"എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/അക്ഷരവൃക്ഷം/കൊതുക് പുതപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊതുക് പുതപ്പ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ.പി.എസ് അറക്കൽ പുലിത്തറ/അക്ഷരവൃക്ഷം/കൊതുക് പുതപ്പ് എന്ന താൾ എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/അക്ഷരവൃക്ഷം/കൊതുക് പുതപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

10:14, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊതുക് പുതപ്പ്

ഒരു മാലിന്യകൂമ്പാരത്തിനിടയിൽ കുറച്ചു കുടിലുകൾ. അവിടെ കുട്ടികളും സ്ത്രീകളും ആദ്യം സർകസിനായി മറ്റും തമ്പടിച്ചിരിക്കുന്ന താവും എന്ന്. എന്നാൽ പിന്നീട് മനസ്സിലായി അതവരുടെ താമസസ്ഥലം ആണെന്ന് മാലിന്യത്തിന് ഇടയിലാണ് അവർ കഴിയുന്നത്. കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. ആവശ്യ സൗകര്യങ്ങൾ ഒന്നും അവിടെ ഇല്ല. ആവശ്യമായ വെള്ളം ഭക്ഷണം ഇതൊക്കെ അവർക്ക് ലഭ്യമല്ലെന്ന് കുട്ടികളുടെ രൂപം തന്നെ പറയുന്നുണ്ട് പോഷക ആഹാരങ്ങളും നല്ല വസ്ത്രങ്ങളും ധരിച്ച് വിദ്യാലയത്തിൽ പോകേണ്ടത് കുട്ടികൾ മാലിന്യകൂമ്പാരത്തിൽ നിന്ന് എന്തൊക്കെയോ പെറുക്കിയെടുക്കുന്ന. അയക്കു വെള്ളത്തിലൂടെ നഗ്നപാദരായി അവർ നടക്കുന്നു. ഉടുപ്പിൽ ഇല്ലാത്ത കുട്ടികളെ അസംഖ്യം കൊതുകുകൾ പുതപ്പു കണക്കെ അവരുടെ മുഖത്തെ പറ്റിപ്പിടിച്ചിരുന്നു. കാണുന്നവർക്ക് അറപ്പ് തോന്നുന്നുണ്ടാവാം. എന്നാൽ അവരുടെ അവസ്ഥ ആരും ആഗ്രഹിക്കുന്നുണ്ടാകില്ല. ഉല്ലാസം നഷ്ടപ്പെട്ട ആ ബാല്യങ്ങൾ എന്നെ ഏറെ വേദനിപ്പിച്ചു. അവരാരും ആഗ്രഹിക്കുന്നുണ്ടാവില്ല, ഇങ്ങനെ ഒരു ജീവിതം.

     അവരുടെ ജീവിതം മുന്നോട്ട് പോകണമെങ്കിൽ ആ കുട്ടികളും ജോലിക്ക് പോകണമായിരിക്കും. ജീവിതം എങ്ങനെയും ജീവിച്ചു തീർക്കാനായി അവർ തിടുക്കപ്പെടുക  യാണെന്ന് എനിക്ക് തോന്നി. മാലിന്യത്തിന് അടുത്ത് അവർ താമസിക്കുന്നതിൽ ആരും പരാതി  പറയില്ലല്ലോ. എന്ന തോന്നൽ ആവാം അവരവിടെ താമസിക്കുന്നതിന് കാരണം. പലപ്പോഴും നാം അനുഭവിക്കുന്ന നമ്മുടെ സൗഭാഗ്യങ്ങളിൽ നാലിലൊന്ന് മതി അവരുടെ ജീവിതം മുന്നോട്ട് പോകാൻ. നമ്മൾ കാണാത്ത എത്ര ജീവിതങ്ങൾ ഇനിയും ഉണ്ടവിടെ എന്നാകും ഇവരുടെ കര കയറ്റം ഉച്ചക്ക് ഉണ്ണാൻ ഇരിക്കുമ്പോഴും രാത്രി ഉറങ്ങാൻ   നേരത്തും ഞാൻ അവരെ കുറിച്ച് തന്നെ ചിന്തിച്ചു. എന്നാവും അവരുടെ ജീവിതത്തിൽ എന്നെപ്പോലെ നല്ല ദിവസങ്ങൾ ഉണ്ടാവുക. 


ഷാനിബ
3 B എ.എം.എൽ.പി.എസ് .അറക്കൽ പുള്ളിത്തറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കഥ