"ഗവ. എച്ച് എസ് കല്ലൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghskalloor (സംവാദം | സംഭാവനകൾ) (പരിസ്ഥിതി) |
(ചെ.) (ഗവ. എച്ച് എസ് കല്ലൂർ/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താൾ ഗവ. എച്ച് എസ് കല്ലൂർ/പരിസ്ഥിതി ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "ഗവ._എച്ച്_എസ്_കല്ലൂർ/പരിസ്ഥിതി_ക്ലബ്ബ്-17" To "ഗവ._എച്ച്_എസ്_കല്ലൂർ/പരിസ്ഥിതി_ക്ലബ്ബ്") |
(വ്യത്യാസം ഇല്ല)
|
00:26, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബ് നടത്തുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടപ്പാക്കിയ ജൈവവൈവിധ്യ ഉദ്യാനം നമ്മുടെ സ്കൂളിലും ഉണ്ട്. വിദ്യാലയ പരിസരത്ത് വിവിധങ്ങളായ മരങ്ങളും ചെടികളും വള്ളികളും പലതരം മുളകളും വച്ചു പിടിപ്പിച്ചിരിക്കുന്നുു.വിദ്യാലയം തന്നെ പാഠപുസ്തകം എന്ന ആശയത്തെ പ്രയോഗവത്ക്കരിക്കാനാണ് വിദ്യാലയം ശ്രമിക്കുന്നത്.
വയനാട്ടിലെ പക്ഷികളുടെ വിവരം രേഖെപ്പടുത്തലും സംരക്ഷണവും
കാലാവസ്ഥാവ്യതിയാനത്തോട് പെട്ടെന്ന് പ്രതികരിക്കുന്നവയാണ് പക്ഷികൾ. കടുത്ത വരൾച്ച പല പക്ഷിയിനങ്ങളുടെയും ആവാസവ്യവസ്ഥകളെ ബാധിക്കുന്നു. ദേശാടനം നടത്തുന്ന പക്ഷികൾ ഇത്തരം സാഹചര്യത്തിൽ പുതിയ ആവാസവ്യവസ്ഥയിലേക്ക് ചേക്കേറുന്നു. എന്നാൽ ഒരു പ്രത്യേക ആവാസവ്യവസ്ഥയിൽ മാത്രം അധിവസിക്കുന്നവ നാശോന്മുഖമാകുന്നതാണ്. വയനാട്ടിലെ മനുഷ്യവാസപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും മറ്റ് ആവാസകേന്ദ്രങ്ങളിലും, തനതിനങ്ങളും വംശനാശ ഭീഷണി നേരിടുന്നവയുമായ പക്ഷികളുടെ സർവേ നടത്തുകയുണ്ടായി. കല്ലൂരിലെയും മേമത്തെയും നെൽപ്പാടങ്ങൾ പനമരം കൊറ്റില്ലം എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതൽ പക്ഷിയിനങ്ങളെ രേഖപ്പെടുത്തിയിട്ടുള്ളത്. കാതിലക്കഴുകൻ, ചുട്ടിക്കഴുകൻ, ചുട്ടിപ്പരുന്ത്, കരിമ്പരുന്ത്, ബൂട്ടസ് പരുന്ത്, ബോണില്ലിസ് പരുന്ത്, തനതിനമായി നീലഗിരി പാറ്റപിടിയൻ തുടങ്ങിയ പക്ഷികളെ സർവേയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തനതിനങ്ങളെയും ദേശാടനയിനങ്ങളെയും ഉൾപ്പെടുത്തി ഒരു പ്രദേശത്തെ പക്ഷികളുടെ ഡാറ്റാബേസ് ഉണ്ടാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് പക്ഷികളെ ദേശാടനരീതിയിലും കൂട്ടുകൂടുന്നതിലുണ്ടായ മാറ്റങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളെടുത്ത് അവയുടെ സംരക്ഷണം സാധ്യമാക്കാനുള്ള പഠനം .
സ്കൂൾ ജൈവപച്ചക്കറി കൃഷി
സ്കൂളിൽ ധാരാളം പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ പരിസ്ഥിതി ക്ലബ്ബിനു കഴിഞ്ഞിരിക്കുന്നു. നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കല്ലൂർ ഗവ ഹൈസ്കൂൾ. ശതാബ്ദി പിന്നിട്ട ഈ വിദ്യാലയം വളർച്ചയുടെ നാൾ വഴികളിലൂടെ മുന്നോട്ടു കുതിക്കുന്നു . അനേകം തലമുറകൾക്ക് വിദ്യാഭ്യാസം പകർന്നു നൽകിയ ഈ സ്ഥാപനം എന്നും വേറിട്ട പദ്ധതികൾ ആവിഷ്കരിക്കാൻ ഉൽസുകത കാട്ടിയിട്ടുണ്ട്. ഇവിടെ പഠിക്കുന്ന 56% വിദ്യാർത്ഥികളും പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവരാണ്. കൃഷിയോടും മണ്ണിനോടും വളരെ വൈകാരിക ബന്ധം പുലർത്തുന്ന ഇവർ ഈ വിദ്യാലയത്തിന്റെ കരുത്തും ശക്തിയുമാണ്. മണ്ണും വിണ്ണും മലയും പുഴകളും മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലത്തിന് സാക്ഷികളാണ് നാം. മണ്ണിനെ മറന്ന് കൃഷിയെ മറന്ന് പരിസ്ഥിതിയെ മറന്ന് സ്വന്തം കാര്യം മാത്രം നോക്കുന്ന മനോഭാവത്തിന് നാം അടിമപ്പെട്ടിരിക്കുന്നു. മണ്ണിനെ മറന്നുള്ള പ്രവർത്തികൾക്ക് നാം കോടുക്കേണ്ട വില പ്രാണനാണ്. ഈ സാഹചര്യത്തിൽ മണ്ണിനെ സ്നേഹിക്കാൻ കൃഷിയെ അടുത്തറിയാൻ വിഷമുക്ത പച്ചക്കറികളുടെ വക്താക്കളാകുവാൻ ഭക്ഷ്യ സുരക്ഷയിൽ സ്വയം പര്യാപ്തരാകുവാൻ വരും തലമുറക്കായി മണ്ണിനെ കരുതലോടെ സൂക്ഷിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ കൃഷി എന്ന ആശയത്തെ പ്രയോഗവത്ക്കരിക്കലാണ് ഉത്തമം. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണല്ലോ, കർണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവരുന്ന വിഷമയ പച്ചക്കറികൾ നാം വലിയ തോതിൽ ഉപയോഗിച്ചുവരുന്നു. ഇവ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചർച്ചചെയ്തപ്പോൾ വിഷ രഹിതമായ പച്ചക്കറികൾ എങ്ങനെ ഉത്പാദിപ്പിക്കാം എന്ന ചിന്തയിൽ നിന്നും ഒൻപതാം ക്ലാസ്സിലെ ശാസ്ത്ര ക്ലബ്ബ് വിദ്യാർത്ഥികൾ മുന്നോട്ടുവച്ച പ്രൊജക്‌ടാണ് "നമുക്കും ഒരു പച്ചക്കറിത്തോട്ടം”. കമ്മറ്റി ഘടന നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും നൂൽപ്പുഴ കൃഷിഭവന്റെയും മേൽനോട്ടത്തിൽ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് ഈ പ്രൊജക്ടിന്റെ നടത്തിപ്പിന് വിപുലമായ ഒരു കമ്മറ്റി രൂപീകരിച്ചു.
രക്ഷാധികാരി : ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാൻ : വാർഡുമെമ്പർ വൈ ചെയർമാൻ : പി.ടി.എ പ്രസിഡന്റ് വർക്കിങ്ങ് ചെയർമാൻ: നൂൽപ്പുഴ കൃഷി ഒാഫീസർ സെക്രട്ടറി : ഹെഡ് മാസ്റ്റർ ജോ സെക്രട്ടറി : സീനിയർ അസിസ്റ്റന്റ് കൺവീനർ : ശ്രീ അശോകൻ മാസ്റ്റർ ജോ കൺവീനർ : ശ്രീമതി സത്യഭാമടീച്ചർ അംഗങ്ങൾ : സ്കൂൾ ലീഡർ സീഡ് കൺവീനർ വിവിധ ക്ലബ്ബ് കൺവീനർമാർ ക്ലാസ്സ് ലീഡർമാർ അദ്ധ്യാപക പ്രതിനിധികൾ പി.ടി.എ ,എം.പി.ടി.എ പ്രതിനിധികൾ
പദ്ധതിയുടെ ഗുണഭോക്താക്കൾ
• ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിലെ എല്ലാ വിദ്യാർത്ഥികളും • അദ്ധ്യാപകർ • അയൽപക്ക വിദ്യാലയങ്ങൾ
പൊതുവായ ലക്ഷ്യങ്ങൾ
• കുട്ടികളെ ജൈവ പച്ചക്കറിക്കൃഷി പരിശീലിപ്പിക്കുക • വിഷരഹിതമായ പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ലഭ്യമാക്കുക • വിവിധ കൃഷിരീതികൾ പരിചയപ്പെടുക • കുട്ടികളുടെ ശാരീരിക മാനസിക പങ്കാളിത്തം ഉറപ്പുവരുത്തുക • വിവിധതരം പച്ചക്കറികളുടെ ഉപയോഗവും പോഷകമൂല്യവും തിരിച്ചറിയുക • വീട്ടിൽ ജൈവ പച്ചക്കറിക്കൃഷി ചെയ്യാൻ പ്രേരണ നൽകുക • സ്കൂൾ ഉച്ചഭക്ഷണപരിപാടി കൂടുതൽ പോഷകാഹാര സമൃദ്ധമാക്കുക • ഉൽപ്പാദന മികവിനൊപ്പം വിപണന സാധ്യത കണ്ടെത്തുക അക്കാദമിക ലക്ഷ്യങ്ങൾ • വിവിധതരം പച്ചക്കറികൾ തിരിച്ചറിയുന്നു • മണ്ണിന്റെ ഘടന വളപ്രയോഗം ഇവ മനസ്സിലാക്കുക • പേരുകളും ശാസ്ത്രീയനാമവും തിരിച്ചറിയുന്നു • ജൈവവളം, ജൈവകീടനാശിനി എന്നിവയുടെ നിർമ്മാണവും പ്രയോഗവും പരിചയപ്പെടുന്നു • കാർഷികപ്പതിപ്പ് തയ്യാറാക്കുന്നു • കാർഷിക സെമിനാർ സംഘടിപ്പിക്കുന്നു • പ്രമുഖ കർഷകരുമായി അഭിമുഖം നടത്തുന്നു • സാധാരണ കണ്ടുവരുന്ന രോഗങ്ങൾ, കീടങ്ങൾ ഇവ തിരിച്ചറിയുന്നു, പേരുകൾ കണ്ടെത്തുന്നു.
വിദ്യാർത്ഥികളുടെ പങ്കാളിത്തം വിവിധ ഘട്ടങ്ങളിൽ
• ബോധവത്ക്കരണ ക്ലാസ്സുകളിലെ പങ്കാളിത്തം • വിവിധയിനം വിത്തുകൾ ശേഖരിക്കൽ • ജൈവവള ശേഖരണം • നടീൽ • ജൈവവേലി നിർമ്മാണം • നനക്കൽ • വളമിടൽ • കാടുപറിക്കൽ • മണ്ണുകൂട്ടൽ • പുതയിടൽ • കുത്തുകൾ, താങ്ങുകൾ, പന്തലുകൾ ഇവയുടെ നിർമ്മാണഘട്ടങ്ങൾ • ജൈവകീടനാശിനി നിർമ്മാണ പ്രയോഗഘട്ടങ്ങളിൽ • വിളവെടുപ്പുൽസവം
ഉദ്ഘാടനം
ദീപ ഷാജി, മെമ്പർ നൂൽപ്പുഴ പഞ്ചായത്ത്
പങ്കാളിത്തം മെമ്പർമാർ, കൃഷി ഓഫീസർ, വിദ്യാർത്ഥികൾ, കൃഷിസ്ഥലം സ്കൂൾ കോമ്പൗണ്ടിലുള്ള 60 സെന്റ് സ്ഥലം. കൃഷി ചെയ്യുന്ന പച്ചക്കറികൾ
• പയർ • പടവലം • പാവൽ • തക്കാളി • മുളക് • നേന്ത്രവാഴ • വെള്ളരി • വഴുതനങ്ങ • കോവൽ • മത്തങ്ങ • കുമ്പളം • ചുരങ്ങ • ബീൻസ് • ചീര • കാബേജ്
പ്രവർത്തന രീതി
സ്കൂൾ ജനറൽബോഡി യോഗത്തിൽ ഈ വർഷത്തെ ഒരു പ്രധാന പ്രോജക്ടായി നമുക്കും ഒരു പച്ചകറിത്തോട്ടം എന്ന ആശയം അവതരിപ്പിക്കുന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും നൂൽപ്പുഴ കൃഷി ഓഫീസർ, ശാസ്ത്ര അധ്യാപകർ മുഖേന ബോധവർക്കരണ ക്ലാസ്സുകൾ നൽകുന്നനു. ജൈവ പച്ചക്കറിയുടെ പ്രാധാന്യത്തെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നു. തുടർന്ന് 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഗ്രൂപ്പുകളാക്കി അവർക്ക് ചുമതലകൾ വിഭജിച്ചു നൽകുന്നു. വിത്ത് ശേഖരണം, ജൈവ വളശേഖരണം, കാർഷിക പതിപ്പു തയ്യാറാക്കൽ, സ്ഥലമൊരുക്കൽ, ജൈവ വേലി നിർമ്മാണം, അഭിമുഖം സംഘടിപ്പിക്കുന്നതിനുള്ള ചോദ്യാവലി തയ്യാറാക്കൽ, മെച്ചപ്പെട്ട പച്ചക്കറിത്തോട്ടം സദർശിക്കൽ ഇവയെല്ലാം ചുമതലകളിൽ മുൻകൂട്ടി ഉൾപ്പെടുത്തുന്നു. ഓരോ ഘട്ടത്തിലും വിശദമായ മുന്നൊരുക്കവും മികച്ച പങകാളിത്തവും ഉറപ്പാക്കാൻ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന ഒരു സമിത് രൂപീകരിക്കുന്നു. എല്ലാവരുടേയും പങ്കാളിത്തത്തോടെ നടീൽ മഹാമഹം ഒക്ടോബർ 2 ന് വാർഡ് മെമ്പർ നിർവ്വഹിക്കുന്നു.തുടർന്ന് പുതയിടൽ, വേലിക്കെട്ടൽ. നനയ്ക്കൽ. പന്തൽ നിർമ്മാണം. ജൈവ കീടനാശിനി നിർമ്മാണം, പര്യോഗം എന്നീ പ്രവർത്തന പദ്ധതികൾക്കായി നൽകിയ ചുമതലാ വിഭജനംത്തിനനുസരിച്ച് കൂടുതൽ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കു നൽകുന്നു.
പ്രമുഖരായ കൃഷിക്കാരുമായി അഭിമുഖം നടത്തി മെച്ചപ്പട്ട കൃഷി രീതികൾ സ്വായത്തമാക്കുന്നു. പഴയകാല അനുഭവങ്ങളും പുതിയ മാറ്റങ്ങളും കുട്ടികളിൽ ആധുനിക കൃഷി രീതിയെ പറ്റി പഠിക്കേണ്ട സാഹചര്യം ബോധ്യപ്പെടുത്തുന്നു. സ്വന്തം വീട്ടുലും കഴിയുന്നത്ര പച്ചക്കറി കൃഷി നടത്താൻ പ്രചോദനം നൽകുന്നു. മികച്ച വീട് പച്ചക്കറിത്തോട്ടത്തിന് സ്കൂൾ അസംബ്ലിയിൽ അവാർഡ് പ്രഖ്യാപിക്കുന്നു. കുട്ടികൾ തയ്യാറാക്കുന്ന നിരീക്ഷണക്കുറിപ്പുകൾ, കണ്ടെത്തിയ ശാസ്ത്രനാമങ്ങൾ എന്നിവ ചാർട്ടിൽ പ്രദർശിപ്പിക്കുന്നു.ജനുവരി മാസത്തിൽ വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കൃഷി ഓഫീസറുടെ സാന്നിദ്ധ്യത്തിൽ നടത്തുന്നു. കുട്ടികൾ തയ്യാറാക്കുന്ന കൃഷി പതിപ്പ് പ്രാകാശനം ചെയ്യുന്നു. ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തി സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നു. പ്രവർത്തനഘട്ടങ്ങൾ ഒറ്റനോട്ടത്തിൽ
• എസ്.ആർ.ജി ചർച്ച • ക്ലബ്ബ്കളുടെ സംയുക്ത യോഗം • പ്രക്രീയ ഘട്ടങ്ങൾ തയ്യാറാക്കൽ. • ചുമതലാ വിഭജനം • ഫീൽഡ്ട്രിപ്പ് • അഭിമുഖം • ശാസ്‌ത്ര ഡയറിയിൽ രേഖപ്പെടുത്തൽ • കൃഷിയിടം ഒരുക്കൽ • നടീൽ വസ്തുക്കളുടെ ശേഖരണം • വിത്ത് വിതക്കൽ , വിളനടീൽ • വിള പരിപാലനം • കൃഷിതന്നെ പഠനം • വിളവെടുപ്പ് • വിള ഉപയോഗിക്കൽ • വിഷരഹിത പച്ചക്കറി ബോധവത്ക്കരണ റാലി • പതിപ്പ് തയ്യാറാക്കൽ • രക്ഷിതാക്കൾക്ക് ബോധവത്ക്കരണം • വീട്ടിലൊരു പച്ചക്കറിത്തോട്ടം • കൃഷി വ്യാപനം
ഫലപ്രാപ്തി കൃഷി എന്ന ആശയത്തിന്റെ പ്രയാഗവത്ക്കരണം നൂറ് ശതമാനം ഫലപ്രദമാമായിരുന്നു. പ്രവർത്തനം പൂർത്തീകരിക്കുന്നതിന് 105000ത്തോളം രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. പയർ, കാബേജ്, വഴുതന, മത്തൻ, പവക്കായ്, മുളക്, പടവലം, മത്തൻ, ചേമ്പ് എന്നിവയാണ് കൃഷിചെയ്യാനുദ്ദേശിക്കുന്നത്. വിളകൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കാൻ കഴിയും. ഇത് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തിന് സാധൂകരണമാകും.
• ഭക്ഷ്യസുരക്ഷ എന്ന ആശയം വക്തമാകുന്നു. • വിവിധ മണ്ണിനങ്ങളെപ്പറ്റി മനസ്സിലാക്കാൻ കഴിയുന്നു. • കാർഷിക മേഖലയിലെ പ്രസന്ധികൾ തരണം ചെയ്യാൻ കഴിവ് ലഭിക്കുന്നു • രാസവളങ്ങൾ രാസകീടനാശിനി എന്നിവ ഒഴിവാക്കിയുള്ള കൃഷി രീതികൾ മനസ്സിലാക്കുന്നു • കൃഷി സ്ഥലത്തിന്റ പരമാവധി വിനിയോഗം സാധ്യമാക്കൻ കഴിയുന്നു • ജൈവ കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുന്നു. • സ്കൂൾ ഉച്ച ഭക്ഷണത്തിനായി ജൈവ വിഭവങ്ങൾ ലഭ്യമാക്കാനാകുന്നു. • വീട്ടിൽ അടുക്കളതോട്ടം നിർമ്മിക്കുന്നതിനും പരപാലിക്കുന്നതിനും ശേഷി ലഭിക്കുന്നു. • ജൈവ പച്ചക്കറി ഉൽപ്പാദനത്തിൽ കൂടുതൽ പേർക്ക് താത്പ്പര്യം ഉണ്ടാകുന്നു. • മണ്ണ് സംരക്ഷണം മാർഗ്ഗങ്ങൾ കണ്ടെത്തുന്നു. • ആധുനിക കൃഷിരീതികൾ മനസ്സിലാക്കാൻ കഴിയുന്നു. • കരിക്കുലത്തിലെ കൃഷി എന്ന ആശയം സാംശീകരിക്കാനാകുന്നു.
തുടർ പ്രവർത്തനങ്ങൾ
• മണ്ണ് സംരക്ഷണം മാർഗ്ഗങ്ങൾ കണ്ടെത്തുക. • വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുന്നതിന് പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു. • വിവിധ മണ്ണിനങ്ങളെപ്പറ്റി വിവര ശേഖരണം നടത്തി പതിപ്പ് തയ്യാറാക്കുക. • മണ്ണ് സംരക്ഷണം മാർഗ്ഗങ്ങൾ കണ്ടെത്തി നിരീക്ഷണക്കുറിപ്പ് തയ്യാറാക്കുന്നു. • വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിച്ച് പരിപാലിക്കുക.. • അന്താരാഷ്ട്ര പയർവിള വർഷ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു • പയർ കൃഷി നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നു • വിവിധതരം വിത്തിനങ്ങൾ ശേഖരണം - സംരക്ഷണം • കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തി കൃഷി വിപുലീകരണം
ശലഭ ഉദ്യാനം
കാലാവസ്ഥാ വ്യതിയാനത്തിന്റേയും ആവാസസ്ഥാനത്തിന്റേയും തകർച്ചയുടെ ഫലമായി വലിയ പാരിസ്ഥിതികമായി നിലനിൽപ്പിന് ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളാണ് വിവിധ ഇനം ശലഭങ്ങളും ഷഡ്പദങ്ങളും. അവയുടെ സംരക്ഷണത്തിനായി പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ നിർമ്മിച്ചതാണ് ശലഭോദ്യാനം. സ്കൂൾ പരിസരത്ത് ചെടികളും മരത്തൈകളും വച്ചുപിടിപ്പിച്ച് ശലഭങ്ങൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കി.