"ജി.യു.പി.എസ്.കോങ്ങാട്/സാമൂഹ്യശാസ്‌ത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''സാമൂഹ്യശാസ്ത്രക്ലബ്ബ് - ഉദ്ഘാടനം''' 2022 അധ്യയന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''സാമൂഹ്യശാസ്ത്രക്ലബ്ബ് - ഉദ്ഘാടനം'''
'''നെബുല - സാമൂഹ്യശാസ്ത്രക്ലബ്ബ്'''

2022 അധ്യയന വർഷത്തെ സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് 'നെബുല'യു‍ടെ ഉദ്ഘാടനം 22/7/2021ന് പറളി എ ഇ ഒ ശ്രീമതി ബിന്ദു ടീച്ചർ നിർവ്വഹിച്ചു. കോവിഡ് സാഹചര്യം നിലനിന്നിരുന്നതിനാൽ ഓൺലൈനായാണ്  പരിപാടി സംഘടിപ്പിച്ചത്.
സാമൂഹ്യശാസ്ത്രാവബോധം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക, പഠനത്തിലൂടെ കുട്ടികൾ ആർജിച്ച അറിവുകൾ താനുൾപ്പെടുന്ന സമൂഹത്തിന്റെ നന്മയ്ക്കായി പ്രയോഗിക്കുക, വിമർശനാത്മക ബുദ്ധിയ്ക്ക് ഊന്നൽ നൽകുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഇതിനായി വിവിധങ്ങളായ പരിപാടികളാണ് ക്ലബ്ബ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.

ജൂൺ മാസത്തെ ക്ലബ്ബ് പ്രവർത്തനത്തിന് ഭാഗമായി സമുദ്ര ദിനം (ജൂൺ 8 ബാലവേല വിരുദ്ധ ദിനം (ജൂൺ 12) തുടങ്ങിയ ദിനാചരണങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. കുട്ടികൾ പോസ്റ്ററുകൾ,ചിത്രങ്ങൾ എന്നിവ തയ്യാറാക്കി. ജൂലൈ 11 ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരം സംഘടിപ്പിച്ചു. ജൂലൈ 21, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് 'ചാന്ദ്രയാനും ഇന്ത്യയും' എന്ന വിഷയത്തിൽ ലേഖനം തയ്യാറാക്കൽ ചന്ദ്രദിന ക്വിസ് എന്നിവ നടത്തി. വിജയികളെ കണ്ടെത്തി സമ്മാനവിതരണം നടത്തി. ഓഗസ്റ്റ് 6,9 തീയതികളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ രചന, യുദ്ധവിരുദ്ധ കവിതാരചന, ചിത്രരചന(യുദ്ധം- ഭീകരത) കൊളാഷ്  നിർമ്മാണം എന്നിവ നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  ദേശഭക്തി ഗാനാലാപന മത്സരം, പ്രാദേശിക ചരിത്ര രചന മത്സരം, സ്വാതന്ത്ര്യദിനക്വിസ്,പ്രചന്ന വേഷ മത്സരം( സ്വാതന്ത്ര്യസമരസേനാനികൾ) തുടങ്ങിയവ നടത്തി വിജയികളെ കണ്ടെത്തി. പ്രാദേശിക ചരിത്ര രചന മത്സരം ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. സ്വാതന്ത്ര്യ ദിന ക്വിസ്സിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. സെപ്റ്റംബർ 16, ഓസോൺ ദിനത്തോടനുബന്ധിച്ച് ഓസോൺ പാളിയുടെ ശോഷണം പ്രകൃതിയെയും മനുഷ്യനെയും എങ്ങനെയെല്ലാം ബാധിക്കുമെന്ന് കണ്ടെത്തി അതിനെതിരെ നിത്യജീവിതത്തിൽ നടപ്പിലാക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് വിദ്യാർഥികൾ പ്രോജക്ട് തയ്യാറാക്കി.അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് അവർക്ക് താല്പര്യമുള്ള വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സ് എടുക്കാൻ അവസരം നൽകി. ഒക്ടോബറിൽ വേൾഡ് സ്പേസ് വീക്ക് ഭാഗമായി fundamental സ്പേസ് ടെക്നോളജി എന്ന വിഷയത്തിൽ ഐഎസ്ആർഒ     സയന്റിസ്റ് ശ്രീ പ്രേംകൃഷ്ണ എം കെ നടത്തിയ ക്ലാസ്സിൽ ക്ലബ്ബംഗങ്ങൾ സജീവമായി പങ്കെടുത്തു. ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് രക്തദാനത്തിന് സന്ദേശം പ്രചരിപ്പിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ തയ്യാറാക്കി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് 'ഗാന്ധിജി എന്ന ചരിത്ര പുരുഷൻ ' എന്ന വിഷയത്തിൽ  സോഷ്യൽ സയൻസ് ഡി ആർ ജി ആർ പിയുമായ ശ്രീ ഹരീഷ് മാസ്റ്റർ വിദ്യാർഥികൾക്കായി ക്ലാസ് അവതരിപ്പിച്ചു. ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചനാമത്സരം ഗാന്ധിക്വിസ് എന്നിവ സംഘടിപ്പിച്ചു.
'''2021-2022 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ'''
 
'''''സാമൂഹ്യശാസ്ത്രക്ലബ്ബ് - ഉദ്ഘാടനം'''''
 
2021-2022 അധ്യയന വർഷത്തെ സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് 'നെബുല'യു‍ടെ ഉദ്ഘാടനം 22/7/2021ന് പറളി എ ഇ ഒ ശ്രീമതി ബിന്ദു ടീച്ചർ നിർവ്വഹിച്ചു. കോവിഡ് സാഹചര്യം നിലനിന്നിരുന്നതിനാൽ ഓൺലൈനായാണ്  പരിപാടി സംഘടിപ്പിച്ചത്. ശ്രീ. പി മുകുന്ദൻ സർ ( സീനിയർ ലക്ചറർ-ഡയറ്റ് ,പാലക്കാട്) ആണ് മുഖ്യ പ്രഭാഷണം നടത്തിയത് . അദ്ദേഹം സാമൂഹികാവബോധം വളർത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും എങ്ങനെയാണ് സാമൂഹികാവബോധം വളർത്തിയെടുക്കുക എന്നതിനെക്കുറിച്ചും വിശദമായി സംസാരിച്ചു.
 
'''''ലോക സമുദ്ര ദിനാചരണം'''''
 
ജൂൺ 8 - ലോക സമുദ്ര ദിനാചരണം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. സമുദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കിയും സമുദ്രത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടുള്ള പ്രസംഗങ്ങൾ അവതരിപ്പിച്ചും കുട്ടികൾ സമുദ്രദിനാചരണത്തിന്റെ ഭാഗമായി. കൂടാതെ കുട്ടികളുടെ സൃഷ്ടികൾ വീഡിയോ രൂപത്തിൽ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു.
 
'''''ബാലവേല വിരുദ്ധ ദിനം'''''
 
ജൂൺ 12 - ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്ററുകൾ,ചിത്രങ്ങൾ എന്നിവ തയ്യാറാക്കി.
 
'''''ലോക ജനസംഖ്യാ ദിനാചരണം'''''
 
ജനസംഖ്യാ വർദ്ധനവിനെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി എല്ലാ വർഷവും ജൂലായ് 11 ലോക ജനസംഖ്യാദിനം ആചരിച്ചു വരുന്നു. ഇതിൻ്റെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വിദ്യാലയത്തിൽ 'ജനസംഖ്യാ ദിനം' എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുകയുണ്ടായി. എല്ലാ കുട്ടികളും വളരെ ആവേശത്തോടെ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. പ്രിഥ്വി പ്രമോദും ജഗന്നാഥും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
'''''ചാന്ദ്രദിനാചരണം'''''
 
സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റേയും ശാസ്ത്ര ക്ലബ്ബിൻ്റേയും സംയുക്ത നേതൃത്വത്തിൽ ചാന്ദ്രദിനം (ജൂലൈ 21) വിവിധ പരിപാടികളോടെ ആചരിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവായ മനോജ് മാസ്റ്റർ തയ്യാറാക്കിയ വീഡിയോ ക്ലാസ് കുട്ടികൾക്ക് നൽകി.മനുഷ്യന്റെ ചാന്ദ്രയാത്രയുടെ ലക്ഷ്യങ്ങളും, ചാന്ദ്രയാത്രികരെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ചന്ദ്രനുമപ്പുറം പറക്കാൻ കുട്ടികളെ പ്രചോദിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.പോസ്റ്ററുകൾ നിർമ്മിച്ചും പ്രസംഗിച്ചും ചന്ദ്രനെക്കുറിച്ചുള്ള ലേഖനങ്ങൾ രചിച്ചും കുട്ടികൾ ദിനാചരണത്തിന്റെ ഭാഗമായി. ചാന്ദ്രദിന ക്വിസ് മത്സരവും നടന്നു.ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രയാനും ഇന്ത്യയും എന്ന വിഷയത്തിൽ ലേഖന മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഒന്നാം സ്ഥാനം അനിരുദ്ധ് കെ.എസും രണ്ടാം സ്ഥാനം അനന്യ. എ.സി.യും കരസ്ഥമാക്കി.
 
'''''ഹിരോഷിമ - നാഗസാക്കി ദിനാചരണം'''''
 
ഓഗസ്റ്റ് 6,9 - ഹിരോഷിമ - നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. കുട്ടികൾ വിവിധങ്ങളായ പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി. യുദ്ധ വിരുദ്ധ പ്രസംഗം, പോസ്റ്റർ, കവിത, സുഡോക്കു കൊക്ക് നിർമ്മാണം തുടങ്ങിയവ അതിലുൾപ്പെടുന്നു. ശാസ്ത്രം മനുഷ്യനന്മയ്ക്കും പ്രകൃതിസംരക്ഷണത്തിനും വേണ്ടിയാവണം പ്രയോജനപ്പെടുത്തേണ്ടത് എന്ന ആശയം ഇതിലൂടെ കുട്ടികൾ സ്വായത്തമാക്കി.
 
'''''75-ാം സ്വാതന്ത്ര്യദിനാഘോഷം'''''
 
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദ്യാലയ അങ്കണത്തിൽ ആഘോഷിച്ചു. കോങ്ങാട് എം എൽ. എ ശ്രീമതി കെ. ശാന്തകുമാരി പതാക ഉയർത്തുകയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയും ചെയ്തു. തുട‍ർന്ന് കുട്ടികൾ അവതരിപ്പിച്ച പതാകഗാനം, ദേശ ഭക്തിഗാനം തുടങ്ങിയവയുടെ ഓൺലൈൻ അവതരണം നടന്നു . കോങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ടി.അജിത്ത്, ജില്ല പഞ്ചായത്ത്‌ അംഗം ശ്രീ പ്രശാന്ത്, വാർഡ് മെമ്പർ ശ്രീമതി ബിന്ദു, ഹെഡ്മാസ്റ്റർ ശ്രീ വി.പി. സുരേഷ് കുമാർ, പി.ടി.എ പ്രസിഡന്റ്‌ ശ്രീ പ്രമോദ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് ശ്രീ ശശികുമാർ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. ദേശീയഗാനലാപനത്തോടെ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.
 
'''''സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം'''''
 
സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷപരിപാടികളിൽ വിദ്യാർത്ഥികളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ അനിരുദ്ധ് കെഎസ്, ജഗന്നാഥ്. എസ് എന്നിവർ സ്കൂൾതലത്തിൽ ഒന്നാമതെത്തി. സബ്ജില്ലാതല പ്രാദേശിക ചരിത്ര രചന മത്സരത്തിലും അനിരുദ്ധ് കെ. എസ്.ഒന്നാം സ്ഥാനം നേടി. ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ ഷാദിയ ഷെറിൻ സ്കൂൾ തലത്തിലും സബ്ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നേടി. സ്വാതന്ത്ര്യ സമര സേനാനികൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രച്ഛന്നവേഷ മത്സരത്തിലും ദേശീയ ഗാനാലാപന മത്സരത്തിലും പ്രസംഗമത്സരങ്ങളിലും മികച്ചതും വ്യത്യസ്തത പുലർത്തുന്നതുമായ പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ചവച്ചത്.
 
'''''ഓസോൺ ദിനം'''''
 
സെപ്റ്റംബർ 16, ഓസോൺ ദിനത്തോടനുബന്ധിച്ച് ഓസോൺ പാളിയുടെ ശോഷണം പ്രകൃതിയെയും മനുഷ്യനെയും എങ്ങനെയെല്ലാം ബാധിക്കുമെന്ന് കണ്ടെത്തി അതിനെതിരെ നിത്യജീവിതത്തിൽ നടപ്പിലാക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് വിദ്യാർഥികൾ പ്രോജക്ട് തയ്യാറാക്കി
 
'''''അദ്ധ്യാപക ദിനം'''''
 
അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് അവർക്ക് താല്പര്യമുള്ള വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സ് എടുക്കാൻ അവസരം നൽകി.മികച്ച രീതിയിലാണ് കുട്ടികൾ  ക്ലാസ്സെടുത്തത്. ക്ലാസ്സെടുക്കുന്നതിൻ്റെ വീഡിയോ ഗ്രൂപ്പുകളിൽ  പങ്കുവച്ചു.
 
'''''ലോക ബഹിരാകാശ വാരാചരണം (''''' '''''WORLD SPACE WEEK) - 2021'''''
 
'''Online Lecture on“Fundamentals of Space Technology”'''
 
ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി 08/10/2021 വൈകുന്നേരം 6.15ന് ബഹിരാകാശ സാങ്കേതിക വിദ്യയുടെ അടിസ്ഥാന പാഠങ്ങൾ എന്ന വിഷയത്തിൽ ശാസ്ത്രജ്ഞനും എഞ്ചിനീയറുമായ ശ്രീ.എം.കെ പ്രേംകൃഷ്ണൻ ഗൂഗിൾ മീറ്റിൽ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് വിദ്യാലയത്തിൽ പരിപാടി ഏറ്റെടുത്ത് നടപ്പിലാക്കിയത്. ക്ലാസ്സ് മികച്ച നിലവാരമാണ് പുലർത്തിയത്. ഈ വിഷയത്തിൽ തല്പരരായ വിദ്യാർത്ഥികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകാൻ ക്ലാസ്സിനായി. കുട്ടികളുടെ സംശയങ്ങൾ സർ ശ്രദ്ധാപൂർവ്വം കേൾക്കുകയും ലളിതമായി മറുപടി നൽകുകയും ചെയ്തു. വിഷയാവതരണവും സംശയ നിവാരണവുമടക്കം സർ രണ്ടര മണിക്കൂർ കുട്ടികൾക്കൊപ്പം ചിലവിടുകയുണ്ടായി. പരിപാടിയിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനറായ ശ്രീമതി. ഭാവനാ ടി.എസ് സ്വാഗതം ആശംസിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ വി. പി സുരേഷ് കുമാർ നന്ദിപറയുകയും ചെയ്തു. ബഹിരാകാശത്തെക്കുറിച്ച് വിജ്ഞാനപ്രദമായ ഇത്തരം ക്ലാസുകൾ ഇനിയും കുട്ടികൾക്കായി നൽകാമെന്ന ഉറപ്പോടു കൂടിയാണ് ക്ലാസ്സ് അവസാനിപ്പിച്ചത്.
 
'''''രക്തദാന ദിനം'''''
 
ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് രക്തദാനത്തിന് സന്ദേശം പ്രചരിപ്പിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ തയ്യാറാക്കി.
 
'''ഗാന്ധിജി എന്ന ചരിത്ര പുരുഷൻ'''
 
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും സീഡ് ക്ലബിന്റെയും നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം നടത്തി. 'ഗാന്ധിജി എന്ന ചരിത്ര പുരുഷൻ ' എന്ന വിഷയത്തിൽ വേലിക്കാട് സ്കൂളിലെ അധ്യാപകനായ ശ്രീ. ഹരീഷ് മാസ്റ്റർ അന്നേ ദിവസം രാവിലെ 11 മണിക്ക് കുട്ടികളുമായി സംവദിച്ചു. കുട്ടികൾക്ക് രാഷ്ട്രപിതാവിന്റെ ആശയങ്ങൾ അടുത്തറിയാൻ ഈ ക്ലാസ് സഹായകമായി. കൗമാരക്കാരും ശൈശവം കടക്കാത്തവരും ഒരുപോലെ സമൂഹത്തിലെ അനീതികളിൽ പങ്കാളികളായി മാറുന്ന ഇന്നത്തെ ലോകത്ത് സത്യം, ധർമ്മം, അഹിംസ എന്നിവ ഉയർത്തിപ്പിടിച്ച് ഒരു പുരുഷായസ്സ് മുഴുവൻ ജീവിച്ച മഹാത്മാവിന്റെ ജീവിതം കുട്ടികൾ മാതൃകയാക്കണമെന്ന് ഹരീഷ് മാസ്റ്റർ അഭിപ്രായപ്പെട്ടു. ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചനാമത്സരം, ഗാന്ധിക്വിസ് എന്നിവയും സംഘടിപ്പിച്ചു.

12:49, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

നെബുല - സാമൂഹ്യശാസ്ത്രക്ലബ്ബ്

സാമൂഹ്യശാസ്ത്രാവബോധം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക, പഠനത്തിലൂടെ കുട്ടികൾ ആർജിച്ച അറിവുകൾ താനുൾപ്പെടുന്ന സമൂഹത്തിന്റെ നന്മയ്ക്കായി പ്രയോഗിക്കുക, വിമർശനാത്മക ബുദ്ധിയ്ക്ക് ഊന്നൽ നൽകുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഇതിനായി വിവിധങ്ങളായ പരിപാടികളാണ് ക്ലബ്ബ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.

2021-2022 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

സാമൂഹ്യശാസ്ത്രക്ലബ്ബ് - ഉദ്ഘാടനം

2021-2022 അധ്യയന വർഷത്തെ സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് 'നെബുല'യു‍ടെ ഉദ്ഘാടനം 22/7/2021ന് പറളി എ ഇ ഒ ശ്രീമതി ബിന്ദു ടീച്ചർ നിർവ്വഹിച്ചു. കോവിഡ് സാഹചര്യം നിലനിന്നിരുന്നതിനാൽ ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്. ശ്രീ. പി മുകുന്ദൻ സർ ( സീനിയർ ലക്ചറർ-ഡയറ്റ് ,പാലക്കാട്) ആണ് മുഖ്യ പ്രഭാഷണം നടത്തിയത് . അദ്ദേഹം സാമൂഹികാവബോധം വളർത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും എങ്ങനെയാണ് സാമൂഹികാവബോധം വളർത്തിയെടുക്കുക എന്നതിനെക്കുറിച്ചും വിശദമായി സംസാരിച്ചു.

ലോക സമുദ്ര ദിനാചരണം

ജൂൺ 8 - ലോക സമുദ്ര ദിനാചരണം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. സമുദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കിയും സമുദ്രത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടുള്ള പ്രസംഗങ്ങൾ അവതരിപ്പിച്ചും കുട്ടികൾ സമുദ്രദിനാചരണത്തിന്റെ ഭാഗമായി. കൂടാതെ കുട്ടികളുടെ സൃഷ്ടികൾ വീഡിയോ രൂപത്തിൽ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു.

ബാലവേല വിരുദ്ധ ദിനം

ജൂൺ 12 - ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്ററുകൾ,ചിത്രങ്ങൾ എന്നിവ തയ്യാറാക്കി.

ലോക ജനസംഖ്യാ ദിനാചരണം

ജനസംഖ്യാ വർദ്ധനവിനെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി എല്ലാ വർഷവും ജൂലായ് 11 ലോക ജനസംഖ്യാദിനം ആചരിച്ചു വരുന്നു. ഇതിൻ്റെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വിദ്യാലയത്തിൽ 'ജനസംഖ്യാ ദിനം' എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുകയുണ്ടായി. എല്ലാ കുട്ടികളും വളരെ ആവേശത്തോടെ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. പ്രിഥ്വി പ്രമോദും ജഗന്നാഥും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ചാന്ദ്രദിനാചരണം

സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റേയും ശാസ്ത്ര ക്ലബ്ബിൻ്റേയും സംയുക്ത നേതൃത്വത്തിൽ ചാന്ദ്രദിനം (ജൂലൈ 21) വിവിധ പരിപാടികളോടെ ആചരിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവായ മനോജ് മാസ്റ്റർ തയ്യാറാക്കിയ വീഡിയോ ക്ലാസ് കുട്ടികൾക്ക് നൽകി.മനുഷ്യന്റെ ചാന്ദ്രയാത്രയുടെ ലക്ഷ്യങ്ങളും, ചാന്ദ്രയാത്രികരെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ചന്ദ്രനുമപ്പുറം പറക്കാൻ കുട്ടികളെ പ്രചോദിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.പോസ്റ്ററുകൾ നിർമ്മിച്ചും പ്രസംഗിച്ചും ചന്ദ്രനെക്കുറിച്ചുള്ള ലേഖനങ്ങൾ രചിച്ചും കുട്ടികൾ ദിനാചരണത്തിന്റെ ഭാഗമായി. ചാന്ദ്രദിന ക്വിസ് മത്സരവും നടന്നു.ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രയാനും ഇന്ത്യയും എന്ന വിഷയത്തിൽ ലേഖന മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഒന്നാം സ്ഥാനം അനിരുദ്ധ് കെ.എസും രണ്ടാം സ്ഥാനം അനന്യ. എ.സി.യും കരസ്ഥമാക്കി.

ഹിരോഷിമ - നാഗസാക്കി ദിനാചരണം

ഓഗസ്റ്റ് 6,9 - ഹിരോഷിമ - നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. കുട്ടികൾ വിവിധങ്ങളായ പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി. യുദ്ധ വിരുദ്ധ പ്രസംഗം, പോസ്റ്റർ, കവിത, സുഡോക്കു കൊക്ക് നിർമ്മാണം തുടങ്ങിയവ അതിലുൾപ്പെടുന്നു. ശാസ്ത്രം മനുഷ്യനന്മയ്ക്കും പ്രകൃതിസംരക്ഷണത്തിനും വേണ്ടിയാവണം പ്രയോജനപ്പെടുത്തേണ്ടത് എന്ന ആശയം ഇതിലൂടെ കുട്ടികൾ സ്വായത്തമാക്കി.

75-ാം സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദ്യാലയ അങ്കണത്തിൽ ആഘോഷിച്ചു. കോങ്ങാട് എം എൽ. എ ശ്രീമതി കെ. ശാന്തകുമാരി പതാക ഉയർത്തുകയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയും ചെയ്തു. തുട‍ർന്ന് കുട്ടികൾ അവതരിപ്പിച്ച പതാകഗാനം, ദേശ ഭക്തിഗാനം തുടങ്ങിയവയുടെ ഓൺലൈൻ അവതരണം നടന്നു . കോങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ടി.അജിത്ത്, ജില്ല പഞ്ചായത്ത്‌ അംഗം ശ്രീ പ്രശാന്ത്, വാർഡ് മെമ്പർ ശ്രീമതി ബിന്ദു, ഹെഡ്മാസ്റ്റർ ശ്രീ വി.പി. സുരേഷ് കുമാർ, പി.ടി.എ പ്രസിഡന്റ്‌ ശ്രീ പ്രമോദ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് ശ്രീ ശശികുമാർ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. ദേശീയഗാനലാപനത്തോടെ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം

സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷപരിപാടികളിൽ വിദ്യാർത്ഥികളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ അനിരുദ്ധ് കെഎസ്, ജഗന്നാഥ്. എസ് എന്നിവർ സ്കൂൾതലത്തിൽ ഒന്നാമതെത്തി. സബ്ജില്ലാതല പ്രാദേശിക ചരിത്ര രചന മത്സരത്തിലും അനിരുദ്ധ് കെ. എസ്.ഒന്നാം സ്ഥാനം നേടി. ആഘോഷത്തിന്റെ ഭാഗമായി നടത്തിയ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ ഷാദിയ ഷെറിൻ സ്കൂൾ തലത്തിലും സബ്ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നേടി. സ്വാതന്ത്ര്യ സമര സേനാനികൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രച്ഛന്നവേഷ മത്സരത്തിലും ദേശീയ ഗാനാലാപന മത്സരത്തിലും പ്രസംഗമത്സരങ്ങളിലും മികച്ചതും വ്യത്യസ്തത പുലർത്തുന്നതുമായ പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ചവച്ചത്.

ഓസോൺ ദിനം

സെപ്റ്റംബർ 16, ഓസോൺ ദിനത്തോടനുബന്ധിച്ച് ഓസോൺ പാളിയുടെ ശോഷണം പ്രകൃതിയെയും മനുഷ്യനെയും എങ്ങനെയെല്ലാം ബാധിക്കുമെന്ന് കണ്ടെത്തി അതിനെതിരെ നിത്യജീവിതത്തിൽ നടപ്പിലാക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് വിദ്യാർഥികൾ പ്രോജക്ട് തയ്യാറാക്കി

അദ്ധ്യാപക ദിനം

അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് അവർക്ക് താല്പര്യമുള്ള വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സ് എടുക്കാൻ അവസരം നൽകി.മികച്ച രീതിയിലാണ് കുട്ടികൾ  ക്ലാസ്സെടുത്തത്. ക്ലാസ്സെടുക്കുന്നതിൻ്റെ വീഡിയോ ഗ്രൂപ്പുകളിൽ  പങ്കുവച്ചു.

ലോക ബഹിരാകാശ വാരാചരണം ( WORLD SPACE WEEK) - 2021

Online Lecture on“Fundamentals of Space Technology”

ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി 08/10/2021 വൈകുന്നേരം 6.15ന് ബഹിരാകാശ സാങ്കേതിക വിദ്യയുടെ അടിസ്ഥാന പാഠങ്ങൾ എന്ന വിഷയത്തിൽ ശാസ്ത്രജ്ഞനും എഞ്ചിനീയറുമായ ശ്രീ.എം.കെ പ്രേംകൃഷ്ണൻ ഗൂഗിൾ മീറ്റിൽ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് വിദ്യാലയത്തിൽ പരിപാടി ഏറ്റെടുത്ത് നടപ്പിലാക്കിയത്. ക്ലാസ്സ് മികച്ച നിലവാരമാണ് പുലർത്തിയത്. ഈ വിഷയത്തിൽ തല്പരരായ വിദ്യാർത്ഥികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകാൻ ക്ലാസ്സിനായി. കുട്ടികളുടെ സംശയങ്ങൾ സർ ശ്രദ്ധാപൂർവ്വം കേൾക്കുകയും ലളിതമായി മറുപടി നൽകുകയും ചെയ്തു. വിഷയാവതരണവും സംശയ നിവാരണവുമടക്കം സർ രണ്ടര മണിക്കൂർ കുട്ടികൾക്കൊപ്പം ചിലവിടുകയുണ്ടായി. പരിപാടിയിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനറായ ശ്രീമതി. ഭാവനാ ടി.എസ് സ്വാഗതം ആശംസിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ വി. പി സുരേഷ് കുമാർ നന്ദിപറയുകയും ചെയ്തു. ബഹിരാകാശത്തെക്കുറിച്ച് വിജ്ഞാനപ്രദമായ ഇത്തരം ക്ലാസുകൾ ഇനിയും കുട്ടികൾക്കായി നൽകാമെന്ന ഉറപ്പോടു കൂടിയാണ് ക്ലാസ്സ് അവസാനിപ്പിച്ചത്.

രക്തദാന ദിനം

ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് രക്തദാനത്തിന് സന്ദേശം പ്രചരിപ്പിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ തയ്യാറാക്കി.

ഗാന്ധിജി എന്ന ചരിത്ര പുരുഷൻ