emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
750
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
മുൻ പ്രധാനാധ്യാപകനായിരുന്ന കെ.സി.ബാലകൃഷ്ണൻ മാസ്റ്റർക്ക് 1977 ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട്. പഠന രംഗത്തും കലാകായിക രംഗത്തും കുട്ടികളെ ഉന്നതനിലവാരത്തിലെത്തിക്കാൻ ഇവിടത്തെ പ്രഗൽഭരായ അധ്യാപകർക്ക് സാധിച്ചിട്ടുണ്ട്. അഞ്ച് അധ്യാപകരും ഏകദേശം നൂറോളം കുട്ടികളും ഇവിടെ ഉണ്ട്. | |||
1896 ലാണ് കോട്ടം എൽ. പി സ്കൂൾ സ്ഥാപിച്ചത്. ശ്രീ ചന്ത്രോത്ത് രൈരു ഗുരുക്കൾ എന്ന മഹത് വ്യക്തിയുടെ പരിശ്രമഫലമാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. കോട്ടം, പള്ളിയത്ത് എന്നീ പ്രദേശങ്ങളിലെ നിരക്ഷരരായ ജനതയെ അക്ഷര ലോകത്തിലേക്ക് എത്തിച്ച് അറിവിന്റെ വെളിച്ചം പകരാൻ ശ്രീ രൈരു ഗുരുക്കളുടെ പരിശ്രമം കൊണ്ട് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കാലത്തിന്റെ ഓർമ്മയാണ്, ഓല മേഞ്ഞ തുള വീണ ക്ലാസ്സ് മുറികളും ചട്ട പൊട്ടിയ സ്ലേറ്റ്കളും. ഏതാണ്ട് ഒട്ടുമിക്ക വിദ്യാലയങ്ങളും ഇതു പോലെ തന്നെ.1971 ലാണ് കോട്ടം എൽ.പി സ്കൂൾ നല്ലൊരു കെട്ടിടത്തിലേക്ക് ചേക്കേറിയത്. ശ്രീ . കെ. സി. ബാലകൃഷ്ണൻ മാസ്റ്ററുടെ പരിശ്രമവും എടക്കാട് ബ്ലോക്കിന്റെ സഹായവും ശ്രീ സുലൈമാൻ ഹാജി എന്ന വലിയ മനുഷ്യൻ നൽകിയ സ്ഥലവും ചേർന്നപ്പോൾ വിദ്യാലയത്തിന് ഒരു കിണർ ലഭിച്ചു. ഈ കലാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ കോരൻ മാസ്റ്റർ ആയിരുന്നു. കുട്ടികളെ തറയിൽ ഇരുത്തി മണലിൽ എഴുതിക്കുന്ന രീതിയായിരുന്നു അന്ന്.ശ്രീ അനന്തക്കുറുപ്പിന്റെയും ശ്രീ കെ.സി. ബാലകൃഷ്ണൻ മാസ്റ്ററുടയും കാലത്താണ് അഞ്ചാം തരമായി ഉയർന്നത്. ശ്രീ കോരൻ മാസ്റ്റർ, ഉരുണ്ടോളി നാരായണൻ മാസ്റ്റർ, ശ്രീ കെ. സി.ബാലകൃഷ്ണൻ മാസ്റ്റർ, ശ്രീ സി.ശങ്കരൻ മാസ്റ്റർ, ശ്രീ പി. കെ.നാണു മാസ്റ്റർ, കോരമ്പേത്ത് കൗസല്യ ടീച്ചർ, ശ്രീ കെ. വി കൃഷ്ണൻ മാസ്റ്റർ, ശ്രീ ദാമോദരൻ മാസ്റ്റർ,ശ്രീമതി. കെ. താല ടീച്ചർ , ശ്രീമതി ശാരദാമ്മ ടീച്ചർ, ശ്രീ. സി. ജനാർദ്ദനൻ മാസ്റ്റർ, കൊല്ലനാണ്ടി കൗസല്യ ടീച്ചർ ,ശ്രീ.വി. രാഘവൻ മാസ്റ്റർ,ശ്രീമതി സി.ലളിത ടീച്ചർ എന്നിങ്ങനെ പ്രഗൽഭരായ അധ്യാപകരുടെ സേവനം ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. | |||
2018 അധ്യായന വർഷത്തിൽ ആണ് ചിറ്റാരിപ്പറമ്പ് എഡ്യൂക്കേഷനൽ സൊസൈറ്റി സ്കൂൾ ഏറ്റെടുത്തത്. തുടർന്ന് സ്കൂൾ കെട്ടിടത്തിനും ചുറ്റുപാടുകൾക്കും സമൂലമായ മാറ്റം ഉണ്ടായി. കെട്ടിടം നവീകരിച്ച് സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ റൂം, കുട്ടികളുടെ പാർക്ക്, കളിസ്ഥലം എന്നീ സൗകര്യങ്ങൾ ഒരുക്കി എൽ കെ ജി മുതൽ മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. വീണ്ടും പുത്തൻ ഉണർവിന്റെ പാതയിൽ ആണ് വിദ്യാലയം. ഇന്ന് 125 ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. |