"ഗവ.വി.എച്ച്.എസ്.എസ്.കടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആമുഖം) |
|||
വരി 1: | വരി 1: | ||
[[ചിത്രം:gvhssk.jpg]] | [[ചിത്രം:gvhssk.jpg]] | ||
== ആമുഖം == | == ആമുഖം == | ||
1948 ല്‍ ലോവര്‍ പ്രൈമറിവിഭാഗമായിട്ടാണ് | |||
1948 ല്‍ ലോവര്‍ പ്രൈമറിവിഭാഗമായിട്ടാണ് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.1,2,3,4 എന്നീ നാലു ക്ലാസുകളാണ് തുടങ്ങിയത് 2,3,4 ക്ലാസ്സുകളിലേക്ക് ടെസ്റ്റ് നടത്തിയാണ് കുട്ടികള്‍ക്ക് അഡ്മിഷന് കൊടുത്തത്. തുടര്‍ന്ന് 5ാം ക്ലാസ് ആരംഭിച്ചു.പിന്നീട് ഒരു വര്‍ഷത്തെ ഇടവേളക്ക്ശേഷം 6,7 എന്നീ ക്ലാസ്സുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. മുന്‍ എംഎല്‍എ ആയിരുന്ന മുക്കണ്ണിയില്‍ മക്കാരുപിള്ള ദാനമായി തന്ന അര ഏക്കര്‍ സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിലാണ് ഈ സ്കൂള്‍ പ്വര്ത്തനം ആരംഭിച്ചത്.1959 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തി. 10 കി.മി അകലത്ത് നിന്ന് വരെ കുട്ടികള്‍ കാല്‍നടയായിട്ടാണ് സ്കൂളിലേക്ക് വന്നിരുന്നത് ഓരോ ക്ലാസ്സുകളിലും 8 ഉം 10ഉം ഡിവിഷനുകള്‍ വീതം അക്കാലത്ത് ഉണ്ടായിരുന്നു. ഗതാഗതത്തിന്റെ അപര്യാപ്തതമൂലം സ്കൂള്‍ കെട്ടിടത്തിനാവശ്യമായ ഓട് മൂവാറ്റുപുഴയില്‍ നിന്ന് കാളിയാര്‍ പുഴ വഴി ചങ്ങാടത്തില്‍ കടവൂര്‍ കടവിലെത്തിച്ചു. അവിടെ നിന്ന് തല ചുമടായി കുട്ടികളും അദ്ധ്യാപകരും ഈ സ്കൂളില്‍ എത്തിച്ചു | |||
1974-75 വര്‍ഷത്തില്‍ ഈ സ്കൂളില്‍ നിന്നും 100 മീറ്റര്‍ അകലെ ഒരേക്കര്‍ സ്ഥലം പൊന്നുംവിലക്കെടുത്ത് കെട്ടിടം നിര്‍മ്മിച്ച് എല്‍പി വിഭാഗം ഇവിടെ നിന്നും വേര്‍പെടുത്തി.1984 ല്‍ കേരള ഗവര്‍ണര്‍ ആയിരുന്ന ബഹു പി രാമചന്ദ്രന് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.1984 ല്‍ അന്നത്തെ വിദ്യാഭ്യസമന്ത്രി ടി.എം ജേക്കബ് ഈ സ്കൂളിനെ വൊക്കേഷ്ണല്‍ ഹയര്‍സെക്കണ്ടിറിയായിട്ട് ഉയര്‍ത്തിതായി പ്രഖ്യാപിച്ചു. | 1974-75 വര്‍ഷത്തില്‍ ഈ സ്കൂളില്‍ നിന്നും 100 മീറ്റര്‍ അകലെ ഒരേക്കര്‍ സ്ഥലം പൊന്നുംവിലക്കെടുത്ത് കെട്ടിടം നിര്‍മ്മിച്ച് എല്‍പി വിഭാഗം ഇവിടെ നിന്നും വേര്‍പെടുത്തി.1984 ല്‍ കേരള ഗവര്‍ണര്‍ ആയിരുന്ന ബഹു പി രാമചന്ദ്രന് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.1984 ല്‍ അന്നത്തെ വിദ്യാഭ്യസമന്ത്രി ടി.എം ജേക്കബ് ഈ സ്കൂളിനെ വൊക്കേഷ്ണല്‍ ഹയര്‍സെക്കണ്ടിറിയായിട്ട് ഉയര്‍ത്തിതായി പ്രഖ്യാപിച്ചു. | ||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == | ||
16:07, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
1948 ല്‍ ലോവര്‍ പ്രൈമറിവിഭാഗമായിട്ടാണ് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.1,2,3,4 എന്നീ നാലു ക്ലാസുകളാണ് തുടങ്ങിയത് 2,3,4 ക്ലാസ്സുകളിലേക്ക് ടെസ്റ്റ് നടത്തിയാണ് കുട്ടികള്‍ക്ക് അഡ്മിഷന് കൊടുത്തത്. തുടര്‍ന്ന് 5ാം ക്ലാസ് ആരംഭിച്ചു.പിന്നീട് ഒരു വര്‍ഷത്തെ ഇടവേളക്ക്ശേഷം 6,7 എന്നീ ക്ലാസ്സുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. മുന്‍ എംഎല്‍എ ആയിരുന്ന മുക്കണ്ണിയില്‍ മക്കാരുപിള്ള ദാനമായി തന്ന അര ഏക്കര്‍ സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിലാണ് ഈ സ്കൂള്‍ പ്വര്ത്തനം ആരംഭിച്ചത്.1959 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തി. 10 കി.മി അകലത്ത് നിന്ന് വരെ കുട്ടികള്‍ കാല്‍നടയായിട്ടാണ് സ്കൂളിലേക്ക് വന്നിരുന്നത് ഓരോ ക്ലാസ്സുകളിലും 8 ഉം 10ഉം ഡിവിഷനുകള്‍ വീതം അക്കാലത്ത് ഉണ്ടായിരുന്നു. ഗതാഗതത്തിന്റെ അപര്യാപ്തതമൂലം സ്കൂള്‍ കെട്ടിടത്തിനാവശ്യമായ ഓട് മൂവാറ്റുപുഴയില്‍ നിന്ന് കാളിയാര്‍ പുഴ വഴി ചങ്ങാടത്തില്‍ കടവൂര്‍ കടവിലെത്തിച്ചു. അവിടെ നിന്ന് തല ചുമടായി കുട്ടികളും അദ്ധ്യാപകരും ഈ സ്കൂളില്‍ എത്തിച്ചു
1974-75 വര്‍ഷത്തില്‍ ഈ സ്കൂളില്‍ നിന്നും 100 മീറ്റര്‍ അകലെ ഒരേക്കര്‍ സ്ഥലം പൊന്നുംവിലക്കെടുത്ത് കെട്ടിടം നിര്‍മ്മിച്ച് എല്‍പി വിഭാഗം ഇവിടെ നിന്നും വേര്‍പെടുത്തി.1984 ല്‍ കേരള ഗവര്‍ണര്‍ ആയിരുന്ന ബഹു പി രാമചന്ദ്രന് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.1984 ല്‍ അന്നത്തെ വിദ്യാഭ്യസമന്ത്രി ടി.എം ജേക്കബ് ഈ സ്കൂളിനെ വൊക്കേഷ്ണല്‍ ഹയര്‍സെക്കണ്ടിറിയായിട്ട് ഉയര്‍ത്തിതായി പ്രഖ്യാപിച്ചു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങള്‍
ഇപ്പോള്‍ ഈ സ്കൂളില്‍ വി.എച്ച്.എസ്.ഇ യില്‍ അഗ്രികള്‍ച്ചര്‍ ,കൊമേഴ്സ് വിഭാഗങ്ങളിലായി 4 ബാച്ചകളാണ് ഉള്ളത്.ഇപ്പോള്‍ വി.എച്ച്.സി.ഇ യില്‍ 200 ഉം ഹൈസ്കൂളില്‍ 144 കുട്ടികളുമാണ് ഉള്ളത്. ഹൈസ്കൂള്‍ വി.എച്ച്.എസ്.ഇ വിഭാഗങ്ങളില്‍ ആകെ 33 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. പഞ്ചായത്ത് അധികാരികളുടെയും പി.ടി.എ യുടെയും അദ്ധ്യാപകരുടെയും കുട്ടികളുടെയും മറ്റ് സ്റ്റാഫംഗങ്ങളുടെയും കൂട്ടായപ്രവര്‍ത്തനംകൊണ്ട് സ്കൂളിന്റെ എല്ലാപ്രവര്‍ത്തനങ്ങളും നല്ല രീതിയില്‍ ഇവിടെ നടന്ന് പോകുന്നു
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
'
മേല്‍വിലാസം
പിന് കോഡ് : 686671
ഫോണ്‍ നമ്പര്‍ :04852566626
ഇ മെയില്‍ വിലാസം :gvhsskadavoor27038@gmail.com