"കാരിസ് യു പി സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/ക്ലാസ്റൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ചാരിസ് യു .പി .സ്കൂൾ‍‍‍‍ മാട്ടറ/അക്ഷരവൃക്ഷം/ക്ലാസ്റൂം എന്ന താൾ കാരിസ് യു പി സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/ക്ലാസ്റൂം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

23:29, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

ക്ലാസ്സ്റൂം

ഏഴാം ക്ലാസിലെ ക്ലാസ് ലീഡറായിരുന്നു രാജു.എല്ലാ ദിവസവും ക്ലാസിലെ മുഴുവൻ കുട്ടികളും പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് അധ്യാപകന് നിർബന്ധമായിരുന്നു.പങ്കെടുക്കാത്തവർക്ക് ശിക്ഷ ഉറപ്പുമായിരുന്നു.പതിവുപോലെ എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുത്തു.എന്നാൽ മുരളി എന്ന കുട്ടി മാത്രം പങ്കെടുത്തില്ല .പ്രാർത്ഥന കഴിഞ്ഞ് എല്ലാവരും ക്ലാസ് മുറിയിൽ എത്തിയപ്പോൾ മുരളി ക്ലാസിലിരിക്കുന്നത് രാജു കണ്ടു.ക്ലാസ് ലീഡർ രജു മുരളിയുടെ പക്കൽ ചെന്നു ചോദിച്ചു "ഏന്താ മുരളി എന്താ നീ ഇന്ന് പ്രാർത്ഥനയ്ക് വരാതിരുന്നത് ?"മുരളി മറുപടി പറയാൻ തുടങ്ങിയതും അധ്യാപകൻ ക്ലാസിൽ വന്നതും ഒരേ സമയത്തായിരുന്നു . അധ്യാപകൻ ചോദിച്ചു "രാജു ഇന്നാരൊക്കെയാ പ്രാർത്ഥനയ്കു വരാതിരുന്നത്"?സാർ എല്ലാവരും വന്നു എന്നാൽ മുരളി മാത്രം വന്നില്ല.'എന്താ മുരളി നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ലേ'? "ഇല്ല സാർ" മുരളി മറുപടി പറഞ്ഞു. അധ്യാപകൻ എന്താണ് പറയാൻ പോകിന്നത് എന്ന് ആകാംഷയിൽ വിദ്യാർഥികളെല്ലാം നിശബ്ദരായിരുന്നു.
മുരളിക്ക് ശിക്ഷ കിട്ടുമെന്ന് വിചാരിച്ച് എല്ലാവരും പരസ്പരം നോക്കി ചിരിച്ചു കൊണ്ടിരുന്നു. മറ്റു കുട്ടികൾക്ക് അവനെ അത്ര ഇഷ്ടമായിരുന്നില്ല. കാരണം അവൻ നന്നായി പഠിക്കുമായിരുന്നു. കൂടാതെ അവന്റെ കൈയക്ഷരം വളരെ വൃത്തിയുള്ളതുമായിരുന്നു. അധ്യാപകൻ പറഞ്ഞു "കുറ്റം ചെയ്തവർക്ക് ശിക്ഷ ഉറപ്പാണ്. നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത്"? മുരളി പറഞ്ഞു "ഞാൻ ക്ലാസിൽ എത്തിയപ്പോഴേക്കും എല്ലാവരും പ്രാർത്ഥനക്കു പോയിരുന്നു. ക്ലാസ് റൂം പൊടി പിടിച്ചും കടലാസ് കഷ്ണങ്ങൾ ചിതറിക്കിടക്കുകയുമായിരുന്നു. ക്ലാസ് റൂം കാണാൻ തന്നെ വൃത്തികേടായിരുന്നു. ഇന്ന് വൃത്തിയാക്കേണ്ട കുട്ടികൾ വൃത്തിയാക്കാതെ പ്രാർത്ഥനക്ക് പോയി എന്ന് എനിക്ക് മനസിലായി. ‍ഞാനത് വൃത്തിയാക്കിയപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയിരുന്നു. അതുകൊണ്ടെനിക്കു പ്രാർത്ഥനയിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സാർ തരുന്ന ഏതു ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്". “വളരെ നല്ലത് . മുരളി നിന്നെപ്പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ നമ്മുടെ പള്ളിക്കൂടം ശുചിത്വമുള്ളതായിത്തീരും. നിന്റെ അധ്യാപകനായതിൽ ‍ഞാൻ അഭിമാനിക്കുന്നു. ഞാൻ നിന്നെ ശിക്ഷിക്കുന്നില്ല". എല്ലാവരും മുരളിയെ അഭിമാനത്തോടെ നോക്കി.........
 

അജയ് റ്റി ജോഷി
7 കാരിസ് യുപിസ്കൂൾ മാട്ടറ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കഥ