"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:37, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതിയെ സംരക്ഷിക്കാം.

പരിസ്ഥിതിക്ക് കൂടുതൽ പ്രാധാന്യം കൽപിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോകുന്നത്. പരിസ്ഥിതി പ്രശ്നങ്ങൾ കൂടിക്കൂടി വരുന്നു പരിസ്ഥിതിയെ സംരക്ഷിക്കാൻ കടമയുള്ളവർതന്നെ അതിനെ മലിനമാക്കുന്നു. നമ്മുടെ നാട്ടിലും പരിസ്ഥിതി പ്രശ്നങ്ങൾ ഏറെയുണ്ട്. നിറത്തിലും ഭംഗിയിലും ശോഭിച്ചിരുന്ന പൂക്കളും പച്ചിലകളാൽ മൂടപ്പെട്ടത് പോലെയുള്ള വൃക്ഷങ്ങളും കളകളുമൊഴുകുന്ന നദികളും നമ്മുടെ നാടിനെ മനോഹരമാക്കിയിരുന്നു.വയലുകളും കൊച്ചരുവികളും ചേർന്ന് സുന്ദരമായൊരു നാട് .എന്നാൽ ഇന്ന് പരിസ്ഥിതി മലിനീകരണം കൂടി വരുന്നു . റോഡിലും പുഴകളിലും ഇപ്പോൾ മാലിന്യ കൂമ്പാരമാണ് . ഇതു പോലെയുള്ള മാലിന്യങ്ങൾ പരിസ്ഥിതിയെ കൂടുതൽ മലിനമാക്കുന്നു . അതുപോലെ തന്നെയാണ് പ്ലാസ്റ്റിക്കിൻ്റെ ഉപയോഗവും. പ്ലാസ്റ്റിക് നിരോധനം നമ്മുടെ നാട്ടിൽ നടപ്പാക്കിയ തിനാൽ നമുക്ക് തെല്ലാശ്വസിക്കാം. പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം പരമാവധി ഒഴിവാക്കാൻ നമുക്ക് പരിശ്രമിക്കാം. അതുപോലെ തന്നെ മാലിന്യങ്ങൾ ഇനി റോഡരികിലും പുഴകളിലും കൂമ്പാരമായി കിടക്കുന്നത് നമുക്ക് തടയാം. ഇതു പോലെയുള്ള പരിസ്ഥിതി പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് ജൂൺ 5 എന്ന ദിനത്തെ നമുക്ക് കൂടുതൽ അർത്ഥവത്താക്കാം . നല്ലൊരു നാളേക്കായ് പരിസ്ഥിതിയെ സംരക്ഷിക്കാം.

മെറിൻ ജോസഫ്
7 D വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം