"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/നാലു കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ചെറുപുഷ്പം യു പി എസ് ചെമ്പൻത്തൊട്ടി/അക്ഷരവൃക്ഷം/നാലു കൂട്ടുകാർ എന്ന താൾ ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/നാലു കൂട്ടുകാർ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
23:33, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
നാലു കൂട്ടുകാർ
കാട്ടിലുള്ള ഒരു പ്ലാവിലാണ് മിട്ടു അണ്ണാൻ താമസിച്ചിരുന്നത്. മിട്ടു വൃത്തിയുള്ളവനായിരുന്നു . മിട്ടുവിന്റെ കൂട്ടുകാരായിരുന്നു ടിങ്കു പന്നിയും ,മിന്നു മുയലും, ചേലൻ കുരങ്ങനും . ഒരു ദിവസം ഇവർ കളിക്കുകയായിരുന്നു . പെട്ടന്ന് പ്ലാവിൽ നിന്ന് ഒരു പഴുത്ത ചക്ക താഴെ വീണു. കൊതിയോടെ എല്ലാവരും ഓടിച്ചെന്നു . കൈയും മുഖവും വൃത്തിയാക്കി വന്നാൽ ചക്കപ്പഴം തിന്നാം എന്ന് മിട്ടുവണ്ണാൻ പറഞ്ഞു. എന്നാൽ ടിങ്കു പന്നിക്ക് അക്കാര്യം തീരെ ഇഷ്ടമല്ലായിരുന്നു. അവൻ ഓടിച്ചെന്ന് ചക്ക പഴം തിന്നാൻ ഒരുങ്ങി അപ്പോൾ ബാക്കിയുള്ള കൂട്ടുകാരെല്ലാം ടിങ്കുവിനോട് പറഞ്ഞു "അയ്യോ ടിങ്കു അങ്ങനെ ചെയ്യല്ലേ ,നീ എവിടെയെല്ലാം കയറി നടക്കുന്നതാ ?കൊറോണ പിടിപെടും.. പകരുന്ന രോഗമാണ് നമുക്കെല്ലാവർക്കും രോഗം വരും" . മിട്ടു അണ്ണാൻ സോപ്പും വെള്ളവുമായി എത്തി. അങ്ങനെ കൂട്ടുകാരെല്ലാം കയ്യും മുഖവും കഴുകി സ്നേഹത്തോടെ ചക്കപ്പഴം കഴിച്ചു. 'ഗുണപാഠം ...ശുചിത്വമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം'
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ