"വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ പരിസ്ഥതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ പരിസ്ഥതി ശുചിത്വം എന്ന താൾ വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ പരിസ്ഥതി ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:37, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശുചിത്വം
ദൈവത്തിന്റെ സ്വന്തം നാട്.പച്ചപ്പട്ടുടുത്ത് എന്നും നമ്മെ നോക്കി പുഞ്ചിരിക്കുന്ന പരിസ്ഥിതി .ഹരിതാപമായ നെൽപാടങ്ങൾ പക്ഷെ ഇന്ന് കുന്നുകളും മരങ്ങളും ഇടിച്ചു നികത്തി നെൽപാടങ്ങൾ മണ്ണിട്ട് നികത്തി.പണത്തിനു വേണ്ടി എന്നും ചെയ്യുന്ന ഒരു പ്രവണത ഇന്ന് മനുഷ്യനിൽ നിലനില്ക്കുന്നു .പരിസ്ഥിതിയെ നോക്കേണ്ടത് നമ്മുടെ കടമയാന്നെന്ന കാര്യം ഇന്ന് പലരും മറക്കുന്നു. മനുഷ്യൻ പ്രകൃതിയിൽ നിന്ന് ഭിന്ന നല്ല, പ്രകൃതിയുടെ തന്നെ ഭാഗമാണ്. ആ പരിസ്ഥിതിയുടെ ആവാസ്ഥ വ്യവസ്ഥയെത്തന്നെ ഇന്ന് മനുഷ്യർ നശിപ്പിക്കുന്നു. പരിസ്ഥിതി ശുചിത്വം നമ്മുടെ കടമാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിദേശികളുടെ നിഘണ്ടുവിൻ അറിയപ്പെടുന്ന കേരളത്തിന്റെ ' സന്തുലിതാവസ്ഥ തന്നെ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ചപ്പുചവറകൾ അഴുകിനാറുന്ന ഓടകളും ദുർഗന്ധം വമിക്കുന്ന നഗരവീഥികളും അശാസ്ത്രിയമായ മാലിന്യ സംസ്കരണവുമെല്ലാം നമ്മുടെ മലയാള നാടിനെ ലോകത്തിനു മുൻമ്പിൽപരിഹാസ്യമാക്കുന്നു.ഇതിന്റെ ഒക്കെ പ്രതിക്കുട്ടിൽ നിൻക്കുന്നത് ആരാണ്? നാം തന്നെയാണ് നമ്മുടെ ശുചിത്വ ബോധമില്ലായ്മയാണ്. മാലിന്യ സംസ്കരണം മണ്ണിലും മനസ്സിലും ഒരുപോലെ ആക്കണം. മലയാളി മനസ്സ് മലിനമായികഴിഞ്ഞതിനാലാണോ നമ്മുടെ നാടും നഗരവും ഇത്രയക്ക് മലിനമാകാൻ കാരണമെന്ന് നാമൊന്ന് ചിന്നിക്കുക.നഗരത്തിന്റെ പല വീഥികളിലുമിന്ന് മാലിന്യം കുന്ന് കൂടി കിടക്കുകയാണ്. ഈ മാലിന്യങ്ങളിൽ നിന്ന് ഒട്ടേറെ രോഗങ്ങൾ ഉണ്ടാകുന്നു. കൊറോണ വൈറസ് കാട്ടുതീ പോലെ ഇന്ന് ലോകത്തിൻ പടർന്നു പിടിക്കുകയാണ്. നമുടെ ശുചിത്വമില്ലായ്മയാണ് പല രോഗങ്ങൾക്കും കാരണം. രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ ശുചിത്വം നാം ആർജിക്കണം.അതിന് വിടുപരിസ്ഥരവും വൃത്തിയായി സൂക്ഷിക്കണം. വീടുകളിലും സ്കുളുകളിലും സ്ഥാപനങ്ങളിലും ഡ്രൈഡേ ആചരിക്കണം. വ്യക്തി ശുചിത്വം പാലിക്കണം. ന്നാസ്വമായി മാലിന്യങ്ങൾ വലിച്ചെറിയരുത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ് ക്കുക. ഇങ്ങനെ ചില കാര്യങ്ങൾ നോക്കിയാൽ നമ്മുടെ പഴയ കേരളത്തെ നമുക്ക് തിരിച്ചുപിടിക്കാം. നാം നന്നായാൽ വീട് നന്നാവും, വീട് നന്നായാൽ നാട് നന്നാവും നാട് നന്നായാൽ നഗരം നന്നാവും നഗരം നന്നായാൻ ഈ ലോകമേ നന്നാവും .അങ്ങനെ നല്ലൊരു നാളേയക്കായ് നമ്മുക്ക് പരിശ്രമിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം