടെടുക്കാൻ സാധിക്കും .

ലോകരാജ്യങ്ങൾ ഏറെ പ്രത്യേകിച്ച് ഇന്ത്യ , വായുമലിനീകരണമെന്ന ഭീതിതമായ സാഹചര്യമാണ് അഭിമുകീകരിച്ചുകൊണ്ടിരിക്കുന്നത് . ഈ പ്രതിസന്ധിയെ ഓർമിപ്പിച്ചുകൊണ്ടാണ് വായുമലിനീകരണം എന്നത് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് . പുനരുപയോഗ സാധ്യതയുള്ള ഊർജ ഉറവിടങ്ങളും പരിസ്ഥിതി സൗഹാർദ സാങ്കേതിക വിദ്യകളും കണ്ടെത്തി നഗരങ്ങളിലെയും , വായുമലിനീകരണ ഭീഷണി രൂക്ഷമായ മറ്റുമേഖലകളിലെയും അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ഉറപ്പു വരുത്താൻ സർക്കാരുകളോടും വ്യവസായ സ്ഥാപനങ്ങളോടും വ്യക്തികളോടും ആഹ്വാനം ചെയ്തുകൊണ്ടാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത് . വ്യവസായ ശാലകൾ, വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം , കാർഷികാവശിഷ്ടങ്ങൾ കത്തിക്കൽ തുടങ്ങിയവയൊക്കെ പുറപ്പെടുവിക്കുന്ന മാരക വിഷാംശമുള്ള വാതകങ്ങൾ അന്തരീക്ഷത്തിന്റെ രാസഘടനയെ തകിടം മറിക്കുന്നു . അന്തരീക്ഷ താപനില വർധിക്കുന്നതും ഓക്സിജന്റെ അളവ് കുറയുന്നതുമടക്കം വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഇതുണ്ടാക്കുന്നത് . മലിനീകരിക്കപ്പെട്ട വായു ഏറ്റവും കൂടുതൽ വെല്ലുവിളിയുയർത്തുന്നത് കുട്ടികളെയും നവജാത ശിശുക്കളെയുമാണ് . ജീവഹാനിവരെ ഉണ്ടാകുന്നു . മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൻകിട വ്യവസായങ്ങൾ കുറവുള്ള നാടായിരുന്നിട്ടുകൂടി വായുമലിനീകരണം കേരളത്തിൽ വർധിച്ചു വരുന്നതായിട്ടാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് . വൻകിട കെട്ടിടങ്ങളുടെ നിർമാണം, ഇരുന്നൂറു ശതമാനത്തിനും മുകളിലായുള്ള കഴിഞ്ഞ പത്തു വർഷത്തെ മോട്ടോർ വാഹനങ്ങളുടെ വർദ്ധന ഇതൊക്കെ കേരളത്തിന്റെ അന്തരീക്ഷത്തെ ത്വരിതഗതിയിൽ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു . ഇവയിൽ നിന്നൊക്കെയുള്ള ആശാവഹമായ മാറ്റം നമുക്ക് പ്രതീക്ഷിക്കാം . അതിനായുള്ള പദ്ധതികൾ വിഭാവനം ചെയ്യാം . വായു ഇല്ലാത്ത ഒരു നിമിഷം പോലും നമുക്ക് കഴിയില്ല , വെള്ളം ഇല്ലാതെ നാം എത്രനാൾ ജീവിക്കും ? പ്രകൃതി നമുക്ക് എല്ലാമെല്ലാമാണ് . പൂർവ്വികർ പ്രകൃതിയെ സ്നേഹിക്കുകയും വിഭവങ്ങളെ മലിനമാക്കാതെ കരുതിയിരിക്കുന്നതുകൊണ്ടാണ് നമുക്ക് അവ അനുഭവിക്കാൻ സാധിക്കുന്നത് . അതിനാൽ വരും തലമുറയ്ക്കായി നമുക്കും പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് വിഭവങ്ങൾ കരുതിവയ്ക്കാം . പരിസ്ഥിതിയ്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു പോരുന്നത് . എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധ ജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് . പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വന നശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാൻ മാർഗം .

ആഗിൻ ജെറോം .എസ് .ബി
6 B സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം