"ക്യൂൻ മേരി എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:
             റബ്ബറും തെങ്ങും കവുങ്ങും കൊടിയും കശുമാവുമൊക്കെയായി ആകാശത്തിനു കീഴിൽ പച്ച വിരിച്ചു കിടക്കുന്ന ഈ മലയോര ഗ്രാമത്തിന്റെ പുരോഗതിയുടെ ചരിത്രം ക്രിസ്തുരാജ ദേവാലയത്തോടും ക്വീൻ മേരി എൽ.പി സ്കൂളിനോടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കുടിയേറ്റ ഗ്രാമത്തിലെ രക്ഷിതാക്കൾക്ക് തങ്ങളുടെ പിഞ്ചുമക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുവാൻ വളരെയേറെ ക്ലേശങ്ങൾ സഹിക്കേണ്ടി വന്നിരുന്നു. നടുവിൽ, വായാട്ടുപറമ്പ, പടപ്പേങ്ങാട്, സ്കൂളുകളിലേക്ക് കല്ലും മുള്ളും നിറഞ്ഞ ദുർഘടമായ വഴികളിലൂടെ ദീർഘദൂരം നടന്നെത്തുക വളരെ ദുരിതമായിരുന്നു. കല്ലിൽ നിന്നും കല്ലിലേക്ക് ചാടിക്കടന്നും, തോടുകൾ നീന്തിക്കടന്നും പിഞ്ചു പാദങ്ങൾ തിരിച്ചെത്തുന്നതുവരെ ഉള്ളിൽ എരിയുന്ന ഉത്കണ്ഠയോടെ അമ്മമാർ കാത്തിരുന്നു. ഇന്നത്തെപ്പോലെ ടാർ ചെയ്ത് സുന്ദരമാക്കിയ റോഡുകളും ചീറിപ്പായുന്ന വാഹനങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് ഒടുവള്ളി, ഓർക്കയം, കണ്ണാടിപ്പാറ, തിരിക്കൽ, വെമ്മാണി, മാവിലാംപാറ, അമ്മംകുളം, കാണിക്കത്തോട്, ഉത്തൂർ, എന്നീ പ്രാന്തപ്രദേശങ്ങളിൽ നിന്ന് അകലെയുള്ള സ്കൂളിൽ പോയി പഠിക്കുവാൻ നമ്മുടെ കുഞ്ഞോമനകൾ സഹിച്ച യാതനകൾക്ക് വിരാമമായത് 1982 -ൽ ക്വീൻ മേരി എൽ.പി സ്കൂൾ ആരംഭിച്ചതോടെയാണ്. അതിനായുള്ള ശ്രമങ്ങൾ തുടങ്ങി വച്ചത് ബഹു. ജോസഫ് പുത്തൻപുരക്കൽ അച്ചൻ വിളക്കന്നൂർ പള്ളിവികാരി ആയിരിക്കുമ്പോഴാണ്. ഭാവിയിൽ എൽ.പി സ്കൂളിന് ഉപകരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് സൺ‌ഡേ സ്കൂൾ കെട്ടിടം പണിതത്. പിന്നീട് ബഹു. ഫാ. ജോൺ മുല്ലക്കരയുടെ നേതൃത്വത്തിൽ നടന്ന തീവ്രശ്രമങ്ങളുടെ ഫലമായി ക്വീൻ മേരി എൽ.പി സ്കൂൾ തുടങ്ങുവാൻ കഴിഞ്ഞു.  

             ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും ആയ വളർച്ചയ്ക്ക് വേണ്ടി തീവ്ര പരിശ്രമം നടത്തിയ ഒരുപാട് വ്യക്തികളുണ്ട്. അവരുടെ ആത്മാർത്ഥമായ പരിശ്രമങ്ങളുടെ പരിണിത ഫലമാണ് ഈ എയ്ഡഡ് സ്കൂൾ. ഇന്ന് ആധുനിക സൗകര്യങ്ങൾ സ്വായത്തമാക്കിയിരിക്കുന്ന ഈ ഗ്രാമത്തിന് കഴിഞ്ഞ മുപ്പത്തിനാല് വർഷങ്ങളായി അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് അഭംഗുര ശോഭയോടെ നിലകൊള്ളുകയാണ് ഈ വിദ്യാലയം.  
             ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും ആയ വളർച്ചയ്ക്ക് വേണ്ടി തീവ്ര പരിശ്രമം നടത്തിയ ഒരുപാട് വ്യക്തികളുണ്ട്. അവരുടെ ആത്മാർത്ഥമായ പരിശ്രമങ്ങളുടെ പരിണിത ഫലമാണ് ഈ എയ്ഡഡ് സ്കൂൾ.ആദ്യ ബാച്ചിൽ 70 കുട്ടികളും ഹെഡ് മാസ്റ്റർ ശ്രീ മാത്യു ജോസഫ് കാട്ടുനിലം, ദിവംഗതയായ സി.ക്ലാരമ്മ ജോസ് എന്നീ രണ്ട് അദ്യാപകരുമാണ് ഉണ്ടായിരുന്നത്. സ്കൂളിന്റെ ശൈശവാവസ്ഥയിൽ വളരെ ത്യാഗങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച് സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സർവ്വതോൻമുഖമായ വികസനത്തിനായി അക്ഷീണം പ്രയത്നിച്ച മാന്യവ്യക്തികളാണിവർ. ഇന്ന് ആധുനിക സൗകര്യങ്ങൾ സ്വായത്തമാക്കിയിരിക്കുന്ന ഈ ഗ്രാമത്തിന് കഴിഞ്ഞ മുപ്പത്തിനാല് വർഷങ്ങളായി അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് അഭംഗുര ശോഭയോടെ നിലകൊള്ളുകയാണ് ഈ വിദ്യാലയം.  

             അക്ഷരം അഗ്നിയാണെന്നും അനശ്വരമാണെന്നും ആചാര്യന്മാർ പറഞ്ഞുവച്ചിട്ടുണ്ട്. അക്ഷയത്വവും അഗ്നിശോഭയും നൽകി ഈ പ്രദേശത്തെയാകെ അനുഗ്രഹിക്കുന്നു ഈ പ്രാഥമിക വിദ്യാലയം. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെയും ആധുനിക വിദ്യാകേന്ദ്രങ്ങളുടെയും കാന്തികവലയത്തിൽപ്പെട്ടിരിക്കുന്നു സാധാരണ ഗ്രാമീണർ പോലും. അപ്പോൾപിന്നെ ഒരു ലോവർ പ്രൈമറി സ്കൂളിന് ഒരു നാട്ടിൽ എന്ത് സ്വാധീനമാണ് ചെലുത്താൻ കഴിയുക എന്ന് സംശയിക്കുന്നവരുണ്ടാകാം.ഈ നാട് പിച്ചവെച്ച് നടന്നതും ഇപ്പോഴും പിച്ചവെച്ച് നടക്കുന്നതും ഈ സ്കൂൾ അങ്കണത്തിൽ തന്നെയാണ്. എത്ര ഉയരത്തിലേക്ക് കയറാനും ആദ്യപടികൾ ചവിട്ടണമല്ലോ. ആദ്യ പടികളിൽ പിഴവുപറ്റിയാൽ എല്ലാം പിഴച്ചതു തന്നെ. ആദ്യപടികളിൽ പാദങ്ങളെ വിജയകരമായി ഉറപ്പിക്കുവാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കിക്കൊണ്ട് വിളക്കന്നൂരിനു വിളക്കായി ഈ വിദ്യാലയം കാലത്തിന്റെ പാദങ്ങളിലൂടെയുള്ള അതിന്റെ കർമ്മയാത്ര തുടരട്ടെ.

13:17, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ കണ്ണൂൂർ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ വിളക്കന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ക്യൂൻ മേരി എൽ പി സ്കൂൾ.

ക്വീൻമേരി എൽ.പി സ്കൂൾ ചരിത്രം

      മലബാറിന്റെ മലയോര മേഖലയിലാകെ പ്രവേശിച്ച് പള്ളികളും പള്ളിക്കൂടങ്ങളും സ്ഥാപിച്ച് ആത്‌മീയതയും ഭൗതികതയും സമന്വയിപ്പിച്ച് കർമ്മോന്മുഖമായ ഒരു പുതിയ ജീവിത ശൈലി ചിട്ടപ്പെടുത്തുകയായിരുന്നു കുടിയേറ്റക്കാരായ നമ്മുടെ പൂർവ്വികർ. അവരെ സന്തോഷത്തോടെ സ്വീകരിക്കുവാൻ തയ്യാറായി ഈ ദേശവാസികൾ. അങ്ങനെ ഈ നാടിന്റെ പുരാതന സംസ്കാരവും കുടിയേറ്റ കർഷകരുടെ കാർഷിക വിജ്ഞാനവും നൂതന ആശയവും ഒത്തുചേർന്നപ്പോൾ ഒരു പുത്തൻ സംസ്കാരം ഇവിടെ രൂപപ്പെടുകയായിരുന്നു. അതോടൊപ്പം സാമ്പത്തികവും സാംസ്കാരികവും ആയ പുരോഗതിയും. കുടിയേറ്റം നവ പുരോഗതിയും സംസ്കൃതിയും കൊണ്ടുവരുമെന്നാണ് ചരിത്രപാഠം. വിളക്കു വയ്‌ക്കുന്ന ഊരിന്റെ - വിളക്കന്നൂരിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും നിദാനം ഈ സാംസ്‌കാരിക സമന്വയമാണ്. പ്രഭാതം മുതൽ പ്രദോഷം വരെ മണ്ണിൽ പണിയെടുത്ത കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ഐക്യവും നിശ്ചയ ദാർഢ്യവും കഠിന പ്രയത്‌നവും ആണ് ഇന്ന് നമുക്ക് കിട്ടുന്ന സുഖസൗകര്യങ്ങളുടെ ഉറവിടം. അവരുടെ വിയർപ്പിന്റെ വില അനുഭവിക്കുന്ന പുതിയ തലമുറ, മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ മുൻഗാമികളെ വിസ്മരിച്ചുകൂടാ.