"തണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ===തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല]]

===തണൽ  കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി===
==തണൽ  കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി ==
മലയാള മനോരമയുടെ  നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് തണൽ  
മലയാള മനോരമയുടെ  നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് തണൽ  

16:58, 17 ജനുവരി 2022-നു നിലവിലുള്ള രൂപം

ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല

തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി

മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് തണൽ

കുട്ടികളിൽ സഹാനുഭൂതി വളർത്തുക എന്ന ഉദ്ദേശത്തോടോപ്പം സ്കൂളിൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവരുടെ ആവശ്യങ്ങൾ നിവർത്തി കൊടുക്കുക എന്നതാണ് പ്രധാനമായും തണൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്

തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം പദ്ധതിയുടെ ഭാഗമായി ഓരോ ക്ലാസുകളിലും സാമ്പത്തിക സമാഹരണത്തിനായി പ്രത്യേകം പെട്ടികൾ സ്ഥാപിച്ചു. സാമ്പത്തിക ധനസഹായത്തിനുള്ള പെട്ടികൾ സ്പോൺസർഷിപ്പിൽ ആണ് കണ്ടെത്തിയത്. ഇവ പ്രത്യേകം താക്കോൽ ഉപയോഗിച്ച് പൂട്ടി സംരക്ഷിക്കുന്നു.

ഓരോ മാസവും ക്ലാസ് അധ്യാപകരും കുട്ടികളും ചേർന്ന് സമ്പാദ്യപ്പെട്ടി യിലെ പണം എണ്ണിത്തിട്ടപ്പെടുത്തി തണൽ കോഡിനേറ്റർ ക്ക് നൽകുന്നു.സ്കൂൾ തല സമിതി എല്ലാ ക്ലാസുകളിൽ നിന്നും ലഭിക്കുന്ന പൈസ എണ്ണിത്തിട്ടപ്പെടുത്തി , നേരിട്ട് കണ്ടു ബോധ്യപ്പെട്ട അർഹരായ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവ നിവർത്തിച്ചു നൽകുന്നു.

"https://schoolwiki.in/index.php?title=തണൽ&oldid=1319469" എന്ന താളിൽനിന്ന് ശേഖരിച്ചത്