"ഗവ. യു.പി.എസ്. ഇടനില/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
1950 കളിൽ തിരുവിതാംകൂർ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യർ സ്വകാര്യപ്രൈമറി സ്കൂളുകൾ സർക്കാരിലേക്ക് ഏറ്റെടുക്കുകയും കൂടുതൽ പ്രൈമറി സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു.പല മാനേജർമാരും എതിർത്തെങ്കിലും സർ.സി.പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം 1 രൂപ പ്രതിഫലം വാങ്ങി ഇടനില സ്ക്കൂൾ സർക്കാരിലേക്ക് വിട്ടു കൊടുത്തു.സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്കൂളിനുവേണ്ടി കൂടുതൽ സ്ഥലം ഏറ്റെടുക്കുകയും 1980 -ൽ ഒരു യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു.
തൊളിക്കോട്, ആനാട് പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്ന ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട്. 1923 - ൽ ശ്രീ രാമൻനായർ എന്ന മഹത് വ്യക്തി തന്റെ സ്വന്തം സ്ഥലത്ത് നിർമ്മിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് സ്വാതന്ത്ര്യാനന്തരം ഒരു രൂപ പ്രതിഫലം സ്വീകരിച്ചുകൊണ്ട് കേരള സർക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. മന്നൂർക്കോണം, തൊളിക്കോട്, കുന്നത്തുമല,ചുള്ളിമാനൂർ, പച്ചമല ,വലിയമല, പേരില, ചെറുവക്കോണം എന്നിങ്ങനെ ഒരു വലിയ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹത് വ്യക്തികളെ സൃഷ്ടിച്ചെടുക്കുന്നതിൽ പ്രശംസനീയമായ പങ്ക് വഹിച്ചിട്ടുണ്ട് നമ്മുടെ ഈ വിദ്യാലയ മുത്തശ്ശി. സമൂഹത്തിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന അക്കാലത്ത് ജാതി മത വർണ്ണ വർഗ്ഗ ചിന്തകൾക്കതീതമായി എല്ലാ അതിർവരമ്പുകളെയും ഭേദിച്ചു കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അറിവിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയിരുന്ന ഈ വിദ്യാലയ മുത്തശ്ശി ഇന്നും അതേ പ്രൗഢിയോടെ നിലനിൽക്കുന്നു എന്നുള്ളത് തന്നെയാണ് പ്രദേശവാസികളുടെ ഏറ്റവും വലിയ അഭിമാനം. നൂറു വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയത്തിന്റെ ആരംഭ ഘട്ടത്തിൽ സ്കൂൾ സ്ഥാപകനായ ശ്രീ രാമൻനായർ സാറിനോടൊപ്പം ശ്രീ ശങ്കരപ്പിള്ള, അബ്ദുർറഹ്മാൻകണ്ണ് എന്നീ അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. 1950 കളിൽ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ സി പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം സ്കൂൾ സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഒരു രൂപ പ്രതിഫലം സ്വീകരിച്ചു കൊണ്ട് ഇടനില സ്കൂൾ സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും സ്കൂളിന്റെ പ്രഥമ അധ്യാപകനായി ശ്രീ രാമൻ നായർ സാറിനെ നിയമിക്കുകയും ചെയ്തു. വിരമിച്ചതിനുശേഷവും അദ്ദേഹം ഈ സ്കൂളിനു വേണ്ടി സേവനം അനുഷ്ഠിച്ചിട്ടുള്ളതായി മനസിലാക്കാൻ കഴിഞ്ഞു. സർക്കാർ ഏറ്റെടുത്തതിനു ശേഷം സമീപത്തുള്ള കുറച്ചു പ്രദേശങ്ങൾ കൂടി ഏറ്റെടുത്ത് സ്കൂൾ പ്രദേശത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു. ഒരു എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1982 ൽ ഒരു യു പി സ്കൂളായി മാറ്റുകയുണ്ടായി .

14:52, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം