"പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/പിന്നാമ്പുറങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (14045 എന്ന ഉപയോക്താവ് കടവത്തൂർ.വി.എച്ച് .എസ്.എസ്.കടവത്തൂർ/അക്ഷരവൃക്ഷം/പിന്നാമ്പുറങ്ങൾ എന്ന താൾ പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/പിന്നാമ്പുറങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: ഔദ്യോഗികമായി സ്‌കൂളിന്റെ പേര് മാറ്റിയിരിക്കുന്നു )
 
(വ്യത്യാസം ഇല്ല)

10:59, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

പിന്നാമ്പുറങ്ങൾ
       ആധുനിക ശാസ്ത്ര-സാങ്കേതിക ലോകത്തെ ഒന്നൊന്നായി തൻ കരങ്ങളിൽ ഒതുക്കിയ മനുഷ്യനിന്ന് ഭയവിഹലതകളോടെ അതിലുപരി അതീവ ജാഗ്രതയോടെ തന്നിലേക്ക് മാത്രമായോതുങ്ങിയത് നഗ്നന നേത്രങ്ങളാൽ പോലും ദർശിക്കാനാവാത്ത *കൊറോണ* യെന്ന വൈറസിനെ ഭയന്നാണ്. കാലം തന്റെ കുസൃതിയിൽ മനുഷ്യനെ ഒരേ സമയം സന്തോഷിപ്പിക്കാനും അഭിമാനിക്കാനും സങ്കടപ്പെടാനും പല വിധത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതിനെ പലപ്പോഴും സ്വന്തമായും മറ്റു ഭരണ സംവിധാനങ്ങളിലൂടെയും മനുഷ്യൻ കഴിവിന്റെ പരമാവധി അതിജീവിക്കാൻ  ശ്രമിക്കാറുമുണ്ട്. 
       ഇന്നിന്റെ ലോകത്ത് സംഹാരതാണ്ടവമാടിക്കൊണ്ടിരിക്കുന്ന കൊറോണയെന്ന മഹാമാരി പല രാജ്യങ്ങളെയും കാർന്നുതിന്നുന്ന അവസ്ഥ യിലൂടെയാണ് കടന്നു പോകുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നു വ്യത്യാസതമായി ഇന്ത്യ അതിജീവനത്തിൽ മുൻപന്തിയിൽ നിൽക്കുന്നതായി നമ്മുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ലോകത്തു തന്നെ മാതൃക പരമായ കരുതലിലൂടെയും നിയന്ത്രണങ്ങളിലൂടെയുമാണ് നമ്മുടെ *കേരളം* അതിജീവിച്ചു കൊണ്ടിരിക്കുന്നത്.അതിൽ ഭരണകൂടത്തിനും  ആരോഗ്യപ്രവർത്തകരും അതുമായി ബന്ധപ്പെട്ടവരുടെയും പങ്ക് എന്നും അഭിനന്ദർഹമാണ്. 
       ഈ ഒരു കാലഘട്ടത്തിൽ രണ്ടു വിധത്തിൽ നമുക്ക് സൂക്ഷ്മ നിരീക്ഷണത്തിനു വിദേയമാക്കാവുന്നതാണ്. അതിലൊന്നു മനുഷ്യനു തിരിച്ചറിവിന്റെ വഴി തുറന്നു നൽകുന്നുവെന്നുള്ളതാണ്. താൻ എത്രത്തോളം അശക്തനാനെന്ന തിരിച്ചറിവ്. ലോകത്തെ മുഴുവൻ കീഴ്പ്പെടുത്തനുള്ള ബുദ്ധിയും ശക്തിയും തനിക്കുണ്ടെന്നുള്ളത് അഹങ്കാരതോടെ അതിലുപരി ആർത്തിയോടെ ലോകത്തെ സമീപിച്ചുവെന്നുള്ളതാണ്. ജാതിയെന്ന മനുഷ്യനിർമിത തലക്കെട്ടുപയോഗിച്ചു ചെറിയവനെന്നും വലിയവനെന്നും കണക്കാക്കി താഴ്ന്നവരുടെ അവകാശങ്ങൾ മണ്ണിട്ടു മൂടിയ മനുഷ്യൻ...പണത്തിനോടുള്ള ആർത്തി കാരണം പ്രകൃതിയെയും മനുഷ്യബന്ധങ്ങളെയും ഇല്ലാതാക്കിയവൻ...പൊങ്ങച്ചത്തിന്റെ പേരിൽ ധുർത്തടിയിൽ മതിമറന്നു മറുവിഭാഗത്തെ പട്ടിണിയുടെ തടവറയിലടച്ചവൻ...ഇത്തരത്തിൽ *നമ്മൾ* എന്നതിനു പകരം *ഞാൻ* എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ മനുഷ്യനിന്ന് അഹങ്കാരത്തോടെ കണ്ടിരുന്ന പണം പോലും തന്നിൽ നിന്നും അകറ്റി നിർത്തുകയാണ്. 
       മറ്റൊരു തരത്തിൽ ഈ ഒരു കാലഘട്ടത്തിൽ പ്രകൃതിയെ സംബന്ധിച്ചടുത്തോളം കൈകടത്തലുകളിൽ നിന്നും ചൂഷണത്തിൽ നിന്നും മോചന കാലഘട്ടമാണ്. കുന്നിടിച്ചലുകളില്ല...അമിത ഖനനങ്ങളില്ല...മത്സ്യബന്ധ നങ്ങളില്ല...അന്തരീക്ഷ പൊടിപാടലങ്ങളുടെ അമിത തീവ്രതയില്ല...പ്രകൃതിക്ക്  ഒരളവുവരെ സ്വാഭാവികത നിലനിർത്തുവാനുള്ള അവസരം കൂടിയാണ് ഇത്. 
      ഇത്തരത്തിൽ ഒരു നാണയത്തിനു രണ്ടു വശമുള്ളതുപോൽ എല്ലാത്തിനും നല്ലതും മോശവുമായ വശങ്ങളു ണ്ട്. അത്തരത്തിൽ ഈ ഒരു കാലഘട്ടത്തെയും  നമുക്ക് സമീപിച്ചു നേരിടാം കൊറോണയെന്ന  മഹാമാരിയെയും.. തിരിച്ചറിവിലൂടെ അതീവ ജാഗ്രതയോടെ  നമുക്കും പൊരുതാo..... കരുതിയിരിക്കാം ഇന്നിലൂടെ.... നാളെയുടെ നന്മയ്ക്കായി.... 
Shamna Fathima. K
9-B -- പി കെ എം എച്ച് എസ്‌ എസ്‌ കടവത്തൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം