"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 20: | വരി 20: | ||
== ഹിരോഷിമ ദിനം == | == ഹിരോഷിമ ദിനം == | ||
== കേരളപ്പിറവി == | |||
== '''2021-22 പ്രവർത്തനങ്ങൾ''' == | == '''2021-22 പ്രവർത്തനങ്ങൾ''' == | ||
=== പഠനോത്സവം === | === പഠനോത്സവം === |
11:45, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിലുൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അതി വിപുലവും വിശാലവുമായ ഗ്രാമീണ സൗഭഗങ്ങൾ ഒത്തിണങ്ങിയ മനോഹരമായ ഭൂപ്രദേശമാണ് ഇളമ്പ. താഴെ ഇളമ്പ ശിവക്ഷത്രത്തിനു സമീപം ഇളമ്പയിൽ പണ്ടാരം എന്ന ധനിക ബ്രാഹ്മണ കുടുംബം, സർവ പ്രതാപൈശ്വര്യങ്ങളാലും കഴിഞ്ഞിരുന്നത്രേ. അന്ന് നാടിന്റെ ക്ഷേമൈശ്വര്യങ്ങളിലും സാമൂഹിക സാംസ്ക്കാരിക മേഖലകളിലും ഇവർ ശ്രദ്ധിച്ചിരുന്നതായി പറയപ്പെടുന്നു. സാംപത്തികമായി തകർന്ന് നാമാവശേഷമായിപ്പോയ ഇളമ്പയിൽ പണ്ടാരം എന്ന ഈ ഇല്ലത്തിന്റെ പേരിലാണ് പിന്നീട് ഈ പ്രദേശം അറിയപ്പെടുന്നതെന്ന് പഴമക്കാർ പറയുന്നു. അതല്ല ഇളന്ന പ്രദേശം അതായത് കുന്നും മലകളുമൊന്നുമില്ലാത്ത നിരന്ന പ്രദേശം എന്ന അർത്ഥത്തിലാവാം ഇളമ്പയ്ക്ക് ആ പേര് സിദ്ധിച്ചതെന്നാണ് പണ്ഡിതവാദം. ശ്രീപത്മനാഭദാസർ കൈവശം വച്ചിരുന്ന ഈ പ്രദേശത്ത് ശ്രീപാദം, ശ്രീഭണ്ഡാരം ദേവസ്വം, ബ്രഹ്മസ്വം വക ഭൂമികളാണുണ്ടായിരുന്നത്. ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേലുത്തമ്പി ദളവ കിളിമാനൂരിലേക്കും മണ്ണടിയിലേക്കും യാത്ര നടത്തിയത് ഇവിടത്തെ രാജപാതയിലൂടെയാണ്. മാർത്താണ്ഡവർമയുടെ അധീനതയിൽ പിന്നീട് ഈ പ്രദേശം എത്തിപ്പെട്ടു. , അയിലം, ഊരുപൊയ്ക, ചെമ്പൂര് മുസ്ലിം പള്ളികൾ , ക്രിസ്ത്യൻ പള്ളികൾ എന്നിവ സാംസ്കാരികമായ പുരോഗതിയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ നാട് മതസൗഹാർദത്തിന് ഉത്തമ മാതൃകയാണ്.
1952-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂളിനുവേണ്ടി ഒന്നര ഏക്കർ ഭൂമി സ്ഥലവാസിയായ ശ്രീ. ശേഖരക്കുറുപ്പ് സംഭാവനയായി നൽകി. അദ്ദേഹത്തിന്റേയും നാട്ടുകാരുടേയും പ്രവർത്തനഫലമായി ആവശ്യത്തിനുവേണ്ട കെട്ടിടം നിർമ്മിക്കുകയും 1966-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഒന്നര ഏക്കർ സ്ഥലവും അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടവും നാട്ടുകാരുടെ പരിശ്രമങ്ങളുടേയും സ്വപ്നങ്ങളുടെയും ഫലപ്രാപ്തിയായി. ഹൈസ്കൂളിൽ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മ ആയിരുന്നു.
സ്കൂൾ വികസന രൂപരേഖ
കാലങ്ങൾ കടന്നു പോയപ്പോൾ പഴമയിൽ നിന്ന് മാറി പുതുമയുടെ നക്ഷത്ര ഗോപുരങ്ങൾ ഇളമ്പ സ്കൂളിനെയും കൈയ്യടക്കി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഇന്റർനാഷണൽ തലത്തിലേക്ക് ഉയർത്തുവാനുള്ള ചർച്ചകൾ കേരള സക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. കേരളത്തിലെ 140 മണ്ഡലങ്ങളിൽ ഓരോ സ്കൂൾ ഇന്റർനാഷണൽ തനത്തിലേക്ക് ഉയർത്തണമെന്ന സർക്കാരിന്റെ തീരുമാനപ്രകാരം ചിറയിൻകീഴ് നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്കൂളാണ്. സ്കൂളിന്റെ പുതിയ വികസന രൂപരേഖ ഇവിടെ ചേർക്കുന്നു. രൂപരേഖ പ്രകാരമുള്ള പ്രധാന കെട്ടിടം, മിനി ഓഡിറ്റോറിയം, അടുക്കള, ഭക്ഷണശാല, കളിസ്ഥലങ്ങൾ എന്നിവയുടെ പണി പൂർത്തീകരിച്ചുകഴിഞ്ഞു. ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പുതിയ ബഹുനില കെട്ടിടം
അന്തർദേശീയ യോഗ ദിനം
ഹിരോഷിമ ദിനം
കേരളപ്പിറവി
2021-22 പ്രവർത്തനങ്ങൾ
പഠനോത്സവം
ജൂൺ 19.പി എൻ പണിക്കർ അനുസ്മരണം വായനവാരാചരണം ആയിട്ടാണ് സംഘടിപ്പിച്ചത്. എല്ലാ ക്ലാസുകളിലും ഗൂഗിൾ മീറ്റ് വാട്സാപ്പ് വഴി രക്ഷകർത്താക്കളെ കൂടി പരിപാടികളിൽ ചേർത്തു നടത്തുന്നതിന് അധ്യാപകർ ശ്രദ്ധിച്ചു. പുസ്തക പരിചയം, പുസ്തകത്തിലെ ഇഷ്ടപ്പെട്ട ഭാഗം വായിച്ച് അവതരിപ്പിക്കൽ, വായന കുറിപ്പ് തയ്യാറാക്കൽ, വായനദിന ക്വിസ് എന്നീ വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെയാണ് വായനാവാരം ആചരിച്ചത്. പരമാവധി കുട്ടികളെ ഈ പരിപാടിയിലേക്ക് യോജിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
ഗാന്ധിദർശൻ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. സ്കൂളിൽ നടന്ന പതാക ഉയർത്തലും അനുബന്ധ പരിപാടികളും ഓൺലൈനായി കുട്ടികൾക്ക് കാണാവുന്ന രീതിയിൽ ക്രമീകരിക്കുകയാണ് ഉണ്ടായത്. കുട്ടികളുടെ പരിപാടികൾ വീഡിയോ ആഡിയോ രൂപത്തിൽ മുൻകൂട്ടി തയ്യാറാക്കി ക്ലാസധ്യാപകർക്ക് കൈമാറുകയും അത് ഉദ്ഘാടന ചടങ്ങിനുശേഷം അതത് ക്ലാസ് ഗ്രൂപ്പുകളിലേക്ക് അധ്യാപകർ തൽസമയം അയച്ചുകൊടുത്ത് എല്ലാ കുട്ടികളും ആ പരിപാടികൾ പൂർണമായും കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിന പരിപാടികളുടെ ഗാംഭീര്യം ഒട്ടും ചോർന്നുപോകാതെ പരിപാടികൾ സംഘടിപ്പിക്കാൻ ഈ ക്ലബ്ബുകൾക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യദിന ഗാനാലാപനം, സ്വാതന്ത്ര്യ ദിന പോസ്റ്റർ, ദേശീയ പതാക നിർമ്മാണം, സ്വാതന്ത്ര്യ ദിന പ്രസംഗങ്ങൾ ജനപ്രതിനിധികൾ , വിശിഷ്ട വ്യക്തികൾ എന്നിവർ നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ സ്ലൈഡ് പ്രസന്റേഷൻതുടങ്ങിയവ ഈ പരിപാടിയെ മികവുറ്റതാക്കി.
ഓണാഘോഷം
ഓണാഘോഷവും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഓണാഘോഷത്തിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ശ്രീ മഹേഷ് നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീ അനിൽ ടി യുടെ സ്വാഗതത്തോടുകൂടിയാണ് ഓൺലൈൻ ഓണാഘോഷ പരിപാടി ആരംഭിച്ചത്. സ്കൂളിൽ എച്ച്.എം. ശ്രീമതി സതിജ ടീച്ചർ ആശംസകളർപ്പിച്ചു. ഓഫ്ലൈനിലൂടെ നടത്തുന്ന എല്ലാ ഓണാഘോഷ പരിപാടിയും ഓൺലൈനിലൂടെയും വിജയകരമായി നടത്താമെന്ന് ഈ ആഘോഷവേള തെളിയിച്ചു.
മലയാള തനിമയാർന്ന വേഷത്തിൽ എത്തിയ പെൺകുട്ടികൾ, അത്തപ്പൂക്കളത്തിന്റെ ചാരുത ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രദർശിപ്പിച്ച കുട്ടികൾ - ഇവരൊക്കെ ഓൺലൈൻ ഓണാഘോഷത്തിലെ മിന്നും താരങ്ങളായിരുന്നു. ഓണപ്പാട്ട്, വഞ്ചിപ്പാട്ട് എന്നിവ കൂടാതെ ഓണപ്പന്തുകളി സെവന്റീസുകളി പുലികളി എന്നിവ പഴമയുടെ ഓർമ്മകളിലേക്ക് കുട്ടികളെയും മുതിർന്നവരെയും കൂട്ടിക്കൊണ്ടുപോയി. ഇവയെല്ലാം വീഡിയോ ഫോർമാറ്റിലാക്കി ഓൺലൈനിലൂടെ പ്രദർശിപ്പിക്കുന്നതിൽ കുട്ടികൾ ജാഗരൂകരായിരുന്നു. ഇതിനുപുറമേ പുലികളിയും തോലും മാടൻ കെട്ടലും ഓണാഘോഷത്തിന് പൊലിമയേകി അങ്ങേയറ്റം ഹൃദ്യമാക്കി. അതിനും പുറമേ കുട്ടികൾ ഉണ്ടാക്കിയ ഓണവിഭവങ്ങളുടെ പ്രദർശനം ഏറെ ശ്രദ്ധേയമായി.
ശാസ്ത്ര ക്ലബ്ബ്
പോഷൻ അഭിയാനുമായി ബന്ധപ്പെട്ട് പോഷണത്തെക്കുറിച്ചും അത് കുട്ടികളിൽ ശാരീരികവും മാനസികവുമായ വളർച്ചയിൽ എപ്രകാരം ഗുണകരമായി ബാധിക്കും എന്നതുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.
വിദ്യാരംഗം കലാ സാഹിത്യ വേദി
മറ്റ് എല്ലാ സ്കൂളുകളെയും പോലെ ഇളമ്പ സ്കൂളിലെയും വിദ്യാരംഗം കലസാഹിത്യവേദിയുടെ പ്രവർത്തനം വളരെ മികച്ച നിലയിൽ ആണ് നടക്കുന്നത്. ഈ വർഷത്തെ വിദ്യാരംഗം കലസാഹിത്യവേദിയുടെ കൺവീനർ ആയി ബിന്ദുകുമാരി ടീച്ചറിനെ ആണ് തീരുമാനിച്ചത്. ഈ വർഷത്തെ വിദ്യാരംഗത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ശ്രീ. ജോർജ് ഓണക്കൂർ അവർകൾ 19.06.2021നു ഓൺലൈൻ വഴി നടത്തുകയുണ്ടായി. പ്രസ്തുത ദിവസം അദ്ദേഹം തന്നെ വായനവാരാചരണത്തിന്റെ ആരംഭം കുറിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ദിവസവും പരിപാടി അവതരിപ്പിക്കാനും തീരുമാനിച്ചു. വായന വാരാചരണത്തിന്റെ സമാപനം ജൂലൈ 5 നു ബഷീർ അനുസ്മരണത്തോടൊപ്പം നടത്തി. ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ചു ഒരു സാഹിത്യക്വിസ് നടത്തി. ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാനം നൽകി. ബഷീർ അനുസ്മരണവും വായനവാരാചരണ സമാപനവും വളരെ ഗംഭീരമായിരുന്നു.
സുരീലി ഹിന്ദി
ഹിന്ദി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'സുരീലി ഹിന്ദി'യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. അതിന്റെ പഞ്ചായത്ത് സ്കൂൾതല ഉൽഘാടനം 15/12/2021, ബുധനാഴ്ച രാവിലെ 10 മണിക്ക് ജി. എച്ച്. എസ്സ്. എസ്സ് ഇളമ്പയിൽ വച്ചു നടന്നു. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രബാബു ഉൽഘാടനം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷിലു ടീച്ചർ അധ്യക്ഷത വഹിച്ചു. ഹിന്ദി അധ്യാപകൻ ശ്രീ. പ്രകാശ് സ്വാഗതം ആശംസിക്കുകയും, സുരീലി ഹിന്ദിയുടെ അവതരണവും നടത്തി. എച്ച്.എസ്.എസ്.ടി. അധ്യാപകൻ ശ്രീ. ജോയ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ബാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികൾ സുരീലി ഹിന്ദി ഗാനം അവതരിപ്പിച്ചു. എച്ച്.എസ്.എസ്.ടി. ടീച്ചർ ശ്രീമതി. ദീപ നന്ദി പ്രസംഗം നടത്തി.
-
സ്വാഗതം
-
ആശംസകൾ
-
ആശംസകൾ
-
ഉദ്ഘാടന പ്രസംഗം
-
കൃതജ്ഞത
ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'ഹലോ ഇംഗ്ലീഷ്' സ്കൂൾ തല പരിപാടികൾ ജനപ്രതിനിധികൾ ,പിടിഎ പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു.