"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/ആഗോള താപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആഗോള താപനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം= ലേഖനം}}

12:12, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

ആഗോള താപനം

"ഭൂമിക്ക് പനിച്ച് വിറയ്ക്കുന്നു ", "വരൾച്ച കനക്കുന്നു", "സമുദ്രനിരപ്പ് ഉയരുന്നു" തുടങ്ങിയ വാർത്തകൾ പത്രത്താളുകളിൽ ഇടം പിടിച്ചിട്ട് കാലമേറെയായി. അനിയന്ത്രിതമായ ചൂടും കാലാവസ്ഥാ വ്യതിയാനവും ജലദൗർലഭ്യവും ഗ്രാമവാസികളെപ്പോലും വലയ്ക്കുന്നു. ഭൂമിയുടെ താപനില ക്രമാതീതമായി ഉയരുന്നത് ആഗോള താപനം (Global Warming) എന്നറിയപ്പെടുന്നു.

ഭൂമിയിൽ ജീവൻ നിലനില്ക്കാൻ നിശ്ചിതമായ താപനില ആവശ്യമാണ്. ഭൂമിയെ ഒരു പുതപ്പുപോലെ മൂടിയിരിക്കുന്ന അന്തരീക്ഷം സൂര്യനിൽ നിന്ന് ചൂട് ആഗിരണം ചെയ്ത് ഭൂമിയെ കൊടിയ തണുപ്പിൽ നിന്നും സംരക്ഷിക്കുന്നു.

ഹരിത ഗൃഹ വാതകങ്ങൾ എന്നറിയപ്പെടുന്ന കാർബൺ ഡൈ ഓക്സൈസ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നിവ സൂര്യന്റെ ചൂടിനെ ആഗിരണം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഒരു ഹരിത ഭവനത്തിൽ ചൂട് നിലനിർത്തി സസൃജാലങ്ങളെ എങ്ങനെ സംരക്ഷിക്കുമോ അപ്രകാരം അന്തരിക്ഷത്തിലെ ഈ വാതക കണങ്ങൾ ഭൂമിയിലെ ജീവൻ നിലനിർത്താൻ സഹായിക്കുന്നു.( ഹരിത ഗൃഹ പ്രഭാവം )

എന്നാൽ വൻ തോതിലെ വനനശീകരണവും വനനശീകരണവും ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗവും അന്തരീക്ഷ മലിനീകരണത്തിനും അതുവഴി അന്തരീക്ഷത്തിലെ ഹരിത ഗൃഹ വാതകങ്ങളുടെ അളവിലെ വർധനയ്ക്കും കാരണമായി. അതിന്റെ ഫലമോ ,ഭൂമി അനിയന്ത്രിതമായി ചുട്ടുപഴുക്കാനും തുടങ്ങി.

ആർട്ടിക്കയിലെയും അന്റാർട്ടിക്കയിലെയും മഞ്ഞുപാളികൾ താപനിലയിലെ വർധന കാരണം ഉരുകിയൊലിക്കുകയാണ്. സമുദ്രനിരപ്പ് ഉയരുന്നു, മത്സ്യസമ്പത്ത് നശിക്കുന്നു, ജീവ ജാലങ്ങൾ വംശനാശ ഭീക്ഷണി നേരിടുന്നു, കാലം തെറ്റി വേനലും വർഷവും മാറി മാറിയെത്തുന്നു, ഭൂഗർഭ ജലനിരപ്പ് കുറയുന്നു എന്നു തുടങ്ങി അനേകം ദോഷഫലങ്ങൾ ആഗോള താപനത്തിനുണ്ട്. ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 1997 ഡിസംബർ 11 ന് ക്യോട്ടോ പ്രോട്ടോക്കോളും 2016ൽ പാരീസ് കാലാവസ്ഥാ ഉടമ്പടിയും നിലവിൽ വന്നു. മനുഷ്യന്റെ ലാഭേച്ഛയോടെയുള്ള പ്രവർത്തനങ്ങളും ചൂഷണവും പ്രകൃതിയെ മരണക്കിടക്കയിൽ എത്തിച്ചിരിക്കുന്നു. പ്രകൃതിയുടെ മരണം മനുഷ്യന്റെയും മരണമാണ്. ആഗോള താപനം എന്ന വിപത്ത് നിയന്ത്രിച്ചില്ലെങ്കിൽ കാലക്രമേണ ഭൂമി വാസയോഗ്യമല്ലാതായിത്തീരും. നമ്മുടെ ഭവനത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്.

ജ്യോതിഷ് എസ് ജെ
7 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - ലേഖനം