"സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}അതെ ദശാബ്ദങ്ങളുടെ ഭാവനയും വത്സരങ്ങളുടെ വാഗ്ദാനവും സാക്ഷാത്ക്കരിക്കപ്പെട്ട് ദൈവപരിപാലനയുടെ അത്ഭുതാവഹമായ ക്രമീകരണവും വിശാലമനസ്ക്കരും വിജ്ഞാനതല്പരരുമായ ഇന്നാട്ടുകാരുടെ സഹകരണവും ഒന്നുചേർന്നപ്പോൾ ഈ വിദ്യാക്ഷേത്രം മലമേൽ പ്രശോഭിക്കുന്ന പീഠമായി. 1937-ൽ മലയാളം മിഡിൽ സ്കൂളായി ഉയർന്നു.  1979-ൽ സുവർണ്ണജൂബിലിയും 2004-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.  1995-96 ൽ യു.പി ക്ലാസ്സുകളിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ആത്മാർത്ഥതയും അർപ്പണബോധവുമുള്ള 11 അദ്ധ്യാപകരും 1 അനദ്ധ്യാപികയും ഉൾപ്പെടെ 12 പേർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഒപ്പം സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യമാക്കി , സജീവമായി യത്നിക്കുന്ന നല്ല ഒരു പി ടി എ യും ഇവിടെയുണ്ട്.  മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിന്റെ പേരിൽ പാലാ വിദ്യാഭ്യാസ ജില്ലയിൽ നിന്നുള്ള മികച്ച അപ്പർ പ്രൈമറി സ്കൂൾ ട്രോഫിയും പ്രശംസാപത്രങ്ങളും 1975-76, 85-86 കാലഘട്ടങ്ങളിൽ ലഭിക്കുകയുണ്ടായി.  അഭിമാനാർഹങ്ങളായ നേട്ടങ്ങൾ പലതും കരസ്ഥമാക്കാൻ കഴിഞ്ഞ ഈ സരസ്വതീക്ഷേത്രം കലാകായികരംഗത്തും അക്കാദിമിക രംഗത്തും മികവുപുലർത്തി ഒന്നാംസ്ഥാനത്ത് ഇപ്പോൾ നിൽക്കുകയാണ്. പാലാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 216 കുട്ടികൾ വിജ്ഞാനം നേടുന്നു പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും കുട്ടികൾ മികവ് തെളിയിച്ചിരിക്കുകയാണ്.  സംഗീതപരിശീലനം, ഡാൻസ്, പ്രീമിയർ പരിശീലന പരിപാടി ഇവയിൽ കുട്ടികൾ പങ്കെടുത്ത് വ്യക്തിത്വ വികസനം നേടുന്നു. 'കാർഷിക സംസ്കൃതിയിലേക്ക് ഒരു തിരിച്ചുപോക്ക്' എന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ കാർഷിക ക്ലബ് എല്ലാ വർഷവും പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിച്ച് നൂറുമേനി വിളവെടുപ്പ് നടത്തുകയും കൃഷിഭവനിൽ നിന്ന് അവാർഡുകൾ നേടുകയും ചെയ്ത് മികവിന്റെ നിദർശനമായി സ്കൂളിനെ മാറ്റിയെടുത്തു.  പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് 31 സ്കോളർഷിപ്പുകൾ 73 കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394994" എന്ന താളിൽനിന്ന് ശേഖരിച്ചത്